121

Powered By Blogger

Friday, 2 July 2021

കോവിഡ് പ്രതിസന്ധി: രാജ്യത്തെ വൻകിട ഹോട്ടലുകളിൽ 25ശതമാനത്തിനും താഴുവീഴുന്നു

കോവിഡ് വ്യാപനത്തിൽ കടുത്ത പ്രതിസന്ധിനേരിട്ടതിനെതുടർന്ന് വൻകിട ഹോട്ടലുകളിൽ പലതും പൂട്ടാനൊരുങ്ങുന്നു. 25ശതമാനത്തോളം വൻകിട ഹോട്ടലുകൾക്ക് വൈകാതെ താഴുവീഴുമെന്നാണ് റിപ്പോർട്ടുകൾ. കടബാധ്യത കൂടിയതിനാൽ പല ഹോട്ടലുകളും വിൽക്കാനൊരുങ്ങുകയാണെന്ന് ഹോട്ടൽ അസോസിയേഷൻ ഇന്ത്യയാണ് വ്യക്തമാക്കിയത്. ഈ മേഖലയിലേയ്ക്ക് പ്രവേശിക്കാൻ താൽപര്യമുള്ള അതിസമ്പന്നർ, അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനങ്ങൾ എന്നിവയൊക്കെ പ്രതിസന്ധിയിലായ ഹോട്ടലുകൾ ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലെമൺ...

പരിസ്ഥിതിസൗഹൃദ ഊർജമേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഗെയിൽ

മുംബൈ: പരിസ്ഥിതിസൗഹൃദ ഊർജമേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി പൊതുമേഖലാ കമ്പനിയായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ). വളരെപെട്ടെന്ന് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഊർജമേഖലയിൽ സാന്നിധ്യം ശക്തമാക്കുന്നതിന് 5,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി പദ്ധതിയിടുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള കേന്ദ്രപദ്ധതികൾക്ക് പിന്തുണ നൽകാനും ലക്ഷ്യമിടുന്നു. രണ്ടു പ്രധാനപദ്ധതികളാണ് നടപ്പാക്കുകയെന്ന് കമ്പനി ചെയർമാൻ മനോജ് ജെയിൻ പറയുന്നു. എഥനോൾ ഉത്പാദനം,...

സെൻസെക്‌സ് 166 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,700ന് മുകളിലെത്തി

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വ്യപാര ആഴ്ചയുടെ അവസാനദിവസം ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു.സെൻസെക്സ് 166.07 പോയന്റ് നേട്ടത്തിൽ 52,484.67ലും നിഫ്റ്റി 42.20 പോയന്റ് ഉയർന്ന് 15,722.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്മോൾ ക്യാപ് സൂചികയും കുതിപ്പ് നിലനിർത്തി. ഇൻഫ്ര, ഫാർമ, ബാങ്ക് സെക്ടറുകളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. മെറ്റൽ, പവർ സൂചികകൾ ഒരുശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയിൽ നേട്ടമൊന്നുമില്ലായിരുന്നെങ്കിലും സ്മോൾ...

പ്രിയങ്ക ചോപ്രയെ മറികടന്നു: ഇൻസ്റ്റഗ്രാം പോസ്റ്റിൽനിന്ന് കോലിക്ക് ലഭിക്കുന്നത് 5 കോടി രൂപ

ഇൻസ്റ്റഗ്രാം സമ്പന്നപട്ടികയിൽ പ്രിയങ്ക ചോപ്രയെ വിരാട് കോലി മറികടന്നു. അഞ്ചുകോടി രൂപയാണ് ഒരൊറ്റ പോസ്റ്റിലൂടെ കോലി സ്വന്തമാക്കുന്നത്. ഇസ്റ്റഗ്രാം റിച്ച് ലിസ്റ്റ് 2021ൽ പ്രിയങ്ക ചോപ്ര 27-ാംസ്ഥാനത്താണ്. ഒരൊറ്റ പ്രൊമോഷൻ പോസ്റ്റിലൂടെ മുന്നു കോടി രൂപ(4,03,000 ഡോളർ)യാണ് പ്രിയങ്കയ്ക്ക് ലഭിക്കുന്നതെന്ന് ഹോപ്പർ ഇൻസ്റ്റഗ്രാം റിച്ച് ലിസ്റ്റ് വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം പട്ടികയിൽ 19-ാംസ്ഥാനത്തായിരുന്നു അവർ. കോലിക്ക് 132 ദശലക്ഷവും പ്രിയങ്കയ്ക്ക് 65 ദശലക്ഷവും...

ടാറ്റ ഗ്രൂപ്പിലെ ഈ ഓഹരി ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് സമ്മാനിച്ചത് 386ശതമാനം ആദായം

ടാറ്റ ഗ്രൂപ്പിലെ ടെക്നോളജി കമ്പനിയായ ടാറ്റ ഇലക്സി ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് നേടിക്കൊടുത്തത് 386ശതമാനം നേട്ടം. 2020 ജൂലായ് 2ന് 910 രൂപ നിലവാരത്തിലായിരുന്ന ഓഹരി വില 4,430 രൂപയിലെത്തിയിരിക്കുന്നു.ഒരുവർഷത്തിനിടെ സെൻസെക്സ് 46ശതമാനംമാത്രം നേട്ടമുണ്ടാക്കിയപ്പോഴാണ് ടാറ്റ ഗ്രൂപ്പിലെ ടെക്നോളജി സേവന ദാതാക്കളായ ടാറ്റ ഇലക്സി 386ശതമാനം ആദായം നൽകിയത്. ഈ ഓഹരിയിൽ ഒരുവർഷം മുമ്പ് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 24.31 ലക്ഷമാകുമായിരുന്നു. മിഡ് ക്യാപ്...