121

Powered By Blogger

Tuesday, 31 December 2019

പാഠം 54: പുതുവര്‍ഷത്തിലെ ഈ ചെറിയ തീരുമാനങ്ങള്‍ നിങ്ങളെ കോടീശ്വരനാക്കും

പുതിയ ദശാബ്ദമായ 2020ലേയ്ക്ക് കടന്നു. പതിവുപോലെ തീരുമാനങ്ങളുടെ ഒരുകൂമ്പാരം മനസിലുണ്ടാകും. പതിവായി വ്യായാമം ചെയ്യുക. ഹോബികളിലേർപ്പെടുക. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക... പലരും സൗകര്യപൂർവം മറക്കുന്ന ഒന്നാണ് സാമ്പത്തിക തീരുമാനങ്ങൾ. സമ്പാദിക്കുകയെന്നുകേട്ടാൽ പലർക്കും അലർജിയാണ്. അതിന് ലക്ഷങ്ങൾ വേണമെന്നാണ് പലരുടെയും വിചാരം. ഒന്നുമനസിലാക്കുക. ദിവസം 50 രൂപ നീക്കിവെയ്ക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് കോടീശ്വരനാകാം.പുതുവർഷത്തിൽ എടുക്കേണ്ട അടിസ്ഥാന സാമ്പത്തിക തീരുമാനങ്ങൾ ഏതൊക്കെയന്ന് നോക്കാം. കരുതൽധനം സ്വരൂപിക്കുക ബാങ്കുകൾ ആർബിഐയിൽ കരുതൽധനം സൂക്ഷിക്കുന്നതുപോലെ എമർജൻസി ഫണ്ടായി ഓരോരുത്തരും പണം കരുതിവെയ്ക്കണം. അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ ഒരു നിശ്ചിത തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ, ബാങ്ക് എഫ്ഡിയിലോ നിക്ഷേപിക്കുന്നതാണ് നല്ലത്. 3-6 മാസത്തെ ശമ്പളമാണ് എമർജൻസി ഫണ്ടായി കരുതേണ്ടത്. ഏതെങ്കിലും സാഹചര്യത്തിൽ ജോലി നഷ്ടമായാൽ പുതിയ ജോലി ലഭിക്കുന്നതുവരെ ജീവിക്കാൻ കരുതൽധനം സഹായിക്കും. പെട്ടെന്നുണ്ടാകുന്ന ചികിത്സാചെലവ്, അപ്രതീക്ഷിതമായുണ്ടാകുന്ന മറ്റ് ചെലവുകൾ എന്നിവയ്ക്കും ഈതുക ഉപയോഗിക്കാം. ഇന്നുതന്നെ എമർജൻസി ഫണ്ടിലേയ്ക്ക് തുക മാറ്റിവെച്ചുതുടങ്ങാം. ഒറ്റയടിക്ക് പണം മാറ്റിവെയ്ക്കാനില്ലാത്തവർ ഒരു ആർഡി ചേർന്ന് പ്രതിമാസം നിശ്ചിത തുക നിക്ഷേപിച്ച് എമർജൻസി ഫണ്ട് ഉണ്ടാക്കുക. കടംചോദിച്ചാൽപോലും ഈ പണം ആർക്കും കൊടുക്കരുതെന്നകാര്യം മറക്കേണ്ട! ദുർവ്യയം ഒഴിവാക്കാം സമ്പത്തുനേടാൻ ഏറ്റവും മികച്ച മാർഗം ദുർവ്യയം ഒഴിവാക്കുകയെന്നതാണ്. ഇങ്ങനെ മിച്ചംപിടിക്കുന്ന തുക, അത് ഒരു രൂപയിലായാലും നിക്ഷേപം നടത്തുക. ആവശ്യത്തിന് പണം ഉപയോഗിക്കാതെ കൂട്ടിവെയ്ക്കുന്നതല്ല ഇവിടെ ഉദ്ദേശിച്ചത്. ചെലവുകൾക്ക് കടിഞ്ഞാണിടാതെ ധാരാളിയായി ജീവിക്കുന്നതിനെക്കുറിച്ചാണ്. മൾട്ടിപ്ലക്സിൽ സിനിമകാണുന്നതോ വല്ലപ്പോഴും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതോ നിങ്ങൾക്കിഷ്ടപ്പെട്ട ബ്രാൻഡ് ഷൂ വാങ്ങുന്നതോ നിക്ഷേപത്തിന് തടസ്സമാകില്ലെന്ന് മനസിലാക്കുക. നിക്ഷേപിക്കാനുള്ള മനോഭാവം വളർത്തുകയെന്നതാണ് പ്രധാനം. ആ മനോഭാവം എങ്ങനെ ഉണ്ടാക്കാം? പേഴ്സിൽനിന്ന് പണമെടുക്കുമ്പോഴെല്ലാം ഒരുചിന്ത