121

Powered By Blogger

Friday, 6 December 2019

ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ടെംപിള്‍ടണിന്റെ നാല് ഡെറ്റ് ഫണ്ടുകളുടെ എന്‍എവി കുത്തനെ ഇടിഞ്ഞു

മുംബൈ: ഒരൊറ്റ ദിവസംകൊണ്ട് ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽഫണ്ടിന്റെ നാല് ഡെറ്റ് പദ്ധതികളുടെ എൻഎവി 0.39 ശതമാനം മുതൽ 1.98 ശതമാനംവരെ താഴ്ന്നു. എസ്സൽ ഇൻഫ്രപ്രൊജക്ടിലെ നിക്ഷേപത്തിലുണ്ടായ റേറ്റിങ് ഇടിവിവുമായി ബന്ധപ്പെട്ടാണ് ഡിസംബർ അഞ്ചിന് ഫണ്ടുകളുടെ എൻഎവിയെ ബാധിച്ചത്. 493.3 കോടി രൂപയാണ് ഫ്രാങ്ക്ളിൻ ഈ കമ്പനിയിൽ നിക്ഷേപിച്ചിരുന്നത്. ഫ്രങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ടിന്റെ എൻഎവി 1.98 ശതമാനമാണ് ഇടിഞ്ഞത്. ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഫണ്ടിന്റെത് 0.76ശതമാനവും ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യൂ 0.77 ശതമാനവും ഡൈനാമിക് ആക്യുറൽ ഫണ്ടിന്റേത് 0.39 ശതമാനവുമാണ് താഴ്ന്നത്. ഏജൻസികൾ മികച്ച റേറ്റിങ് നൽകിയിട്ടുള്ളവയാണ് ഈ ഫണ്ടികളിലേറെയും. ഇതോടെ ഈ ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് കനത്ത നഷ്ടമാണുണ്ടായത്.

from money rss http://bit.ly/2OXgGc1
via IFTTT

വരുമാനത്തില്‍ ഇടിവ്: ജിഎസ്ടി സ്ലാബുകള്‍ ഉയര്‍ത്താന്‍ കേന്ദ്രം

ന്യൂഡൽഹി: ചരക്ക് സേവന നികുതി(ജിഎസ്ടി)നടപ്പാക്കി രണ്ടരവർഷം പിന്നിടുമ്പോൾ നികുതി ഘടന പരിഷ്കരിക്കാൻ കേന്ദം ആലോചിക്കുന്നു. നിലവിലുള്ള ഏറ്റവും കുറഞ്ഞ സ്ലാബ് അഞ്ചു ശതമാനത്തിൽനിന്ന് 9-10 ശതമാനത്തിലേയ്ക്ക് ഉയർത്താനാണ് ആലോചിക്കുന്നത്. നിലവിൽ 12 ശതമാനം നിരക്കുള്ള 243 ഉത്പന്നങ്ങൾ 18 ശമതാനം സ്ലാബിലേയ്ക്ക് കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്. ജിഎസ്ടി സ്ലാബുകൾ പരിഷ്കരിക്കുന്നതോടെ ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനം സർക്കാരിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നികുതി ഈടാക്കാത്ത ഉത്പന്നങ്ങളെലും ജിഎസ്ടിക്കുകീഴിൽ കൊണ്ടുവരുന്നതിനും ആലോചനയുണ്ട്. 2017 ജൂലായിൽ നൂറിലേറെ ഉത്പന്നങ്ങളുടെ ജിഎസ്ടി 14.4ശതമാനത്തിൽനിന്ന് 11.6 ശതമാനമാക്കിയതോടെ സർക്കാരിന് രണ്ടുലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്. ചരക്ക് സേവന നികുതിയിൽനിന്നുള്ള വരുമാനം കുറയുകയും സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട നഷ്ടപരിഹാരത്തുക കേന്ദ്രം നൽകാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഉത്പന്നങ്ങളുടെ നികുതി സ്ലാബ് ഉയർത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്. അതിനിടെ കൂടുതൽ ഉത്പന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. 28 ശതമാനം നികുതി ഈടാക്കുന്ന സ്ലാബിൽപെട്ട ഏഴുതരം സാമഗ്രികൾക്കും ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമാണ് നിലവിൽ ജിഎസ്ടി സെസ് ഈടാക്കുന്നത്. ഒരു ശതമാനംമുതൽ 290 ശതമാനംവരെയാണ് സെസ്. 5% GST rate may be hiked to 9%

from money rss http://bit.ly/34YjVWr
via IFTTT

റിയൽ എസ്റ്റേറ്റ് നിയന്ത്രണം: കേരളത്തിൽ റെറ പ്രവർത്തനമാരംഭിച്ചു

കൊച്ചി:റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായുള്ള റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി (റെറ) കേരളത്തിൽ നിലവിൽ വന്നു. നിലവിൽ നിർമാണത്തിലുള്ളതും ഒക്കുെപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും പുതിയ പദ്ധതികളും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം. റെറ രജിസ്ട്രേഷൻ ഇല്ലാതെ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ വിപണനം ആരംഭിക്കാൻ കഴിയില്ലെന്ന് റെറ ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു. രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി അതോറിറ്റി ഉടൻ പ്രഖ്യാപിക്കും. നിർമാണത്തിലിരിക്കുന്ന പദ്ധതികൾക്ക് ചതുരശ്ര മീറ്ററിന് 25 രൂപയും പുതിയ കെട്ടിടങ്ങൾക്ക് 50 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. വാണിജ്യ കെട്ടിടങ്ങൾക്ക് ഈ നിരക്ക് യഥാക്രമം 50 രൂപയും 100 രൂപയുമാണ്. കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരമുള്ള എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് രജിസ്ട്രേഷന് അപേക്ഷിക്കേണ്ടത്. ഈ അനുമതികളെല്ലാം റെറ പരിശോധിച്ച് അനുമതിയുടെ സുതാര്യത ഉറപ്പാക്കും. ബാങ്കുകളിൽനിന്ന് കെട്ടിട നിർമാണ വായ്പയെടുക്കുന്നതിനും റെറ രജിസ്ട്രേഷൻ നിർബന്ധമാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽനിന്നുള്ള പരാതികൾ അതോറിറ്റി സ്വീകരിച്ചു തുടങ്ങി. സർക്കാരിനു കിട്ടിയ രണ്ട് പരാതികൾ റെറയിലേക്ക് കൈമാറിയതായും കുര്യൻ അറിയിച്ചു. അതോറിറ്റിയുടെ വിലാസത്തിൽ തിരുവനന്തപുരത്ത് മാറാവുന്ന 1,000 രൂപയുടെ ഡി.ഡി. സഹിതമാണ് പരാതികൾ നൽകേണ്ടത്. പരാതി നൽകുന്നതിനുള്ള അപേക്ഷാ ഫോം റെറയുടെ വെബ്സൈറ്റിൽ (rera.kerala.gov.in) നിന്ന് ഡൗൺലോഡ് ചെയ്യാം. പരാതികൾ ഓൺലൈനായി നൽകാനുള്ള സംവിധാനവും അധികം വൈകാതെ സജ്ജമാക്കും. ഉപഭോക്താക്കൾക്ക് മാത്രമല്ല, ബിൽഡർമാർക്കും പരാതിയുമായി റെറയെ സമീപിക്കാം. ഒരു പരാതിയിൽ രണ്ട് മാസത്തിനുള്ളിൽ റെറ നടപടി സ്വീകരിക്കും. നഷ്ടപരിഹാരം അടക്കമുള്ള നിർദേശങ്ങളായിരിക്കും പരാതി തീർപ്പാക്കുന്നതിന് റെറ മുന്നോട്ടുവെക്കുന്നത്. ഈ നിർദേശങ്ങൾ പാലിക്കാതെ വരുമ്പോൾ പിഴ ഈടാക്കാനും റെറയ്ക്ക് അധികാരമുണ്ട്. പദ്ധതിച്ചെലവിന്റെ 10 ശതമാനമായിരിക്കും പിഴ ഈടാക്കുക. റെറയിൽ രജിസ്റ്റർ ചെയ്യാത്ത ബിൽഡർമാർക്കെതിരേയുള്ള പരാതികളും റെറ സ്വീകരിക്കും. അഞ്ചു വർഷം മുൻപുവരെ നടന്നിട്ടുള്ള നിർമാണങ്ങൾക്കെതിരേയുള്ള പരാതികൾ റെറയ്ക്ക് സ്വീകരിക്കാം. ഗൗരവമേറിയ നിയമ ലംഘനങ്ങൾക്കെതിരേ സ്വമേധയാ പരാതി സ്വീകരിക്കാനും ചില സാഹചര്യങ്ങളിൽ അന്വേഷണം നടത്താനും റെറയ്ക്ക് അധികാരമുണ്ട്. അതോറിറ്റിയിൽ പരിഹാരമാകാത്ത വിഷയങ്ങൾ അപ്പലേറ്റ് ട്രിബ്യൂണലിലേക്ക് വിടും. റെറ ഇടപെടൽ ശക്തമാകുന്നതോടെ പെർമിറ്റിനു മുന്നോടിയായി അഡ്വാൻസ് വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ ഇല്ലാതാകുമെന്നാണ് പി.എച്ച്. കുര്യൻ പറയുന്നത്. All real estate projects should be registered

