121

Powered By Blogger

Wednesday, 21 January 2015

ഗവിയില്‍ കാട്ടാനയുടെ ആക്രമണം: രണ്ട് വിനോദ സഞ്ചാരികള്‍ മരിച്ചു









Story Dated: Wednesday, January 21, 2015 01:22



പത്തനംതിട്ട: ഗവിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശികളായ കുബേന്ദ്ര, ജയറാണി എന്നിവരാണ് മരിച്ചത്. പോലീസും വനംവകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.


ബേക്കല്‍ സന്ദര്‍ശിച്ച ശേഷം ഇന്നലെ വൈകിട്ടാണ് ഇവരടങ്ങുന്ന സംഘം ഗവിയില്‍ എത്തിയത്. ഇന്നു രാവിലെ വനമേഖലയില്‍ സന്ദര്‍ശനത്തിനിറങ്ങിയ സംഘം കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പെടുകയായിരുന്നു. സംഘത്തിലെ മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. ഇവരെ കൊലപ്പെടുത്തിയ ശേഷം കാട്ടാനകള്‍ ഒരു മണിക്കൂറോളം സ്ഥലത്ത് തമ്പടിച്ചു. കാട്ടാനകള്‍ പോയ ശേഷമാണ് മൃതദേഹങ്ങള്‍ എടുത്തുമാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞത്.










from kerala news edited

via IFTTT