റിലയൻസ് ജിയോയിലേയ്ക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നില്ല. യുഎസിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടിപിഡി ക്യാപിറ്റലാണ് പുതിയതായി എത്തുന്ന സ്ഥാപനം. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം. നിലവിൽ ഏഴുസ്ഥാപനങ്ങൾമൊത്തം 97,885.65 കോടി(13 ബില്യൺ ഡോളർ)രൂപയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ടിപിഡികൂടി നിക്ഷേപം നടത്തുന്നതോടെ യുഎസിൽനിന്നുള്ള നാലാമത്തെ സ്ഥാപനമാകും ജിയോ പ്ലാറ്റ്ഫോംസിൽ ഉടമസ്ഥതാവകാശം സ്വന്തമാക്കുന്നത്. ഉബർ, എയർബിഎൻബി,...