121

Powered By Blogger

Monday 1 December 2014

രാജ്യാന്തര ചലച്ചിത്രമേള: ഡാന്‍സിംഗ്‌ അറബ്‌സ് ഉദ്‌ഘാടന ചിത്രം









Story Dated: Monday, December 1, 2014 08:23



തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 12 മുതല്‍ തിരുവനന്തപുരത്ത്‌ ആരംഭിക്കും. 19 വരെ നടക്കുന്ന മേളയില്‍ 140 ചിത്രങ്ങളാണ്‌ ആസ്വാദകരെ തേടിയെത്തുന്നത്‌. മേളയുടെ പ്രധാന ശ്രദ്ധാകേന്ദ്രമായ മത്സര വിഭാഗത്തില്‍ ഇത്തവണ നാല്‌ ഇന്ത്യന്‍ ചിത്രങ്ങളും ഒപ്പം വിദേശഭാഷാ ചിത്രങ്ങളും ഉള്‍പ്പെടെ 14 ചിത്രങ്ങളാവും പ്രദര്‍ശിപ്പിക്കുക.


ഉദ്‌ഘാടന ചിത്രമായി ഇസ്രായേലില്‍ നിന്നുള്ള ഡാന്‍സിംഗ്‌ അറബ്‌സ് തിരഞ്ഞെടുത്തു. നിരവധി മേളകളില്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രം ഇറാന്‍ റിക്ലിംഗ്‌സ് ആണ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌. ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അനശ്വരമാക്കിയ തൗഫിക്‌ ബറോം ഉദ്‌ഘാടന ചടങ്ങില്‍ മുഖ്യ അതിഥിയാകും.










from kerala news edited

via IFTTT

സര്‍വകലാശാല മൂന്നാം ഭേദഗതി ബില്‍ പ്രതിപക്ഷം കീറിയെറിഞ്ഞു









Story Dated: Monday, December 1, 2014 08:17



തിരുവനന്തപുരം: സര്‍വകലാശാല മൂന്നാം ഭേദഗതി ബില്‍ പ്രതിപക്ഷം കീറിയെറിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സ്വാശ്രയ കോളജുകള്‍ക്ക്‌ സ്വയംഭരണ പദവി നല്‍കുന്നതാണ്‌ ബില്‍. ബില്‍ പാസാക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ കൊടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ബില്‍ പാസായി.










from kerala news edited

via IFTTT

ഗാസിയാബാദില്‍ കെട്ടിടം തകര്‍ന്ന്‌ ഒരു മരണം









Story Dated: Monday, December 1, 2014 08:10



ഗാസിയാബാദ്‌: ഉത്തര്‍പ്രദേശില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന്‌ ഒരു മരണം. അപകടത്തില്‍ ഏഴ്‌ പേര്‍ക്ക്‌ പരുക്കേറ്റു. ഗാസിയാബാദിലെ ട്രോണിക്കയിലായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാ പ്രവര്‍ത്തനം തുടരുന്നു.










from kerala news edited

via IFTTT

വിശുദ്ധ പദവി: ഇറ്റലിയിലെത്തിയ നൂറിലധികം മലയാളികള്‍ ജോലി തേടി മുങ്ങി?









Story Dated: Monday, December 1, 2014 08:00



mangalam malayalam online newspaper

കൊച്ചി: ചാവറയച്ചന്റെയും ഏവുപ്രാസ്യമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയ നൂറിലധികം മലയാളികള്‍ നാട്ടിലേക്ക്‌ മടങ്ങിയിട്ടില്ലെന്ന്‌ റിപ്പോര്‍ട്ട്‌. കൊച്ചിയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇറ്റലിയില്‍ തൊഴില്‍ തേടി ഇവര്‍ മുങ്ങിയിരിക്കാമെന്നാണ്‌ നിഗമനം.


