121

Powered By Blogger

Monday, 12 January 2015

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി യോഗം തുടങ്ങി; സര്‍ക്കാരിനെതിരേ പ്രക്ഷോഭം ആലോചിക്കുന്നു









Story Dated: Tuesday, January 13, 2015 11:31



mangalam malayalam online newspaper

ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരേ പ്രക്ഷോഭ പരിപാടികള്‍ ഉള്‍പ്പെടെയുള്ള ഭാവി പരിപാടികള്‍ ആലോചിക്കാന്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി യോഗം തുടങ്ങി. ജനസമ്മിതിയിലേക്ക്‌ തിരിച്ചെത്തുക തന്നെ യോഗത്തിലെ പ്രധാന അജണ്ഡ. എഐസിസി ആസ്‌ഥാനത്ത്‌ ചേരുന്ന യോഗത്തില്‍ രാഹുല്‍ഗാന്ധിക്ക്‌ കൂടുതല്‍ ചുമതല നല്‍കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.


വിലക്കയറ്റം, ഭൂമിയേറ്റെടുക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ബജറ്റിന്‌ മുമ്പായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ച്‌ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ്‌ നീക്കം. തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷം കോണ്‍ഗ്രസ്‌ നടത്തുന്ന രണ്ടാമത്തെ യോഗമാണ്‌ ഇത്‌. നേരത്തേ തോല്‍വിയുടെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും തോല്‍വി പഠിക്കാന്‍ എകെ ആന്റണി സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.


ആന്റണിസമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ്‌, അടുത്ത മാസം ഏഴിനു നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്‌, കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്‌ ഭരണം മുതല്‍ ഘര്‍ വാപസി വിവാദം വരെയുള്ളവയോടുള്ള സമീപനം, പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്‌ക്കാതെ നികുതി കൂട്ടിയ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേയുള്ള പ്രതിഷേധം തുടങ്ങിയവയാകും യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നു വരികയെന്നാണ്‌ സൂചന.










from kerala news edited

via IFTTT