Story Dated: Wednesday, January 21, 2015 01:36
ന്യൂഡല്‍ഹി: സി.പി.എം നേതാവ് എം.വി ജയരാജന്റെ 'ശുംഭന്‍' പ്രയോഗത്തോട് സുപ്രീം കോടതിക്കും അതൃപ്തി. കോടതിയെ കുറിച്ച് ജയരാജന്‍ നടത്തിയ ശുംഭന്‍ പരാമര്‍ശം ഒരിക്കലും നടത്താന്‍ പാടില്ലാത്തതായിരുന്നുവെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. കോടതിയലക്ഷ്യക്കേസില്‍ ആറു മാസം തടവും പിഴയും ശിക്ഷിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജന്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം. അപ്പീലില്‍ വിധി പറയുന്നത് മാറ്റിവച്ചു.
തന്നെ ശിക്ഷിച്ച ഹൈക്കോടതി വിധി നീതിന്യായ വ്യവസ്ഥയ്ക്ക് നിരക്കുന്നതല്ലെന്ന് ജയരാജന്‍ ചൂണ്ടിക്കാട്ടി. കോടതിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. എന്നാല്‍ കേസിന്റെ ഒരു ഘട്ടത്തില്‍പോലും ജയരാജന്‍ ഖേദം പ്രകടിപ്പിക്കുകയോ മാപ്പുപറയാന്‍ തയ്യാറാകുകയോ ചെയ്തിട്ടില്ലെന്നു ഹൈക്കോടതി പ്രതിനിധി ചൂണ്ടിക്കാട്ടി. ഇതോടെയാണ് സുപ്രീം കോടതി ജയരാജനെതിരെ വിമര്‍ശനമുന്നയിച്ചത്. കോടതി വിധി ലംഘിക്കാന്‍ ജയരാജന്‍ ബോധപൂര്‍വ്വം ആഹ്വാനം ചെയ്തുവെന്നും ഹൈക്കോടതി പ്രതിനിധി അറിയിച്ചു.
പൊതുനിരത്തിലെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ സംസാരിക്കവേയാണ് എം.വി ജയരാജന്‍ ജഡ്ജിമാരെ ശുംഭന്മാരെന്ന് വിളിച്ചത്. കോടതി സ്വമേധയാ കേസെടുത്ത് ജയരാജനെ ശിക്ഷിക്കുകയായിരുന്നു.
from kerala news edited
via IFTTT