121

Powered By Blogger

Thursday, 27 August 2020

നല്‍കുന്ന കമ്മീഷന്‍ വെളിപ്പെടുത്തണമെന്ന് പിഎംഎസ് സേവനദാതാക്കളോട് സെബി

പോർട്ട്ഫോളിയോ മാനേജുമെന്റ് സർവീസിൽ കൂടതൽ സുതാര്യത ഉറപ്പുവരുത്തുന്നതിന് സെബി നടപടി തുടങ്ങി. പിഎംഎസ് സേവനം നൽകുന്നവർ ബ്രോക്കർമാർക്കും വിതരണക്കാർക്കും നൽകുന്ന കമ്മീഷൻ എത്രയെന്ന് നിക്ഷേകരെ അറിയിക്കണമെന്നാണ് നിർദേശം. സെബിയുടെ ഫ്രീക്വന്റ്ലി ആസ്ക്ഡ് ക്വസ്റ്റ്യൻസ് വിഭാഗത്തിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഈ വർഷം തുടക്കത്തിൽതന്നെ തീരുമാനം നടപ്പാക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവരുന്നത് ഇപ്പോഴാണ്. പിഎംഎസിൽ നിക്ഷേപം നടത്തുംമുമ്പ് വ്യവസ്ഥകൾ ഉൾപ്പെട്ട സമ്മതപത്രം വിശദമായി വായിച്ചശേഷംമാത്രം ഒപ്പിടണമെന്നും സെബിയുടെ നിർദേശത്തിലുണ്ട്. പോർട്ട്ഫോളിയോ മാനേജരും നിക്ഷേപകരും തമ്മിലുള്ള കരാർ പ്രകാരമാണ് പദ്ധതിയുടെ പ്രവർത്തനം. സെബിയുടെ നിർദേശങ്ങൾ പാലിച്ചുള്ളതാകണം വ്യവസ്ഥകൾ. കൂട്ടിച്ചേർക്കലുകൾ പരിശോധിച്ചശേഷംമാത്രം പദ്ധതിയിൽ ചേരണമെന്നാണ് സെബി നിക്ഷേപകർക്കുനൽകുന്ന മുന്നറിയിപ്പ്. പിഎംഎസിലെ മിനിമം നിക്ഷേപം 50 ലക്ഷം രൂപയാണ്. കഴിഞ്ഞവർഷമാണ് 25 ലക്ഷത്തിൽനിന്ന് സെബി വർധനവരുത്തിയത്. PMS providers told to give info on commission

from money rss https://bit.ly/3hAeB1G
via IFTTT

സ്വര്‍ണവിലയില്‍ വീണ്ടുംഇടിവ്: പവന് 400 രൂപ കുറഞ്ഞ് 37,840 രൂപയായി

സ്വർണവിലയിൽ വീണ്ടുംതകർച്ച. പവന് ഒറ്റയടിക്ക് 400 രൂപകുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് 26ന് പവൻ വില 38,000 രൂപയിലെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞദിവസം 240 രൂപവർധിച്ച് 38,240 രൂപയുമായി. തുടർന്നാണ് പവന് 400 രൂപയുടെ ഇടിവുണ്ടായത്. ഇതോടെ ഏറ്റവും ഉയർന്ന നിലാവരമായ 42,000 രൂപയിൽനിന്ന് സ്വർണവിലയിൽ 17 ദിവസംകൊണ്ട് 4,160 രൂപയുടെ കുറവുണ്ടായി. ആഗോള വിപണിയിൽ സ്പോട്ട് ഗോള്ഡ് വില ഔൺസിന് 1,929.94 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. Gold price at Rs 37,840

from money rss https://bit.ly/3gFh6P0
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം: സെന്‍സെക്‌സ് 39,330ലെത്തി

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും ഓഹരി സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 216 പോയന്റ് നേട്ടത്തിൽ 39,330ലും നിഫ്റ്റി 62 പോയന്റ് ഉയർന്ന് 11,621ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1277 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 518 ഓഹരികൾ നഷ്ടത്തിലുമാണ്. 84 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, ടാറ്റ സ്റ്റീൽ, സിപ്ല, സൺ ഫാർമ, ഐഒസി, എസ്ബിഐ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, ഹിൻഡാൽകോ, ഇൻഫോസിസ്, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക് സൂചിക ഒരുശതമാനത്തിലേറെ നേട്ടത്തിലാണ്.

from money rss https://bit.ly/3loJxEs
via IFTTT

ഡിജിറ്റൽ പേമെന്റ് വ്യവസായത്തിൽ ചുവടുവെക്കാൻ എസ്.ബി.ഐ.