ഇവരെ കാണാനില്ലെന്ന്‌ ചൂണ്ടിക്കാട്ടി ട്രാവല്‍ ഏജന്‍സി പോലീസിനെയും ഇറ്റാലിയന്‍ കോണ്‍സുലേറ്റിനെയും സമീപിച്ചു. വിശുദ്ധ പദവി പ്രഖ്യാപനത്തിന്‌ പതിനായിരത്തിലധികം മലയാളികള്‍ ഇറ്റലിയില്‍ എത്തിയിരുന്നു. ഇവരില്‍ നിന്നാണ്‌ ഏതാനും പേര്‍ മുങ്ങിയിരിക്കുന്നത്‌. റോമിലും വെനീസിലുമായാണ്‌ കേരളത്തില്‍ നിന്ന്‌ പോയവര്‍ വിമാനമിറങ്ങിയത്‌.


ഇതില്‍ ചിലര്‍ വിശുദ്ധ പദവി പ്രഖ്യാപനത്തിന്‌ മുമ്പ്‌ തന്നെ മുങ്ങി. മറ്റ്‌ ചിലര്‍ വിശുദ്ധ പദവി പ്രഖ്യാപനത്തിന്‌ ശേഷം മുങ്ങി. കാണാതായിരിക്കുന്നതില്‍ ഭൂരിപക്ഷം പേരും സ്‌ത്രീകളാണ്‌. വിശുദ്ധ പദവി പ്രഖ്യാപനത്തിന്‌ എത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക്‌ പത്ത്‌ ദിവസത്തെ വിസയാണ്‌ ഇറ്റാലിയന്‍ കോണ്‍സുലേറ്റ്‌ അനുവദിച്ചിരുന്നത്‌. വിശുദ്ധ പദവി പ്രഖ്യാപനം കഴിഞ്ഞ്‌ ഒരാഴ്‌ച പിന്നിട്ടിട്ടും ഇവര്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്നാണ്‌ ട്രാവല്‍ ഏജന്‍സി പോലീസിനെ സമീപിച്ചത്‌.










from kerala news edited

via IFTTT

ആക്രമിക്കാന്‍ ശ്രമിച്ച യുവാക്കളെ കൈകാര്യം ചെയ്‌ത യുവതികളെ റിപ്പബ്ലിക്‌ ദിനത്തില്‍ ആദരിക്കും









Story Dated: Monday, December 1, 2014 07:39



mangalam malayalam online newspaper

ന്യൂഡല്‍ഹി: ബസിനുള്ളില്‍ ആക്രമിക്കാന്‍ ശ്രമിച്ച യുവാക്കളെ കൈകാര്യം ചെയ്‌ത യുവതികളെ റിപ്പബ്ലിക്‌ ദിനത്തില്‍ ആദരിക്കും. ഹരിയാന സര്‍ക്കാരാണ്‌ ഇക്കര്യം അറിയിച്ചത്‌. വെള്ളിയാഴ്‌ചയാണ്‌ ഹരിയാന റോഡ്‌വെയ്‌സിന്റെ ബസിനുള്ളില്‍ വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ച മൂന്ന്‌ യുവാക്കളെ സഹോദരിമാരായ യുവതികള്‍ കൈകാര്യം ചെയ്‌തത്‌.


22കാരിയായ ആര്‍തി, 19കാരി പൂജ എന്നിവരാണ്‌ ബസിനുള്ളില്‍ വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ച യുവാക്കളെ കൈകാര്യം ചെയ്‌തത്‌. ഹരിയാനയിലെ ആസാന്‍ ഗ്രാമത്തിലെ ജാട്ട്‌ യുവാക്കളായ മോഹിത്‌, കുല്‍ദീപ്‌, ദീപക്‌ എന്നീ യുവാക്കളെയാണ്‌ യുവതികള്‍ നേരിട്ടത്‌. ഇരുവര്‍ക്കും ഹരിയാന സര്‍ക്കാര്‍ 31,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ ഇവരെ റിപ്പബ്ലിക്‌ ദിനത്തില്‍ ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.


സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികം റിപ്പബ്ലിക്‌ ദിനാഘോഷ ചടങ്ങില്‍ സമ്മാനിക്കും. സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ പൊതുയാത്രാ സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്ന സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ഹരിയാന സര്‍ക്കാര്‍ ഡിജിപിയോട്‌ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

'രാജഗീതം' പെയ്‌തിറങ്ങി











Story Dated: Monday, December 1, 2014 01:55


കോഴിക്കോട്‌: അനശ്വരഗാനങ്ങള്‍ പെയ്‌തിറങ്ങിയ സന്ധ്യയില്‍ സാരംഗി ഓര്‍കസ്‌ട്ര കോഴിക്കോടിന്റെ നാലാം വാര്‍ഷികാഘോഷം. ഇളയരാജയുടെയും ദേവരാജന്‍ മാസ്‌റ്ററുടെയും അനശ്വരഗാനങ്ങള്‍ കോര്‍ത്തിണക്കിയ 'രാജഗീതം ' സംഗീതസന്ധ്യയാണ്‌ കൊച്ചുമിടുക്കരുടെ പ്രകടനങ്ങള്‍ക്ക്‌ വേദിയായത്‌. ജളയരാജ, ദേവരാജന്‍ മാസ്‌റ്റര്‍ എന്നിവരുടെ 28-ത്തിലധികം ഗാനങ്ങളാണ്‌ കൊച്ചു കൂട്ടുകാര്‍ ആലപിച്ചത്‌. ടൗണ്‍ഹാളില്‍ വൈകുന്നേരം എഴുമണിയ്‌ക്ക് ആരംഭിച്ച പരിപാടി രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു. ഗാനരചയിതാവ്‌ രമേഷ്‌ കാവില്‍ ഉദ്‌ഘാടനം ചെയ്‌തു. സാരംഗി ഓര്‍കസ്‌ട്ര പ്രസിഡന്റ്‌ പി.വി ഷാജി അധ്യക്ഷതവഹിച്ചു. ഡയറക്‌ടര്‍ കുമുദം ദിവാകര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സെക്രട്ടറി കൃഷ്‌ണാനന്ദ്‌ സ്വാഗതം പറഞ്ഞു.










from kerala news edited

via IFTTT

കൂടുതല്‍ പേരെ നിയമിക്കണമെന്നാവശ്യപ്പെട്ട്‌ ലോക്കോ പൈലറ്റുമാര്‍ സമരത്തിലേക്ക











Story Dated: Monday, December 1, 2014 01:55


കോഴിക്കോട്‌: ശബരിമല തീര്‍ഥാടന സ്‌പെഷ്യലുകളും മറ്റ്‌ അവധിക്കാല ട്രെയിനുകളും സര്‍വീസ്‌ ആരംഭിക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിന്‌ ലോക്കോപൈലറ്റുമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട്‌ ആള്‍ ഇന്ത്യ ലോക്കോ റണ്ണിംഗ്‌ സ്‌റ്റാഫ്‌ അസോസിയേഷന്‍ സമരത്തിലേക്ക്‌.


ഇന്ന്‌ ഡിമാന്‍ഡ്‌സ് ഡേ ആയി ആചരിക്കാനും ക്രൂ ബുക്കിംഗ്‌ ഓഫിസുകള്‍ക്ക്‌ മുന്നില്‍ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചതായി അസോസിയേഷന്‍ പ്രസിഡന്റ്‌ പി.കെ അശോകന്‍, സെക്രട്ടറി പി.ജഗേശന്‍, എന്നിവര്‍ അറിയിച്ചു.

ഡിസംബര്‍ 16 ന്‌ എല്ലാ ക്രൂ ബുക്കിംഗ്‌ ഓഫിസുകള്‍ക്ക്‌ മുന്നിലും രാവിലെ 10 മുതല്‍ വൈകുന്നേരം ആറ്‌ വരെ കൂട്ട ഉപവാസം നടത്തും. സതേണ്‍ റെയില്‍വെ മാനേജര്‍ക്ക്‌ 29 മുതല്‍ 31 വരെ വ്യക്‌തിഗത കത്തുകള്‍ അയയ്‌ക്കാനും തീരുമാനിച്ചു.


