121

Powered By Blogger

Monday, 12 January 2015

തരിശുകിടന്ന ഭൂമിയില്‍ ജനകീയ കൂട്ടായ്‌മയിലൂടെ നെല്‍കൃഷി ഇറക്കി











Story Dated: Tuesday, January 13, 2015 07:09


mangalam malayalam online newspaper

എടപ്പാള്‍: കാലങ്ങളായി കൃഷിയിറക്കാതെ തരിശുകിടന്ന ഭൂമിയില്‍ ജനകീയ കൂട്ടായ്‌മയിലൂടെ നെല്‍കൃഷി ഇറക്കി. എടപ്പാള്‍ പഞ്ചായത്തിലെ കോലൊളമ്പ്‌ ചാത്തന്‍ഞ്ചേരി കാട്ടില്‍പാടം പാടശേഖരത്തിലാണ്‌ ഇനി കാലങ്ങളുടെ ഇടവേളയ്‌ക്കുശേഷം നെല്ല്‌ വിളയുക. 12 ഏക്കര്‍ ഭൂമിയില്‍ ജ്യോതി വിത്താണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. പതിറ്റാണ്ടുകളായി കൃഷി ഇറക്കാതിരുന്നതിനാല്‍ കാടുപിടിച്ചുകിടന്നിരുന്ന ഏക്കര്‍ കണക്കില്‍ വയലില്‍ കൃഷി ഇറക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്‌.


കൃഷി വകുപ്പിന്റെ ഉണന്നുള്ള പ്രവര്‍ത്തനമാണ്‌. നെല്‍കൃഷി മേഖലയിലെ തൊഴിലാളി പ്രശ്‌നത്തിന്‌ പരിഹാരമായി രൂപീകരിച്ച മഹിള കിസാന്‍ സശാക്‌തീകരണ പരിയോജന പദ്ധതിയുടെ ഭാഗമായാണ്‌ നാടിന്റെ ഉത്സവമായി തിങ്കളാഴ്‌ച ഞാറുനടീല്‍ നടന്നത്‌. തൊഴില്‍ സേന, എടപ്പാള്‍, വട്ടംകുളം, കാലടി, തവനൂര്‍ ഗ്രാമപഞ്ചായത്തുകള്‍ പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്നിവ ചേര്‍ന്നാണ്‌ നടീല്‍ ഉത്സവം സംഘടിപ്പിച്ചത്‌. മലപ്പുറം, പാലക്കാട്‌, തൃശ്ശൂര്‍ ജില്ലകളിലെ കാര്‍ഷിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്നതിന്‌ രൂപീകരിച്ച എം.കെ.എസ്‌.പിയിലെ വനിതകളാണ്‌ ഉഴുതുമറിച്ച്‌ പാകപ്പെടുത്തിയ വയലില്‍ ഇറങ്ങിയത്‌.


പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. ബാലകൃഷ്‌ണന്‍ യന്ത്രത്തില്‍ കയറി ഞാറുനടീല്‍ ഉദ്‌ഘാടനം ചെയ്‌തു. എടപ്പാള്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.ഷീജ അധ്യക്ഷതയായിരുന്നു. പഞ്ചായത്തംഗം കെ. കൃഷ്‌ണദാസ്‌, കൃഷി ഓഫീസര്‍ കെ. വിജീഷ്‌, കെ.ടി.മാക്കുട്ടി, സി. പ്രമോദ്‌, ചട്ടിക്കല്‍ മാധവന്‍, വി. അബ്‌ദുല്‍ ബാരി, കെ. ദേവാനന്ദന്‍, പ്ര?ജക്‌ട് കോ-ഓര്‍ഡിനേറ്റര്‍ ദുര്‍ണ്മ, ജി.ഇ.ഒ. കെ. ഗോവിന്ദന്‍, വിമണ്‍സ്‌ വെല്‍ഫയര്‍ ഓഫീസര്‍ ബിന്ദു പ്രസംഗിച്ചു.










from kerala news edited

via IFTTT