മുംബൈ: നാഷണൽ പേമെന്റ് കോർപ്പറേഷനു സമാനമായി പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനം കൊണ്ടുവരുന്നതിന് പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി റിസർവ് ബാങ്കിന്റെ പദ്ധതിയായ 'ന്യൂ അംബ്രല്ല എന്റിറ്റി' പദ്ധതിയിൽ ലൈസൻസിനായി അപേക്ഷിക്കാനാണ് തീരുമാനം. വിഷയത്തിൽ എസ്.ബി.ഐ.യുടെ ഉന്നതതലത്തിൽ പ്രാഥമിക ചർച്ചകൾ നടന്നു. പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കാനും ലൈസൻസിന് അപേക്ഷിക്കാനുമാണ് തത്ത്വത്തിൽ തീരുമാനമായിരിക്കുന്നത്. എസ്.ബി.ഐ.യുടെ നേതൃത്വത്തിൽ ബാങ്കുകളുടെ കൺസോർഷ്യം രൂപവത്കരിച്ച് പദ്ധതി നടപ്പാക്കുക, ഫിൻടെക് സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ സംരംഭത്തിന് തുടക്കമിടുക എന്നിങ്ങനെ വിവിധ സാധ്യതകളാണ് പരിഗണനയിലുള്ളത്. പദ്ധതിയുടെ മാനദണ്ഡങ്ങൾ കഴിഞ്ഞയാഴ്ചയാണ് റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചത്. 2021 ഫെബ്രുവരി വരെ ലൈസൻസിനായി അപേക്ഷിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. എൻ.പി.സി.ഐ.ക്കുള്ള അതേ അധികാരങ്ങൾ പുതിയ സംരംഭത്തിനു ലഭിക്കും. നിലവിൽ യു.പി.ഐ., ഐ.എം.പി.എസ്., നാഷണൽ ഫിനാൻഷ്യൽ സ്വിച്ച് തുടങ്ങിയവ വഴി ഡിജിറ്റൽ പേമെന്റിന്റെ 60 ശതമാനവും നിയന്ത്രിക്കുന്ന എൻ.പി.സി.ഐ. ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന കമ്പനിയാണ്. ഈ രംഗത്തെ പുതിയ കമ്പനികൾ ലാഭം മുൻനിർത്തിതന്നെയാകും പ്രവർത്തിക്കുക.

from money rss https://bit.ly/2D9TOTQ
via IFTTT

Mammootty Birthday CDP Is Launched By Prithviraj Sukumaran & Other Malayalam Celebs!

Mammootty Birthday CDP Is Launched By Prithviraj Sukumaran & Other Malayalam Celebs!
The much-awaited Mammootty birthday CDP is finally here. The popular Malayalam celebrities, including actor-director Prithviraj Sukumaran, actors Aju Varghese, Nikhila Vimal, director B Unnikrishnan and so on launched the Mammootty CDP through their official social media pages, recently. The common DP

* This article was originally published here

ഓഹരി സൂചികകള്‍ അഞ്ചാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ദിനവ്യാപാരത്തിനിടെ 200 പോയന്റിലേറെ സെൻസെക്സ് ഉയർന്നിരുന്നു. ഒടുവിൽ സെൻസെക്സ് 40 പോയന്റ് നേട്ടത്തിൽ 39,113.47ലും നിഫ്റ്റി 10 പോയന്റ് ഉയർന്ന് 11,559.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1425 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1432 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എംആൻഡ്എം, എസ്ബിഐ, ഗ്രാസിം, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, സൺ ഫാർമ, മാരുതി സുസുകി, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, ബജാജ് ഓട്ടോ, റിലയൻസ്, കൊട്ടക് മഹീന്ദ്ര, അദാനി പോർട്സ്, കോൾ ഇന്ത്യ, ഐഒസി, ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. റിയാൽറ്റി സൂചിക മൂന്നുശതമാനത്തോളം നേട്ടമുണ്ടാക്കി. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/32u3j95
via IFTTT