മനസിൽ ഉയരണം. ഇതെനിക്ക് ഇപ്പോൾ അത്യാവശ്യമുള്ളതാണോ? ഈ പണം നിക്ഷേപത്തിനായി ഉപയോഗിച്ചാലോ? വേണ്ട ഷൂതന്നെയാകട്ടെ എന്നാണ് മനസ് പറയുന്നതെങ്കിൽ മടിക്കേണ്ട. സമയവും കളയേണ്ട. വിപണിയിൽനിന്ന് എന്തുവാങ്ങുകയാണെങ്കിലും ഈയൊരുചിന്ത മനസിലുണ്ടായാൽമതി. നിങ്ങൾക്കും ധനവാനാകാം. നിങ്ങൾക്കുമുമ്പ് നിക്ഷേപം തുടങ്ങിയവരുടെ ഒപ്പമെത്താനോ അവരെ മറികടക്കാനോ എളുപ്പമല്ലെന്ന് മനസിലാക്കുക. ഒരുദിവസംപോലും വൈകുന്നത് നിങ്ങളുടെ ദീർഘകാല നിക്ഷേപത്തിന്റെ മൂല്യം കുറയ്ക്കും. വായ്പയോട് നോ പറയുക മിക്കവർക്കും അറിയാം വായ്പയെടുക്കുന്നത് സാമ്പത്തിക ആരോഗ്യത്തിന് നല്ലതല്ലെന്ന്. എന്നിരുന്നാലും ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും മറ്റുമായി ആദ്യംതന്നെ വായ്പയെക്കുറിച്ച് ആലോചിക്കുന്നവരാണേറെയും. സീറോ പലിശനിരക്കിൽ ആകർഷിക്കപ്പെട്ട് കടക്കെണിയിൽ കുടുങ്ങുന്നവരാണേറെയും. ഇത്തരം ലോണുകൾ നിങ്ങളുടെ പ്രതിമാസ ബജറ്റിനെ ബാധിക്കും. ഭവനവായ്പയൊഴികെ മറ്റൊരുവായ്പയും എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുക. നിലിവിലുള്ള വായ്പകൾ അടച്ചുതീർക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. 2020 ലോൺ രഹിത വർഷമാകട്ടെ. ആവശ്യത്തിന് ടേം കവറേജ് ഏർപ്പെടുത്തുക വരുമാനദാതാവിന്റെ അഭാവത്തിൽ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ ടേം ഇൻഷുറൻസാണ് അനുയോജ്യം. കുടുംബത്തിന്റെ വാർഷികവരുമാനത്തിന്റെ 10 മുതൽ 15 ഇരട്ടിവരെയുള്ള തുകയ്ക്കാണ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടത്. അഞ്ച് ലക്ഷം രൂപ വാർഷികവരുമാനമുള്ളയാൾ മിനിമം 50 ലക്ഷം രൂപയുടെ കവറേജെങ്കിലും നൽകുന്ന പോളിസി എടുക്കണമെന്ന് ചുരുക്കം. നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതായത് ലൈഫ് ഇൻഷുറൻസ്, എൻഡോവ്മെന്റ് പോളിസി, മണി ബാക്ക് പോളിസി തുടങ്ങിയവ ഒഴിവാക്കി ടേം ഇൻഷുറൻസ് മാത്രം എടുക്കുക. 50 ലക്ഷം കവറേജ് ലഭിക്കാൻ 30വയസ്സുള്ള ഒരാൾക്ക് പ്രതിവർഷം 10,000 രൂപയോളമാണ് പ്രീമിയമായി നൽകേണ്ടിവരിക. ഇങ്ങനെ ക്രോഡീകരിക്കാം നിക്ഷേപം ചെറിയതുകയിൽ ഇന്നുതന്നെ തുടങ്ങാം. നാളേയ്ക്കായി മാറ്റിവെയ്ക്കരുത്. അതിനായി ദിവസം 50 രൂപയെങ്കിലുംനീക്കിവെയ്ക്കുക. മുകളിൽ വിശദമാക്കിയ തീരുമാനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക. ദീർഘകാല ജീവിത ലക്ഷ്യങ്ങളുടെ തുടക്കമാകട്ടെ ഈ പുതുവർഷം. പുതുവർഷത്തിൽ ജീവിതം അടിച്ചുപൊളിക്കാം അതിനുള്ള വഴികൾക്കായി പാഠം 55നായി കാത്തിരിക്കാം. feedbacks to: antonycdavis@gmail.com

