121

Powered By Blogger

Wednesday, 8 December 2021

ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ? ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചേക്കാം

ഉയർന്നതുകയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിന്റെ നോട്ടീസ് നിങ്ങൾക്ക് ലഭിച്ചേക്കാം. നിശ്ചിത തുകയ്ക്ക് മുകളിൽ നടത്തുന്ന ഇടപാടുകൾ ബാങ്കുകളും മറ്റ് സർക്കാർ ഏജൻസികളും ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. വിവരങ്ങൾ കൈമാറുന്നതിന് വിവിധ സർക്കാർ ഏജൻസികളുമായി ഐടി വകുപ്പ് ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇടപാടുകളുടെ വിവരങ്ങൾ നൽകിയില്ലെങ്കിൽ നോട്ടീസ് ലഭിച്ചേക്കാം. നോട്ടീസ് ലഭിക്കാൻ സാധ്യതയുള്ള ഇടപാടുകൾ ബാങ്ക് എഫ്ഡി പണമായി പത്ത് ലക്ഷം രൂപയിൽ കൂടുതൽ സ്ഥിരനിക്ഷേപമിട്ടാൽ ബാങ്കുകൾ ആദായനികുതി വകുപ്പിനെ അറിയിക്കും. അതായത് സാമ്പത്തിക വർഷം ഒന്നിലധികം ഡെപ്പോസിറ്റുകളിലായി ഈതുകയിൽ അധികം ഒരുവ്യക്തി നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിന് വിവരം ലഭിക്കും. എസ്ബി ആക്കൗണ്ട് ബാങ്കിലെ സേവിങ്സ് അക്കൗണ്ടിൽ സാമ്പത്തികവർഷം 10 ലക്ഷം രൂപയിൽകൂടുതൽ പണമായി എത്തിയാലും ആദായ നികുതിവകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചേക്കാം. പത്തുലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപമോ പിൻവലിക്കലോ നടന്നാൽ അധികൃതരെ അറിയിക്കണമെന്നാണ് വ്യവസ്ഥ. കറന്റ് അക്കൗണ്ടിൽ 50 ലക്ഷം രൂപയാണ് പരിധി. ക്രെഡിറ്റ് കാർഡ്ബില്ല് ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്നതിന് ഒരു ലക്ഷം രൂപയോ അതിൽകൂടുതലോ പണമായി നൽകിയാൽ അക്കാര്യം റിപ്പോർട്ട് ചെയ്യണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് വ്യവസ്ഥചെയ്യുന്നു. കൂടാതെ, ക്രെഡിറ്റ് കാർഡ് ബില്ലുകൾക്കായി ഒരുവർഷം 10 ലക്ഷം രൂപയോ അതിൽകൂടുതലോ ചെലവഴിക്കുകയാണെങ്കിൽ അതേക്കുറിച്ചും ആദായനികുതി വകുപ്പിന് വിവരം ലഭിക്കും. അതുകൊണ്ടുതന്നെ കാർഡുവഴിയുള്ള ചെലവഴിക്കൽ പരിധിക്ക് നിയന്ത്രണംവെയ്ക്കുക. പാൻകാർഡുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ആദായ നികുതി വകുപ്പിന് ചെലവഴിക്കുന്നതുകയെക്കുറിച്ച് വ്യക്തമായ അറിവ് ലഭിക്കുന്നുണ്ട്. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വൻകിട ഇടപാടുകൾ വെളിപ്പെടുത്തുകയുംവേണം. വസ്തു ഇടപാട് 30 ലക്ഷം രൂപയ്ക്കുമുകളിലുള്ള വസ്തു വാങ്ങൽ, വിൽപന എന്നിവ രജിസ്ട്രേഷൻ വകുപ്പ് അധികൃതർ നികുതി അധികൃതരെ അറിയിക്കണമെന്നുണ്ട്. അതുകൊണ്ടുതന്നെ വൻകിട ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം ആദായനികുതി വകുപ്പിന് ലഭിച്ചുകൊണ്ടിരിക്കും. വാങ്ങുന്നവും വിൽക്കുന്നവരും നികുതി റിട്ടേണിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടോയന്നെ് ആദായി നികുതി വകുപ്പ് പരിശോധിക്കും. ഓഹരി, മ്യൂച്വൽ ഫണ്ട്, കടപ്പത്രം പത്തുലക്ഷം രൂപക്കുമുകളിലുള്ള ഓഹരി, മ്യൂച്വൽ ഫണ്ട്, കടപ്പത്രം എന്നിവയിലെ നിക്ഷേപത്തെക്കുറിച്ച് ആദായനികുതിവകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുടെ വാർഷിക വിവര റിട്ടേൺ (എഐആർ)സ്റ്റേറ്റുമെന്റ് ഐടി വകുപ്പ് കൃത്യമായി സൂക്ഷിക്കുന്നുണ്ട്. നിശ്ചിത പരിധിക്കപ്പുറം ഇടപാട് നടന്നാൽ അക്കാര്യം ആദായനികുതിവകുപ്പ് ശേഖരിക്കും. ഫോം 26എഎസിലെ പാർട്ട് ഇ-യിൽ ഉയർന്ന മൂല്യമുള്ള ഇടപാടുകളുടെ വിവരങ്ങൾ ലഭിക്കും. വിദേശ കറൻസി ഇടപാട് പത്ത് ലക്ഷം രൂപക്കുമുകളിൽ മൂല്യമുള്ള വിദേശ കറൻസി ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ ഇക്കാര്യം വകുപ്പിന് അറിയാൻ സംവിധാനമുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, ട്രാവലേഴ്സ് ചെക്ക്, ഡ്രാഫ്റ്റ് എന്നിവവഴിയുള്ള വിദേശ ഇടപാടുകളും ആദായനികുതിവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.