വിപണിയുടെനീക്കം പ്രവചനാതീതം: നിക്ഷേപകര്‍ ജാഗ്രതയോടെ നീങ്ങുക

ആഗോള ധനകാര്യ വിപണികളിൽ ധാരാളം പണമെത്തിയിരിക്കുന്നു. അതിനാലാണ് ഓഹരി വിപണി ഇങ്ങനെ കുതിക്കുന്നത്. ഈ അവസ്ഥയ്ക്ക് യഥാർത്ഥ സാമ്പത്തികസ്ഥിതിയുമായി യാതൊരു ബന്ധവുമില്ല. തീർച്ചയായും ഇതിനൊരു തിരുത്തൽ ഉണ്ടാകും. പക്ഷേ എപ്പോഴെന്ന് കൃത്യമായി പറയാൻ കഴിയില്ല- റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇങ്ങനെ പറഞ്ഞത് ഓഗസ്റ്റ് 22 നാണ്. വിപണികളുടെ അമിതാവേശത്തെക്കുറിച്ചുള്ള കേന്ദ്ര ബാങ്ക് മേധാവികളുടെ മുന്നറിയിപ്പുകൾ ഗൗരവത്തോടെകാണണം. ആസ്തി കുമിളകൾ പൊട്ടുമ്പോൾ, ധനകാര്യ വിപണിയിലും സമ്പദ് വ്യവസ്ഥയിലും ദീർഘകാല ദോഷഫലങ്ങൾ ഉണ്ടാകും. വിലനിലവാരം അമിതമാണോ നീതീകരിക്കാവുന്നതാണോ എന്നു നിർണയിക്കുന്നതാണ് പ്രശ്നം. അമേരിക്കയിൽ ടെക് ബൂം ഉണ്ടായപ്പോൾ അവരുടെ കേന്ദ്ര ബാങ്ക് മേധാവി അലൻ ഗ്രീൻസ്പാൻ വിപണിയിലെ യുക്തിഹീനമായ അമിതാവേശത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നു. പ്രഗത്ഭനായ സാമ്പത്തിക വിഗദ്ധനും പ്രതിഭാശാലിയായ കേന്ദ്രബാങ്കറുമായ അലൻ ഗ്രീൻസ്പാന്റെ മുന്നറിയിപ്പിനുശേഷവും മൂന്നുവർഷംകൂടി വിപണി അതിന്റെ കുതിപ്പു തുടർന്നു. 1999ന്റെ അവസാനത്തോടെ നാസ്ദാക്ക് സൂചിക 4,106 എന്ന നിലവാരത്തിലെത്തി. അതായത്, ഗ്രീൻസ്പാൻ മുന്നറിയിപ്പു നൽകുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ മൂന്നു മടങ്ങുകൂടുതൽ. വിപണിയുടെ നീക്കങ്ങൾ പ്രവചനാതീതമാണ്. 2000 ത്തിൽ ഡോട്ട്കോം കുമിള തകർന്നതോടെ ഗ്രീൻസ്പാന്റെ മുന്നറിയിപ്പ് ശരിയായിരുന്നുവെന്നു തെളിഞ്ഞു. ഇന്ത്യയിൽ ഇന്നത്തെ പ്രസക്തമായ ചോദ്യങ്ങൾ ഇവയാണ്: യഥാർത്ഥ സമ്പദ് വ്യവസ്ഥയും ഓഹരി വിപണിയും തമ്മിലുള്ള പൊരുത്തക്കേട് എത്രമാത്രം ഗൗരവതരമാണ്? വിലകൾ വളരെ കൂടുതലാണോ ? വെല്ലുവിളികൾ നിറഞ്ഞ ഇക്കാലത്ത് ഏറ്റവും അനുയോജ്യമായ നിക്ഷേപ തന്ത്രം എന്താണ്? വിപണിയുടെ എല്ലാമൂല്യതലത്തിലും ശുഭ പ്രതീക്ഷയുള്ളവരും അപകടം മണക്കുന്നവരും ഉണ്ടാകും. വിലകൾ വൻതോതിൽ വർധിക്കുമ്പോൾ ചിലർ അപായമുന്നറിയിപ്പുനൽകുന്നു. മറ്റൊരുകൂട്ടർ വിലവർധനവിനെക്കുറിച്ച് ആശയപരമായ ന്യായീകരണങ്ങൾ നിരത്തുന്നു . ടെക് ബൂമിലും (2000) ഹൗസിംഗ് ബൂമിലും (2008) ഉണ്ടായ വലിയ ബുൾതരംഗത്തിന് താത്വികമായ ന്യായീകരണങ്ങളുണ്ടായിരുന്നു. എന്നാൽ ഈരണ്ടു കുമിളകളും പിന്നീട് തകർന്നു. അതുപോലെ ഓഹരികൾക്കു വില ഗണ്യമായികുറയുകയും ഓഹരി മൂല്യങ്ങൾ ആകർഷകമാവുകയും ചെയ്യുമ്പോഴും വിപണിയിൽ ഇനിയും തകർച്ചയുണ്ടാകുമെന്നു പറയുന്ന സംശയാലുക്കളുമുണ്ടാകും. ശുഭ പ്രതീക്ഷകളോ അശുഭകാഴ്ചപ്പാടുകളോ, ഏതാണ് ശരിയെന്ന് കാലത്തിനുമാത്രമേ തെളിയിക്കാൻ കഴിയൂ. വാറെൻ ബഫെറ്റിന്റെ പ്രസിദ്ധ വാക്യം ഇപ്രകാരമാണ്-നഗ്നരായി നീന്തിയിരുന്നത് ആരായിരുന്നുവെന്ന് തിരയടങ്ങിയാൽ അറിയാം! വിപണിയിലെ മൂല്യനിർണയങ്ങൾ വിലയിരുത്തുന്നതിന് പലഅളവുകോളുകളുണ്ട്. പിഇ അനുപാതം, വിപണി മൂല്യ-ജിഡിപി അനുപാതം, വില- ബുക് വാല്യു അനുപാതം, ലാഭവിഹിതാനുപാതം എന്നിവയാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്. പിഇ അനുപാതമാണ് ഇവയിൽ ഏറ്റവും സാധാരണം. വിപണിമൂല്യ-ജിഡിപി അനുപാതമാണ് പ്രധാനമെന്നാണ് വാറൻ ബഫെറ്റിന്റെ കാഴ്ചപ്പാട്. പിഇ അനുപാതം നോക്കിയാൽ ആഗോളതലത്തിൽ തന്നെ വിപണികളിൽ വിലകൾ അമിതമാണ്. ഇപ്പോൾ 11600 എന്ന നിഫ്റ്റി നിലവാരത്തിൽ പിഇ അനുപാതം 25 നു മുകളിലാണ്. 2020 സാമ്പത്തിക വർഷത്തെ ലാഭത്തിന്റെ കാഴ്ചപ്പാടിൽ പരിശോധിക്കുമ്പോൾ ഇത് നീതീകരിക്കാൻ പ്രയാസമാണ്. വിപണിമൂല്യം-ജിഡിപി അനുപാതം(0.76), വില-ബുക് വാല്യു അനുപാതം(2.5) എന്നീ മാനദണ്ഡങ്ങളിലൂടെ പരിശോധിക്കുമ്പോൾ ഇന്ത്യയിലെ ഇപ്പോഴത്തെ വിപണി മൂല്യങ്ങളെ ന്യായീകരിക്കാവുന്നതാണ്. കാരണം ഇവരണ്ടും കഴിഞ്ഞ 10 വർഷത്തെ ശരാശരിയേക്കാൾ താഴ്ന്ന നിലയിലാണ്. എന്നാൽ മാതൃവിപണിയായ യുഎസിൽ വിപണി മൂല്യ-ജിഡിപി അനുപാതം 170 എന്ന കൂടിയ നിലയിലാണെന്ന് അറിയണം. 2000മാണ്ടിലും 2008 ലും സംഭവിച്ചതുപോലെ ഈ അനുപാതം അതിരു കടക്കുമ്പോൾ വിപണി തകർന്നിട്ടുണ്ട്. രൂക്ഷമായ ആഗോള സാമ്പത്തികമാന്ദ്യം ഉയർത്തിയിട്ടുള്ള ഗൗരവതരമായ വെല്ലുവിളികളുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ നിക്ഷേപകർ ജാഗ്രത പുലർത്തേണ്ടതുണ്ട്. മാർച്ചിലെ താഴ്ചയ്ക്കു ശേഷം നിഫ്റ്റിയിൽ ഉണ്ടായ 50 ശതമാനം കുതിപ്പ് നിക്ഷേപ പാതയിