121

Powered By Blogger

Monday, 12 January 2015

നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷണം











Story Dated: Tuesday, January 13, 2015 07:09


താനൂര്‍: നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷണം തുടര്‍ക്കഥയെന്നു പരാതി. താനൂരിലാണു ബാറ്ററി മോഷ്‌ടാക്കള്‍ വിലസുന്നത്‌. സമീപകാലത്തായി ചെറുതും വലുതുമായ പത്തോളം വാഹനങ്ങളില്‍ നിന്നും ബാറ്ററികള്‍ കടത്തിക്കൊണ്ടു പോയതായി വാഹനഉടമകളും ഡ്രൈവര്‍മാരും പോലീസില്‍ പരാതിപ്പെട്ടു. രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ എത്തിയാണ്‌ ഇക്കൂട്ടര്‍ ബാറ്ററികള്‍ മോഷ്‌ടിക്കുന്നത്‌. ഒരു മാസം മുമ്പ്‌ ചിറക്കലില്‍ അപകടത്തില്‍പെട്ട ലോറിയുടെ ബാറ്ററിയും മോഷണം പോയിരുന്നു.


സമാന രീതിയില്‍ കവര്‍ച്ച നടത്തുന്ന ഒരാളെ വേങ്ങര ഭാഗത്തുള്ള ഓട്ടോറിക്ഷയടക്കം താനൂര്‍ പോലീസ്‌ മുമ്പ്‌ പിടികൂടിയിരുന്നു. വാഹനങ്ങളുടെ യന്ത്രോപകരണങ്ങളും ബാറ്ററികളും മോഷണം നടത്തുന്ന സംഘം താനൂരില്‍ വേരുറപ്പിച്ചിരിക്കുന്നതില്‍ വാഹന ഉടമകള്‍ അങ്കലാപ്പിലാണ്‌. രാത്രികാലങ്ങളില്‍ റോഡരികുകളില്‍ പാര്‍ക്കു ചെയ്ുയന്ന വാഹനങ്ങളില്‍ പോലീസ്‌ നിരന്തരം പരിശോധന നടത്തിയാല്‍ ഇത്തരത്തിലുള്ള മോഷണങ്ങള്‍ തടയാന്‍ കഴിയുമെന്ന്‌ താനൂരിലുള്ള ഡ്രൈവര്‍മാര്‍ അഭിപ്രായപ്പെട്ടു.










from kerala news edited

via IFTTT

ഭീകരാക്രമണ ഭീഷണി മുന്‍നിര്‍ത്തി കരിപ്പൂരില്‍ സുരക്ഷാ സേനകളുടെ മോക്‌ഡ്രില്‍ പ്രകടനം











Story Dated: Tuesday, January 13, 2015 07:09


mangalam malayalam online newspaper

കൊണ്ടോട്ടി: ഭീകരാക്രമണ ഭീഷണി മുന്‍നിര്‍ത്തി കരിപ്പൂര്‍ വിമാനത്തവളത്തില്‍ സുരക്ഷാ സേനകളുടെ മോക്‌ഡ്രില്‍ പ്രകടനം. വിമാനത്തവളത്തില്‍ കണ്ടെത്തിയബോംബ്‌ സംഘം നിര്‍വീര്യമാക്കി. ഭീകരാക്രമണ ഭീഷണി മുന്‍നിര്‍ത്തിയാണു വിമാനത്താവളത്തില്‍ മോക്‌ഡ്രില്‍ നടത്തിയത്‌. അപായ സമയങ്ങളില്‍ സുരക്ഷാ സേനകളുടെ പ്രതികരണശേഷി പരിശോധിക്കലായിരുന്നു ലക്ഷ്യം. വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും ലക്ഷ്യമിട്ടാണ്‌ പരിപാടി നടത്തിയത്‌. വിമാനത്താവളത്തില്‍ ബോംബ്‌ വച്ചിട്ടുണ്ടെന്ന്‌ അറിയിച്ചായിരുന്നു പ്രകടനം.


ഇന്നലെ വൈകിട്ടു മൂന്നോടെയാണു അജ്‌ഞാതന്റെ സന്ദേശം ടെര്‍മിനല്‍ മാനേജര്‍ക്ക്‌ ലഭിച്ചത്‌. സുരക്ഷാ സേനയും എയര്‍പോര്‍ട്ട്‌ അധികൃതരും നടത്തിയ പരിശോധനയില്‍ ആഭ്യന്തര ടെര്‍മിനലിലെ ടിക്കറ്റ്‌ കൗണ്ടറിനടുത്തു ആളില്ലാത്ത ബാഗ്‌ കണ്ടെത്തി. ഉടന്‍ തന്നെ സി.ഐ.എസ്‌.എഫ്‌.ജവാന്‍മാര്‍ സ്‌ഥലം വളഞ്ഞ്‌ ജീവനക്കാരെയും യാത്രക്കാരെയും സ്‌ഥലത്തുനിന്നു മാറ്റി.സി.ഐ.എസ്‌.എഫ്‌ ഡോഗ്‌സ്‌ക്വാഡ്‌ ബാഗ്‌ പരിശോധിച്ച്‌ ബോംബ്‌ ആണെന്ന്‌ ഉറപ്പ്‌ വരുത്തിയതോടെ ആശങ്ക വര്‍ധിച്ചു. ഇതിനകം പോലീസും സ്‌ഥലത്തെത്തി.


വിമാനത്താവളത്തിലെ ക്രൈിസിസ്‌ മാനേജ്‌മെന്റ്‌ കമ്മിറ്റി അടിയന്തിര യോഗം ചേര്‍ന്ന്‌ കാര്യങ്ങള്‍ വിലയിരുത്തി. ഉടന്‍ മലപ്പുറത്തെ ബോംബ്‌ സ്‌ക്വാഡിനെ വിവരം അറിയിച്ചു. സന്ദേശം ലഭിച്ച്‌ 25 മിനുട്ടിനകം സ്‌ക്വാഡ്‌ വിമാനത്താവളത്തിലെത്തി.സുരക്ഷാ ജാക്കറ്റ്‌ ധരിച്ച്‌ സ്വാഡ്‌ അംഗം ബാഗ്‌ എടുത്ത്‌ പാര്‍ക്കിംഗ്‌ ഗ്രൗണ്ടിലെത്തിച്ച്‌ ബോംബ്‌ നിര്‍വീര്യമാക്കി. സംഗതി മോക്‌ഡ്രില്ലായിരുന്നുവെന്ന്‌


പലരും അറിഞ്ഞതു വൈകിട്ടു അഞ്ചുമണിയോടെയാണ്‌. വിമാനത്താവള അതോറിട്ടി, സി.ഐഎസ്‌.എഫ്‌,ബോംബ്‌ സ്‌ക്വാഡ്‌,ഡോഗ്‌സ്‌ക്വാഡ്‌,അഗ്നിശമനസേന,പോലീസ്‌ തുടങ്ങിയ ഏജന്‍സികള്‍ പങ്കെടുത്തു.എയര്‍പോര്‍ട്ട്‌ ഡയറക്‌ടര്‍ പീറ്റര്‍.കെ.എബ്രഹാം,സി.ഐ.എസ്‌.എഫ്‌ ഡപ്യൂട്ടി കമാണ്ടന്റ്‌ പി.ആര്‍.മിശ്ര,കൊണ്ടോട്ടി സി.ഐ.ബി.സന്തോഷ്‌,എസ്‌.ഐ മാരായ കെ.ശ്രീകുമാര്‍,അലവിക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.










