121

Powered By Blogger

Thursday, 29 April 2021

കല്യാൺ സിൽക്സിന്റെ ദുബായിലെ ഏറ്റവും വലിയ ഷോറൂമിന്‌ ഖിസൈസിൽ തുടക്കമായി

തൃശ്ശൂർ: കല്യാൺ സിൽക്സിന്റെ ദുബായിലെ ഏറ്റവും വലിയ ഷോറൂം ഖിസൈസിൽ മൂസ ഹസൻ മുഹമ്മദ് അൽബ്ളൂഷി ഉദ്ഘാടനം ചെയ്തു. സാൽപ ആൻഡ് മേനോൻ മാനേജിങ് ഡയറക്ടർ ഉണ്ണിമേനോൻ ഭദ്രദീപം തെളിയിച്ചു. അരീക്ക ജനറൽ ട്രേഡിങ് എൽ.എൽ.സി. ചെയർമാൻ വി.ഒ. സെബാസ്റ്റ്യൻ ആദ്യവില്പന നടത്തി. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ ആന്റണി, ഫ്ലോറ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഹസൻ, കല്യാൺ സിൽക്സ് യു.എ.ഇ. റീജണൽ മാനേജർ ധനിൽ കല്ലാട്ട് എന്നിവർ സന്നിഹിതരായി. ഗൾഫ് മേഖലയിലെ കല്യാൺ സിൽക്സിന്റെ ആറാമത്തേതും ഏറ്റവും വലിയ ഷോറൂമുമാണ് ഖിസൈസിൽ ഉദ്ഘാടനം ചെയ്തത്. കരാമ, മീനാബസാർ, ഷാർജ, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലാണ് കല്യാൺ സിൽക്സിന്റെ മറ്റ് അന്താരാഷ്ട്ര ഷോറൂമുകൾ പ്രവർത്തിക്കുന്നത്.

from money rss https://bit.ly/2RcW6rK
via IFTTT

സ്വർണവില പവന് 400 രൂപ കുറഞ്ഞ് 35,040 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില ഒറ്റയടിക്ക് 400 രൂപകുറഞ്ഞ് 35,040 രൂപയിലെത്തി. കഴിഞ്ഞ ദിവസം 35,440 രൂപയായിരുന്നുവില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4380 രൂപയുമായി. ആഗോള വിപണിയിലും വിലയിടിവുണ്ടായി. യുഎസ് ട്രഷറി ആദായം രണ്ടാഴ്ചയിലെ ഉയർന്നനിലവാത്തിലേയ്ക്ക് കുതിച്ചതാണ് വിലയെ ബാധിച്ചത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,767.12 ഡോളർ നിലവാരത്തിലെത്തി. ഏഴാമത്തെ ദിവസവും ദേശീയ വിപണിയിൽ വില കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,691 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/3t0KtBr
via IFTTT

സെൻസെക്‌സിൽ 517 പോയന്റ് നഷ്ടം: നിഫ്റ്റി 14,800ന് താഴെയെത്തി

മുംബൈ: രാജ്യത്തെ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നതും ആഗോള കാരണങ്ങളും ഓഹരി വിപണിയെ ബാധിച്ചു. തുടർച്ചയായി നാലുദിവസത്തെ നേട്ടത്തിനുശേഷം വെള്ളിയാഴ്ച നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 517 പോയന്റ് നഷ്ടത്തിൽ 49,249ലും നിഫ്റ്റി 137 പോയന്റ് താഴ്ന്ന് 14,750ലുമാണ് വ്യാപാരം ആരംഭിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക് മൂന്നുശതമാനം നഷ്ടംനേരിട്ടു. എച്ച്ഡിഎഫ്സി, ടൈറ്റാൻ, എസ്ബിഐ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. നേട്ടക്കണക്കിൽ വിപ്രോ(4%)യാണ് മുന്നിൽ. ബജാജ് ഓട്ടോ, ഒഎൻജിസി, ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി ഒരുശതമാനത്തോളം ഉയർന്നു. അതേസമയം, നിഫ്റ്റി ബാങ്ക് സൂചിക 2.11ശതമാനമാണ് നഷ്ടത്തിലാണ്. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസിൻഡ് ബാങ്ക്, യെസ് ബാങ്ക്, മാരികോ, കാൻ ഫിൻ ഹോംസ് ഉൾപ്പടെ 27 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex drops 517 pts, Nifty tests 14,800

