121

Powered By Blogger

Monday, 27 April 2020

ബി.ആര്‍ ഷെട്ടി: ശതകോടീശ്വരനായുള്ള അമ്പരപ്പിക്കുന്ന വളര്‍ച്ചയും അവിശ്വസനീയമായ വീഴ്ചയും

കടബാധ്യത തീർക്കാനായി ഗൾഫിലെത്തി വൻ ബിസിനസ് സംരംഭങ്ങൾക്ക് തുടക്കമിട്ട് ശതകോടീശ്വരനായി വളർന്ന ബി.ആർ ഷെട്ടി ഇതാ വീണ്ടും കടക്കെണിയിലകപ്പെട്ടിരിക്കുന്നു. എൻ.എം.സി ഹെൽത്ത്, യു.എ.ഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് ഏറ്റവും ഒടുവിൽ യു.എ.ഇ സെൻട്രൽ ബാങ്കിന്റെ തീരുമാനം. വിവിധ ബാങ്കുകൾക്ക് ബി.ആർ ഷെട്ടി കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്ന 50,000 കോടി രൂപയുടെ കടബാധ്യതയാണ് ഒരു വൻവ്യവസായിയിയുടെകൂടി വൻവീഴ്ചയുടെ അറിയാക്കഥകൾ പുറത്തുകൊണ്ടുവന്നത്. ബി.ആർ ഷെട്ടി ഇടപെട്ടിട്ടുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്കുമേലെല്ലാം ഉടനെ നിയന്ത്രണങ്ങൾവരും. ഇന്ത്യയിലുള്ള അദ്ദേഹം വിമാന സർവീസുകൾ തുടങ്ങിയാൽ ഉടനെ യുഎഇയിലെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 70കളുടെ തുടക്കത്തിൽ കീശയിൽ 500 രൂപയുമായി ബാവഗത്തു രഘുറാം ഷെട്ടിയെന്ന ബിആർ ഷെട്ടി ദുബായിയിലെത്തിയതാണ്. ഫാർമസി ബിരുദമാണ് കൈമുതലായുണ്ടായിരുന്നത്. ഗൾഫിലെത്തിയ ആദ്യകാലത്ത് മെഡിക്കൽ റെപ്രസെന്റിറ്റീവായിട്ടായിരുന്നു തുടക്കം. തുടർന്നാണ് ന്യൂ മെഡിക്കൽ ഹെൽത്ത് കെയർ (എൻഎംസി) എന്ന ക്ലിനിക്കിന് തുടക്കമിടുന്നത്. അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു ആസ്ഥാപനത്തിന്റെ വളർച്ച. എട്ട് രാജ്യങ്ങളിലെ 12 നഗരങ്ങളിലായി 45 ശാഖകൾ എൻഎംസിക്കുണ്ട്. 1980കളിലാണ് യുഎഇ എക്സ്ചേഞ്ച് എന്ന ധനകാര്യ സ്ഥാനം ജനപ്രിയമാകുന്നത്. കേരളത്തിലേയ്ക്ക് പണമെത്തിക്കാൻ ഗൾഫിലെ മലയാളികളിൽ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത് യുഎഇ എക്സ്ചേഞ്ചിനെയാണ്. പിന്നീട് 31 രാജ്യങ്ങളിലായി 800ലധികം ശാഖകളുള്ള വമ്പൻ സ്ഥാപനമായി യുഎഇ എക്സ്ചേഞ്ച് വളർന്നു. 2014ലാണ് 27 രാജ്യങ്ങളിലായി 1500ലധികം എടിഎമ്മുകളുള്ള ട്രാവലെക്സ് എന്ന ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനത്തെ ഷെട്ടി ഏറ്റെടുക്കുന്നത്. ഷെട്ടിയുടെ എൻഎംസി നിയോ ഫാർമ ലണ്ടൻ സ്റ്റോക്ക് എസ്ക്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതിലൂടെ 2012ൽ 33 കോടി ഡോളറാണ് അദ്ദേഹം സമാഹരിച്ചത്. ആ പണമുപയോഗിച്ച് അബുദാബി ഖലീഫ സിറ്റിയിൽ വലിയ ആശുപത്രി സമുച്ചയം അദ്ദേഹം പടുത്തുയർത്തി. 420 കോടി ഡോളറായിരുന്നു 2008ലെ ഫോബ്സിന്റെ വിലയിരുത്തൽ പ്രകാരം ഷെട്ടിയുടെ സമ്പത്ത്. 