121

Powered By Blogger

Friday, 26 March 2021

സ്വർണവില പവന് 160 രൂപകൂടി 33,520 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകൂടി 33,520 രൂപയായി. 4190 രൂപയാണ് ഗ്രാമിന്. 33,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 1732 ഡോളർ നിലവാരത്തിലാണ്. ഡോളർ കരുത്താർജിച്ചതും യുഎസ് ട്രഷറി നിക്ഷേപത്തിലെ ആദായം ഉയർന്നുനിൽക്കുന്നതുമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/3rne6wd
via IFTTT

മലബാർ ഗോൾഡ് 56 പുതിയ ഷോറൂമുകൾ തുറക്കും; മുതൽമുടക്കുന്നത് 1,600 കോടി രൂപ

കൊച്ചി: പ്രമുഖ ജൂവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള വികസനത്തിന്റെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ 56 പുതിയ ഷോറൂമുകൾ തുറക്കും. 1,600 കോടി രൂപയാണ് ഇതിനായി മുതൽമുടക്കുക. ഇന്ത്യയിൽ 40 ഷോറൂമുകളും വിദേശ രാജ്യങ്ങളിൽ 16 ഷോറൂമുകളുമാണ് ആരംഭിക്കുക. ഇതിലൂടെ പുതുതായി രണ്ടായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പുതിയ ഷോറൂമുകളിൽ 12 എണ്ണം മൂന്നു മാസത്തിനുള്ളിൽ ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിൽ കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ, ഉത്തർപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്ത് സിങ്കപ്പൂർ, മലേഷ്യ, ഒമാൻ, ഖത്തർ, ബഹ്റൈൻ, യു.എ.ഇ. എന്നിവിടങ്ങളിലുമാണ് പുതിയ ഷോറൂമുകൾ വരുന്നത്. നിലവിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് 10 രാജ്യങ്ങളിലായി 270-ലേറെ ഷോറൂമുകളുണ്ട്. 27 വർഷം മുൻപ് ഒരു ചെറിയ ഷോറൂമിൽനിന്ന് ആരംഭിച്ച മലബാർ ഗോൾഡിന്റെ യാത്ര ആഗോളതലത്തിലേക്ക് ശക്തിപ്പെടുത്തുകയാണ്. സ്വർണ-വജ്ര റീട്ടെയിൽ ബിസിനസിലൂടെയും ആഭരണ നിർമാണ ശാലകളിലൂടെയും മൾട്ടി റീട്ടെയിൽ ആശയങ്ങളിലൂടെയുമെല്ലാം അന്താരാഷ്ട്ര തലത്തിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ വലിയൊരു ബ്രാൻഡാക്കി മാറ്റാൻ സാധിച്ചിട്ടുണ്ടെന്ന് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതോടെ ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ലോകത്തിൽ ഒന്നാമതെത്തിക്കൊണ്ട് ഒരു ഉത്തരവാദിത്വ ജൂവലറി ഗ്രൂപ്പായി മാറാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലബാർ ഗോൾഡിന്റെ എല്ലാ ഇടപാടുകളും സുതാര്യമായിരിക്കുമെന്ന് മലബാർ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി. അബ്ദുൾ സലാം പറഞ്ഞു. ഇക്കഴിഞ്ഞ ഉത്സവ സീസണിലെ വില്പനയുടെ തോത് മനസ്സിലാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിനായി തയ്യാറെടുത്തിട്ടുണ്ടെന്നും ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ പറഞ്ഞു.