ലോക്കോ പൈലറ്റുമാരുടെ ഇരുപത്‌ ശതമാനത്തോളം ഒഴിവുകള്‍ പാലക്കാട്‌ ഡിവിഷനില്‍ ഉണ്ടായിട്ടും യാതൊരു നടപടി ക്രമങ്ങളും ഡിവിഷന്‍ അധികാരികള്‍ സ്വീകരിച്ചില്ലെന്ന്‌ അസോസിയേഷന്‍ അറിയിച്ചു. ജീവനക്കാരുടെ കുറവ്‌ മറച്ചുവെച്ച്‌ ട്രെയിനുകള്‍ ഓടിക്കുന്നതിനായി അധികാരികള്‍ ജീവനക്കാരുടെ വിശ്രമവും അവധിയും നിഷേധിക്കുകയാണ്‌. ജോലിക്ക്‌ ഹാജരാവാന്‍ സാധിക്കാത്തവിധം അസുഖബാധിതരായവരുടെ പോലും മെഡിക്കല്‍ ലീവുകള്‍ നിഷേധിക്കുകയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.










from kerala news edited

via IFTTT

ചുമട്ടു തൊഴിലാളികള്‍ക്ക്‌ യാത്രയയപ്പ്‌











Story Dated: Monday, December 1, 2014 01:55


നരിക്കുനി: നരിക്കുനി ടൗണ്‍ ചുമട്ടുതൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനറായി കഴിഞ്ഞ 24 വര്‍ഷം സേവനമനുഷ്‌ഠിച്ച പി.കെ.രാമനും സഹപ്രവര്‍ത്തകനായ പി.പി.അബൂബക്കറിനും യാത്രയയപ്പ്‌ നല്‍കി. നരിക്കുനി ടൗണ്‍ ചുമട്ടു തൊഴിലാളി കോ.ഓര്‍ഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച യാത്രായയപ്പ്‌ യോഗം ഐ.എന്‍.ടി.യു.സി.ജില്ലാ കമ്മിറ്റി അംഗം മൂസ ഉദ്‌ഘാടനം ചെയ്‌തു. എ.പി.ബാബുരാജ്‌ അധ്യക്ഷനായിരുന്നു. നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.സി.മുഹമ്മദ്‌ മുഖ്യാതിഥിയായിരുന്നു. സുരേഷ്‌ ഉപഹാരസമര്‍പ്പണം നടത്തി.


എ.ബീരാന്‍ കോയയും, സി.മോഹനനും, പൂര്‍വതൊഴിലാളികളെ ആദരിച്ചു. കെ.പി.മോഹനന്‍ , സി.കെ.സലീം, മനോജ്‌ പി.സി.രവീന്ദ്രന്‍ ,എം.ഇസ്‌മായില്‍ കെ. നാരായണ നായര്‍, സിമോഹനന്‍, യു.വി.മുഹമ്മദ്‌, ടി.പി.ബാലന്‍, എം.ഷറഫുദ്ധീന്‍, വി.എം.സുഭാഷ്‌, കെഅബ്‌ദുള്‍ സത്താര്‍, ടി.വി. ബാലന്‍, എം.ഷറഫുദ്ദീന്‍, വി.എം.സുഭാഷ്‌, കെ.അബ്‌ദുള്‍ സത്താര്‍, തുടങ്ങിയവര്‍ സംസാരിച്ചു.










