121

Powered By Blogger

Sunday 11 April 2021

ഫ്രാങ്ക്‌ളിന്റെ പ്രവർത്തനം നിർത്തിയ ഫണ്ടുകളിലെ നിക്ഷേപകർക്ക് 2,962 കോടി രൂപകൂടി ഉടനെലഭിക്കും

പ്രവർത്തനം മരവിപ്പിച്ച ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് രണ്ടാംഘട്ടമായി 2,962 കോടി രൂപ ഉടനെ തിരിച്ചുലഭിക്കും. ഏപ്രിൽ 12ഓടെ നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിൽ തുക നിക്ഷേപിക്കുമെന്നാണറിയുന്നത്. ഏപ്രിൽ ഒമ്പതിലെ എൻഎവി(നെറ്റ് അസറ്റ് വാല്യു)അനുസരിച്ചുള്ള തുകയായിരിക്കും ലഭിക്കുക. തിരിച്ചുനൽകുന്ന നടപടികൾക്ക് എസ്ബിഐ മ്യൂച്വൽ ഫണ്ടിനെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിനകം 9,122 കോടി രൂപ ആദ്യഘട്ടത്തിൽ നിക്ഷേപകർക്ക് തിരിച്ചുനൽകിയിരുന്നു. 2020 ഏപ്രിൽ 23നാണ് വില്പന സമ്മർദത്തെതുടർന്ന് ഫണ്ടുകളുടെ പ്രവർത്തനംനിർത്തിവെയ്ക്കാൻ ഫ്രാങ്ക്ളിൻ ടെംപിൾടൺ തീരുമാനിച്ചത്. മൂന്നുലക്ഷത്തിലേറെ നിക്ഷേപകരുടെ 25,000 കോടിയോളം രൂപയാണ് ഈ സമയത്ത് ആറുഫണ്ടുകളിലായി ഉണ്ടായിരുന്നത്.

from money rss https://bit.ly/3d9E5Dt
via IFTTT

സ്വർണവില കൂടുന്നു: പവന് 34,840 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 120 രൂപകൂടി 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. പത്തുദിവസത്തിനിടെ 1,160 രൂപയുടെ വർധനവാണുണ്ടായത്. ഏപ്രിൽ ഒന്നിന് 33,320 രൂപയായിരുന്നുവില. രൂപയുടെ മൂല്യത്തിലെ ഇടിവാണ് സ്വർണവിലയെ ബാധിച്ചത്. 2013 ഓഗസ്റ്റ് 30ന് ശേഷമുണ്ടായ ഒരാഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ രണ്ടുശതമാനത്തോളമാണ് രൂപയുടെ മൂല്യത്തിൽ കുറവുണ്ടായത്. അതേസമയം, ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ നേരിയ കുറവുണ്ടായി. ഔൺസിന് 1,760 ഡോളർ നിലവാരത്തിലാണ് വില. പണപ്പെരുപ്പ ഭീതിയിൽ യുഎസ് ട്രഷറി ആദായം വീണ്ടുംവർധിച്ചതാണ് ആഗോള വിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,580 രൂപയാണ്. നേരിയ ഇടിവോടെയാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ കുറവുണ്ടായി.