from kerala news edited

via IFTTT

തരിശുകിടന്ന ഭൂമിയില്‍ ജനകീയ കൂട്ടായ്‌മയിലൂടെ നെല്‍കൃഷി ഇറക്കി











Story Dated: Tuesday, January 13, 2015 07:09


mangalam malayalam online newspaper

എടപ്പാള്‍: കാലങ്ങളായി കൃഷിയിറക്കാതെ തരിശുകിടന്ന ഭൂമിയില്‍ ജനകീയ കൂട്ടായ്‌മയിലൂടെ നെല്‍കൃഷി ഇറക്കി. എടപ്പാള്‍ പഞ്ചായത്തിലെ കോലൊളമ്പ്‌ ചാത്തന്‍ഞ്ചേരി കാട്ടില്‍പാടം പാടശേഖരത്തിലാണ്‌ ഇനി കാലങ്ങളുടെ ഇടവേളയ്‌ക്കുശേഷം നെല്ല്‌ വിളയുക. 12 ഏക്കര്‍ ഭൂമിയില്‍ ജ്യോതി വിത്താണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. പതിറ്റാണ്ടുകളായി കൃഷി ഇറക്കാതിരുന്നതിനാല്‍ കാടുപിടിച്ചുകിടന്നിരുന്ന ഏക്കര്‍ കണക്കില്‍ വയലില്‍ കൃഷി ഇറക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്‌.


കൃഷി വകുപ്പിന്റെ ഉണന്നുള്ള പ്രവര്‍ത്തനമാണ്‌. നെല്‍കൃഷി മേഖലയിലെ തൊഴിലാളി പ്രശ്‌നത്തിന്‌ പരിഹാരമായി രൂപീകരിച്ച മഹിള കിസാന്‍ സശാക്‌തീകരണ പരിയോജന പദ്ധതിയുടെ ഭാഗമായാണ്‌ നാടിന്റെ ഉത്സവമായി തിങ്കളാഴ്‌ച ഞാറുനടീല്‍ നടന്നത്‌. തൊഴില്‍ സേന, എടപ്പാള്‍, വട്ടംകുളം, കാലടി, തവനൂര്‍ ഗ്രാമപഞ്ചായത്തുകള്‍ പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്നിവ ചേര്‍ന്നാണ്‌ നടീല്‍ ഉത്സവം സംഘടിപ്പിച്ചത്‌. മലപ്പുറം, പാലക്കാട്‌, തൃശ്ശൂര്‍ ജില്ലകളിലെ കാര്‍ഷിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്നതിന്‌ രൂപീകരിച്ച എം.കെ.എസ്‌.പിയിലെ വനിതകളാണ്‌ ഉഴുതുമറിച്ച്‌ പാകപ്പെടുത്തിയ വയലില്‍ ഇറങ്ങിയത്‌.


പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. ബാലകൃഷ്‌ണന്‍ യന്ത്രത്തില്‍ കയറി ഞാറുനടീല്‍ ഉദ്‌ഘാടനം ചെയ്‌തു. എടപ്പാള്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.ഷീജ അധ്യക്ഷതയായിരുന്നു. പഞ്ചായത്തംഗം കെ. കൃഷ്‌ണദാസ്‌, കൃഷി ഓഫീസര്‍ കെ. വിജീഷ്‌, കെ.ടി.മാക്കുട്ടി, സി. പ്രമോദ്‌, ചട്ടിക്കല്‍ മാധവന്‍, വി. അബ്‌ദുല്‍ ബാരി, കെ. ദേവാനന്ദന്‍, പ്ര?ജക്‌ട് കോ-ഓര്‍ഡിനേറ്റര്‍ ദുര്‍ണ്മ, ജി.ഇ.ഒ. കെ. ഗോവിന്ദന്‍, വിമണ്‍സ്‌ വെല്‍ഫയര്‍ ഓഫീസര്‍ ബിന്ദു പ്രസംഗിച്ചു.










from kerala news edited

via IFTTT

കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍











Story Dated: Monday, January 12, 2015 12:06


mangalam malayalam online newspaper

താമരശേരി: നാല്‌ കിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയിലായി. മാനന്തവാടി അമ്പുകുത്തി കിഴക്കന്‍ചാലില്‍ ഇബ്രാഹി(49)മാണ്‌് പിടിയിലായത്‌. രഹസ്യ വിവരത്തെ തുടര്‍ന്ന്‌ റൂറല്‍ എസ്‌പിയുടെ കീഴിലുള്ള ഷാഡോ പൊലീസാണ്‌ അമ്പായത്തോടിനടുത്തുള്ള ഏലൂര്‍ എസ്‌റ്റേറ്റലിനടുത്തു നിന്ന്‌ ഇയാളെ പിടികൂടിയത്‌.

