121

Powered By Blogger

Friday, 26 March 2021

കല്യാൺ ജൂവലേഴ്‌സ് ഓഹരികൾ ലിസ്റ്റ് ചെയ്തു

കൊച്ചി: കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സിന്റെ ഓഹരികൾ വെള്ളിയാഴ്ച ബോംബേ സ്റ്റോക് എക്സ്ചേഞ്ചിലും (ബി.എസ്.ഇ.) നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും (എൻ.എസ്.ഇ.) വ്യാപാരം തുടങ്ങി. മുംബൈയിലെ എൻ.എസ്.ഇ. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കല്യാൺ ജൂവലേഴ്സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ വ്യാപാരത്തിന് തുടക്കം കുറിച്ചുകൊണ്ട് മണിമുഴക്കി. കമ്പനിയുടെ നാൾവഴികൾ വിശദീകരിച്ച അദ്ദേഹം ജീവനക്കാർക്കും ബിസിനസ് പങ്കാളികൾക്കും ഉപഭോക്താക്കൾക്കും നന്ദി പറഞ്ഞു. എക്സിക്യുട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ജൂവലറി രംഗത്തെ ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നിൽ 1,175 കോടി രൂപയാണ് കല്യാൺ ജൂവലേഴ്സ് സമാഹരിച്ചത്. ഓഹരികൾ ഇഷ്യു വിലയായ 87 രൂപയിൽനിന്ന് 13.45 ശതമാനം ഡിസ്കൗണ്ടുമായി 73.90 രൂപയിലാണ് ബി.എസ്.ഇ.യിൽ വ്യാപാരം തുടങ്ങിയത്. എൻ.എസ്.ഇ.യിൽ 73.95 രൂപയിലും. പിന്നീട് വില ഉയർന്ന് എൻ.എസ്.ഇ.യിൽ 74.35 രൂപയിലും ബി.എസ്.ഇ.യിൽ 75.30 രൂപയിലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ, ഒരവസരത്തിൽ 81 രൂപ വരെ വില ഉയർന്നു. ക്ലോസിങ് വില അനുസരിച്ച് 7,756.30 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

from money rss https://bit.ly/3cpN6Yw
via IFTTT