നിക്ഷേപകർ വൻതോതിൽ പണംപിൻവലിച്ചതിനെതുടർന്ന് പ്രതിസന്ധിയിലായി പ്രവർത്തനം മരവിപ്പിച്ച ഫ്രങ്ക്ളിൻ ടെംപിൾടണിന്റെ ആറു ഫണ്ടുകളിലായി ഇതുവരെ 8,262 കോടി രൂപ തിരിച്ചെത്തി. സെപ്റ്റംബർ 16നും 30നുമിടയിൽ 1,078 കോടിയുടെ നിക്ഷേപമാണ് ഫണ്ടുകൾക്ക് സമാഹരിക്കാനായത്. ഇതോടെ ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്രെ ഷോർട്ട് ടേം ബോണ്ട് ഫണ്ടിൽ 40ശതമാനവും ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ടിലും ഫ്രാങ്ക്ളിൻ ഇന്ത്യ ലൊ ഡ്യൂറേഷൻ ഫണ്ടിലും 19ശതമാനംവീതവും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ നാല് ശതമാനവും...