ഞായറാഴ്‌ച ഉച്ചക്ക്‌ ഒന്നരയോടെയാണ്‌ സംഭവം. ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്‌. താമരശേരി പൊലീസിന്‌ കൈമാറിയ ഇയാളെ തിങ്കളാഴ്‌ച വടകര നാര്‍ക്കോട്ടിക്‌ കോടതിയില്‍ ഹാജരാക്കും.










from kerala news edited

via IFTTT

ഭാരതസംസ്‌കാരം കുട്ടികള്‍ക്ക്‌ പകര്‍ന്നു നല്‍കണം:മന്ത്രി ആര്യാടന്‍ മുഹമ്മദ്‌











Story Dated: Monday, January 12, 2015 12:06


രാമനാട്ടുകര: മതത്തിന്റെ പേരില്‍ രൂപീകരിക്കപ്പെട്ട പാകിസ്‌ഥാനില്‍ താലിബാന്‍ നടത്തുന്നത്‌ കൂട്ടക്കൊലയാണ്‌. മതത്തിന്റെ പേരു പറഞ്ഞ്‌ കാട്ടാളത്തമാണ്‌ അവിടെ നടക്കുന്നത്‌.

ആത്മീയതക്ക്‌ പ്രാധാന്യം നല്‍കാതെ ഭൗതികതയില്‍ ഉറച്ചു നിന്ന ഒരു രാജ്യത്തിന്റെ ഇന്നത്തെ അവസ്‌ഥ എന്താണെന്ന്‌ എല്ലാവര്‍ക്കുമറിയാം.

എന്നാല്‍ ഭാരതത്തില്‍ ആത്മീയതക്കും ഭൗതീയതക്കും തുല്ല്യപ്രാധാന്യമാണ്‌ എന്നും നല്‍കിയിരുന്നത്‌. രാമനാട്ടുകര നിവേദിത വിദ്യാപീഠത്തില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ 11-ാം സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാമത്‌ എത്തിയ കോഴിക്കോട്‌ ജില്ലാ ടീമിനുള്ള ട്രോഫി മന്ത്രി സമ്മാനിച്ചു.

ഭാരതീയ വിദ്യാനികേതന്‍ കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ എം. മാധവന്‍ അദ്ധ്യക്ഷത വഹിച്ചു. കനകദാസ്‌ പേരാമ്പ്ര, പ്രവിജ്‌, പ്രകാശന്‍ പയ്യടി മീത്തല്‍, പ്രകാശന്‍ ബേപ്പൂര്‍, ചന്ദ്രന്‍ പ്രബോധിനി, സുനില്‍ തേഞ്ഞിപ്പലം, മാതാ പേരാമ്പ്രയിലെ കലാകാരന്‍മാര്‍, നിവേദിതാ കലാക്ഷേത്ര വിദ്യാര്‍ത്ഥികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഭാരതീയ വിദ്യാനികേതന്‍ കോഴിക്കോട്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം. മോഹനന്‍ മാസ്‌റ്റര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കെ.വി. ചന്ദ്രന്‍ മാസ്‌റ്റര്‍ നന്ദിയും പറഞ്ഞു.










from kerala news edited

via IFTTT

കല്ലായിയില്‍ അര്‍ധരാത്രി തീപിടിത്തം; ആറ്‌ ബൈക്കുകള്‍കത്തി നശിച്ചു











Story Dated: Monday, January 12, 2015 12:06


കോഴിക്കോട്‌: കല്ലായി പാലത്തിന്‌ സമീപത്ത്‌ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക്‌ തീപിടിച്ചു. കൊയപ്പത്തൊടി ബില്‍ഡിങ്ങിന്‌ സമീപത്തായി നര്‍ത്തിയിട്ട ലാപ്പിക്ക്‌ കല്ലായിയുടെ ക്രെയിനി(ടി.എന്‍.01എ.പി. 8200)നും ഏട്ട്‌ ബൈക്കുകള്‍ക്കുമാണ്‌ തീപ്പിടിച്ചത്‌.

