121

Powered By Blogger

Wednesday, 31 March 2021

നിക്ഷേപ പലിശയിലെയുംമറ്റും ടിഡിഎസിലെ ഇളവ് ഇനിയില്ല; വിശദാംശങ്ങൾ അറിയാം

ശമ്പളം ഒഴികെയുള്ള വരുമാനത്തിന് ഈടാക്കിയിരുന്ന ടിഡിഎസ്, ടിസിഎസ് എന്നിവയിലെ ഇളവിന്റെ കാലാവധി തീർന്നു. ഏപ്രിൽ ഒന്നുമുതൽ കൂടുതൽ നിരക്കിൽ ടിഡിഎസ്, ടിസിഎസ് എന്നിവ കിഴിവ് ചെയ്യും. കോവിഡ് വ്യാപനത്തെതുടർന്നുള്ള ലോക്ഡൗണിൽ പണലഭ്യതവർധിപ്പിക്കുന്നതിനാണ് പലിശ വരുമാനം, ഡിവിഡന്റ്, വാടക തുടങ്ങിയവയിൽനിന്ന് ഈടാക്കിയിരുന്ന ടിഡിഎസിൽ 25ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 10ശതമാനത്തിൽനിന്ന് 7.5ശതമാനമായാണ് ഇളവ് ലഭിച്ചത്. പുതിയ സാമ്പത്തികവർഷമായ ഏപ്രിൽ ഒന്നുമുതൽ നേരത്തെയുണ്ടായിരുന്ന നിരക്കിൽതന്നെ ഇനി ടിഡിഎസ്, ടിസിഎസ് എന്നിവ ഈടാക്കും. അതായത് 2021 ഏപ്രിൽ ഒന്നുമുതൽ 2022 മാർച്ച് 31വരെയുള്ള കാലയളവിൽ ബാങ്കിൽനിന്നുള്ള പലിശ 40,000 രൂപയിൽകൂടുതലാണെങ്കിൽ 7.5ശതമാനത്തിനുപകരം 10ശതമാനം ടിഡിഎസ് കിഴിവുചെയ്തുള്ള തുകയായിരിക്കും നിക്ഷപകന് ലഭിക്കുക. ഏപ്രിൽ ഒന്നുമുതൽ ബാധകമായ ടിഡിഎസ് നിരക്കുകൾ അറിയാം TDS Rates* Nature of payment Section of the Income-tax Act TDS rate effective from April 1, 2021 Receiving accumulated taxable part of PF Section 192A 10% Interest received on securities Section 193 10% Dividend received from Mutual funds and Stocks Section 194 &Section 194k 10% Interest other than Interest on Securities e.g. FD interest Section 194A 10% Winnings from a lottery, crosswords or any sort of game Section 194B 30% Insurance Commission received by an Individual Section 194D 5% Life Insurance Policies not exempt under Section 10(10D) Section 194DA 5% Payment made while purchasing land or property Section 194IA 1% Payment of rent by individual or HUF exceeding Rs. 50,000 per month Section 194IB 5% Payment made to professional or commission or brokerage of more than Rs 50 lakh and above 194M 5% Cash withdrawal exceeding Rs 20 lakh or Rs 1 crore as the case maybe 194N 2% Payment in respect of deposits under National Savings Scheme 194EE 10% Rent for immovable property 194-I(b) 10% *Effective from April 1, 2021

from money rss https://bit.ly/3m7fOki
via IFTTT

സ്വർണവില പവന് 440 രൂപകൂടി 33,320 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 440 രൂപകൂടി 33,320 രൂപയായി. ഗ്രാമിന് 55 രൂപ വർധിച്ച് 4165 രൂപയുമയുമായി. 23,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില നേരിയതോതിൽ വർധിച്ച് 1,710.28 രൂപയിലുമെത്തി. ഗതാഗതം, ടെലികോം, ഊർജമേഖലകളിൽ രണ്ടുലക്ഷം കോടി ഡോളറിലധികം നിക്ഷേപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബിഡൻ പ്രഖ്യാപിച്ചതോടെയാണ് സ്വർണവിലയിൽ വർധനവുണ്ടായത്. 1.9 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് മാസങ്ങൾക്കിടെയാണ് പുതിയ പദ്ധതിവരുന്നത്. തുടർച്ചയായുള്ള പാക്കേജുകൾ സമ്പദ്ഘടനയിലെ പണപ്പെരുപ്പ സമ്മർദം വർധിപ്പിക്കുമെന്നും സ്വർണത്തിൻ ഡിമാൻഡ് കൂട്ടുമെന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 44,977 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2PP4ywB
via IFTTT

