121

Powered By Blogger

Friday 11 September 2020

20ശതമാനം ആദായത്തിലെത്തിയ നിക്ഷേപം ഇപ്പോള്‍ തിരിച്ചെടുക്കാമോ?

ഗൾഫിൽനിന്ന് ജോലി ഉപേക്ഷിച്ച് തിരിച്ചെത്തിയയാളാണ്. എസ്ഐപി നിക്ഷേപത്തിൽ ഒരു ഫണ്ട് 20ശതമാനം നേട്ടത്തിലാണ്. അത് വിറ്റ് ഇപ്പോൾ പണം തിരിച്ചെടുക്കുന്നത് ഉചിതമാണോ? തോമസ് വർഗീസ് മാർച്ചിലെ കനത്ത നഷ്ടത്തിൽനിന്ന് ഓഹരി വിപണി കുതിച്ചപ്പോൾ പലരുടെയും നിക്ഷേപം മികച്ച നേട്ടത്തിലായി. അപ്പോൾ നിരവധി നിക്ഷേപകരാണ് ഇത്തരത്തിലുള്ള ചോദ്യം ഉന്നയിച്ചത്. കോവിഡിനെതുടർന്ന് വിപണി തകർന്നപ്പോൾ പലരുടെയും പോർട്ട്ഫോളിയോ നഷ്ടത്തിലായിരുന്നു. ഇപ്പോൾ മികച്ചനേട്ടത്തിലെത്തിയപ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന സംശയമാണിത്. ആദ്യമായി നിങ്ങളുടെ നിക്ഷേപ ലക്ഷ്യം പരിശോധിക്കുക. അതിനുള്ള കാലയളവ് അടുത്തെങ്കിൽ സംശയിക്കേണ്ട നിക്ഷേപം പിൻവലിക്കാം. അല്ലാത്തപക്ഷം മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന ഫണ്ടുകളിലെ എസ്ഐപി തുടരുക. വിപണയിലെ കയറ്റഇറക്കങ്ങളിൽ ദീർഘകാല എസ്ഐപി നിക്ഷേപകർ വ്യാകുലപ്പെടേണ്ടതില്ല. ഫണ്ടിന്റെ പ്രവർത്തനത്തിൽ മികവില്ലെങ്കിലും നിക്ഷേപം പിൻവലിക്കാം. തോമസ് ഈ പ്രശ്നം നേരിടുന്നില്ലെന്ന് ചോദ്യത്തിൽനിന്ന് മനസിലാക്കുന്നു.

from money rss https://bit.ly/3hv8r2g
via IFTTT

യെസ് ബാങ്ക് 50,000 കോടിയുടെ ആര്‍ബിഐ വായ്പ തിരിച്ചടച്ചു

റിസർവ് ബാങ്കിന്റെ സ്പെഷൽ ലിക്വിഡിറ്റി സൗകര്യമുപയോഗിച്ച് എടുത്ത 50000 കോടി രൂപ വായ്പ യെസ് ബാങ്ക് കാലാവധിക്കുമുമ്പേ തിരിച്ചടച്ചു.ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ സുനിൽ മേത്ത അറിയിച്ചതാണിത്. സ്ഥാപനങ്ങൾക്കും റീട്ടെയിൽ നിക്ഷേപകർക്കും ബാങ്കിന്റെ പുനസംഘടന പദ്ധതിയിലുള്ള ആത്മവിശ്വാസമാണ് 15000 കോടി രൂപയുടെ ഓഹരി ഇഷ്യുവിന്റെ(എഫ്പിഒ) വിജയം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തയിടെ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ബാങ്കിന്റെ റേറ്റിംഗ് സ്റ്റേബിൽ ഔട്ട്ലുക്കിലേക്ക് ഉയർത്തിയിരുന്നു. ഡിപ്പോസിറ്റ് റേറ്റിംഗ് എ2വിൽനിന്ന് എ2 പ്ലസിലേക്ക് ക്രിസിലും ഉയർത്തി.

