121

Powered By Blogger

Monday, 1 December 2014

കൂട്ടകോപ്പിയടി നടന്നിട്ടില്ലെന്ന്‌ കോളജ്‌ അധികൃതര്‍











Story Dated: Monday, December 1, 2014 01:56


പാലക്കാട്‌: തൃത്താല ആസ്‌പയര്‍ കോളജില്‍ കൂട്ടകോപ്പിയടി നടന്നിട്ടില്ലെന്ന്‌ കോളജ്‌ അധികൃതര്‍ അറിയിച്ചു. അധ്യാപകര്‍ രാജിവയ്‌ക്കുകയും ചെയ്‌തിട്ടില്ല. കോപ്പിയടി തടയാനാണ്‌ കോളജ്‌ അധികൃതര്‍ ശ്രമിച്ചത്‌. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി അഞ്ചാം സെമസ്‌റ്റര്‍ യു.ജി പരീക്ഷയുടെ സുഗമമായ നടത്തിപ്പിന്‌ എല്ലാ സജ്‌ജീകരണങ്ങളും ഒരുക്കിയിരുന്നു.


പരീക്ഷയുമായി ബന്ധപ്പെട്ട ഓരോ ഹാളിലും രണ്ട്‌ ഇന്‍വിജിലേറ്റര്‍മാരെ നിയോഗിച്ചു. ഇതില്‍ അസന്തുഷ്‌ടരായ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പരീക്ഷയ്‌ക്ക് ശേഷം കോളജ്‌ സാധനസാമഗ്രികള്‍ തച്ചുടയ്‌ക്കുകയാണ്‌ ചെയ്‌തത്‌. തുടര്‍ പരീക്ഷകളില്‍ എക്‌സെ്‌റ്റനല്‍സിന്റെ ആവശ്യകത അറിയിച്ച്‌ അന്നുതന്നെ പരീക്ഷ കണ്‍ട്രോളറെ ഇമെയില്‍ വഴി അറിയിച്ചിരുന്നതായി പ്രിന്‍സിപ്പല്‍ മനോജ്‌കുമാര്‍ പറഞ്ഞു. കോളജില്‍ നാശനഷ്‌ടം വരുത്തിയ സംഭവത്തില്‍ തൃത്താല പോലീസ്‌ പത്തുവിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌. നാനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌ഥാപനത്തില്‍ കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്തണമെന്നാണ്‌ മാനേജ്‌മെന്റ്‌ ആഗ്രഹിക്കുന്നതെന്ന്‌ ലീഗല്‍ അഡൈ്വസര്‍ അഡ്വ. ഷാഹുല്‍ഹമീദ്‌ പറഞ്ഞു.










from kerala news edited

via IFTTT