from money rss http://bit.ly/35jAFXH
via IFTTT

ചെറുനിക്ഷേപ പദ്ധതികളുടെ പലിശയില്‍ മാറ്റമില്ല; നിരക്കുകള്‍ അറിയാം

ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ സർക്കാർ മാറ്റംവരുത്തിയില്ല. ജനുവരി-മാർച്ച് പാദത്തിലും നിലവിലുള്ള നിരക്ക് തുടരും. മാർച്ചിൽ അവസാനിക്കുന്ന പാദത്തിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ(പിപിഎഫ്) പലിശ 7.9 ശതമാനംതന്നെയായിരിക്കും. നാഷണൽ സേവിങ് സർട്ടിഫിക്കറ്റ്(എൻഎസ് സി), സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നിവയുടെ നിരക്കുകളിലും മാറ്റമില്ല. ഡിസംബർ 31നാണ് ധനകാര്യവകുപ്പ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. മൂന്നുമാസംകൂടുമ്പോഴാണ് നിക്ഷേപ പദ്ധതികളുടെ പലിശ പരിഷ്കരിക്കുന്നത്. വിവിധ പദ്ധതികളുടെ പലിശ നിരക്കുകൾ അറിയാം​ Instrument Rate of Interest from 01.01.2020(%)​ Compounding Frequency Savings Deposit 4 Annually 1 year Time Deposit 6.9 Quarterly 2 year Time Deposit 6.9 Quarterly 3 year Time Deposit 6.9 Quarterly 5 year Time Deposit 7.7 Quarterly 5 year Recurring Deposit 7.2 Quarterly 5 year Senior Citizen Savings Scheme 8.6 Quarterly and Paid 5 year Monthly Income Account 7.6 Quarterly and Paid 5 year National Savings Certificate 7.9 Annually Public Provident Fund Scheme 7.9 Annually Kisan Vikas Patra 7.6 Annually Sukanya Samriddhi Account Scheme 8.4 Annually small savings schemes interest rates kept unchanged

from money rss http://bit.ly/2QFOmKW
via IFTTT

കൊതുകിനെ ഓടിക്കാൻ എന്താണ് മാർഗം?