from money rss http://bit.ly/38hfAzs
via IFTTT

സെന്‍സെക്‌സ് 334 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: റിസർവ് ബാങ്ക് വളർച്ചാ അനുമാനം കുറച്ചത് ഓഹരി വിപണിയിൽ കാര്യമായി പ്രതിഫലിച്ചു. വരുംദിവസങ്ങളിലും വിപണി താഴെപ്പോകുമെന്ന ആശങ്കയിൽ നിക്ഷേപകർ ഓഹരികൾ വിറ്റ് ലാഭമെടുത്തതാണ് സൂചികകളെ ബാധിച്ചത്. സെൻസെക്സ് 334.44 പോയന്റ് നഷ്ടത്തിൽ 40445.15ലും നിഫ്റ്റി 104.20 പോയന്റ് താഴ്ന്ന് 11914.20ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 863 ഓഹരികൾ നേട്ടത്തിലും 1634 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 178 ഓഹരികൾക്ക് മാറ്റമില്ല. പൊതുമേഖല ബാങ്ക്, വാഹനം, ഫാർമ, ഊർജം, അടിസ്ഥാന സൗകര്യവികസനം, ലോഹം, ഐടി ഉൾപ്പടെ മിക്കവാറും വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലായിരുന്നു. ഭാരതി ഇൻഫ്രടെൽ, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, എസ്ബിഐ, ഗെയിൽ, എംആന്റ്എം, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, കോൾ ഇന്ത്യ, സൺ ഫാർമ, ഒഎൻജിസി, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex slips 334 pts

from money rss http://bit.ly/36at2DD
via IFTTT

ഷവോമിയുടെ 13 ലക്ഷം രൂപ വിലവരുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

ന്യൂഡൽഹി: 13 ലക്ഷത്തോളം രൂപ വിലവരുന്ന ഷവോമിയുടെ വ്യാജ സ്മാർട്ട് ഫോണുകളും അനുബന്ധ ഉത്പന്നങ്ങളും കരോൾ ബാഗിൽനിന്ന് പോലീസ് പിടികൂടി. നവംബർ 25ന് ഗഫാർ മാർക്കറ്റിലെ നാല് വിതരണക്കാരിൽനിന്നാണ് വ്യാജ ഉത്പന്നങ്ങൾ പിടികൂടിയതെന്ന് ഷവോമി വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പവർ ബാങ്ക്, നെക്ബാൻഡ്, ട്രാവൽ അഡാപ്റ്റർ, കേബിൾ, ഇയർഫോൺ, ഹെഡ്സെറ്റ് തുടങ്ങിയവയും പിടിച്ചെടുത്തവയിൽപ്പെടുന്നു. ചില ഉത്പന്നങ്ങൾ ഔദ്യോഗികമായി ഇന്ത്യയിൽ പുറത്തിറക്കിയിട്ടില്ലാത്തവയാണ്. വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്നതിന് കുപ്രസിദ്ധിയാർജിച്ച വിപണിയാണ് ഗഫാർ മാർക്കറ്റ്. പ്രാദേശികമായി കൂട്ടിയോജിപ്പിച്ച സ്മാർട്ട് ഫോണുകൾ അടക്കമുള്ളവ ഇവിടെനിന്ന് ചെറുകിട കച്ചവടക്കാർക്കും മൊത്തവിതരണക്കാർക്കും കൈമാറുന്നുണ്ട്. 30 വ്യാജ ഐഫോൺ 5ഉം ഐഫോൺ 6ഉം 4000ത്തോളം സമാർട്ട്ഫോൺ ഘടകങ്ങളും 2015ൽ ഡൽഹി പോലീസ് ഇവിടെനിന്ന് പിടിച്ചെടുത്തിരുന്നു. Fake Xiaomi phones, accessories worth ₹13 lakh seized