from money rss https://bit.ly/3w3cs6e
via IFTTT

രജിസ്റ്റർ ചെയ്യാത്ത വാണിജ്യ എസ്.എം.എസുകൾ ഒന്നുമുതൽ ഒഴിവാക്കാൻ ട്രായ് നിർദേശം

മുംബൈ: വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏപ്രിൽ ഒന്നുമുതൽ വീണ്ടും നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കമ്പനികൾക്കു നിർദേശം നൽകി. മാർച്ച് എട്ടിന് ഇതു നടപ്പാക്കിയിരുന്നെങ്കിലും ബാങ്ക് ഇടപാടുകൾക്കായുള്ള ഒ.ടി.പി.യുൾപ്പെടെ വ്യാപകമായി തടസ്സപ്പെട്ടതോടെ മരവിപ്പിക്കുകയായിരുന്നു. വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകളും അവയുടെ ടെംപ്ലേറ്റുകളും മുൻകൂട്ടി ടെലികോം കമ്പനികളുടെ ബ്ലോക്ക്ചെയിൻ സംവിധാനത്തിൽ രജിസ്റ്റർചെയ്യണമെന്നതാണ് പുതിയ നിർദേശത്തിന്റെ കാതൽ. ഇങ്ങനെ രജിസ്റ്റർചെയ്തിട്ടില്ലെങ്കിൽ സന്ദേശങ്ങൾ ഉപഭോക്താവിന് അയക്കാതെ തടയും. സന്ദേശങ്ങളും ടെംപ്ലേറ്റും ഒത്തുനോക്കി വ്യത്യാസമുണ്ടെങ്കിലാണ് ഇത്തരത്തിൽ തടയുക. ഒന്നുമുതൽ പുതിയ നിബന്ധനകൾ പാലിക്കാത്ത കമ്പനികളുടെ എസ്.എം.എസുകൾ ഒഴിവാക്കാനാണ് ട്രായ് നിർദേശിച്ചിരിക്കുന്നത്. കമ്പനികളുടെ പ്രായോഗികബുദ്ധിമുട്ടുകൾ ആരാഞ്ഞശേഷമാണ് ഇതുനടപ്പാക്കാൻ ട്രായ് തീരുമാനിച്ചിട്ടുള്ളത്. TRAI sets Mar 31 deadline for full compliance of bulk SMS norms

from money rss https://bit.ly/3rrZICO
via IFTTT

കല്യാൺ ജൂവലേഴ്‌സ് ഓഹരികൾ ലിസ്റ്റ് ചെയ്തു

കൊച്ചി: കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സിന്റെ ഓഹരികൾ വെള്ളിയാഴ്ച ബോംബേ സ്റ്റോക് എക്സ്ചേഞ്ചിലും (ബി.എസ്.ഇ.) നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും (എൻ.എസ്.ഇ.) വ്യാപാരം തുടങ്ങി. മുംബൈയിലെ എൻ.എസ്.ഇ. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കല്യാൺ ജൂവലേഴ്സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ വ്യാപാരത്തിന് തുടക്കം കുറിച്ചുകൊണ്ട് മണിമുഴക്കി. കമ്പനിയുടെ നാൾവഴികൾ വിശദീകരിച്ച അദ്ദേഹം ജീവനക്കാർക്കും ബിസിനസ് പങ്കാളികൾക്കും ഉപഭോക്താക്കൾക്കും നന്ദി പറഞ്ഞു. എക്സിക്യുട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ജൂവലറി രംഗത്തെ ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നിൽ 1,175 കോടി രൂപയാണ് കല്യാൺ ജൂവലേഴ്സ് സമാഹരിച്ചത്. ഓഹരികൾ ഇഷ്യു വിലയായ 87 രൂപയിൽനിന്ന് 13.45 ശതമാനം ഡിസ്കൗണ്ടുമായി 73.90 രൂപയിലാണ് ബി.എസ്.ഇ.യിൽ വ്യാപാരം തുടങ്ങിയത്. എൻ.എസ്.ഇ.യിൽ 73.95 രൂപയിലും. പിന്നീട് വില ഉയർന്ന് എൻ.എസ്.ഇ.യിൽ 74.35 രൂപയിലും ബി.എസ്.ഇ.യിൽ 75.30 രൂപയിലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ, ഒരവസരത്തിൽ 81 രൂപ വരെ വില ഉയർന്നു. ക്ലോസിങ് വില അനുസരിച്ച് 7,756.30 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

from money rss https://bit.ly/3cpN6Yw
via IFTTT

കാളകളുടെ ആധിപത്യം: സെൻസെക്‌സ് 568 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: മെറ്റൽ, ഓട്ടോ, എഫ്എംസിജി ഓഹരികളുടെ കുതിപ്പിൽ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,500ന് മുകളിലെത്തി. സെൻസെക്സ് 568.38 പോയന്റ് ഉയർന്ന് 49,008.50ലും നിഫ്റ്റി 182.40 പോയന്റ് നേട്ടത്തിൽ 14,507.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1633 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1283 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യുപിഎൽ, ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, ഇൻഡസിൻഡ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മെറ്റൽ സൂചിക(3.6%)ഉൾപ്പെട എല്ലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. കല്യൺ ജൂവലേഴ്സ് ഓഹരി 15ശതമാനം നഷ്ടത്തിൽ 73.90ലാണ് വിപണിയിൽ ലിസ്റ്റ്ചെയ്തത്. ദിനവ്യാപാരത്തിനിടെ 81 രൂപ നിലവാരത്തിലേയ്ക്ക് ഓഹരി വില ഉയർന്നെങ്കിലും 74.40 രൂപയിൽ ക്ലോസ്ചെയ്തു. 87 രൂപയായിരുന്നു ഇഷ്യു പ്രൈസ്. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരിയാകട്ടെ നാലുശതമാനം നഷ്ടത്തിൽ 292 രൂപയിലായിരുന്നു ലിസ്റ്റിങ്. 305 രൂപയായിരുന്നു ഇഷ്യു പ്രൈസ്. ദിനവ്യാപാരത്തിനിടെ 271 രൂപ നിലവാരംവരെ താഴ്ന്ന ഓഹരി 272 രൂപയിലാണ് ക്ലോസ്ചെയ്തത്. Bulls beat bears after 2 days; Sensex gains 568 pts