ബോംബെയിൽ വന്നെത്തുന്ന ഭൂരിഭാഗം മനുഷ്യരും ഇവിടെവന്നൊരു ജോലി കണ്ടെത്തി, മാസാമാസം കിട്ടുന്ന ശമ്പളംകൊണ്ട് അവനവന്റെ കെല്പനുസരിച്ച് ജീവിതം നയിച്ച് റിട്ടയർ ചെയ്യുന്നവരായിട്ടാണ് പരമ്പരാഗതമായി കണ്ടുവരുന്നത്. അതിലും വലിപ്പച്ചെറുപ്പങ്ങൾ ഉണ്ടാവും. ടൈപ്പിസ്റ്റുതൊട്ട് മാനേജർ ലെവലുവരെയും അതിനപ്പുറവും. എഴുപതുകളിൽ ഞാനും അങ്ങനെ വന്നവനാണ് ഈ നഗരത്തിലേക്ക്. അഞ്ഞൂറ് രൂപയായിരുന്നു ആദ്യ മാസശമ്പളം. അത് എഴുന്നൂറ്റമ്പതും രണ്ടായിരവും ഒക്കെയായി. ഇവിടെവെച്ചാണ് ഞാനൊരു സാഹസിക തീരുമാനം എടുത്തത്. എനിക്കിങ്ങനെയായാൽ പോരാ... എനിക്കൊരു കാർ വാങ്ങണം... നല്ലൊരു വീട് വേണം... മക്കളാണ് എന്റെ ജീവിതസന്തോഷം... അവരെ ലോകം മുഴുവൻ കൊണ്ടുപോയി കാണിക്കണം... കുടുംബ ഭൂസ്വത്ത് അത്രയ്ക്കൊന്നും ഉള്ളവനുമായിരുന്നില്ല ഞാൻ. ബാറ്റ്ലിേബായ്സ് എന്ന വലിയ സ്ഥാപനത്തിലെ ജോലി മതിയാക്കിയാണ് ഞാൻ സ്വന്തം ബിസിനസിലേക്ക് ഇറങ്ങിയത്. അതും ട്രേഡിങ്ങിലേക്ക്. ഇലക്ട്രിക്കൽ ഇൻസുലേറ്റർ ട്രേഡിങ്. അതിൽ പച്ചപിടിച്ചുവരുമ്പോഴാണ് അതിന്റെ മുഖ്യ ഉപഭോക്താവായ സർക്കാരിന്റെ ഫണ്ടിന് ഗ്ലാനി സംഭവിക്കുന്നതും മറ്റൊരു ചുവടുമാറ്റം ആവശ്യമായിവന്ന ഘട്ടം അഭിമുഖികരിക്കേണ്ടി വന്നതും. അന്ന്, ഞാൻ ബോംബെയിലെ കലീനയിൽ സ്വന്തം ഫ്ളാറ്റിലായിരുന്നു താമസം. ഓഫീസെന്ന് പറയാവുന്നിടത്ത് അത്യാവശ്യം ഒരു ടൈപ്പിസ്റ്റും എന്റെ ബന്ധുകൂടിയായ ദേവരാജനും ഉണ്ടെന്നല്ലാതെ മറ്റു കാര്യങ്ങളൊക്കെ നോക്കേണ്ടത് ഞാൻതന്നെയായിരുന്നു. രണ്ട് കുട്ടികളായി. രണ്ടാമതു പിറന്നത് മോളായിരുന്നു. മൂന്നുമാസമേ ആയിട്ടുള്ളൂ. ട്രേഡിങ് നടത്തുന്ന കാലം തിരക്കുപിടിച്ചതായിരുന്നു. എല്ലാ കാര്യങ്ങൾക്കും ഞാൻതന്നെയാണ് പോവേണ്ടത്. രാവിലെ ഇറങ്ങിത്തിരിച്ചാൽ ഏകദേശം രാത്രിയാവും വീട്ടിലെത്തുമ്പോൾ. ഒരുദിവസം രാത്രി വീട്ടിലെത്തുമ്പോൾ ഭാര്യ, കുഞ്ഞുമോളുടെ ശരീരഭാഗങ്ങളിൽ ചുവന്ന ചില തിണർപ്പുകൾ കാണിച്ചുതന്നു. നല്ല വെളുത്ത ശരീരമായതിനാൽ കുഞ്ഞിന്റെ ശരീരത്തിലെ തിണർപ്പുകൾ കൂടുതൽ എടുത്തുകാണിച്ചു. രാവിലെതന്നെ മോളെയുംകൊണ്ട് തൊട്ടടുത്തുള്ള ഒരു സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണിച്ചു. ഡോക്ടർ വിശദമായി പരിശോധിച്ചിട്ടു പറഞ്ഞു: 'മോഹൻജി, പേടിക്കാനൊന്നുമില്ല. ഇത് കൊതുക് കുത്തിയതുകൊണ്ട് വന്നതാണ്. ഉറങ്ങുമ്പോൾ കൊതുകുവലയോ മറ്റോ കെട്ടി കുട്ടിയെ കിടത്തിയാൽ ഇത് താനേ മാറിക്കൊള്ളും. മരുന്നൊന്നും