121

Powered By Blogger

Tuesday, 31 December 2019

പാഠം 54: പുതുവര്‍ഷത്തിലെ ഈ ചെറിയ തീരുമാനങ്ങള്‍ നിങ്ങളെ കോടീശ്വരനാക്കും

പുതിയ ദശാബ്ദമായ 2020ലേയ്ക്ക് കടന്നു. പതിവുപോലെ തീരുമാനങ്ങളുടെ ഒരുകൂമ്പാരം മനസിലുണ്ടാകും. പതിവായി വ്യായാമം ചെയ്യുക. ഹോബികളിലേർപ്പെടുക. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക... പലരും സൗകര്യപൂർവം മറക്കുന്ന ഒന്നാണ് സാമ്പത്തിക തീരുമാനങ്ങൾ. സമ്പാദിക്കുകയെന്നുകേട്ടാൽ പലർക്കും അലർജിയാണ്. അതിന് ലക്ഷങ്ങൾ വേണമെന്നാണ് പലരുടെയും വിചാരം. ഒന്നുമനസിലാക്കുക. ദിവസം 50 രൂപ നീക്കിവെയ്ക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് കോടീശ്വരനാകാം.പുതുവർഷത്തിൽ എടുക്കേണ്ട അടിസ്ഥാന സാമ്പത്തിക തീരുമാനങ്ങൾ ഏതൊക്കെയന്ന് നോക്കാം. കരുതൽധനം സ്വരൂപിക്കുക ബാങ്കുകൾ ആർബിഐയിൽ കരുതൽധനം സൂക്ഷിക്കുന്നതുപോലെ എമർജൻസി ഫണ്ടായി ഓരോരുത്തരും പണം കരുതിവെയ്ക്കണം. അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ ഒരു നിശ്ചിത തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ, ബാങ്ക് എഫ്ഡിയിലോ നിക്ഷേപിക്കുന്നതാണ് നല്ലത്. 3-6 മാസത്തെ ശമ്പളമാണ് എമർജൻസി ഫണ്ടായി കരുതേണ്ടത്. ഏതെങ്കിലും സാഹചര്യത്തിൽ ജോലി നഷ്ടമായാൽ പുതിയ ജോലി ലഭിക്കുന്നതുവരെ ജീവിക്കാൻ കരുതൽധനം സഹായിക്കും. പെട്ടെന്നുണ്ടാകുന്ന ചികിത്സാചെലവ്, അപ്രതീക്ഷിതമായുണ്ടാകുന്ന മറ്റ് ചെലവുകൾ എന്നിവയ്ക്കും ഈതുക ഉപയോഗിക്കാം. ഇന്നുതന്നെ എമർജൻസി ഫണ്ടിലേയ്ക്ക് തുക മാറ്റിവെച്ചുതുടങ്ങാം. ഒറ്റയടിക്ക് പണം മാറ്റിവെയ്ക്കാനില്ലാത്തവർ ഒരു ആർഡി ചേർന്ന് പ്രതിമാസം നിശ്ചിത തുക നിക്ഷേപിച്ച് എമർജൻസി ഫണ്ട് ഉണ്ടാക്കുക. കടംചോദിച്ചാൽപോലും ഈ പണം ആർക്കും കൊടുക്കരുതെന്നകാര്യം മറക്കേണ്ട! ദുർവ്യയം ഒഴിവാക്കാം സമ്പത്തുനേടാൻ ഏറ്റവും മികച്ച മാർഗം ദുർവ്യയം ഒഴിവാക്കുകയെന്നതാണ്. ഇങ്ങനെ മിച്ചംപിടിക്കുന്ന തുക, അത് ഒരു രൂപയിലായാലും നിക്ഷേപം നടത്തുക. ആവശ്യത്തിന് പണം ഉപയോഗിക്കാതെ കൂട്ടിവെയ്ക്കുന്നതല്ല ഇവിടെ ഉദ്ദേശിച്ചത്. ചെലവുകൾക്ക് കടിഞ്ഞാണിടാതെ ധാരാളിയായി ജീവിക്കുന്നതിനെക്കുറിച്ചാണ്. മൾട്ടിപ്ലക്സിൽ സിനിമകാണുന്നതോ വല്ലപ്പോഴും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതോ നിങ്ങൾക്കിഷ്ടപ്പെട്ട ബ്രാൻഡ് ഷൂ വാങ്ങുന്നതോ നിക്ഷേപത്തിന് തടസ്സമാകില്ലെന്ന് മനസിലാക്കുക. നിക്ഷേപിക്കാനുള്ള മനോഭാവം വളർത്തുകയെന്നതാണ് പ്രധാനം. ആ മനോഭാവം എങ്ങനെ ഉണ്ടാക്കാം? പേഴ്സിൽനിന്ന് പണമെടുക്കുമ്പോഴെല്ലാം ഒരുചിന്ത മനസിൽ ഉയരണം. ഇതെനിക്ക് ഇപ്പോൾ അത്യാവശ്യമുള്ളതാണോ? ഈ പണം നിക്ഷേപത്തിനായി ഉപയോഗിച്ചാലോ? വേണ്ട ഷൂതന്നെയാകട്ടെ എന്നാണ് മനസ് പറയുന്നതെങ്കിൽ മടിക്കേണ്ട. സമയവും കളയേണ്ട. വിപണിയിൽനിന്ന് എന്തുവാങ്ങുകയാണെങ്കിലും ഈയൊരുചിന്ത മനസിലുണ്ടായാൽമതി. നിങ്ങൾക്കും ധനവാനാകാം. നിങ്ങൾക്കുമുമ്പ് നിക്ഷേപം തുടങ്ങിയവരുടെ ഒപ്പമെത്താനോ അവരെ മറികടക്കാനോ എളുപ്പമല്ലെന്ന് മനസിലാക്കുക. ഒരുദിവസംപോലും വൈകുന്നത് നിങ്ങളുടെ ദീർഘകാല നിക്ഷേപത്തിന്റെ മൂല്യം കുറയ്ക്കും. വായ്പയോട് നോ പറയുക മിക്കവർക്കും അറിയാം വായ്പയെടുക്കുന്നത് സാമ്പത്തിക ആരോഗ്യത്തിന് നല്ലതല്ലെന്ന്. എന്നിരുന്നാലും ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും മറ്റുമായി ആദ്യംതന്നെ വായ്പയെക്കുറിച്ച് ആലോചിക്കുന്നവരാണേറെയും. സീറോ പലിശനിരക്കിൽ ആകർഷിക്കപ്പെട്ട് കടക്കെണിയിൽ കുടുങ്ങുന്നവരാണേറെയും. ഇത്തരം ലോണുകൾ നിങ്ങളുടെ പ്രതിമാസ ബജറ്റിനെ ബാധിക്കും. ഭവനവായ്പയൊഴികെ മറ്റൊരുവായ്പയും എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുക. നിലിവിലുള്ള വായ്പകൾ അടച്ചുതീർക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. 2020 ലോൺ രഹിത വർഷമാകട്ടെ. ആവശ്യത്തിന് ടേം കവറേജ് ഏർപ്പെടുത്തുക വരുമാനദാതാവിന്റെ അഭാവത്തിൽ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ ടേം ഇൻഷുറൻസാണ് അനുയോജ്യം. കുടുംബത്തിന്റെ വാർഷികവരുമാനത്തിന്റെ 10 മുതൽ 15 ഇരട്ടിവരെയുള്ള തുകയ്ക്കാണ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടത്. അഞ്ച് ലക്ഷം രൂപ വാർഷികവരുമാനമുള്ളയാൾ മിനിമം 50 ലക്ഷം രൂപയുടെ കവറേജെങ്കിലും നൽകുന്ന പോളിസി എടുക്കണമെന്ന് ചുരുക്കം. നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതായത് ലൈഫ് ഇൻഷുറൻസ്, എൻഡോവ്മെന്റ് പോളിസി, മണി ബാക്ക് പോളിസി തുടങ്ങിയവ ഒഴിവാക്കി ടേം ഇൻഷുറൻസ് മാത്രം എടുക്കുക. 50 ലക്ഷം കവറേജ് ലഭിക്കാൻ 30വയസ്സുള്ള ഒരാൾക്ക് പ്രതിവർഷം 10,000 രൂപയോളമാണ് പ്രീമിയമായി നൽകേണ്ടിവരിക. ഇങ്ങനെ ക്രോഡീകരിക്കാം നിക്ഷേപം ചെറിയതുകയിൽ ഇന്നുതന്നെ തുടങ്ങാം. നാളേയ്ക്കായി മാറ്റിവെയ്ക്കരുത്. അതിനായി ദിവസം 50 രൂപയെങ്കിലുംനീക്കിവെയ്ക്കുക. മുകളിൽ വിശദമാക്കിയ തീരുമാനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക. ദീർഘകാല ജീവിത ലക്ഷ്യങ്ങളുടെ തുടക്കമാകട്ടെ ഈ പുതുവർഷം. പുതുവർഷത്തിൽ ജീവിതം അടിച്ചുപൊളിക്കാം അതിനുള്ള വഴികൾക്കായി പാഠം 55നായി കാത്തിരിക്കാം. feedbacks to: antonycdavis@gmail.com

from money rss http://bit.ly/35jAFXH
via IFTTT