Story Dated: Monday, January 12, 2015 12:06
രാമനാട്ടുകര: രാമനാട്ടുകര നിവേദിത വിദ്യാപീഠത്തില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ 11-ാം സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ല കിരീടം ചൂടി. ആദ്യ ദിവസം മുതല്‍ ആധിപത്യം പുലര്‍ത്തിയ കോഴിക്കോട് 608 പോയന്റു നേടിയാണ് ഓവറോള്‍ ചാമ്പ്യന്‍മാരായത്. യു.പി വിഭാഗത്തില്‍ 224 പോയന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 384 പോയന്റുമാണ് ജില്ല നേടിയത്.
508 പോയന്റു നേടിയ തൃശ്ശൂര്‍ ജില്ലയാണ് രണ്ടാംസ്‌ഥാനത്ത്. യു.പി വിഭാഗത്തില്‍ 204, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 304 പോയന്റുമാണ് തൃശ്ശൂര്‍ നേടിയത്. 486 പോയന്റ് നേടിയ പാലക്കാട് ജില്ലയാണ് മൂന്നാംസ്‌ഥാനത്ത്.
യു.പി വിഭാഗത്തില്‍ 192 പോയന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 294 പോയന്റുമാണ് പാലക്കാട് നേടയത്. കോട്ടയം(469), മലപ്പുറം(466), തിരുവനന്തപുരം(463), കാസര്‍കോഡ്(373), ആലപ്പുഴ(303), വയനാട്(266), എറണാകുളം(229), കണ്ണൂര്‍(207), ഇടുക്കി(207) പത്തനംതിട്ട(201 ), കൊല്ലം(93), എന്നിങ്ങനെയാണ് പോയന്റ് നില.
ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 222 പോയന്റുമായി കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം ഒന്നാമതെത്തി. 209 പോയന്റുമായി പാലക്കാട് വ്യാസ വിദ്യാപീഠമാണ് രണ്ടാംസ്‌ഥാനം നേടിയത്. 119 പോയന്റുമായി കോട്ടയം അരവിന്ദ വിദ്യാമന്ദിരം മൂന്നാംസ്‌ഥാനവും നേടി.
വൈകീട്ട് നടന്ന സമാപനസമ്മേളനം മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്‌ഘാടനം ചെയ്‌തു സംസ്‌ഥാനത്തെ അഞ്ഞൂറോളം വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ നിന്നുള്ള നാലായിരത്തോളം കലാപ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
സ്‌കൂളുകള്‍ക്ക് ഇന്ന് അവധി
രാമനാട്ടുകര: ഭാരതീയ വിദ്യാനികേതന് കീഴിലുള്ള ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം. മാധവന്‍ അറിയിച്ചു.
രാമനാട്ടുകര നിവേദിതാ വിദ്യാപീഠത്തിന് മൂന്നു ദിവസം അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
from kerala news edited
via IFTTT