വേണ്ട'. അക്കാലത്ത് കൊതുകിനെ ഓടിക്കാൻ ഒരു 'ആമ മാർക്ക് തിരി'യാണ് മാർക്കറ്റിൽ ഉണ്ടായിരുന്നത്. പക്ഷേ, അത് കത്തിച്ചുകഴിഞ്ഞാലുണ്ടാവുന്ന പുക ശ്വസിച്ചാൽ പലർക്കും അലർജി ഉണ്ടാവും. അതുകൊണ്ട് ആവഴി നോക്കണ്ട. അങ്ങനെ കൊതുകുവല തുന്നിയ ഒരു ചതുരൻ കുട വാങ്ങി. കുട്ടി ഉറങ്ങുമ്പോൾ മുകളിൽ കമഴ്ത്തിവെയ്ക്കാം ഈ കുട. പക്ഷേ, എന്റെ മോൾ ഉറങ്ങിയാൽ, കിടത്തിയ സ്ഥാനത്താവില്ല കുറച്ചുകഴിയുമ്പോൾ. അവൾ തിരിഞ്ഞും മറിഞ്ഞും ഉരുണ്ടും സ്ഥാനം തെറ്റിക്കും. ഉറങ്ങിക്കഴിഞ്ഞ് മുകളിൽ കമഴ്ത്തിയ കുട കുറെ കഴിയുമ്പോൾ ഉരുട്ടി ദൂരെക്കളയും. അങ്ങനെ കുട പരാജയപ്പെട്ടു. കൊതുകിനെ ഓടിക്കാൻ മറ്റെന്താണ് മാർഗം? ഞാൻ ആലോചനയിലായി. കോട്ടക്കിൽ ജോലിചെയ്യുന്ന സമയത്ത് ഡി.എൻ. റോഡിൽ വിദേശസാധനങ്ങൾ വിൽക്കുന്ന ചിലരെ പരിചയമുണ്ട്. ഭൂരിപക്ഷവും മലബാറുകാരാണ്. അവിടെ അന്വേഷിക്കാം. ഒന്നുരണ്ട് പരിചയമുള്ള പയ്യന്മാരുണ്ട്. ഞാൻ വി.ടി.യിൽ പോയി അവരെ കണ്ടുപിടിച്ച് എന്റെ ആവശ്യം പറഞ്ഞു. അവർ ജപ്പാൻനിർമിതമായ ഒരു സാധനം കവറിൽനിന്ന് എടുത്തുതന്നു. VAPE എന്നായിരുന്നു അതിന്റെ പേര്. ഇന്നത്തെ 'ഗുഡ്നൈറ്റ്' ഉപകരണത്തിന്റെ പ്രാചീനരൂപം. വില കേട്ടപ്പോൾ അന്തിച്ചുപോയി. 600 രൂപ. അക്കാലത്ത് സാധാരണക്കാരന്റെ ഒരുമാസത്തെ ശമ്പളമാണ് ആ തുക. മോളോടുള്ള അമിതവാത്സല്യത്താൽ ഞാനത് കണ്ണുമടച്ചു വാങ്ങി. അദ്ഭുതകരമായിരുന്നു അതിന്റെ ഫലം. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ കുട്ടിയുടെ ശരീരഭാഗങ്ങളിൽ കണ്ടിരുന്ന ചുവന്ന പാടുകൾ അപ്രത്യക്ഷമായി. സുഖമായി അവൾ ഉറങ്ങാനും തുടങ്ങി. ഞങ്ങളും കൊതുകുകടിയിൽനിന്ന് രക്ഷപ്പെട്ടു. സുഖപര്യവസായിയായി അവസാനിക്കേണ്ടതാണ് ഈ വിഷയം. പക്ഷേ, എന്റെ മനസ്സ് അലർട്ടായി. കൊതുകിൽനിന്ന് രക്ഷതരുന്ന ഈ ഉത്പന്നം എനിക്ക് ഉതകിയെങ്കിൽ, ഇന്ത്യയിൽ ഇത് ലക്ഷോപലക്ഷം ആൾക്കാർക്കും ആവശ്യമായി വന്നേക്കാം. നമ്മുടെ രാജ്യത്ത് കൊതുകുശല്യം ഇല്ലാത്തത് എവിടെയാണ്? അതുകൊണ്ട് നമ്മുടെ രാജ്യത്തിന് അത്യന്താപേക്ഷിതമായ ഒരു ഉത്പന്നമല്ലേ ഇത്? ഞാൻ ആവഴിക്ക് ചിന്തിച്ചുതുടങ്ങി. അങ്ങനെ എന്റെ അന്വേഷണം ഈ ജപ്പാൻനിർമിത സാധനത്തിന് പിന്നാലെയായി. ജപ്പാനിൽ നിർമിച്ച ഈ സാധനത്തെപ്പറ്റിയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ ഇന്നത്തെപ്പോലെ ഇന്റർനെറ്റൊന്നും ഇല്ലാത്ത കാലമാെണന്നോർക്കുക. 1981 ആണ് കാലഘട്ടം. എങ്കിലും, എന്റെ അന്വേഷണം ഈ ജപ്പാൻനിർമിത