from money rss https://bit.ly/32kUEXC
via IFTTT

ജിഎസ്ടി നഷ്ടപരിഹാരം: ഒരു വിട്ടുവീഴ്ചയുമില്ല

ജി.എസ്.ടി. നഷ്ടപരിഹാരത്തർക്കം കേന്ദ്രസംസ്ഥാന ബന്ധങ്ങളെ വഷളാക്കിയിരിക്കുകയാണ്. ജി.എസ്.ടി. വരുമാനത്തിൽ മൂന്നുലക്ഷം കോടിയാണ് ഇടിവ്. കോമ്പൻസേഷൻ സെസിൽ നിന്നുള്ള വരുമാനം വെറും 70,000 കോടിയും. ഇതിൽനിന്നാണല്ലോ നഷ്ടപരിഹാരം കൊടുക്കേണ്ടത്. അപ്പോൾ ബാക്കി 2.3 ലക്ഷം കോടിയുടെ വിടവ് എങ്ങനെ നികത്തും? കടമെടുക്കേണ്ടിവരും ഇങ്ങനെയെങ്കിൽ താത്കാലികമായി കടമെടുക്കുകയല്ലാതെ വേറെ വഴിയില്ല. ഇപ്പോൾ അഞ്ചു വർഷമാണ് കോമ്പൻസേഷൻ സെസ് പിരിവിന്റെ കാലാവധി. അതു ദീർഘിപ്പിച്ച് ഈ നഷ്ടം നികത്താം. മറ്റാരുമല്ല, മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി തന്നെയാണ് ഈ നിർദേശം ജി.എസ്.ടി. കൗൺസിലിൽ മുന്നോട്ടുവെച്ചത്. ആ നിലപാടിൽനിന്നാണ് കേന്ദ്രസർക്കാർ പിന്നാക്കം പോകുന്നത്. സെസ് ഫണ്ടിലെ കുറവു നികത്താൻവേണ്ടി കടമെടുക്കാൻ അവർ തയ്യാറല്ല. വൻതോതിലുള്ള ഈ കടമെടുപ്പ് പലിശനിരക്ക് ഉയർത്തുമെന്നാണ് അവരുടെ ഭീതി. ബാങ്ക് വായ്പയെമാത്രം ആശ്രയിച്ച് 21 ലക്ഷം കോടിയുടെ ഉത്തേജകപാക്കേജ് പ്രഖ്യാപിച്ചവരിൽനിന്ന് ഇത്തരമൊരു നിലപാടുണ്ടാകുന്നത് വിചിത്രമെന്നേ പറയാനാവൂ. കടം മൊണിെറ്റെസ് ചെയ്യാം ഇനി ഇങ്ങനെയൊരു ആധിയുണ്ടെങ്കിൽ, വേറെ വഴി നോക്കണം. കടം മോണിറ്റൈസ് ചെയ്യാം എന്ന മാർഗം പല സാമ്പത്തികവിദഗ്ധരും മുന്നോട്ടുവെച്ചിട്ടുണ്ട്. ലോകമെമ്പാടും സർക്കാരുകൾ അതു ചെയ്യുന്നുമുണ്ട്. പ്രതിസന്ധി മറികടക്കാൻ ഏറ്റവും നല്ല മാർഗം ഇതാണെന്ന് മുൻ ആർ.ബി.ഐ. ഗവർണർ സി. രംഗരാജനടക്കമുള്ളവർ നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, കേന്ദ്രസർക്കാരിന്റെ ചെവിയിൽ കയറിയിട്ടില്ല. ധനക്കമ്മി കൂടുമെന്ന പ്രതിവാദമാണ് അവരുയർത്തുന്നത്. സംസ്ഥാന സർക്കാരുകൾ കടമെടുത്താലും ധനക്കമ്മി കൂടും. സെസ് ഫണ്ടിലെ ഇടിവ് നികത്താനുള്ള വായ്പ കേന്ദ്രസർക്കാർ എടുക്കുന്നതുതന്നെയാണ് ഉചിതം. സംസ്ഥാനങ്ങളുടെ ധനക്കമ്മിയുടെ പരിധി ഉയർത്തണം. വിവിധ സംസ്ഥാനങ്ങൾക്ക് ലഭിക്കാനുള്ള ജി.എസ്.ടി. നഷ്ടപരിഹാരത്തുക വ്യത്യസ്തമാണ്. അതിനാൽ ഓരോ സംസ്ഥാനത്തിന്റെയും ധനക്കമ്മി, അതനുസരിച്ച് പ്രത്യേകമായിത്തന്നെ ഉയർത്തണം. കേന്ദ്രത്തിന് ധാർമികബാധ്യത അതുമാത്രമല്ല, സെസ് ഫണ്ടിലെ ഇടിവ് നികത്താൻ കേന്ദ്രത്തിന് ധാർമികമായ ബാധ്യതയുമുണ്ട്. ആദ്യ രണ്ടു വർഷങ്ങളിൽ സെസ് ഫണ്ടിൽ മിച്ചം തുകയുണ്ടായിരുന്നു. അത് കേന്ദ്രസർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിക്ഷേപിക്കുകയാണ് ചെയ്തത്. ഐ.ജി.എസ്.ടി.