from money rss https://bit.ly/3lWNGjQ
via IFTTT

സൈറസ് മിസ്ത്രിക്കെതിരായ ഉത്തരവ്: ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകൾ 6% കുതിച്ചു

സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചതോടെ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകൾ കുതിച്ചു. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെയാണ് ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് ഉൾപ്പടെയുള്ള കമ്പനികളുടെ ഓഹരി വില ആറുശതമാനത്തോളം ഉയർന്നത്. ടാറ്റ കമ്യൂണിക്കേഷൻസിന്റെ ഓഹരി വില 4.21ശതമാനം കുതിച്ച് 1119 രൂപ നിലവാരത്തിലെത്തി. നാലുദിവസം തുടർച്ചയായി ഈ ഓഹരിയുടെ വിലയിൽ ഇടിവുണ്ടായിരുന്നു. ടാറ്റ സ്റ്റീലിന്റെ ഓഹരി വില 6.14ശതമാനം ഉയർന്ന് 767 രൂപയിലെത്തി. ടാറ്റ മോട്ടോഴ്സാകട്ടെ 5.6ശതമാനം നേട്ടത്തിൽ 301 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഐടി കമ്പനിയായ ടിസിഎസിന്റെ ഓഹരി വില 1.62ശതമാന നേട്ടത്തിലാണ്. 3118 രൂപനിലവാരത്തിലാണ് വില. വൻകിട കമ്പനികളിലൊന്നായ ടിസിഎസിന്റെ ഓഹരി കഴിഞ്ഞ രണ്ടുദിവസവും നഷ്ടത്തിലായിരുന്നു ക്ലോസ്ചെയ്തത്. ടാറ്റ കെമിക്കൽസ് 3.58ശതമാനം ഉയർന്ന് 757 രൂപയിലും ടാറ്റ കോഫി 3.74ശതമാനംനേട്ടത്തിൽ 120 രൂപയിലും ടാറ്റ ഇലക്സി 3.57ശതമാനം ഉയർന്ന് 2,697 രൂപ നിലവാരത്തിലുമെത്തി. Tata Group shares rise up to 6% after SC upholds removal of Cyrus Mistry

from money rss https://bit.ly/3soZwWl
via IFTTT

ജെ.എം ഫിനാൻഷ്യൽ കാൻപാക്ക് ട്രെൻഡ്സിൽ 60 കോടി നിക്ഷേപിക്കും

കൊച്ചി: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ എം ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ കീഴിലുള്ള ജെ എം ഫിനാൻഷ്യൽ പ്രൈവറ്റ് ഇക്വിറ്റി ഗുജറാത്ത് ആസ്ഥാനമായുള്ള പ്രിന്റിംഗ് ആന്റ് പാക്കേജിംഗ് കമ്പനിയായ കാൻപാക്ക് ട്രെൻഡ്സിൽ 60 കോടി രൂപ നിക്ഷേപിക്കും. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് നിക്ഷേപം. പേപ്പർ ബാഗുകളും കാർട്ടണുകളും മറ്റുപാക്കിംഗ് ഉത്പന്നങ്ങളും നിർമ്മിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് കാൻപാക്ക് ട്രെൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ്. അഹമ്മദാബാദിലും തമിഴ്നാട്ടിലെ തിരുപ്പൂരും കമ്പനിക്ക് ഉത്പാദന യൂണിറ്റുകളുണ്ട്. പാക്കേജിംഗ് ഉത്പന്ന കമ്പനികൾ വലിയ വളർച്ചയാണ് നേടിക്കൊണ്ടിരിക്കുന്നതെന്നും കാൻപാക്ക് ട്രെൻഡ്സിൽ നിക്ഷേപം നടത്തുന്നതിലൂടെ കമ്പനിക്ക് കൂടുതൽ ഉയരത്തിലെത്താൻ കഴിയുമെന്നും ജെ എം ഫിനാൻഷ്യൽ പ്രൈവറ്റ് ഇക്വിറ്റി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡാരിയസ് പണ്ടോലെ പറഞ്ഞു.

from money rss https://bit.ly/3cpDSvC
via IFTTT