2019ലാണ് ഷെട്ടിയുടെ കഷ്ടകാലം തുടങ്ങുന്നത്. മഡി വാട്ടേഴ്സ്-എന്ന അമേരിക്കൻ മാർക്കറ്റ് റിസർച്ച് സ്ഥാപനം എംഎൻസിയുടെ സാമ്പത്തിക ക്രമക്കേടുകൾ സമ്പന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടു. ഇതോടെ എംഎൻഎസിയുടെ ഓഹരിവില മൂന്നിലൊന്നായി കൂപ്പുകുത്തി. ഉന്നതതലത്തിലുള്ള രാജിവെച്ചൊഴിയലുകൾക്കൊടുവിൽ എൻഎംസിയുടെ ഡയറക്ടർ ആൻഡ് നോൺ എക്സിക്യുട്ടീവ് ചെയർമാൻ എന്ന സ്ഥാനം ഷെട്ടിക്ക് രാജിവെയ്ക്കേണ്ടിവന്നു. അതുകൊണ്ടൊന്നും തീർന്നില്ല ഷെട്ടിയുടെ പ്രശ്നങ്ങൾ. സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും വിചാരണ നേരിടേണ്ടിവന്നിരിക്കുകയാണിപ്പോൾ. അബുദാബി കൊമേഴ്സ്യൽ ബാങ്കിന് 96.3 കോടി ഡോളർ, ദുബായ് ഇസ്ലാമിക് ബാങ്കിന് 54.1 കോടി ഡോളർ, അബുദാബി ഇസ്ലാമിക് ബാങ്കിന് 32.5 കോടി ഡോളർ, സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിന് 25 കോടി ഡോളർ, ബാർക്ലെയ്സ് ബാങ്കിന് 14.6 കോടി ഡോളർ എന്നിങ്ങനെ പോകുന്നു ഷെട്ടിയുടെ ബാധ്യതകൾ. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ എൻഎംസിയുടെ വ്യാപാരം ഫെബ്രവരിയിൽ സസ്പെൻഡ് ചെയ്തു. നവംബറിൽ റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ഓഹരിവിലയിലുണ്ടായ ഇടിവ് 60ശതമാനമാണ്. ഉഡുപ്പിമുതൽ ബുർജ് ഖലീഫവരെയുള്ള വളർച്ച ഉഡുപ്പിയിലെ കാപ്പുവിൽ 1942ലാണ് ബാവഗുതു രഘുറാം ഷെട്ടിയെന്ന ബിആർ ഷെട്ടിയുടെ ജനനം. ജൻ സംഘിന്റെ സ്ഥാനാർഥിയായി ഉഡുപ്പി നഗരസഭ കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മെഡിക്കൽ റെപ്രസെന്ററ്റീവായി 1973ൽ അബുദാബിയലെത്തി. 1975ൽ ന്യൂമെഡിക്കൽ സെന്റർ-ക്ലിനിക്ക് തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രകുമാരി ഷെട്ടിയായിരുന്നു അവിടത്തെ ആദ്യ ഡോക്ടർ. 1980ൽ പ്രവാസികൾക്ക് നാട്ടിലേയ്ക്ക് പണമയക്കാൻ യുഎഇ എക്സ്ചേഞ്ച് തുടങ്ങി. 1981ൽ എൻഎംസിയുടെ പ്രവർത്തനം യുഎഇലെമ്പാടും കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിച്ചു. 2003ൽ മരുന്നു നിർമാണക്കമ്പനിയായ നിയോ ഫാർമയ്ക്ക് അബുദാബിയിൽ തുടക്കമിട്ടു. 2005ൽ അബുദാബി സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി ഷെട്ടിക്കുലഭിച്ചു. 2010ൽ ദുബായിയിലെ ബുർജ് ഖലീഫയിലെ രണ്ട് നിലകൾ അദ്ദേഹം സ്വന്തമാക്കി. 2012 എൻഎംസി ലണ്ടൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത് 187 മില്യൺ ഡോളർ നേടി. 2017ൽ 1000 കോടി രൂപ മുടക്കി മഹാഭാരത-സിനിമ പ്രഖ്യാപിച്ചെങ്കിലും അത് നടന്നില്ല. 2019ൽ എൻഎംസി ഹെൽത്തിനെതിരെ മഡി വാട്ടേഴ്സ് ആരോപണ റിപ്പോർട്ടുകൾ പുറത്തുവിട്ടു. 2020ൽ ഷെട്ടി എൻഎംസി ഹെൽത്ത് കെയറിന്റെ ചെയർമാൻ ്സ്ഥാനത്തുനിന്നും ട്രാവലക്സിന്റെ ബോർഡിൽനിന്നും രാജിവെയ്ക്കുന്നു. ഇരുകമ്പനികളുടെയും ഓഹരി വ്യാപാരം സസ്പെന്റു ചെയ്യുന്നതും തുടർന്നാണ്. 2020 ഏപ്രിലിൽ വ്യക്തിപരമായ കാരണങ്ങളാൽ ഷെട്ടി ഇന്ത്യയിലെത്തി. വ്യമയാന നിയന്ത്രണങ്ങൾ നീക്കിയാൽ യുഎഇയിലേയ്ക്ക് തിരിച്ചുപോകുമെന്ന് അദ്ദേഹം പറയുന്നു.

from money rss https://bit.ly/2KF8cU2
via IFTTT