from money rss https://bit.ly/3e1QUjE
via IFTTT

വിലക്കുറവിൽ വീഴരുത്; ഓൺലൈൻ ഷോപ്പിങ് വിശ്വസനീയ സൈറ്റുകളിൽനിന്നുമാത്രം

തിരുവനന്തപുരം: ''വിലക്കുറവുണ്ടെന്നുകണ്ട് ഏതെങ്കിലും വെബ്സൈറ്റിൽനിന്ന് ഓൺലൈൻ ഷോപ്പിങ്ങിന് ഇറങ്ങിപ്പുറപ്പെടരുത്. വിശ്വസനീയമായ സൈറ്റുകളിൽനിന്നുമാത്രം സാധനങ്ങൾ വാങ്ങുക. ഇല്ലെങ്കിൽ കബളിക്കപ്പെട്ടേക്കാം'' -സൈബർ പോലീസ് തന്നെ പലതവണ നൽകിയ മുന്നറിയിപ്പാണിത്. സാധനങ്ങൾ കൊണ്ടുവരുമ്പോൾമാത്രം പണം നൽകിയാൽ മതിയെന്ന (കാഷ് ഓൺ ഡെലിവറി) വ്യവസ്ഥയിലാണ് ഇവരിൽപലരും തട്ടിപ്പുനടത്തുന്നത്. തുക നൽകി ആളെ മടക്കിയശേഷമാകും പാഴ്സൽ പൊട്ടിച്ചുനോക്കുക. ഓർഡർചെയ്ത സാധനങ്ങൾക്കുപകരം പാഴ്വസ്തുക്കളാകും പാഴ്സലിലുണ്ടാവുക. വിതരണക്കാരനെ സംബന്ധിച്ചിടത്തോളം പാഴ്സൽ മേൽവിലാസക്കാരന് എത്തിക്കുക എന്നതുമാത്രമാണ് ചുമതല. തട്ടിപ്പുകാരും ഓൺലൈൻ ഇടപാടുകളിലൂടെയാകും വിതരണക്കാരെ കണ്ടെത്തുക. ഓരോ പാഴ്സലിനും നിശ്ചിതതുക അവർക്ക് പ്രതിഫലം നൽകും. കബളിപ്പിക്കലിന് ഇരയാകുന്നവർക്ക് പാഴ്സൽ ഏജൻസിവരെ മാത്രമാകും എത്താനാകുക. പരാതിക്കാർക്ക് പിടിപാടുണ്ടെങ്കിൽ പാഴ്സൽ ഏജൻസിക്കാർ തുക തിരിച്ചുനൽകും. പരാതിക്കാർ സാധാരണക്കാരാണെങ്കിൽ പാഴ്സൽ ഏജൻസിക്കാരും കൈയൊഴിയും. ഇത്തരത്തിൽ കബളിക്കപ്പെട്ടവർ ഒട്ടേറെയാണ്. പ്രശസ്ത ഓൺലൈൻ സൈറ്റുകളെല്ലാം അതേരീതിയിൽ വിശ്വാസ്യതയുള്ള പാഴ്സൽ ഏജൻസികൾക്കാണ് വിതരണക്കരാർ നൽകിയിട്ടുള്ളത്. പാക്കിങ് ഏതെങ്കിലുംതരത്തിൽ പൊളിച്ചതായി ശ്രദ്ധയിൽപ്പെട്ടെങ്കിൽ പാഴ്സൽ സ്വീകരിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബുക്കുചെയ്താൽ പാഴ്സൽ വീട്ടിലെത്തുന്നതുവരെയുള്ള പാഴ്സൽ യാത്ര ഓൺലൈനിൽ പരിശോധിക്കാനുമാകും. റിട്ട. ഡി.ജി.പി.യെ കബളിപ്പിച്ചത് സ്ഥിരം തട്ടിപ്പുകാർ റിട്ട. ഡി.ജി.പി. ശ്രീലേഖയെ കബളിപ്പിച്ചത് ഓൺലൈനിലെ സ്ഥിരം തട്ടിപ്പുകാർ. ഈ ഓൺലൈൻ സൈറ്റ് തട്ടിപ്പാണെന്നതുസംബന്ധിച്ച് ഒട്ടേറെ സൈബർ സെക്യൂരിറ്റി വെബ്സൈറ്റുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവഴിയുള്ള ഇടപാടുകൾ സുരക്ഷിതമല്ലെന്ന് പ്രമുഖ സൈബർ സെക്യൂരിറ്റി വെബ്ബായ ഇസൈബർപ്ലാനറ്റ് മുന്നറിയിപ്പുനൽകുന്നു. ഉടമസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല, രജിസ്ട്രേഷൻ രേഖകൾ വ്യാജം, ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകിയിട്ടില്ല എന്നിങ്ങനെ ഒട്ടേറെ ക്രമക്കേടുകളാണുള്ളത്.