from kerala news edited

via IFTTT

റോഡ്‌ സ്വകാര്യ വ്യക്‌തികള്‍ കൈയേറിയതായി പരാതി











Story Dated: Monday, December 1, 2014 01:55


പേരാമ്പ്ര: നടുവണ്ണൂര്‍ -അരിക്കുളം -ഇരിങ്ങത്ത്‌ റോഡില്‍ അരിക്കുളം- കുരിടിമുക്ക്‌ വരെയുള്ള റോഡ്‌ പ്രവൃത്തി അവസാന ഘട്ടത്തിലേയ്‌ക്ക് നീങ്ങുന്നു. പ്രവൃത്തി നടക്കുന്നതിനിടെ തടത്തില്‍ താഴെ മുതല്‍ കുരുടിമുക്ക്‌ വരെ വിവിധ സ്‌ഥലങ്ങളില്‍ കച്ചവടക്കാരും രാഷ്ര്‌ടീയ സംഘടനകളും റോഡിന്റെ ഭാഗങ്ങള്‍ കൈയേ്റേിയതായി പരാതിഉയര്‍ന്നിട്ടുണ്ട്‌. ഇപ്പോള്‍ പ്രവൃത്തി പൂര്‍ത്തിയായ കുത്തിയില്‍ താഴ ഭാഗത്ത്‌ ഡ്രൈനേജ്‌ നിര്‍ബന്ധമായും ഉണ്ടാവേണ്ടതുണ്ട്‌. ചിലസ്‌ഥലങ്ങളില്‍ ഡ്രൈനേജ്‌ വീതി കൂടുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്‌. നടുവണ്ണൂര്‍ അരിക്കുളം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രവൃത്തിക്കായി 6.89 കോടി രൂപയാണ്‌ അനുവദിച്ചിരിക്കുന്നത്‌. സ്വകാര്യ വ്യക്‌തികള്‍ കൈയേറിയ സ്‌ഥലം, കണ്ടത്തി റോഡിന്‌ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്‌തമാണ്‌.










from kerala news edited

via IFTTT

അടിസ്‌ഥാന സൗകര്യങ്ങളില്ലാതെ പോസ്‌റ്റല്‍ ജീവനക്കാര്‍











Story Dated: Monday, December 1, 2014 01:57


വര്‍ക്കല: പതിറ്റാണ്ടുകളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്‌റ്റോഫീസിന്‌ മതിയായ അടിസ്‌ഥാന സൗകര്യങ്ങളില്ലെന്ന്‌ ആവലാതി. വിവിധ തസ്‌തികകളിലായി 20ല്‍പ്പരം ജീവനക്കാരും ഇതിനുപുറമെ മഹിള പ്രധാനുവേണ്ടി 22 ഏജന്റുമാരും ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. വനിതാ ജീവനക്കാര്‍ക്ക്‌ വസ്‌ത്രം മാറാനോ, വിശ്രമിക്കാനോ, ഭക്ഷണം കഴിക്കാനോ വേണ്ട മുറികള്‍ ഇതിനുള്ളില്‍ ക്രമീകരിച്ചിട്ടില്ല. യഥാസമയം ബില്ല്‌ അടയ്‌ക്കാത്തതിനാല്‍ കുടിവെള്ളത്തിനും ഇടക്കിടെ തടസംനേരിടുന്നു. ടോയ്‌ലറ്റ്‌ അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യേണ്ടതുണ്ട്‌. പ്രതിദിനം ഇവിടെ എത്തുന്ന നൂറുകണക്കിന്‌ ഗുണഭോക്‌താക്കള്‍ക്ക്‌ നിന്നുതിരിയാന്‍ ഇടമില്ലാത്ത ദുരവസ്‌ഥയാണുള്ളത്‌.