സെൻസെക്‌സിൽ 358 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: സാമ്പത്തികവർഷത്തിന്റെ ആദ്യദിനംതന്നെ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 358 പോയന്റ് നേട്ടത്തിൽ 49,867ലും നിഫ്റ്റി 102 പോയന്റ് ഉയർന്ന് 14,793ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1021 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 235 ഓഹരികൾ നഷ്ടത്തിലുമാണ്. 42 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. എച്ച്സിഎൽ ടെക്, ഇൻഡസിൻഡ് ബാങ്ക്, എൻടിപിസി, ബജാജ് ഓട്ടോ, മാരുതി സുസുകി, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, ടെക് മഹീന്ദ്ര, റിലയൻസ്, ടിസിഎസ്, ടൈറ്റാൻ തുടങ്ങിയ കമ്പനികളാണ് നേട്ടത്തിൽ. നിഫ്റ്റി റിയാൽറ്റി സൂചിക ഒഴികെയുള്ളവ നേട്ടത്തിലാണ്. ഓട്ടോ, ഐടി, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. Sensex gains 358 pts, Nifty tops 14,750

from money rss https://bit.ly/39v6XDM
via IFTTT

ലഘുസമ്പാദ്യ പദ്ധതി: കുറച്ച പലിശ പുനഃസ്ഥാപിച്ചു

ലഘുസമ്പാദ്യ പദ്ധതികളുടെ അടുത്ത മൂന്നുമാസത്തേക്കുള്ള പലിശനിരക്ക് കുറച്ചതിനുപിന്നാലെ പഴയനിരക്കുതന്നെ തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു. ഇടക്കാല, ദീർഘകാല നിക്ഷേപ സ്കീമുകളുടെ പലിശ അരശതമാനംമുതൽ ഒരുശതമാനംവരെ കുറച്ചതായി ബുധനാഴ്ച രാത്രിയാണ് അറയിപ്പുവന്നത്. 2021 ജനുവരി-മാർച്ച് പാദത്തിലെ നിരക്കുകൾതന്ന തുടരുമെന്നാണ് വ്യാഴാഴ്ച പുറത്തുവിട്ട ധനമന്ത്രിയുടെ ട്വീറ്റിൽ പറയുന്നത്. സാധാരണക്കാരുടെ നിക്ഷേപ പദ്ധതിയായ ലഘുസമ്പാദ്യ പദ്ധതികളുടെ നിരക്കിൽ വീണ്ടും കുത്തനെ കുറവുവരുത്തിയതിൽ വ്യാപക പ്രതിഷേധമുണ്ടായേക്കുമെന്നുകരുതിയാകാം പിൻവലിക്കൽ. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതും തീരുമാനം പിൻവലിക്കാൻ പ്രരിപ്പിച്ചിട്ടുണ്ടാകാമെന്നും വിലയിരുത്തലുണ്ട്. Interest rates of small savings schemes of GoI shall continue to be at the rates which existed in the last quarter of 2020-2021, ie, rates that prevailed as of March 2021. Orders issued by oversight shall be withdrawn. @FinMinIndia @PIB_India — Nirmala Sitharaman (@nsitharaman) April 1, 2021 പുതുക്കിയതായി പ്രഖ്യാപിച്ച പലിശ(ബ്രാക്കറ്റിൽ പുനഃസ്ഥാപിച്ച പലിശ) സേവിങ്സ്-3.5 ശതമാനം (നാലു ശതമാനം) പി.പി.എഫ്.-6.4 ശതമാനം (7.1). നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്-5.9 (6.8). കിസാൻ വികാസ് പത്ര-6.2 (6.9) (കാലാവധിയാവാൻ 124 മാസത്തിനുപകരം 138 മാസമെടുക്കും. സുകന്യ സമൃദ്ധി അക്കൗണ്ട്-6.9 (7.6). സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം-6.5 (7.4). ഒരുകൊല്ലം, രണ്ടുകൊല്ലം, മൂന്നുകൊല്ലം, അഞ്ചുകൊല്ലം എന്നീ നിശ്ചിതകാല നിക്ഷേപങ്ങൾക്ക് യഥാക്രമം 4.4, അഞ്ച്, 5.1, 5.8 എന്നിങ്ങനെയായിരിക്കും പലിശ. അഞ്ചുകൊല്ലത്തെ റിക്കറിങ് ഡിപ്പോസിറ്റ്-5.3 (5.8).