from money rss https://bit.ly/3GrFvot
via IFTTT

മൂന്നാമത്തെ ദിവസവുംനേട്ടം: നിഫ്റ്റി 17,500കടന്നു | Market Opening

മുംബൈ: മൂന്നാമത്തെ ദിവസവും വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 202 പോയന്റ് ഉയർന്ന് 58,851ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 17,527ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒമിക്രോൺ വകഭേദത്തിനെതിരെ പ്രതിരോധകുത്തിവെപ്പുകൾ ഫലപ്രദമാണെന്ന വിലയിരുത്തലാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനത്തോളം നേട്ടത്തിലാണ്.

from money rss https://bit.ly/31EnDYt
via IFTTT

‘ഫോർച്യൂൺ ഇന്ത്യ 500’ പട്ടികയിൽ കല്യാൺ ജൂവലേഴ്‌സ്

കൊച്ചി: കേരളം ആസ്ഥാനമായ ആഗോള ജൂവലറി ശൃംഖല 'കല്യാൺ ജൂവലേഴ്സ്' ഈ വർഷത്തെ 'ഫോർച്യൂൺ ഇന്ത്യ 500' പട്ടികയിൽ ഇടംപിടിച്ചു. 'ഫോർച്യൂൺ ഇന്ത്യ' മാസിക തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ 164-ാമതാണ് കല്യാൺ ജൂവലേഴ്സ്. ആദ്യമായാണ് കമ്പനി ഈ പട്ടികയിൽ ഇടംനേടുന്നത്. വിറ്റുവരവിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടികയാണ് 'ഫോർച്യൂൺ ഇന്ത്യ 500'. റിലയൻസ് ഇൻഡസ്ട്രീസാണ് പട്ടികയിൽ ഒന്നാമത്.ഈ പട്ടികയിൽ ഇടംനേടാനായത് ഏറെ അഭിമാനകരമായ നേട്ടമായി കാണുന്നുവെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. 2019-ൽ ഡെലോയിറ്റിന്റെ ഗ്ലോബൽ ടോപ്പ് 100 ലക്ഷ്വറി ബ്രാൻഡ്സ് പട്ടികയിലും കല്യാൺ സ്ഥാനംപിടിച്ചിരുന്നു.

from money rss https://bit.ly/3GpFqSk
via IFTTT

രണ്ടാംദിവസവും മുന്നേറ്റം: സെൻസെക്‌സ് 1,016 പോയന്റ് കുതിച്ചു, നിഫ്റ്റി 17,450 മറികടന്നു|Closing

മുംബൈ: ആർബിഐയുടെ വായ്പാനയ പ്രഖ്യാപനം ഓഹരി സൂചികകൾ ആഘോഷമാക്കി. രണ്ടാമത്തെ ദിവസവും സൂചികകൾ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആർബിഐ നിരക്ക് ഉയർത്താതിരുന്നത്ബാങ്ക്, ഹൗസിങ് ഫിനാൻസ്, ബാങ്കിതര ധനകാര്യം, റിയൽ എസ്റ്റേറ്റ്, ഓട്ടോ മൊബൈൽസ് തുടങ്ങിയ മേഖലകളിലെ കമ്പനികൾനേട്ടമാക്കി. തുടർച്ചയായി ഒമ്പതാമത്തെ തവണയാണ് ആർബിഐ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുന്നത്. സെൻസെക്സ് 1,016.03 പോയന്റ് ഉയർന്ന് 58,649.68ലും നിഫ്റ്റി 293.10 പോയന്റ് നേട്ടത്തിൽ 17,469.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, മാരുതി സുസുകി, എസ്ബിഐ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, കൊട്ടക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ഡിവീസ് ലാബ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖല ബാങ്ക്, ഓട്ടോ, ഐടി സൂചികകൾ രണ്ടുശതമാനംവീതം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലെ നേട്ടം ഒരുശതമാനവുമാണ്. Sensex gallops 1,016pts on status-quo RBI policy.