യിൽ വിതരണം ചെയ്യാതെ മിച്ചമുണ്ടായിരുന്ന ഒരു ലക്ഷംകോടി രൂപയാണ് ഇന്ത്യാ സർക്കാരിന്റെ പബ്ലിക് അക്കൗണ്ടിൽ അന്ന് നിക്ഷേപിച്ചത്. സ്വാഭാവികമായും സെസ് ഫണ്ടിൽ കുറവുണ്ടാകുമ്പോൾ നികത്തേണ്ട ബാധ്യത, ആ ഫണ്ടിലെ അധിക തുക എടുത്തവർക്കുണ്ട്. മിച്ചം വരുന്ന തുക ഞങ്ങൾക്കു വേണം, കുറവു വന്നാൽ അത് സംസ്ഥാനം സഹിക്കണം എന്ന ധാർഷ്ട്യം ഫെഡറൽ മൂല്യങ്ങൾക്ക് നിരക്കുന്നതല്ല. കഴിഞ്ഞ ജി.എസ്.ടി. കൗൺസിൽ മീറ്റിങ്ങിലെ ചർച്ച ഏതാണ്ട് ഈ ഗതിയിലാണ് മുന്നേറിയത്. യോഗം അവസാനിക്കാറായപ്പോൾ പൊടുന്നനെ തൊപ്പിയിൽനിന്ന് പുതിയൊരു വാദം കേന്ദ്രസർക്കാർ പുറത്തെടുത്തു. ജി.എസ്.ടി. നടപ്പാക്കുന്നതു കാരണമുണ്ടാകുന്ന നഷ്ടം നികത്താനാണ് ഭരണഘടനാ ബാധ്യതയെന്നും ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് കോവിഡ്-19 കാരണമാണെന്നും അത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നുമായിരുന്നു ആ വാദം. എന്തെല്ലാം മുട്ടാപ്പോക്കുകളാണ് കേന്ദ്രം പറയുന്നതെന്നു നോക്കുക. കേന്ദ്രം നിയമപരമായി നിർവഹിക്കേണ്ട ബാധ്യതയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഒഴിഞ്ഞുമാറാൻ ബാലിശമായ കാരണങ്ങൾ അന്വേഷിക്കുകയാണവർ. എല്ലാ സംസ്ഥാനത്തെയും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ ആരായുമ്പോഴാണ് കേന്ദ്രം ഇത്തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നത്. ജനകീയാധികാരമാണ് കേന്ദ്രസർക്കാരിനുള്ളത്, രാജാധികാരമല്ല എന്നവരെ ഓർമിപ്പിക്കേണ്ടിവരുന്നത് ഈ സാഹചര്യത്തിലാണ്. ഈ നിലപാടിന് നിയമസാധുതയില്ല കേന്ദ്രസർക്കാരിന്റെ നിലപാടിന് ഒരു നിയമസാധുതയുമില്ല. ജി.എസ്.ടി. നടപ്പാക്കുമ്പോഴുണ്ടാകുന്ന നഷ്ടം എങ്ങനെ കണക്കാക്കണമെന്ന് നഷ്ടപരിഹാര നിയമത്തിലെ ഏഴാം വകുപ്പിൽ നിർവചിച്ചിട്ടുണ്ട്. സംരക്ഷിതവരുമാനവും യഥാർഥവരവും തമ്മിലുള്ള വ്യത്യാസമാണത്. എല്ലാ രണ്ടുമാസവും ആ തുക സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൊടുക്കണം. അതാണ് നിയമം. ദൈവത്തിന്റെയും പ്രകൃതിയുടെയും മനുഷ്യരുടെയുമൊന്നും ഇടപെടലുകൾക്ക് അതിൽ ഒരുകാര്യവുമില്ല. ഫെഡറൽ മൂല്യങ്ങൾക്കെതിരാണ് ഈ നിലപാട്. സംസ്ഥാനങ്ങളോടു കാട്ടുന്ന വഞ്ചനയും. സംസ്ഥാന നികുതിമേഖലയുടെ 70 ശതമാനവും അടിയറ വെച്ചുകൊണ്ടാണ് ജി.എസ്.ടി. ഏർപ്പെടുത്താൻ സമ്മതിച്ചത്. അത് ചെയ്യുമ്പോൾ നൽകിയ വാഗ്ദാനമാണ് നഷ്ടപരിഹാരത്തുക. അത് കേന്ദ്രസർക്കാരിന്റെ ഭരണഘടനാബാധ്യതയായി ഉറപ്പുവരുത്തുകയും ചെയ്തു. ആ ബാധ്യത നിറവേറ്റുകതന്നെ വേണം. അതിൽനിന്ന് പിന്നോട്ടുപോകാൻ കേന്ദ്രസർക്കാരിനെ അനുവദിക്കാനാവില്ല. ബി.ജെ.പി.യിതര സംസ്ഥാന സർക്കാരുകളുടെ പൊതുനിലപാട് ഇതാണ്. ബജറ്റ് താറുമാറാകും നഷ്ടപരിഹാരത്തുക ലഭിക്കാത്തതുകാരണം സംസ്ഥാന സർക്കാരുകളുടെ ബജറ്റ് താറുമാറാകും. ജി.എസ്.ടി. വരുമാനത്തിൽ 14 ശതമാനം വർധന പ്രതീക്ഷിച്ചാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ആ ചെലവ് നടത്താനുള്ള പിന്തുണയാണ് കേന്ദ്രസർക്കാരിൽനിന്ന് ആവശ്യപ്പെടുന്നത്. ഇന്ത്യാ സർക്കാരിന്റെ ചെലവുകളിൽ 60 ശതമാനവും സംസ്ഥാന സർക്കാരുകളുടേതാണ്. ചെലവ് വർധിപ്പിച്ച് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാമെന്ന് കേന്ദ്രസർക്കാർ ഒരുവശത്ത് അവകാശപ്പെടുകയും മറുവശത്ത് സംസ്ഥാന സർക്കാരുകളുടെ ചെലവ് വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് അസംബന്ധമാണെന്നു മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി മൂർച്ഛിപ്പിക്കുകയും ചെയ്യും. ഈ ധനകാര്യവർഷത്തിലെ ആദ്യപാദത്തിൽ ലോകരാജ്യങ്ങളുടെ സമ്പദ്ഘടനയുടെ സങ്കോചത്തിന്റെ കണക്കു വന്നിട്ടുണ്ട്. 60 രാജ്യങ്ങളുടെ ശരാശരി സങ്കോചം 12 ശതമാനമാണ്. ഇന്ത്യയുടേത് 24 ശതമാനവും. ഇതെന്തുകൊണ്ട് സംഭവിച്ചു? ഇന്ത്യയുടെ സമ്പദ്ഘടനയുടെ ഈ ദയനീയപ്രകടനത്തിനു കാരണം കേന്ദ്രസർക്കാരാണ്. നോട്ടു നിരോധനംകാരണം നടുവൊടിഞ്ഞ സമ്പദ്ഘടനയുടെ ചുമലിൽ അയുക്തികമായ ലോക്ഡൗൺ പദ്ധതികളും ദുർബലമായ ഉത്തേജകപാക്കേജുമാണ് കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചത്. ജി.ഡി.പി.യുടെ ഒരു ശതമാനം മാത്രമാണ് യഥാർഥ ഉത്തേജകം. ഉപഭോഗ ഡിമാൻഡ് 27 ശതമാനം കൂപ്പുകുത്തി. സംസ്ഥാനങ്ങളുടെ ചെലവുകൂടി വെട്ടിച്ചുരുക്കിയാൽ സ്ഥിതി ഇനിയും പരിതാപകരമാകും. മറ്റൊരു ദുരന്തമുണ്ടാക്കരുത് ജി.എസ്.ടി. കോമ്പൻസേഷൻ വിവാദത്തിൽനിന്നും തലയൂരുന്നത് എങ്ങനെയെന്ന് അറിയാതെ കേന്ദ്രധനമന്ത്രി നട്ടംതിരിയുകയാണ്. കൗൺസിലിൽ പറഞ്ഞതുപോലെയല്ല പുറത്തു പറഞ്ഞത്. അപ്പോൾ പറഞ്ഞതല്ല ഇപ്പോൾ പറയുന്നത്. കോവിഡ് നഷ്ടപരിഹാരത്തിന് അർഹതയില്ലായെന്നു പറഞ്ഞിട്ടേയില്ല എന്നാണ് ഏറ്റവും പുതിയ പത്രക്കുറിപ്പ്. മുഴുവൻ ഇപ്പോൾ തരാൻ പറ്റില്ലപോലും. പകുതിയെങ്കിലും സാമ്പത്തിക സ്ഥിതി സാധാരണനിലയിലാകുംവരെ മാറ്റിവെക്കണമത്രേ. അതെന്തു യുക്തിയാണ്? നഷ്ടപരിഹാരം മാറ്റിവെക്കുക എന്നു പറഞ്ഞാൽ ആ തുകയ്ക്കുള്ള ചെലവ് നല്ലകാലം വരുന്നതുവരെ മാറ്റിവെക്കണമെന്നാണ്. ദൈനംദിന ചെലവു നടത്താതെയും വികസനപ്രവർത്തനങ്ങൾക്ക് പണം മുടക്കാതെയുമിരുന്നാൽ എങ്ങനെ നല്ലകാലം വരുമെന്നാണ് കേന്ദ്രധനമന്ത്രി കരുതുന്നത്? വീട്ടുചെലവിന്റെ യുക്തി പ്രയോഗിച്ച് സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനാവില്ല. ഞങ്ങളെപ്പോലെയുള്ള ഇടതുപക്ഷക്കാർ പോട്ടെ, രഘുറാം രാജനെപ്പോലെ നിയോ ലിബറൽ ഗോത്രത്തിൽപ്പെട്ടവർപോലും കേന്ദ്ര ധനമന്ത്രിയുടെ ഈ നിലപാടിനെ അസംബന്ധം എന്നേ വിശേഷിപ്പിക്കൂ. നല്ലകാലം വന്നിട്ട് പണം ചെലവഴിക്കാൻ കാത്തിരുന്നാൽ ആ നല്ലകാലത്തിന്റെ വരവു വൈകും. നോട്ടുനിരോധന വങ്കത്തം പോലുള്ള മറ്റൊരു ദുരന്തമായി ഈ നയം മാറും. ജി.എസ്.ടി. നഷ്ടപരിഹാരം വാങ്ങാനുള്ള സമരത്തിനുമുന്നിൽ കേരളമുണ്ട്.

from money rss https://bit.ly/32lwufp
via IFTTT

ഭവനവായ്പയിൽ ജപ്തിനടപടികളുമായി ധനകാര്യസ്ഥാപനങ്ങൾ മുന്നോട്ട്

തൃശ്ശൂർ: മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനു മുൻപ് ജപ്തിക്ക് കോടതിയുടെ അനുമതി ലഭിച്ച ഭവനവായ്പകളിൽ ധനകാര്യസ്ഥാപനങ്ങൾ സർഫാസി നിയമപ്രകാരം നടപടികളുമായി മുന്നോട്ട്. മൊറൊട്ടോറിയം സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമവിധിക്ക് കാത്തുനിൽക്കാതെയാണ് സ്ഥാപനങ്ങൾ നടപടി തുടങ്ങിയിരിക്കുന്നത്. ജപ്തിക്ക് കോടതി അനുമതി ലഭിച്ച വായ്പകളിൽ കുടിശ്ശികത്തുക മുഴുവനായി അടയ്ക്കാതെ വായ്പ പുനഃക്രമീകരണത്തിനടക്കം അവസരം നൽകാനാവില്ലെന്നാണ് ചില സ്ഥാപനങ്ങളുടെ നിലപാട്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ വരുമാനം നഷ്ടമായ കുടിശ്ശികക്കാരിൽ പലർക്കും ഈ നിലപാട് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മൊറൊട്ടോറിയത്തിൽ സ്വീകരിക്കേണ്ട തുടർനിലപാട് സംബന്ധിച്ച വിഷയം കോടതിയുടെയും സർക്കാരിന്റെയും പരിഗണനയിലാണ്. തിരിച്ചടവ് മുടങ്ങിയ വായ്പകളിൽ റിക്കവറി നടപടികൾ തുടങ്ങുന്നതിന് അനുമതി ആവശ്യപ്പെട്ടുള്ള ബാങ്കുകളുടെ അപേക്ഷകളിൽ സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കാനാണ് െഹെക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി വിധി വരുന്നതുവരെ ജപ്തിക്ക് അനുമതി ലഭിച്ച വായ്പകളിലും റിക്കവറി നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് ഭവനവായ്പയെടുത്ത് ജപ്തിനോട്ടീസ് ലഭിച്ച ഇടപാടുകാർ കേന്ദ്രധനമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി. ഇക്കാര്യത്തിൽ അടിയന്തരമായി കോടതിയും സർക്കാരും അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ തങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നതാണ് അവസ്ഥയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