from money rss https://bit.ly/2PzR0FE
via IFTTT

സെൻസെക്‌സ് 50,000ന് താഴെ ക്ലോസ്‌ചെയ്തു: മെറ്റൽ ഓഹരികൾ നേട്ടമുണ്ടാക്കി

മുംബൈ: മികച്ച നേട്ടത്തോടെ തുടങ്ങിയ സൂചികകൾ കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. ഫ്യൂച്ചർ ആന്റ് ഓപ്ഷൻസ് കരാറുകളുടെ കാലാവധി തീരുന്ന ദിവസമായിരുന്നു. സെൻസെക്സ് 32.10 പോയന്റ് നേട്ടത്തിൽ 49,765.94ലിലും നിഫ്റ്റി 30.40 പോയന്റ് ഉയർന്ന് 14,849.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലത്തെ വ്യാപാരത്തിനിടെ സെൻസെക്സ് 50,000വും നിഫ്റ്റി 15,000വും കടന്നിരുന്നു. ബിഎസ്ഇയിലെ 1376 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1505 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല. ജെഎസ്ഡബ്ലിയു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. മെറ്റൽ സൂചിക 4.5ശതമാനം നേട്ടമുണ്ടാക്കി. ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനത്തോളം നഷ്ടത്തിലായി. കാര്യമായ നേട്ടമില്ലാതെയാണ് ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധനവുണ്ടായി. 32 പൈസയുടെ വർധനവോടെ 74.04ലിലാണ് ക്ലോസ് ചെയ്തത്. Sensex up 32 pts, ends April series below 50,000; metals shine

from money rss https://bit.ly/3e3SUI2
via IFTTT

നവജാത ശിശുക്കൾക്കും ഇനി ആധാർകാർഡ്: വിശദാംശങ്ങൾ അറിയാം

നവജാത ശിശുക്കൾക്കും ആധാർ നൽകാൻ യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)തീരുമാനിച്ചു. ഐഡന്റിറ്റിയും വിലാസവും തെളിയിക്കാനുള്ള പ്രധാന രേഖയായി മാറിയതും 12 അക്ക ആധാർ നമ്പറിന് പ്രധാന്യംവർധിച്ചതോടെയുമാണ് ഈ സൗകര്യം ജനിച്ചയുടനെയുള്ള കുട്ടികൾക്കും നൽകാൻ തീരുമാനിച്ചത്. ബയോമെട്രിക് ഉൾപ്പെടുത്താതെയാകും നവജാത ശിശുക്കൾക്ക് ആധാർ അനവദിക്കുക. രക്ഷാകർത്താക്കളുടെ മുഖചിത്രമായിരിക്കുംബയോമെട്രിക് വിവരങ്ങൾക്കായി ശേഖരിക്കുക. കുട്ടിക്ക് അഞ്ചുവയസ്സാകുമ്പോൾ പത്ത് വിരലുകളുടെ ബയോമെട്രിക് രേഖപ്പെടുത്താം. ഓൺലൈനായും ഓഫ്ലൈനായും ഇതിനായി അപേക്ഷ നൽകാം. ഓഫ്ലൈനിലാണെങ്കിൽ ആധാർ എൻ റോൾമെന്റ് സെന്ററിലെത്തി അപേക്ഷനൽകണം. ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണം. ഓൺലൈനിൽ അപേക്ഷിക്കാൻ യുഐഡിഎഐയുടെ വെബ്സൈറ്റിലെത്തി രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകാം. അതിനായി പോർട്ടലിൽ-uidai.gov.in -ൽ ലോഗിൻ ചെയ്യുക. ഹോം പേജിലുള്ള ആധാർകാർഡ് രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. കുട്ടിയുടെ പേര്, രക്ഷാകർത്താവിന്റെ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി തുടങ്ങിയവ ചേർക്കുക. കുട്ടിയുടെ വിവരങ്ങൾ നൽകിയതിനുശേഷം, വിലാസം, സ്ഥലം, ജില്ല, സംസ്ഥാനം തുടങ്ങിയ വിവരങ്ങൾ നൽകുക. ഫിക്സ് അപ്പോയ്മെന്റ്-ടാബിൽ ക്ലിക്ക് ചെയ്യുക. ആധാർ കാർഡ് രജിസ്ട്രേഷൻ നടത്താൻ ഉദ്ദേശിക്കുന്ന തിയതി രേഖപ്പെടുത്തുക. അടുത്തുള്ള ആധാർ എൻ റോൾമെന്റ് സെന്റർ തിരഞ്ഞെടുക്കുക. നൽകിയ വിവരങ്ങളിൽ മാറ്റംവരുത്താൻ ഒരുതവണമാത്രമെ അവസരമുണ്ടാകൂ. UIDAI allows Aadhaar card for new born baby -here is how you can apply online