from money rss http://bit.ly/369zQ4u
via IFTTT

അക്ഷയ ഊര്‍ജ്ജ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: അക്ഷയ ഊർജ്ജ രംഗത്ത് കാര്യക്ഷമമായി പ്രവർത്തിക്കുന്നതും മികച്ച സംഭാവനകൾ നൽകിയതുമായ വ്യാവസായിക വാണിജ്യ സംരംഭകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്ക് പുരസ്കാരം നൽകി ആദരിക്കുന്നു. പൊതു സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സംഘടനകൾ, വ്യക്തികൾ, ഗവേഷണ സ്ഥാപനങ്ങൾ, ഊർജ്ജ രംഗത്തെ വ്യവസായികൾ എന്നിവർക്കും പുരസ്കാരം നൽകും. 2018 ഏപ്രിൽ 1 മുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. കേരള സർക്കാർ സംസ്ഥാനതലത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള മോണിട്ടറിംഗ് കമ്മറ്റിക്കാണ് അവാർഡ് നിർണ്ണയിക്കുന്നത്തിനുള്ള മേൽനോട്ട ചുമതല. വ്യക്തിഗത അവാർഡ് ജേതാക്കൾക്ക് അൻപതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും നൽകും. മറ്റ് വിഭാഗങ്ങൾക്ക് ഒരു ലക്ഷം രൂപയാണ് പുരസ്കാരം. സമഗ്രസംഭാവന നൽകിയ വ്യക്തികൾക്കുള്ള അംഗീകാരമായി പ്രത്യേക അവാർഡും നൽകും. മുൻ വർഷങ്ങളിൽ ഏതെങ്കിലും വിഭാഗത്തിൽ അവാർഡ് ലഭിച്ചവർക്ക് നടപ്പ് വർഷം അതെ വിഭാഗത്തിൽ വീണ്ടും അപേക്ഷിക്കുവാൻ അർഹതയില്ല. ദേശിയ ശാസ്ത്ര ദിനമായ 2020 ഫെബ്രുവരി 28-ന്, സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ അവാർഡ് വിതരണം ചെയ്യും. അപേക്ഷകൾ താഴെപ്പറയുന്ന വിലാസത്തിൽ 2019 ഡിസംബർ 30ന് മുമ്പായി ലഭിക്കേണ്ടതാണ്. അപേക്ഷകൾ സമപ്പിക്കുന്ന കവർ പുറത്ത്“Kerala State Renewable Energy Awards 2019 - <Category>”എന്ന് രേഖപെടുത്തെണ്ടതാണ്. അപേക്ഷ ഫോറം, മറ്റ് മാർഗ്ഗനിർദേശങ്ങൾ എന്നിവwww.anert.gov.inഎന്ന അനെർട്ടിന്റെ വെബ്സൈറ്റിൽ ലഭിക്കും. വിലാസം:ഡയറക്ടർ,അനെർട്ട്, വികാസ് ഭവൻPO,തിരുവനന്തപുരം–695033, 0471 – 2338077;ടോൾ ഫ്രീ:1800 425 1803.ഇമെയിൽ -re-award@anert.in

from money rss http://bit.ly/2YuePyQ
via IFTTT