പൈലറ്റുമാര്‍ സമരത്തില്‍ ;ലുഫ്താന്‍സാ 1350 സര്‍വീസുകള്‍ റദ്ദാക്കി
Posted on: 01 Dec 2014
ബര്‍ലിന്‍: ജര്‍മന്‍ വിമാനക്കമ്പനി ഭീമന്‍ ലുഫ്താന്‍സാ പൈലറ്റുമാര്‍ നടത്തുന്ന 36 മണിക്കൂര്‍ ദൈര്‍ഘ്യസമരം മൂലം കമ്പനി 1350 സര്‍വീസുകള്‍ റദ്ദാക്കിയതായി ലുഫ്താന്‍സാ അറിയിച്ചു. 1,50,000 യാത്രക്കാരെ സമരം ബാധിച്ചതായി കമ്പനി അറിയിച്ചു.
വിരമിക്കല്‍ ചട്ടങ്ങളുമായി ബന്ധപ്പെട്ട് മാനെജ്‌മെന്റുമായി തുടരുന്ന തര്‍ക്കം തന്നെയാണ് കാരണം.
തിങ്കളാഴ്ച ഉച്ചമുതല്‍ ചൊവ്വ അര്‍ധരാത്രി വരെ ജര്‍മനിയിലെ ഹ്രസ്വ, മധ്യ ദൂര വിമാന സര്‍വീസുകളെ ഇതു സാരമായി ബാധിക്കും. ദീര്‍ഘദൂര സര്‍വീസുകളെയും ചരക്ക് വിമാനങ്ങളെയും ഭാഗികമായും ബാധിക്കുമെന്നാണ് കരുതുന്നത്.
ലുഫ്താന്‍സയുടെ ചെലവു കുറഞ്ഞ സര്‍വീസായ ജര്‍മന്‍വിങ്‌സ് പൈലറ്റുമാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ നടത്തിയ സമരം മൂലം 170 മില്യന്‍ യൂറോയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്.
ജോസ് കുമ്പിളുവേലില്‍
from kerala news edited
via IFTTT