from money rss https://bit.ly/31zlc63
via IFTTT

സെൻസെക്‌സ് 627 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,700ന് താഴെയെത്തി

മുംബൈ: സാമ്പത്തിക വർഷത്തെ അവസാന വ്യാപാരദിനത്തിൽ നഷ്ടത്തോടെ സൂചികകൾ ക്ലോസ്ചെയ്തു. ഐടി, ബാങ്ക്, എനർജി വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. സെൻസെക്സ് 627.43 പോയന്റ് നഷ്ടത്തിൽ 49,509.15ലും നിഫ്റ്റി 154.40 പോയന്റ് താഴ്ന്ന് 14,690.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വൻതോതിലുള്ള ലാഭമെടുപ്പാണ് സൂചികകളെ ബാധിച്ചത്. ബിഎസ്ഇയിലെ 1362 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1470 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികൾക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഗെയിൽ, ഗ്രാസിം, ബജാജ് ഫിൻസർവ്, യുപിഎൽ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകുയുംചെയ്തു. നിഫ്റ്റി ഐടി, ബാങ്ക്, എനർജി സൂചികകൾ 0.4-1.7ശതമാനം നഷ്ടത്തിലായി. പൊതുമേഖല ബാങ്ക് സൂചിക ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോചെയ്തത്. Nifty ends FY21 below 14,700, Sensex falls 627 pts

from money rss https://bit.ly/2PHh811
via IFTTT

ബിൽ പെയ്‌മെന്റുകളിലെ അധിക സുരക്ഷ: പരിഷ്‌കാരം നടപ്പാക്കുന്നത് സെപ്റ്റംബർ 30വരെ നീട്ടി

ഓട്ടോ ഡെബിറ്റ് സംവിധാനത്തിൽ കൊണ്ടുവന്ന പരിഷ്കാരം നടപ്പാക്കുന്നത് റിസർവ് ബാങ്ക് സെപ്റ്റംബർ 30വരെ നീട്ടി. ആവർത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷവർധിപ്പിക്കുന്നതിനായി കൂടുതലായിഓതന്റിക്കേഷൻ(എഎഫ്എ) കൊണ്ടുവരുന്നതിന്റെ ഭാഗമായി ഏപ്രിൽ ഒന്നുമുതലാണ് ഇത് നടപ്പാക്കാനിരുന്നത്. ഇതോടെ, മൊബൈൽ, ടൂട്ടിലിറ്റി ബില്ലുകൾ, ഒടിടി പ്ലാറ്റ്ഫോമുകളിലെ വരിസംഖ്യയടയ്ക്കൽ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനം ആറുമാസംകൂടി നിലവിലേതുപോലെതന്നെ നടക്കും. 5000 രൂപവരെയുള്ള ഇടപാടുകൾക്കാണ് ഈ സംവിധാനം നടപ്പാക്കാനിരുന്നത്. പുതിയ വ്യവസ്ഥപ്രകാരം പണം അക്കൗണ്ടിൽനിന്ന് പിൻവലിക്കുന്നതിന് അഞ്ചുദിവസംമുമ്പ് ഉപഭോക്താവിന് അറിയിപ്പ് നൽകണം. അക്കൗണ്ട് ഉടമ അനുമതി നൽകിയാൽമാത്രമെ ഇടപാട് സാധ്യമാകൂ. ഓട്ടോ പേയ്മെന്റിന് ഒരിക്കൽ അനുമതി നൽകിയാൽ നിശ്ചിതകാലയളവിൽ പണം അക്കൗണ്ടിൽനിന്ന് ഓട്ടോമാറ്റിക്കായി പോകുന്ന സംവിധാനമാണ് നിലവിലുള്ളത്. പുതിയ വ്യവസ്ഥ നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ധനകാര്യ സ്ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ആറുമാസത്തെകൂടി സാവകാശം ആർബിഐ അനുവദിച്ചത്.