സാധനത്തിന് പിന്നാലെയായി. അത്രമാത്രം വിശ്വാസമായിരുന്നു എനിക്ക് ഈ പ്രോഡക്ടിനോട്. പണ്ട് ജോലി ചെയ്തിരുന്ന കോട്ടക്കിൽവെച്ച് പരിചയപ്പെട്ട രണ്ട് സുഹൃത്തുക്കൾ വഴിയാണ് അന്വേഷണം തുടങ്ങിയത്. ജപ്പാൻ കമ്പനിയായ 'സുമിത്തോമോ' ട്രേഡിങ്ങിലെ രണ്ട് എക്സിക്യുട്ടീവുകളായിരുന്നു അവർ. ബോംബെയിലെ നരിമാൻപോയിന്റിലായിരുന്നു അവരുടെ ഓഫീസ്. ഞാൻ എന്റെ അന്വേഷണത്തിന്റെ മനസ്സുമായി ആ ഓഫീസിൽ ചെന്ന് അവരെ കണ്ടുപിടിച്ചു. അപ്പോഴാണറിയുന്നത് സുമിത്തോമോ കമ്പനിയുടെ ഒരു സഹോദരസ്ഥാപനമാണ് ഇതിന്റെ കെമിക്കൽസ് നിർമിക്കുന്നതെന്ന്. ആ കമ്പനിയല്ലാതെ അന്ന് ഈ കെമിക്കൽ ലോകത്താരും ഉണ്ടാക്കിയിരുന്നില്ല. ഈ വിഷയത്തിൽ എനിക്കുള്ള വലിയ കമ്പം മനസ്സിലാക്കിയ അവർ ഒരു ശുഭവാർത്തയുംകൂടി തന്നു. ഈ കമ്പനിയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ തൊട്ടടുത്തുതന്നെ ബോംബെയിൽ വരുന്നുവെന്ന വാർത്തയായിരുന്നു അത്. ജപ്പാനിൽനിന്ന് വരുന്ന ഈ രണ്ടു പേരുമായി എനിക്കൊരു കൂടിക്കാഴ്ച തരമാക്കിത്തരുമോ എന്ന എന്റെ അഭ്യർഥന ബോംബെ ഓഫീസിലെ കൂട്ടുകാർ സ്വീകരിക്കുകയും ചെയ്തു. അങ്ങനെ ജപ്പാനിലെ സുമിത്തോമോ കമ്പനിയിൽനിന്ന് വന്ന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. രണ്ടു മണിക്കൂർ നേരം നീണ്ടുപോയി അവരുമായുള്ള ചർച്ച. അവരുമായിട്ടുള്ള ചർച്ചയിൽനിന്ന് കിട്ടിയ വിവരം എന്റെ താത്പര്യങ്ങളെ അപ്പാടേ നിരസിക്കുന്നതായിരുന്നു. കമ്പനിയുടെ നിലപാടനുസരിച്ച് അവർ വലിയ കോർപ്പറേറ്റ് കമ്പനികളുമായിട്ടേ ബിസിനസ് ഇടപാടുകൾ നടത്തൂ എന്നതായിരുന്നു കാര്യം. ഒരു വ്യക്തിയുമായി ബിസിനസ് ചെയ്യാനുള്ള സാധ്യത ഇല്ലെന്നുതന്നെയാണ് അവർ ചുരുക്കത്തിൽ പറഞ്ഞത്. എന്നാലും, ഹെഡ് ഓഫീസുമായി സംസാരിക്കട്ടെ എന്നുപറഞ്ഞ് എന്നെയൊന്ന് ഉത്തേജിപ്പിക്കുകയും ചെയ്തിട്ടാണ് അവർ കൂടിക്കാഴ്ച അവസാനിപ്പിച്ചത്. ഇതൊന്നുകൊണ്ടും ഞാൻ പടം മടക്കിയില്ല, നിരാശനുമായില്ല. എന്റെ വിശ്വാസം മുഴുവൻ ആ ജപ്പാൻ പ്രോഡക്ടിലാണ്. ഇന്ത്യയിൽ ഇത് വൻവിജയം കൊയ്യുമെന്ന് എന്റെ മനസ്സ് വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. എന്റെ താത്പര്യവും വിശ്വാസവും കൂടിച്ചേർന്ന് അനുനിമിഷം എന്നെ പൊറുതിമുട്ടിക്കാൻ തുടങ്ങി. ആ അടങ്ങാത്ത ആവേശം എന്നെ ഒരു ഭ്രാന്തമായ തീരുമാനത്തിലായിരുന്നു എത്തിച്ചത്. (മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഗുഡ്നൈറ്റ് മോഹന്റെ 'മോഹനം'എന്ന ആത്മകഥയിൽ നിന്ന്)

