121

Powered By Blogger

Monday 1 December 2014

മാവോയിസ്‌റ്റ് ആക്രമണം; ഛത്തീസ്‌ഗഡില്‍ 13 പേര്‍ കൊല്ലപ്പെട്ടു









Story Dated: Monday, December 1, 2014 06:47



mangalam malayalam online newspaper

റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയില്‍ നടന്ന മാവോയിസ്‌റ്റ് ആക്രമണത്തില്‍ 11 സിആര്‍പിഎഫ്‌ ജവാന്‍മാരും രണ്ട്‌ ഓഫീസര്‍മാരും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. ഗ്രാമീണരെ മനുഷ്യകവചമായി ഉപയോഗിച്ചായിരുന്നു ആക്രമണം.


ഛത്തീസ്‌ഗഡിന്റെ തലസ്‌ഥാനമായ റായ്‌പൂറില്‍ നിന്നും 450 കിലോമീറ്റര്‍ അകലെയാണ്‌ ആക്രമണം നടന്ന സ്‌ഥലം. ഈ വര്‍ഷം സിആര്‍പിഎഫിനെതിരെ ഛത്തീസ്‌ഗഡില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്‌. നവംബറില്‍ വ്യോമസേനയുടെ ഹെലിക്കോപ്‌റ്ററിനു നേരെ മാവോയിസ്‌റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ആറ്‌ സിആര്‍പിഎഫ്‌ സൈനികര്‍ക്കും ഒരു വ്യോമസേനാ ഉദ്യോഗസ്‌ഥനും പരിക്കേറ്റിരുന്നു.










from kerala news edited

via IFTTT