ഇന്നലെ രാത്ര ഒരുമണിക്കാണ്‌ തീപ്പിടുത്തം ഉണ്ടായത്‌. ആറ്‌ ബൈക്കുകള്‍ പൂര്‍ണമായും കത്തി നശിച്ചു.

രണ്ട്‌ ബൈക്കുകള്‍ ഫയര്‍ ഫേഴ്‌സിന്റെ ഇടപെടല്‍ കൊണ്ട്‌ തീപ്പിടുത്തത്തില്‍ നിന്നും ഒഴിവായി.നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ മീഞ്ചന്ത ഫയര്‍സ്‌റ്റേഷനില്‍ നിന്നും അസിസ്‌റ്റന്റ്‌ സ്‌റ്റേഷന്‍ ഒഫീസര്‍ പി. പ്രദീപ്‌ കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം തീ കെടുത്തുകയായിരുന്നു. നാരായണന്‍ നമ്പൂതിരി,ബിജു പ്രസാദ്‌ എന്നീ ഫയര്‍മാന്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ തീയണച്ചത്‌. തീപ്പിടുത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല. പന്നിയങ്കര പോലീസ്‌ കേസ്‌ എടുത്തു.










from kerala news edited

via IFTTT

മണ്ണിടിഞ്ഞ്‌ ടിപ്പര്‍ഡ്രൈവര്‍ക്ക്‌ പരുക്ക്‌











Story Dated: Monday, January 12, 2015 12:06


നാദാപുരം: താനക്കോട്ടൂര്‍ പട്ടോംകുന്നുമ്മല്‍ കുന്നിടിച്ച്‌ മണ്ണ്‌ മാറ്റുന്നതിനിടെ മണ്ണിടിഞ്ഞ്‌ വീണ്‌ ടിപ്പര്‍ ഡ്രൈവര്‍ക്ക്‌ പരുക്ക്‌. ബാലുശേരി വട്ടോളി എളേറ്റില്‍ റസാഖിനാ(34)ണ്‌ പരുക്ക്‌. സാരമായി പരുക്ക്‌ പറ്റിയ റസാഖിനെ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ്‌ അപകടമുണ്ടായത്‌. പട്ടോംകുന്നുമ്മല്‍ ചാത്തോത്ത്‌ അയിശുവിന്റെ ഉടമസ്‌ഥതയിലുളള

കുന്നിടിക്കുകയായിരുന്നു. കുന്നിനോട്‌ ചേര്‍ന്ന്‌ ടിപ്പര്‍ നിര്‍ത്തി ജെ.സി.ബി ഉപയോഗിച്ച്‌ മണ്ണ്‌ മാറ്റുന്നതിനിടയില്‍ മുകള്‍ ഭാഗത്ത്‌് നിന്ന്‌ മണ്ണും മരങ്ങളും ടിപ്പറിന്‌ മേല്‍ പതിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന്‌ ദിവസമായി രാത്രിയും പകലുമായി മണ്ണെടുക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. മണ്ണ്‌ വീണ്‌ ടിപ്പര്‍ പൂര്‍ണ്ണമായ്‌ തകര്‍ന്നു. ടിപ്പര്‍ വെട്ടിപൊളിച്ചാണ്‌ അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറെ പുറത്തെടുത്തത്‌.










from kerala news edited

via IFTTT

തിരുവങ്ങൂര്‍ കാലിത്തീറ്റ നിര്‍മാണകേന്ദ്രം പ്രവൃത്തി അന്തിമഘട്ടത്തില്‍











Story Dated: Monday, January 12, 2015 12:06


കൊയിലാണ്ടി: തിരുവങ്ങൂരില്‍ ആരംഭിക്കുന്ന ഹൈടെക്‌ കാലിത്തീറ്റ നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്‌. സംസ്‌ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ ഉടമസ്‌ഥതയിലുള്ള തിരുവങ്ങൂര്‍ കോക്കനട്ട്‌ കോംപ്ലക്‌സാണ്‌ കാലിത്തീറ്റ നിര്‍മാണ കേന്ദ്രമായി മാറുന്നത്‌.