from money rss http://bit.ly/36eSWqh
via IFTTT

പുതുവര്‍ഷദിനത്തില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം

മുംബൈ: പുതിയ തുടക്കംകുറിച്ച് പുതുവർഷ വ്യാപാരദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 182 പോയന്റ് നേട്ടത്തിൽ 41436ലും നിഫ്റ്റി 51 പോയന്റ് ഉയർന്ന് 12220ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 875 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 266 ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി ഇൻഫ്രടെൽ, ടൈറ്റൻ കമ്പനി, എൽആന്റ്ടി, ഭാരതി എയർടെൽ, യുപിഎൽ, റിലയൻസ്, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസഐ ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കോൾ ഇന്ത്യ, എൻടിപിസി, ഐഷർ മോട്ടോഴ്സ്, ഗെയിൽ, സിപ്ല, നെസ് ലെ, ഒഎൻജിസി, എംആന്റ്എം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്കിങ്, ഐടി, ലോഹം തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തിൽ. 2019ൽ വൻകിട കമ്പനികളുടെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ സെൻസെക്സ് 14 ശതമാനമാണ് ഉയർന്നത്. അതേസമയം, മറ്റ് ഓഹരികൾക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. Sensex opens 182 pts higher, Nifty above 12,200

from money rss http://bit.ly/2QzBWEy
via IFTTT

സെന്‍സെക്‌സ് 304 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര വർഷത്തിന്റെ അവസാന ദിവസം ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 304.26 പോയന്റ് താഴ്ന്ന് 41,253.74ലും നിഫ്റ്റി 84.70 പോയന്റ് നഷ്ടത്തിൽ 12168.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1351 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1184 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 185 ഓഹരികൾക്ക് മാറ്റമില്ല. വാഹനം, ഐടി ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്. കോൾ ഇന്ത്യ, എൻടിപിസി, ഗെയിൽ, ഗ്രാസിം, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, സൺ ഫാർമ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. സീ എന്റർടെയ്ൻമെന്റ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, റിലയൻസ്, ഹീറോ മോട്ടോർകോർപ്, വേദാന്ത, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലാർജ് ക്യാപ് ഓഹരികളുടെ വർഷമായിരുന്നു 2019. മികച്ച നേട്ടമാണ് ഈ ഓഹരികൾ നിക്ഷേപകന് നൽകിയത്. Sensex falls 300 points on last session of 2019

from money rss http://bit.ly/35cpJee
via IFTTT

ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം കേടായാല്‍ പണം നല്‍കാതെ കടന്നുപോകാം

നിങ്ങൾ ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ഫാസ്റ്റ്ട്രാക്ക് റീഡിങ് യന്ത്രം കേടുവന്നിട്ടുണ്ടെങ്കിൽ ടോൾ നൽകാതെ കടന്നുപോകാം. അങ്ങനെ കടന്നുപോകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽനിന്ന് പണമൊന്നും ഈടാക്കുകകയുമില്ല. വാഹനത്തിൽ ആവശ്യത്തിന് ബാലൻസ് ഉള്ള, പ്രവർത്തിക്കുന്ന ഫാസ്റ്റ്ടാഗ് ഉണ്ടായാൽമതി. ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ഫാസ്റ്റ്ട്രാക്ക് റീഡിങ് യന്ത്രം പ്രവർത്തിച്ചില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം നിങ്ങൾക്കല്ലെന്ന് നാഷണൽ ഹൈവേയ്സ് ഫീ നിയമം വ്യക്തമാക്കുന്നു. വാഹനത്തിന്റെ മുന്നിലെ ഗ്ലാസിൽ ഒട്ടിക്കുന്ന സ്റ്റിക്കറാണ് ഫാസ്റ്റ്ടാഗ്. തടസ്സംകൂടാതെ ടോൾ പ്ലാസിയിലൂടെ കടന്നുപോകാൻ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ടോൾ പ്ലാസയിലുള്ള യന്ത്രംവഴിയാണ് ടാഗ് റീഡ് ചെയ്ത് ആശ്യത്തിനുള്ള ടോൾ ഈടാക്കുക. ജനുവരി 15 മുതൽ ദേശീയ പാതയിലുള്ള എല്ലാ ടോൾ പ്ലാസകളിലും ഈ സംവിധാനത്തിലൂടെയണ് പണം പിരിക്കുക. അതേസമയം, പണം നൽകി കടന്നുപോകാവുന്ന ഒന്നോ രണ്ടോ വഴികളും പ്ലാസയിലുണ്ടാകും. ഫാസ്റ്റ്ടാഗുള്ളവർക്ക് അനുവദിച്ചിട്ടുള്ള ലൈൻവഴി അതില്ലാത്തവർ കടന്നുപോയാൽ ഇരട്ടി തുക ഈടാക്കാനും വകുപ്പുണ്ട്.

from money rss http://bit.ly/39C1PfI
via IFTTT

2019ല്‍ പെട്രോള്‍വില ഉയര്‍ന്നത് 6 രൂപയിലേറ

ന്യൂഡൽഹി: 2019ൽ പെട്രോൾ വില ലിറ്ററിന് ഉയർന്നത് 6.30 രൂപ. ഡീസലിന്റെ വിലയാകട്ടെ 5.10 രൂപയും. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചതിനെതുടർന്നാണ് ഇന്ത്യയിലും വിലവർധിച്ചത്. പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോളിന് ഇന്ന് 10 പൈസയാണ് കൂട്ടിയത്. ഡീസലിനാകട്ടെ 18 പൈസയും. ഇതുപ്രകാരം ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 75.14 രൂപയാണ്. ഡീസലിന് 67.96 രൂപയും. മുംബൈയിൽ യഥാക്രമം 80.79 രൂപയും 71.31രൂപയുമാണ്. ബെംഗളുരുവിൽ പെട്രോളിന് 77.71 രൂപയാണ്. ഡീസലിന് 70.28 രൂപയും. ചെന്നൈയിൽ പെട്രോളിന് 78.12 രൂപയായി. ഡീസലിനാകട്ടെ 71.86ഉം. അന്താരാഷ്ട്ര വിപണിയിലെ വിലവർധനവ് അടിസ്ഥാനമാക്കിയാണ് ആഭ്യന്തര വിപണിയിലെ വിലനിശ്ചയിക്കുന്നത്. രൂപയുടെ ഡോളറുമായുള്ള വിനിമയമൂല്യവും ഇതിനായി പരിഗണിക്കുന്നു. ബ്രൻഡ് ക്രൂഡിന്റെ വില 2019ൽ ബാരലിന് 24 ശതമാനമാണ് ഉയർന്നത്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് വിലയിൽ 36 ശതമാനവും വർധനവുണ്ടായി. മൂന്നുവർഷത്തിനിടയിലെ ഉയർന്നവിലയാണിത്. യുഎസ്-ചൈന വ്യാപാര തർക്കം, ഒപെക് ഉത്പാദനം കുറച്ചത് എന്നിവയാണ് വിലവർധനയ്ക്ക് കാരണമായത്. പെട്രോൾ വില കൊച്ചി-77.08 കോഴിക്കോട്-77.37 തൃശ്ശൂർ-77.58 തിരുവനന്തപുരം-78.56 ഡീസൽ വില കൊച്ചി-71.69 കോഴിക്കോട്-71.99 തൃശ്ശൂർ-72.16 തിരുവനന്തപുരം-73.08 Petrol became costlier by over ₹6 in 2019

from money rss http://bit.ly/2F9fNYg
via IFTTT