from money rss https://bit.ly/3bQNjC5
via IFTTT

Onam 2020: Mammootty, Mohanlal, And Others Wish The Fans And Followers!

Onam 2020: Mammootty, Mohanlal, And Others Wish The Fans And Followers!
The Keralites are celebrating the most-loved festival, Onam, today. Unlike the previous years, the excitement level is a bit lower for this Onam, as the world is fighting the novel coronavirus pandemic. The Kerala government has canceled all celebrations this year

* This article was originally published here

ഓഹരി വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 14 പോയന്റ് ഉയർന്ന് 38,854.55ലും നിഫ്റ്റി 15 പോയന്റ് നേട്ടത്തിൽ 11,464.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1406 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1277 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ, ടെക് മഹീന്ദ്ര, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, എൻടിപിസി, എച്ച്സിഎൽ ടെക്, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, എംആൻഡ്എം, ഐടിസി, സൺ ഫാർമ, എച്ച്ഡിഎഫ്സി, മാരുതി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.58ശതമാനവും 0.52ശതമാനവും നേട്ടമുണ്ടാക്കി. Market ends flat, Nifty holds 11,450

from money rss https://bit.ly/3meA82A
via IFTTT

ഭവനവായ്പയ്ക്ക് എസ്ബിഐ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പുതിയതായി ഭവനവായ്പയെടുക്കുന്നവർക്ക് ആനുകൂല്യംപ്രഖ്യാപിച്ചു. മൂന്നുതരത്തിലാണ് ആനുകൂല്യം ലഭിക്കുകയെന്ന് എസ്ബിഐയുടെ ട്വീറ്റിൽ പറയുന്നു. പ്രൊസസിങ് ഫീസ് ഒഴിവാക്കി. ഉയർന്ന സിബിൽ സ്കോർ ഉള്ളവർക്ക് പലിശ നിരക്കിൽ 0.10ശതമാനം കിഴിവ്(30 ലക്ഷത്തിനുമുകളിൽ ഒരുകോടി രൂപവരെ വായ്പയെടുക്കുന്നവർക്ക്). എസ്ബിഐ യോനോ ആപ്പുവഴി വായ്പയ്ക്ക് അപേക്ഷിച്ചാൽ പലിശയിൽ അധികമായി 0.5ശതമാനം കുറവുംനേടാം. Knock Knock! Whos there? Concessions on SBI Home Loans through YONO. Apply now: https://bit.ly/3k5wCWz *T&C Apply#YONOSBI #HomeLoan #DreamHome #SBI #StateBankOfIndia pic.twitter.com/7uQiKNecPM — State Bank of India (@TheOfficialSBI) September 9, 2020 നിലവിൽ ഭവനവായ്പയ്ക്ക് ശമ്പള വരുമാനക്കാരിൽനിന്ന് 6.95 ശതമാനംമുതൽ 7.45ശതമാനംവരെയാണ് പലിശ ഈടാക്കുന്നത്. സ്വയം തൊഴിൽ ചെയ്യുന്നവരിൽനിന്ന് ഇത് 7.10ശതമാനം മുതൽ 7.60ശതമാനംവരെയുമാണ്. റിപ്പോ നിരക്കു(ഇബിആർ)പോലുള്ളവയുമായി ബന്ധിപ്പിച്ചിട്ടുള്ള പുതിയ വായ്പകളുടെ പലിശ നിരക്ക് 6.65ശതമാനമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് ആർബിഐ റിപ്പോ നിരക്ക് നാലുശതമാനത്തിലേയ്ക്ക് കുറച്ചതോടെ ഒരുദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഭവനവായ്പയ്ക്ക് ബാങ്കുകൾ ഈടാക്കുന്നത്. SBI announces special offers on home loans

