മൈന്‍ഡ് ട്യൂണിങ് പരീശീലകന്‍ സി.എ റസാഖ് കുവൈത്തില്‍
Posted on: 01 Dec 2014
കുവൈത്ത്: ഇന്റര്‍നാഷണല്‍ മൈന്റ് പവര്‍ ട്രെയിനറും സക്‌സ്‌കോച്ചുമായ സി എ റസാഖ് ഡിസംബര്‍ 2 ന് കുവൈത്തിലെത്തും. 'ഇഴ ചേര്‍ന്ന ബന്ധങ്ങള്‍ ഈണമുള്ള ജീവിതം' എന്ന പ്രമേയത്തില്‍ മൈന്റ് ട്യൂണ്‍ വേവ്‌സ് ജി സി സി ക്യാമ്പയിനിന്റെ ഭാഗമായി ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈത്ത് സംഘടിപ്പിക്കുന്ന പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഡിസംബര്‍ 4 ന് അബ്ബാസിയ യുണൈറ്റഡ് സ്‌കൂളില്‍ പബ്ലിക് സെമിനാര്‍, ഡിസംബര്‍ 5 ന് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ മൈന്‍ഡ് ട്യൂണ്‍ ട്രാന്‍സ്‌ഫോര്‍മര്‍ വര്‍ഷോപ്പ്, ഡിസംബര്‍ 6 ന് ഫര്‍വാനിയ വിന്നേഴ്‌സ് റസ്റ്റോറന്റില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്‍ട്രാക്റ്റീവ് വര്‍ഷോപ്പ് തുടങ്ങിയ പരിപാടികള്‍ക്ക് സി.എ റസാഖ് നേതൃത്വം നല്‍കും.
വാര്‍ത്ത അയച്ചത് : അമീര്‍
from kerala news edited
via IFTTT