ആഭ്യന്തര-വിദേശ നിക്ഷേപകരുടെ ഇടപെടൽ രണ്ടാമത്തെ ആഴ്ചയിലിലും സൂചികകളിൽ മികച്ചനേട്ടത്തിന് നിമിത്തമായി. ആഗോള കാരണങ്ങളും സാമ്പത്തിക സൂചികങ്ങളും വിപണിയെ റെക്കോഡ് ഉയരംകീഴടക്കാൻ സഹായിച്ചു. ഇതോടെ സെൻസെക്സ് 55,487 പോയന്റ് അനായാസം കീഴടക്കി. നിഫ്റ്റിയാകട്ടെ 16,543ലുമെത്തി. പോയ ആഴ്ചയിലെ കണക്കുപരിശോധിക്കുകയാണെങ്കിൽ സെൻസെക്സിലുണ്ടായ നേട്ടം 2.13ശതമാനമാണ്. അതായത് 1,159.58 പോയന്റ്. 55,437.29 പോയന്റിലായിരുന്നു ക്ലോസിങ്. നിഫ്റ്റിയാകട്ടെ 290.9 പോയന്റ് കൂട്ടിച്ചേർത്ത്...