യു.ഡി.എഫ്‌ ധികാരത്തില്‍ വന്നതോടെ കോര്‍പ്പറേഷന്‍ കീഴില്‍ നിന്നും സ്‌ഥാപനം കേരള ഫീഡ്‌സിന്‌ കൈമാറുകയായിരുന്നു.

2011 സെപ്‌തംബര്‍ 17ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ കാലിത്തീറ്റ നിര്‍മാണ കേന്ദ്രത്തിന്‌ ശിലാസ്‌ഥാപനം നടത്തിയത്‌.

2012ല്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്‌തു. പ്രതിദിനം 300 ടണ്‍ കാലിത്തീറ്റ ഉല്‍പാദനസേഷിയുള്ള അത്യാധുനിക കമ്പ്യൂട്ടര്‍ നിയന്ത്രിത ഫാക്‌ടറിയാണിത്‌.

25824 സ്‌ക്വയര്‍ അടി വിസ്‌തൃതിയുള്ള ഗോഡൗണിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. 35 മീറ്റര്‍ ഉയരമുള്ള ഫീഡ്‌മീല്‍ ടവറും സജമാക്കിയിട്ടുണ്ട്‌.

ഇറ്റലി, നെതര്‍ലാന്റ്‌ എന്നിവിടങ്ങളില്‍ നിന്നായി ഇറക്കുമതി ചെയ്‌ത പെല്ലറ്റ്‌ മീല്‍, പെല്ലറ്റ്‌ കൂളര്‍, എന്നിവ ഫാക്‌ടറിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കും.

ജനറേറ്ററുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനസജമാക്കും.വെസ്‌റ്റ്ഹില്‍ ഫീഡറില്‍ നിന്നാണ്‌ വൈദ്യുതി ഫാക്‌ടറിയിലെത്തുന്നത്‌.

ഇരുന്നൂറിലികം തൊഴിലാളികളും നിരവധി ഉദ്യോഗസ്‌ഥരും പ്രതിദിനം ഫാക്‌ടറിയിലെത്തും. ഫാക്‌ടറി അനുബന്ധ നിര്‍മ്മാണ പ്രവൃത്തികള്‍ തുടര്‍ന്നുവരുന്നു.










from kerala news edited

via IFTTT

ഭാരതീയ വിദ്യാനികേതന്‍ സംസ്‌ഥാന കലോത്സവം:കോഴിക്കോട്‌ ഓവറോള്‍ ചാമ്പ്യന്‍മാര്‍











Story Dated: Monday, January 12, 2015 12:06


mangalam malayalam online newspaper

രാമനാട്ടുകര: രാമനാട്ടുകര നിവേദിത വിദ്യാപീഠത്തില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ 11-ാം സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട്‌ ജില്ല കിരീടം ചൂടി. ആദ്യ ദിവസം മുതല്‍ ആധിപത്യം പുലര്‍ത്തിയ കോഴിക്കോട്‌ 608 പോയന്റു നേടിയാണ്‌ ഓവറോള്‍ ചാമ്പ്യന്‍മാരായത്‌. യു.പി വിഭാഗത്തില്‍ 224 പോയന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 384 പോയന്റുമാണ്‌ ജില്ല നേടിയത്‌.

508 പോയന്റു നേടിയ തൃശ്ശൂര്‍ ജില്ലയാണ്‌ രണ്ടാംസ്‌ഥാനത്ത്‌. യു.പി വിഭാഗത്തില്‍ 204, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 304 പോയന്റുമാണ്‌ തൃശ്ശൂര്‍ നേടിയത്‌. 486 പോയന്റ്‌ നേടിയ പാലക്കാട്‌ ജില്ലയാണ്‌ മൂന്നാംസ്‌ഥാനത്ത്‌.