from money rss https://bit.ly/3xyEJCA
via IFTTT

മ്യൂച്വൽ ഫണ്ട് കമ്പനികളിലെ ഉദ്യോഗസ്ഥർക്ക് ശമ്പളത്തിലെ ഒരുഭാഗം ഇനി ലഭിക്കുക നിക്ഷേപമായി

മ്യൂച്വൽ ഫണ്ട് കമ്പനികളിലെ ഉയർന്ന തസ്തികയിലുള്ള ജീവനക്കാർക്ക് അവരുടെ ശമ്പളത്തിന്റെ അഞ്ചിലൊരുഭാഗം ഇനി നൽകുക ഫണ്ടുകളുടെ യൂണിറ്റുകളായി. അവർ മേൽനോട്ടംവഹിക്കുന്ന ഫണ്ടുകളുടെ യൂണിറ്റുകളാകും ഇത്തരത്തിൽ നൽകുകയെന്ന് സെബിയുടെ സർക്കുലറിൽ പറയുന്നു. ശമ്പളം, ആനുകൂല്യങ്ങൾ, ബോണസ് തുടങ്ങിയവയുൾപ്പടെയുള്ള മൊത്തംശമ്പളത്തിന്റെ 20ശതമാനമെങ്കിലും ഇതുപ്രകാരം നൽകേണ്ടിവരുമെന്ന് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വ്യക്തമാക്കി. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സെബിയുടെ തീരുമാനം. ഇതുപ്രകാരം, ചീഫ് എക്സിക്യൂട്ടവീവ് ഓഫീസർ, ചീഫ് ഇൻവെസ്റ്റുമെന്റ് ഓഫീസർ, ഫണ്ട് മാനേജർ, റിസർച്ച് അനലിസ്റ്റുകൾ, ചീഫ് ഓപ്പറേറ്റിങ്ഓഫീസർ എന്നിവരുടെ ശമ്പളത്തിലെ ഒരുഭാഗം ഇനി അവർമേൽനോട്ടംവഹിക്കുന്ന ഫണ്ടുകളിലെ നിക്ഷേപമായാണ് നൽകുക. ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ടിലെ പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റുഫണ്ടുകളുടെ ഫോറൻസിക് ഓഡിറ്റിലിലെ കണ്ടെത്തലുകളുടെ വെളിച്ചത്തിലാണ് പുതിയ തീരുമാനം. ഫണ്ട് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഫണ്ടുകളുടെ പ്രവർത്തനം നിർത്തുംമുമ്പ് നിക്ഷേപം പിൻവലിച്ചതായി കണ്ടെത്തിയിരുന്നു. നിയമംലംഘനം, തട്ടിപ്പ് തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ജീവനക്കാർക്ക് പ്രതിഫലമായി നൽകിയ ഫണ്ടുകളിലെ നിക്ഷേപം തിരിച്ച് നൽകേണ്ടിവരും. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ(ഇടിഎഫ്), ഇൻഡക്സ് ഫണ്ടുകൾ, ഓവർനൈറ്റ് ഫണ്ടുകൾ, നിലവിലുള്ള ക്ലോസ് എന്റഡ് ഫണ്ടുകൾ എന്നിവയെ പുതിയ ചട്ടത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശമ്പളത്തിന്റെ ഭാഗമായി നൽകുന്ന നിക്ഷേപം മൂന്നുവർഷം പിൻവലിക്കാൻ കഴിയില്ലെന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യംവന്നാൽ യൂണിറ്റുകൾ പണയംവെച്ച് വായ്പയെടുക്കാൻ അനുവദിക്കും. ജൂലായ് ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽവരിക.

from money rss https://bit.ly/32UYWo6
via IFTTT