from money rss https://bit.ly/323Aj8c
via IFTTT

കനത്തനഷ്ടം: സെൻസെക്‌സ് കൂപ്പുകുത്തിയത് 1200 പോയന്റ്‌

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ കനത്തനഷ്ടത്തോടെ തുടക്കം. സെൻസെക്സ് 813 പോയന്റ് നഷ്ടത്തിൽ 48,778ലും നിഫ്റ്റി 245 പോയന്റ് താഴ്ന്ന് 14,589ലുമാണ് വ്യാപാരം ആരംഭിച്ചത്.പത്തുമണിയോടെ സെൻസെക്സിലെ നഷ്ടം 1214 പോയന്റായി. നിഫ്റ്റി 360 പോയന്റുംതാഴ്ന്നു. ബിഎസ്ഇയിലെ 1181 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 386 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 76 ഓഹരികൾക്ക് മാറ്റമില്ല. 24മണിക്കൂറിനിടെ കോവിഡ് കേസുകളുടെ എണ്ണം 1.69 ലക്ഷമായി ഉയർന്നതാണ് വിപണിയെ ബാധിച്ചത്. ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, നെസ് ലെ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ഭാരതി എയർടെൽ, റിലയൻസ്, എൽആൻഡ്ടി, ഒഎൻജിസി, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. നിഫ്റ്റി ഐടി സൂചിക ഒഴികെയുള്ളവയെല്ലാം നഷ്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനമാണ് ഇടിഞ്ഞത്. ബിഎസ്ഇ മിഡ്ക്യാപ് നാലുശതമാനവും സ്മോൾ ക്യാപ് സൂചിക 3.5ശതമാനവും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ടിസിഎസ്, എച്ച്ഡിഐഎൽ, കാലിഫോർണിയ സോഫ്റ്റ് വെയർ, ക്യുപിഡ് ട്രേഡ്സ് തുടങ്ങിയ കമ്പനികളാണ് നാലാം പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3uIVitj
via IFTTT

വനിതാ സംരംഭകർക്കുള്ള സർക്കാർ പദ്ധതികൾ

വനിതകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കിവരുന്നുണ്ട്. 2013-ലെ കേന്ദ്ര സർക്കാരിന്റെ പ്രാതിനിധ്യം 13.76 ശതമാനം മാത്രമാണ്. ഇത് ഉയർത്തിക്കൊണ്ടുവരുന്നതിന് നിരവധി ആനുകൂല്യങ്ങളും പ്രത്യേക പരിഗണനകളും വനിതകൾക്ക് നൽകിവരുന്നുണ്ട്. വനിതകൾക്ക് മാത്രമായും പ്രത്യേക പരിഗണന നൽകിയും നടപ്പാക്കുന്ന 10 പ്രധാന പദ്ധതികൾ ഇവയാണ്: 1. സ്റ്റാൻഡ് അപ്പ് ഇന്ത്യ 2016-17 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കിവരുന്നു. 0 ലക്ഷം രൂപയ്ക്ക് മുകളിലും ഒരു കോടി രൂപയ്ക്ക് താഴെയും വായ്പ അനുവദിക്കുന്നു. ഒരു ബാങ്ക് ബ്രാഞ്ച് മിനിമം ഒരു വനിതയ്ക്കും ഒരു എസ്.സി./എസ്.ടി. സംരംഭകനും ഓരോ വായ്പകൾ ഓരോ വർഷവും നൽകിയിരിക്കണം എന്നാണ് നിബന്ധന. പ്രത്യേക സബ്സിഡി പറയുന്നില്ലെങ്കിലും മറ്റ് സർക്കാർ സബ്സിഡികൾക്ക് അർഹത ഉണ്ടാകും. പുതിയ പദ്ധതികൾക്ക് കൊളാറ്ററൽ സെക്യൂരിറ്റി നൽകാതെതന്നെ വായ്പ അനുവദിക്കും. ബന്ധപ്പെട്ട ബാങ്കിനെ വായ്പയ്ക്കായി സമീപിക്കാം. 2. പി.എം.ഇ.ജി.പി. (പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ്ജനറേഷൻ പ്രോഗ്രാം) 2008 മുതൽ കേന്ദ്ര സർക്കാർ നടപ്പാക്കിവരുന്നു. സേവന സംരംഭങ്ങൾക്ക് 10 ലക്ഷം രൂപയും നിർമാണ സംരംഭങ്ങൾക്ക് 25 ലക്ഷം രൂപയും വായ്പ. വനിതകളെ പൂർണമായും പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ പദ്ധതികൾക്ക് ഗ്രാമപ്രദേശത്ത് 35 ശതമാനവും മുനിസിപ്പൽ/കോർപ്പഷേൻ പ്രദേശത്ത് 25 ശതമാനവും സബ്സിഡി നൽകിവരുന്നു. വനിതകൾക്ക് 30 ശതമാനം സംവരണവും പദ്ധതിയിലുണ്ട്. കെ.വി.ഐ.സി.യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. 3. എന്റെ ഗ്രാമം സംസ്ഥാന സർക്കാർ ഖാദി ബോർഡ് വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ്. അഞ്ചുലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി 30 ശതമാനം വരെ ഗ്രാന്റ് അനുവദിച്ചുവരുന്നു. അപേക്ഷ സമർപ്പിക്കുന്നതിന് ഖാദി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം. 4. ശരണ്യ പദ്ധതി സംസ്ഥാന സർക്കാർ എംപ്ലോയ്മെന്റ് ഡിപ്പാർട്ടുമെന്റ് വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ്. വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവിനെ കാണാതെപോയ സ്ത്രീകൾ, എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്ന അവിവാഹിതരായ അമ്മമാർ എന്നിവർക്ക് പ്രയോജനം ലഭിക്കും. 50,000 രൂപ വരെ വായ്പയും 50 ശതമാനം (പരമാവധി 25,000 രൂപ) വരെ സബ്സിഡിയും നൽകുന്നു. സർക്കാർ ഫണ്ട് ആണ് വായ്പയായി വിതരണം ചെയ്യുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടണം. 5. നാനോ പലിശ സബ്സിഡി സംസ്ഥാന സർക്കാർ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ് ഇത്. അഞ്ച് ലക്ഷം രൂപയിൽ താഴെ വായ്പ എടുത്ത് സ്വന്തം ഭവനങ്ങളിലോ മറ്റ് സ്ഥലത്തോ സംരംഭം നടത്തുന്നവർക്ക് വാർഷിക പലിശ തിരികെ നൽകുന്ന പദ്ധതിയാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപന അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കും ഇതിന് അർഹതയുണ്ട്. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി എട്ട് ശതമാനം പലിശ സബ്സിഡി അനുവദിച്ചുവരുന്നു. ജില്ലാ വ്യവസായ കേന്ദ്രങ്ങളേയോ ആയതിന്റെ സബ് ഓഫീസുകളേയോ ഇതിനായി ബന്ധപ്പെടാവുന്നതാണ്. 6. എന്റർപ്രണർ സപ്പോർട്ട് സ്കീം (ഇ.എസ്.എസ്.) സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ്. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നടപ്പാക്കുന്നു. നിർമാണ യൂണിറ്റുകൾക്ക് സ്ഥിരം നിക്ഷേപത്തെ അടിസ്ഥാനമാക്കി 30 ലക്ഷം രൂപ വരെ സബ്സിഡിയായി അനുവദിക്കുന്നു. വനിതകളെ പ്രത്യേക വിഭാഗമായി കണ്ട് സ്ഥിരനിക്ഷേപത്തിന്റെ 20 ശതമാനം (കോവിഡിന്റെ പശ്ചാത്തലത്തിൽ 25 ശതമാനം ആയി ഉയർത്തി) പരമാവധി 30 ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നു. മുൻഗണനാ വിഭാഗത്തിൽ വരുന്ന സംരംഭകയ്ക്ക് ഇപ്പോൾ 35 ശതമാനം വരെ സബ്സിഡി ലഭിക്കാൻ സാഹചര്യം ഉണ്ട്. വായ്പ എടുക്കാത്തവർക്കും ഈ ആനുകൂല്യം ലഭിക്കും. ജില്ലാ വ്യവസായ കേന്ദ്രം/സബ് ഓഫീസുകളെ ഇതിനായി കാണുക. 7. നാരീശക്തി വായ്പ കേന്ദ്രസർക്കാർ ധനകാര്യ സ്ഥാപനങ്ങൾ വഴി നടപ്പാക്കിവരുന്ന വായ്പാ പദ്ധതിയാണ് 'നാരീശക്തി'. സംരംഭകയുടെ വിഹിതം അഞ്ചു ശതമാനമായി നിജപ്പെടുത്തുന്നു. രണ്ടു ലക്ഷത്തിന് മുകളിലുള്ള വായ്പയുടെ പലിശയിൽ 0.5 ശതമാനം കൺസഷൻ അനുവദിക്കുന്നു. അഞ്ചു ലക്ഷം രൂപ വരെ യാതൊരു ഈടും ഇല്ലാതെ വായ്പ അനുവദിക്കുന്നു. ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തെയാണ് കാണേണ്ടത്. 8. നാനോ സംരംഭങ്ങൾക്ക് 40 ശതമാനം വരെ ഗ്രാന്റ് സംസ്ഥാന സർക്കാർ ജില്ലാ വ്യവസായ കേന്ദ്രം വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ്. 10 ലക്ഷം രൂപയിൽ താഴെ പദ്ധതിച്ചെലവ് വരുന്ന നിർമാണ യൂണിറ്റുകൾക്കും ജോബ്വർക്ക് ചെയ്യുന്ന യൂണിറ്റുകൾക്കും പ്രയോജനം കിട്ടും. വായ്പ എടുക്കുന്നവർക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. വനിതകളെ പ്രത്യേക വിഭാഗമായി കരുതി പദ്ധതിച്ചെലവിന്റെ 40 ശതമാനം, പരമാവധി നാലു ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നു. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ/താലൂക്ക് വ്യവസായ ഓഫീസുകളെ സമീപിക്കാം. 9. വനിതാ സ്റ്റാർട്ട് അപ്പുകൾക്ക് പ്രത്യേക സഹായങ്ങൾ സംസ്ഥാന സർക്കാർ കേരള സ്റ്റാർട്ട് അപ്പ് മിഷൻ വഴി നടപ്പാക്കിവരുന്ന പദ്ധതികളാണ് ഇത്. ടെക്നോളജി ട്രാൻസ്ഫർ സ്കീം, സോഫ്റ്റ് ലോൺ സ്കീം എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ട് വനിതാ സ്റ്റാർട്ട് അപ്പ് പദ്ധതികളാണ് ഇത്. ടെക്നോളജി വാങ്ങുന്നതിന് വരുന്ന നിക്ഷേപത്തിന്റെ 90 ശതമാനം, പരമാവധി 10 ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നു. വനിതാ സ്റ്റാർട്ട് അപ്പുകൾക്ക് ലഭിച്ച ഓർഡറുകൾ നിർവഹിക്കുന്നതിന് ആവശ്യമായിവരുന്ന തുകയുടെ 80 ശതമാനം, പരമാവധി 15 ലക്ഷം രൂപ വരെ സോഫ്റ്റ് ലോൺ അനുവദിക്കുന്നു. കേരള സ്റ്റാർട്ട് അപ്പ് മിഷനുമായി ബന്ധപ്പെട്ടു വേണം അപേക്ഷ സമർപ്പിക്കാൻ. 10. ആഷ കരകൗശല തൊഴിലാളികൾക്കായി ജില്ലാ വ്യവസായ കേന്ദ്രം വഴി നടപ്പാക്കിവരുന്ന പദ്ധതിയാണിത്. ആർട്ടിസാൻ കാർഡ് ഉള്ള സംരംഭകയായിരിക്കണം. ഗാർമെന്റ് യൂണിറ്റുകൾക്കു പോലും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ സ്ഥിരനിക്ഷേപത്തിന്റെ 50 ശതമാനം, പരമാവധി മൂന്നു ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നു. വായ്പ എടുക്കാത്തവർക്കും ഈ സബ്സിഡി ലഭിക്കുന്നതാണ്. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കണം. വനിതാ വികസന കോർപ്പറേഷൻ ആറു മുതൽ എട്ടു ശതമാനം വരെ പലിശയ്ക്ക് സംരംഭക വായ്പകൾ അനുവദിച്ചുവരുന്നുണ്ട്. വനിതകൾക്ക് എസ്.സി./എസ്.ടി. കോർപ്പറേഷൻ, ഒ.ബി.സി. കോർപ്പറേഷൻ, മൈനോറിറ്റി കോർപ്പറേഷൻ, വികലാംഗ കോർപ്പറേഷൻ, മുന്നാക്ക കോർപ്പറേഷൻ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭിക്കുന്നതാണ്. കൃത്യമായി ഒരു പദ്ധതി ഉണ്ടെങ്കിൽ വായ്പയും സബ്സിഡിയുമായി വനിതകൾക്കൊപ്പമുണ്ടാകും സർക്കാർ. (സംസ്ഥാന വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ) chandrants666@gmail.com

from money rss https://bit.ly/2PMCbQn
via IFTTT