from money rss https://bit.ly/3doofU7
via IFTTT

റിലയൻസിന്റെ സഹായത്തോടെ ബിഗ് ബസാറിന്റെ മെഗാ ഡിസ്‌കൗണ്ട് സെയിൽ വരുന്നു

ഫ്യൂച്ചർ ഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റ് ശൃംഖലയായ ബിഗ് ബസാർ ഒരുവർഷത്തിനുശേഷം മെഗാ വിലക്കിഴിവ് വില്പനയുമായി വരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ സഹായത്തോടെയാകും ബിഗ് ബസാറിന്റെ മെഗാ സെയിൽ. ഉത്പന്നശേഖരണം, വിപണനം എന്നിവയെക്കെല്ലാം റിലയൻസിന്റെ സഹായമുണ്ടാകുമെന്നാണ് റിപ്പോർട്ട്. 15 വർഷംമുമ്പ് അവതരിപ്പിച്ച 2,500 രൂപയുടെ ഷോപ്പിങിനൊപ്പം 500 രൂപയുടെ ഉത്പന്നങ്ങൾ സൗജന്യമായി നൽകുന്ന ഓഫറാകും ഏപ്രിൽ മാസത്തിൽ പ്രഖ്യാപിച്ചേക്കുക. ചാനൽ, അച്ചടി, ഡിജിറ്റൽ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച പരസ്യ കാമ്പയിനും സംഘടിപ്പിക്കും. റിലയൻസ് ജിയോ മാർട്ടിൽനിന്ന് താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഫ്യൂച്ചർ ഗ്രൂപ്പ് ഉത്പന്നങ്ങൾ ശേഖരിക്കും. ഫ്യൂച്ചർ ഗ്രൂപ്പിന്റെ വിതരശൃംഖല, ഗോഡൗൺ സൗകര്യം തുടങ്ങിയവ മൂന്നുമാസത്തോളമായി റിലയൻസ് പ്രയോജനപ്പെടുത്തിവരുന്നുണ്ട്. റിലയൻസ് റീട്ടെയിലിൽനിന്ന് ഇതിനകംതന്നെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ കൺസ്യൂമർ ഗുഡ്സ് സ്ഥാപനമായ ഫ്യൂച്ചർ കൺസ്യൂമർ ആൻഡ് അപ്പാരൽ മാനുഫാക്ചറിങ് കമ്പനിക്ക് വൻതോതിൽ ഓർഡറുകൾ ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞവർഷമാണ് ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസ് റിലയൻസിന് വിൽക്കാൻ കരാറിലെത്തിയത്. ആമസോണുമായി ദീർഘനാളത്തെ കോടതി വ്യവഹാരത്തിനും അത് വഴിവെച്ചു. Future Groups Big Bazaar to conduct mega discount sale in April

from money rss https://bit.ly/3djO2Nv
via IFTTT

തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നത് മാറ്റിവെച്ചു

ന്യൂഡൽഹി: പുതുക്കിയ തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലത്തേയ്ക്ക് മാറ്റിവെച്ചു. സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിന് കാലതമാസമുള്ളതിനാലാണിതെന്നാണ് വിശദീകരണം. പുതിയ തൊഴിൽ നിയമം വിജ്ഞാപനംചെയ്യാൻ കേന്ദ്രം തയ്യാറാണെങ്കിലും സംസ്ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങൾ അതിന് തടസ്സമാണ്. ഇക്കാര്യത്തിൽമാറ്റംവരുത്തിയാൽ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് തൊഴിൽ മേഖലയിൽ മാറ്റംവരുത്തുന്നതിന്റെ ഭാഗമായാണ് 29 തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് നാല് ലേബർ കോഡുകൾക്ക് കേന്ദ്ര സർക്കാർ രൂപംനൽകിയത്. ഇതുമായി ബന്ധപ്പെട്ട് ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സാമൂഹ്യ സുരക്ഷാ കോഡ്, തൊഴിൽ സുരക്ഷയും ആരോഗ്യവും തൊഴിൽ സ്ഥിതിയും സംബന്ധിച്ച് നിയമം, വേതന നിയമം തുടങ്ങിയവയാണ് സർക്കാർ പാസാക്കിയത്. Implementation of the new labor codes has been postponed

from money rss https://bit.ly/3rFmbMN
via IFTTT