from money rss https://bit.ly/3GqQGhm
via IFTTT

ഫീച്ചര്‍ ഫോണുകള്‍വഴി യുപിഐ പണിടപാട്: പദ്ധതി പ്രഖ്യാപിച്ച് ആര്‍ബിഐ

രാജ്യത്ത് ഡിജിറ്റൽ പണമിടപാട് എല്ലാവർക്കും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഫീച്ചർ ഫോണിലൂടെ യുപിഐ ഇടപാട് സാധ്യമാക്കാൻ ആർബിഐ. യുപിഐവഴിപുതിയ ഫീച്ചറുകൾ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. ചെറിയ തുകയുടെ ഇടപാടുകൾക്കുള്ള പുതിയ വാലറ്റ് സംവിധാനവും അതിൽ ഉൾപ്പെടും. ഇതോടെ യുപിഐ ഇടപാടുകൾ കൂടുതൽ വ്യാപകമാകും. നവംബറിൽ 401 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇടപാടുകളുടെ മൊത്തംമൂല്യമാകട്ടെ 6.68 ലക്ഷംകോടി രൂപയുമാണ്. ഡിജിറ്റൽ പണമിടപാടുകൾക്ക് ഈടാക്കുന്ന നിരക്കുകളെക്കുറിച്ച് പഠിക്കാൻ ആർബിഐ സമിതിയെ ചുമതലപ്പെടുത്തും. ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, വാലറ്റ്, യുപിഐ തുടങ്ങിയവ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾക്കുള്ള നിരക്കുകൾ സംബന്ധിച്ച ഏകീകരണമാകും ഉണ്ടാകുക. റീട്ടെയിൽ ഡയറക്ട് പ്ലാറ്റ്ഫോംവഴി സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിന് യുപിഐ പണമിടപാട് പരിധി രണ്ടുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷമായി ഉയർത്തും. പ്രാരംഭ ഓഹരി നിക്ഷേപ(ഐപിഒ)ത്തിനുള്ള അപേക്ഷ നൽകുന്നതിനും പരിധി ഉയർത്തൽ ഗുണകരമാകും.

from money rss https://bit.ly/3IrXQUi
via IFTTT

പണനയം സമ്പദ്ഘടനയുടെ തിരിച്ചുവരവിന് കരുത്തേകും: ഡോ.വി.കെ വിജയകുമാര്‍

പലിശ നിരക്കുകളിൽ മാറ്റമില്ലാതെ ഉദാരപണനയ സമീപനം തുടരാൻ തീരുമാണിച്ചത് സമ്പദ് വ്യവസ്ഥയിലെ വളർച്ചാ തിരിച്ചുവരവിന് ശക്തിയേകുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാർ അഭിപ്രായപ്പെട്ടു. സാമ്പത്തികവളർച്ചയും പണപ്പെരുപ്പവും സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്നു സമ്മതിക്കുമ്പോഴും വളർച്ചക്ക് അനുകൂലമായ നിലപാടെടുക്കാനാണ് മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചത്. റിവേഴ്സ് റിപ്പോ നിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. സാമ്പത്തിക വളർച്ചക്ക് കേന്ദ്ര ബാങ്ക് നൽകുന്ന മുൻഗണനയാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ഇപ്പോഴത്തെ ഉയർന്ന ഭക്ഷ്യ വിലക്കയറ്റം കാലംതെറ്റിയ മഴയെ തുടർന്നുണ്ടായിട്ടുള്ള താൽക്കാലിക പ്രതിഭാസമാണെന്നാണ് റിസർവ് ബാങ്ക് കരുതുന്നത്. വിലക്കയറ്റം കുറയാൻ പെട്രോൾ-ഡീസൽ വിലകൾ കുറച്ചതു സഹായിക്കുമെന്നും ആർബി എ കരുതുന്നു. ഉപഭോക്താക്കളുടെ ഭവന -വാഹന വായ്പ അടവുകളിൽ മാറ്റമുണ്ടാവില്ല. ചുരുക്കി പറഞ്ഞാൽ ധീരമായ ഉദാര നയമാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഓഹരി വിപണിയിൽ അത് പ്രതിഫലിക്കും-വിജയകുമാർ പറഞ്ഞു.

from money rss https://bit.ly/3EC7iCi
via IFTTT