യു.പി വിഭാഗത്തില്‍ 192 പോയന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 294 പോയന്റുമാണ്‌ പാലക്കാട്‌ നേടയത്‌. കോട്ടയം(469), മലപ്പുറം(466), തിരുവനന്തപുരം(463), കാസര്‍കോഡ്‌(373), ആലപ്പുഴ(303), വയനാട്‌(266), എറണാകുളം(229), കണ്ണൂര്‍(207), ഇടുക്കി(207) പത്തനംതിട്ട(201 ), കൊല്ലം(93), എന്നിങ്ങനെയാണ്‌ പോയന്റ്‌ നില.

ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 222 പോയന്റുമായി കോഴിക്കോട്‌ മലാപ്പറമ്പ്‌ വേദവ്യാസ വിദ്യാലയം ഒന്നാമതെത്തി. 209 പോയന്റുമായി പാലക്കാട്‌ വ്യാസ വിദ്യാപീഠമാണ്‌ രണ്ടാംസ്‌ഥാനം നേടിയത്‌. 119 പോയന്റുമായി കോട്ടയം അരവിന്ദ വിദ്യാമന്ദിരം മൂന്നാംസ്‌ഥാനവും നേടി.

വൈകീട്ട്‌ നടന്ന സമാപനസമ്മേളനം മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു സംസ്‌ഥാനത്തെ അഞ്ഞൂറോളം വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ നിന്നുള്ള നാലായിരത്തോളം കലാപ്രതിഭകളാണ്‌ മത്സരത്തില്‍ പങ്കെടുത്തത്‌.

സ്‌കൂളുകള്‍ക്ക്‌ ഇന്ന്‌ അവധി


രാമനാട്ടുകര: ഭാരതീയ വിദ്യാനികേതന്‌ കീഴിലുള്ള ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക്‌ ഇന്ന്‌ അവധിയായിരിക്കുമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ എം. മാധവന്‍ അറിയിച്ചു.

രാമനാട്ടുകര നിവേദിതാ വിദ്യാപീഠത്തിന്‌ മൂന്നു ദിവസം അവധിയായിരിക്കുമെന്ന്‌ പ്രിന്‍സിപ്പാള്‍ അറിയിച്ചു.










from kerala news edited

via IFTTT

ഹോട്ടലില്‍ അതിക്രമം കാട്ടിയതായി പരാതി











Story Dated: Tuesday, January 13, 2015 07:10


കല്‍പ്പറ്റ: രാത്രിയില്‍ മദ്യപിച്ചെത്തിയ സംഘം കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന വയനാട്‌ എംപയര്‍ ഹോട്ടലില്‍ കയറി ബഹളമുണ്ടാക്കുകയും ഹോട്ടലിലുണ്ടായിരുന്ന ജീവനക്കാരെയും കടയുടമയെയും മര്‍ദ്ദിക്കുകയും ചെയ്‌തതായി പരാതി. സംഭവത്തില്‍ ഹോട്ടല്‍ ആന്‍ഡ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ അറസ്‌റ്റുചെയ്യണമെന്നും ഹോട്ടലിനുണ്ടായ നാശനഷ്‌ടങ്ങള്‍ക്ക്‌ മതിയായ നഷ്‌ടപരിഹാരം നല്‍കണമെന്നും അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ പി. അബ്‌ദു റഹ്‌മാന്‍, സെക്രട്ടറി സാജന്‍ പൊരുന്നിക്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. 11ന്‌ രാത്രി ഒമ്പതുമണിയോടെയാണ്‌ ഹോട്ടലില്‍ കശപിശയുണ്ടായത്‌. ഇതിനിടെ ഹോട്ടല്‍ജീവനക്കാര്‍ മര്‍ദ്ദിച്ചുവെന്ന്‌ ആരോപിച്ച്‌ കുറച്ച്‌ ആളുകള്‍ ആശുപത്രിയില്‍ അഡ്‌മിറ്റായിട്ടുണ്ട്‌. അക്രമികള്‍ക്കെതിരേ ഹോട്ടലുടമ കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കി.










from kerala news edited

via IFTTT