പ്രതിമാസം ഏകദേശം ഏഴരലക്ഷത്തോളം തപാല്‍ ഉരുപ്പടികള്‍ പ്രസ്‌തുത ഓഫീസില്‍ കൈകാര്യം ചെയ്യുന്നുണ്ട്‌. വിനോദ്‌ സഞ്ചാര കേന്ദ്രം കൂടി ആയതിനാല്‍ വിദേശികള്‍ സ്‌പീഡ്‌ പോസ്‌റ്റ്, പാഴ്‌സല്‍ സര്‍വീസ്‌, ഇന്‍സ്‌റ്റന്റ്‌ മണി ട്രാന്‍സ്‌ഫര്‍ തുടങ്ങിയ സേവനങ്ങള്‍ക്ക്‌ വര്‍ക്കല പോസ്‌റ്റോഫീസിനെയാണ്‌ ആശ്രയിക്കുന്നത്‌. വരുമാനത്തിന്റെ കാര്യത്തില്‍ തിരുവനന്തപുരം സര്‍ക്കിളില്‍ ഒന്നാം സ്‌ഥാനവും സംസ്‌ഥാനതലത്തില്‍ നാലാം സ്‌ഥാനവുമാണ്‌ വര്‍ക്കല പോസ്‌റ്റോഫീസിനുള്ളതെന്ന്‌ വിലയിരുത്തപ്പെടുന്നു.


വര്‍ക്കല മൈതാനത്തെ ഒരു സ്വകാര്യ ലോഡ്‌ജിനകത്തെ വാടകക്കെട്ടിടത്തില്‍ പ്രാരംഭം കുറിച്ച പോസ്‌റ്റോഫീസ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അല്‍പം മാറി ക്ഷേത്രം റോഡിലെ മറ്റൊരു വാടക കെട്ടിടത്തിലേക്ക്‌ പുനഃസ്‌ഥാപിച്ചിരിക്കുകയാണ്‌. പ്രതിമാസം 20,000 രൂപയാണ്‌ കെട്ടിടത്തിന്‌ വാടക നല്‍കുന്നത്‌. മതിയായ സ്‌ഥലസൗകര്യമുണ്ടായിട്ടും പോസ്‌റ്റോഫീസ്‌ ഇന്നും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിന്‌ പിന്നില്‍ ബന്ധപ്പെട്ട അധികൃതരുടെ അനാസ്‌ഥയാണ്‌. നഗരമധ്യത്തിലെ കണ്ണായ സ്‌ഥലത്ത്‌ പോസ്‌റ്റോഫീസിനായി സര്‍ക്കാര്‍ കണ്ടെത്തി വാങ്ങിയ സ്‌ഥലം കാടുകയറി നശിക്കുകയാണ്‌.










from kerala news edited

via IFTTT

അന്തര്‍സംസ്‌ഥാന മോഷ്‌ടാവ്‌ പോലീസിന്റെ പിടിയിലായി











Story Dated: Monday, December 1, 2014 01:57


തിരുവനന്തപുരം: നേമം വെള്ളയാണി ക്ഷേത്രത്തിനു സമീപം പത്തോളം കടകളും വീടും കുത്തിത്തുറന്നു കവര്‍ച്ച നടത്തിയ അന്തര്‍സംസ്‌ഥാന മോഷ്‌ടാവ്‌ പോലീസിന്റെ പിടിയിലായി. ഷാഡോ പൊലീസാണ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌. തിരുവല്ലം മേനിലത്ത്‌ നിന്നും കാട്ടാക്കട പൂഴനാട്‌ വിഷ്‌ണുഭവനില്‍ താമസിക്കുന്ന വേണുഗോപാലിന്റെ മകന്‍ ഉണ്ണികൃഷ്‌ണന്‍ (39) എന്നു വിളിക്കുന്ന തിരുവല്ലം ഉണ്ണിയെയാണ്‌ നേമം പൊലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളും ഭാര്യ അനിത എന്നു വിളിക്കു ഷീബയും ചേര്‍ന്നാണ്‌ മോഷണ മുതലുകള്‍ വില്‍പ്പന നടത്തിയിരുന്നത്‌. വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച്‌ ആഡംബരജീവിതം നയിച്ചുവരികയായിരുന്നു. പകല്‍സമയങ്ങളില്‍ ഓട്ടോയില്‍ കറങ്ങി നടന്നു സ്‌ഥലങ്ങള്‍ കണ്ടുവച്ചശേഷം രാത്രിയില്‍ കാറില്‍ വന്നു മോഷണം നടത്തുന്നതാണ്‌ ഇയാളുടെ രീതിയെന്ന്‌ പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT