Story Dated: Wednesday, January 21, 2015 01:11
ഭോപ്പാല്‍: മധ്യപ്രദേശിലെ ഒരു അനാഥാലത്തില്‍ നിന്ന് മനഃസാക്ഷിയെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഉറക്കത്തില്‍ മൂത്രമൊഴിച്ചതിന് അനാഥാലത്തിലെ ബാലികമാരുടെ സ്വകാര്യ ഭാഗങ്ങള്‍ പരിചാരിക പൊള്ളിച്ചതായി പരാതി. അഞ്ചു വയസ്സുകാരി ഉള്‍പ്പെടെ ഈ ക്രൂരത്ക്ക് ഇരയായിട്ടുണ്ട്. കുട്ടികളില്‍ ഒരാളുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് പരിചാരിക കലാവതിയെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്ന ഐ.പി.സി സെക്ഷന്‍ 324 പ്രകാരം കേസെടുത്തു.
പൊള്ളലേറ്റ കുട്ടിയുടെ ചികിത്സയ്ക്ക് സഹായം തേടി മാതാവ് ബിജ്രിയ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്തറഞ്ഞത്. പരാതി ശ്രദ്ധയില്‍പെട്ട വനിതാ ശിശുക്ഷേമ സമിതി, ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും അനാഥാലയത്തില്‍ എത്തി തെളിവെടുത്തു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടികളെ പൊള്ളലേല്‍പ്പിച്ചതായും വ്യക്തമായിട്ടുണ്ട്. കലാവതിയുടെ നിര്‍ദേശപ്രകാരം സഹവാസിയായ ഒരു കുട്ടിയാണ് പൊള്ളലേല്‍പ്പിച്ചതെന്നും കുട്ടികള്‍ മൊഴിനല്‍കി. കൂടുതല്‍ കുട്ടികളെയും ഇപ്രകാരം ശിക്ഷിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
ഭോപ്പാലിലെ എന്‍.ജി.ഒ ആണ് അനാഥാലയത്തിന്റെ നടത്തിപ്പുകാര്‍. സര്‍ക്കാരിന്റെ അംഗീകാരവും ഇതിനുണ്ട്. അനാഥായലത്തില്‍ 20 കുട്ടികളാണുള്ളത്.
from kerala news edited
via IFTTT