മുംബൈ: ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 49 പോയന്റ് ഉയർന്ന് 58,296ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തിൽ 17,393ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള കാരണങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. ടൈറ്റാൻ, ബജാജ് ഓട്ടോ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, നെസ് ലെ, റിലയൻസ്, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, സൺ ഫാർമ, എൻടിപിസി, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി,...