Story Dated: Tuesday, January 20, 2015 01:43
വൈക്കം : സ്വകാര്യ ബസ് ജീവനക്കാരുടെ വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റം അതിരുവിടുന്നതായി വ്യാപകപരാതി. വൈക്കത്തുനിന്നും എറണാകുളം, പാലാ, കുമരകം ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളിലാണ് ജീവനക്കാരുടെ അതിക്രമങ്ങള്‍. കണ്‍സഷന്‍ കാര്‍ഡുണ്ടെങ്കിലും സൗജന്യയാത്ര അനുവദിക്കുന്നില്ല. അനുവദിച്ചാല്‍ തന്നെ ഏറെ അസഭ്യവാക്കുകള്‍ വിദ്യാര്‍ത്ഥികള്‍ കേള്‍ക്കേണ്ടി വരുന്നു. പെണ്‍കുട്ടികളാണ് ഇതിന് ഏറ്റവുമധികം ബലിയാടാകുന്നത്. വെച്ചൂരില്‍ നിന്നും വൈക്കത്തെ വിവിധ സ്‌ക്കൂളുകളിലേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ പുലര്‍ച്ചെ മുതല്‍ സേ്‌റ്റാപ്പുകളില്‍ കാത്തുനിന്നാണ് ബസുകളില്‍ കയറുന്നത്.
വിദ്യാര്‍ത്ഥികളെ കണ്ടാല്‍ ഒട്ടുമിക്ക സ്വകാര്യ ബസുകളും സേ്‌റ്റാപ്പില്‍ നിര്‍ത്താറില്ല. നിര്‍ത്തിയാല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ കയറുന്നതിന് മുന്‍പുതന്നെ ബസ് പുറപ്പെടുന്നു. ഇതുപോലുള്ള സംഭവങ്ങള്‍ മിക്ക ദിവസങ്ങളിലും സേ്‌റ്റാപ്പുകളില്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള വാക്കേറ്റത്തിന് ഇടയാക്കുന്നു. മാടപ്പള്ളി, മാരാംവീട്, വിയറ്റ്‌നാം, വളഞ്ഞമ്പലം, തോട്ടകം സ്‌ക്കൂള്‍ എന്നീ സേ്‌റ്റാപ്പുകളിലാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നത്. വിദ്യാര്‍ത്ഥികള്‍ ഏറ്റവുമധികം കയറുന്ന പ്രധാന ഇടമായ തലയോലപ്പറമ്പില്‍ ജീവനക്കാരുടെ അതിക്രമങ്ങള്‍ നിരവധിയാണ്.
പോലീസ് സേ്‌റ്റഷന് മൂക്കിനുതാഴെയാണ് ഇവരുടെ അഴിഞ്ഞാട്ടങ്ങള്‍. വിദ്യാര്‍ത്ഥികള്‍ കയറുന്നതിന് മുന്‍പുതന്നെ സ്വകാര്യ ലിമിറ്റഡ് സേ്‌റ്റാപ്പ് ബസുകള്‍ ബെല്ലടിച്ചു പോകുന്നത് പതിവാണ്. പലപ്പോഴും വിദ്യാര്‍ഥികള്‍ തലനാരിഴക്കാണ് അപകടത്തില്‍പ്പെടാതെ രക്ഷപെടുന്നത്. ചിലദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്രയൊരുക്കുവാന്‍ രക്ഷിതാക്കള്‍ തന്നെ രംഗത്തുവരുന്നുണ്ട്. എന്നിട്ടും പോലീസ് അനങ്ങാറില്ല. ചില രക്ഷിതാക്കള്‍ ജീവനക്കാരുടെ അതിക്രമങ്ങളെക്കുറിച്ച് ബസുടമകളോട് പരാതിപ്പെടാറുണ്ട്.
എന്നാല്‍ ഉടമകളും ഈ വിഷയത്തില്‍ ഇടപെടലുകള്‍ നടത്താന്‍ തയ്യാറാകുന്നില്ല. വിദ്യാര്‍ത്ഥികളോട് ക്രൂരമായി പെരുമാറുന്ന ജീവനക്കാരെ നിലക്കുനിര്‍ത്തുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്‌തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും എ.ഐ.എസ്.എഫ് മണ്‌ഡലം പ്രസിഡന്റ് പി.എസ് അര്‍ജ്‌ജുന്‍, സെക്രട്ടറി ജോയല്‍ ജേക്കബ് എന്നിവര്‍ പറഞ്ഞു.