ന്യൂഡൽഹി: 4ജി സേവനം ശക്തിപ്പെടുത്തുന്നതും 5ജിയുടെ സാധ്യതകൾ ഭാവിയിൽ പ്രയോജനപ്പെടുത്തുന്നതിനുമായി എയർടെൽ നോക്കിയയുമായി കൈകോർക്കുന്നു. ഇതിനായി ഭാരതി എയർടെൽ നോക്കിയയുമായി 7,636 കോടി(1 ബില്യൺ ഡോളർ)രൂപയുടെ കരാറിലെത്തി. രാജ്യത്തെ ഒമ്പത് സർക്കിളുകളിലായാണ് 5 ജി സേവനം ആദ്യം നടപ്പാക്കുക. നോക്കിയയാണ് എയർടെൽ നെറ്റ് വർക്കിന് നിലവിൽതന്നെ 4ജി ക്കുള്ള സാങ്കേതിക സേവനം നൽകിവരുന്നത്. മൂന്നു ലക്ഷം റേഡിയോ യൂണിറ്റുകൾ സ്ഥാപിച്ച് 2022ഓടെ ഈ സർക്കിളുകളിൽ 5ജി സേവനം നൽകാനാണ് കരാർകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം വിപണിയാണ് ഇന്ത്യ. 2025ഓടെ 92 കോടി മൊബൈൽ ഉപഭോക്താക്കൾ രാജ്യത്തുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിൽ 8.8 കോടിപേരും 5ജി യാകും ഉപയോഗിക്കുകയെന്നും വിലയിരുത്തുന്നു.
from money rss https://bit.ly/2Y734QG
via IFTTT
from money rss https://bit.ly/2Y734QG
via IFTTT