121

Powered By Blogger

Monday, 12 January 2015

ഐസിസുമായി ചാള്‍സ്‌ രാജകുമാരന്‍; സ്‌കോട്ട്‌ലന്‍ഡുകാരെ പട്ടി സൂപ്പ്‌ കുടിപ്പിക്കാന്‍ കിം ജോംഗ്‌ ഉന്‍









Story Dated: Tuesday, January 13, 2015 07:26



mangalam malayalam online newspaper

ലണ്ടന്‍: ഭീകരതയുടെ നിഴലില്‍ ലോകം മുഴുവന്‍ ഭയത്തോടെ പറയുന്ന പേരുകളില്‍ ഒന്നായ ഐസിസിന്റെ പേര്‌ ബ്രിട്ടിഷുകാര്‍ ഇനി ആരാധനയോടെ കേള്‍ക്കും.


ഐസിസ്‌ എന്ന പേരില്‍ പുതിയ ഉല്‍പന്നങ്ങള്‍ ബ്രിട്ടനിലെ ചാള്‍സ്‌ രാജകുമാരന്‍ വിപണിയില്‍ എത്തിച്ചപ്പോള്‍ പാശ്‌ചാത്യരുടെ ശത്രു ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്‌ ഉന്‍ സ്‌കോട്ട്‌ലന്‍ഡുകാരെ നായ സൂപ്പ്‌ കുടിപ്പിക്കാനുള്ള ശ്രമത്തിലാണ്‌. വിലകൂടിയ സെറാമിക്‌ ഉല്‍പന്നങ്ങളാണു ചാള്‍സ്‌ രാജകുമാരന്റെ ഐസിസിന്റെ പേരില്‍ വില്‍ക്കുന്നത്‌.


എന്നാല്‍ ഐസിസ്‌ എന്ന പേര്‌ തെരഞ്ഞെടുക്കാനുള്ള കാരണം വ്യക്‌തമല്ല. അതേ സമയം ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്‌ ഉന്‍ സ്‌കോട്ട്‌ലന്‍ഡില്‍ റെസ്‌റ്റൊറന്റ്‌ തുറക്കാനുള്ള നീക്കത്തിലാണെന്നു ബ്രിട്ടിഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. പ്യാങ്‌ജ്യാങ്‌ എന്ന പേരില്‍ കിമ്മിന്റെ റെസ്‌റ്റൊറന്റ്‌ ശൃംഖല ഇപ്പോള്‍ പല ഏഷ്യന്‍ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്‌.


സ്‌കോട്ട്‌ലന്‍ഡുകാരുടെ വിസ്‌കി പ്രേമമാണു കിമ്മിനെ ആകര്‍ഷിക്കുന്ന ഘടകം. നായ സൂപ്പ്‌ തുടങ്ങിയ വിഭവങ്ങള്‍ കിമ്മിന്റെ റെസ്‌റ്റൊറന്റുകളുടെ പ്രത്യേകതയാണ്‌. ഈയിടെ ആംസ്‌റ്റര്‍ഡാമില്‍ കിം റെസ്‌റ്റൊരന്റ്‌ തുറന്നിരുന്നു.










from kerala news edited

via IFTTT