from money rss https://bit.ly/35sJeTp
via IFTTT

കമ്പനികളെ ആകര്‍ഷിക്കാന്‍ 1,70,000 കോടിയുടെ പദ്ധതികള്‍ ഉടനെ പ്രഖ്യാപിച്ചേക്കും

കോവിഡ് വ്യാപനത്തെതുടർന്ന് തളർച്ചയിലായ സമ്പദ് വ്യവസ്ഥ പുനഃരുജ്ജീവിപ്പിക്കുന്നതിന് സർക്കാൻ വൻകിട പദ്ധതികൾ ആസുത്രണം ചെയ്യുന്നു. രാജ്യത്ത് നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് കമ്പനികളെ ആകർഷിക്കുന്നതിനായി 23 ബില്യൺ ഡോളറി(1,70,000 കോടി രൂപ)ന്റെ ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതികളാണ് തയ്യാറാക്കുന്നത്. ഓട്ടോമൊബൈൽ, സോളാർ പാനൽ, ഉപഭോക്തൃ ഉത്പന്നങ്ങൾ, തുണിവ്യവസായം, ഭക്ഷ്യ സംസ്കരണം, മരുന്ന് നിർമാണം തുടങ്ങിയ മേഖലകളിലെ കമ്പനികൾക്കാകും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുക. ഈ വർഷമാദ്യം സർക്കാർ കൊണ്ടുവന്ന ഉത്പാദനവുമായി ബന്ധപ്പെട്ട(പിഎൽഐ)ആനുകൂല്യ പദ്ധതിക്കുകീഴിൽതന്നെയാണ് ഇതും രൂപകല്പനചെയ്തിട്ടുള്ളത്. പദ്ധതിയുടെ വിശദമായ രൂപരേഖ ഉടനെ കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരത്തിനായെത്തും. ഭാവിയൽ സാധ്യതയുള്ള സൗരോർജം, ഇലക്ട്രോണിക്സ് മേഖലകളിലെ നിർമാണ കമ്പനികളെ ആകർഷിക്കുന്നത് രാജ്യത്തിന് ഗുണംചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സാമ്പത്തിക ഉന്നമനത്തിന് സാധ്യതയുള്ള എല്ലാ മേഖലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഫർണീച്ചർ, പ്ലാസ്റ്റിക്, കളിപ്പാട്ടം, വിലകുറഞ്ഞ ഉപഭോക്തൃ ഉത്പന്നങ്ങൾ എന്നീമേഖലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും. ഇവയിൽ ഭൂരിഭാഗം ഉത്പന്നങ്ങളും ചൈനയിൽനിന്ന് നിലവിൽ ഇറക്കുമതിചെയ്യുകയാണ്. സാംസങ്, ഫോക്സ്കോൺ, വിസ്ട്രോൺ തുടങ്ങിയ വൻകിട കമ്പനികൾ രാജ്യത്തെ മൊബൈൽ നിർമാണ പ്ലാന്റുകൾ നിർമിക്കുന്നതിന് 1.5 ബില്യൺ ഡോളർ നിക്ഷേപം ഇതിനകം വാഗ്ദാനംചെയ്തിട്ടുണ്ട്. സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനം(ജിഡിപി) 23.9ശതമാനമാണ് ഇടിഞ്ഞത്. സമ്പദ് വ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കാൻ നിക്ഷേപം ആകർഷിക്കേണ്ടത് ആവശ്യമാണെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. എളുപ്പത്തിൽ ബിസിനസ് നടത്താൻ പാപ്പരത്ത നിയമത്തിൽപ്പോലും മാറ്റംവരുത്തി. കോർപ്പറേറ്റ് നികുതികളും ഏഷ്യയിലെ ഏറ്റവുംതാഴ്ന്ന നിരക്കിലാക്കി. എന്നിരുന്നാലും വിയറ്റ്നാമാണ് വൻകിട നിർമാണ കമ്പനികൾക്ക് ഇപ്പോഴും പ്രിയപ്പെട്ട ഇടം.

from money rss https://bit.ly/35q3WU5
via IFTTT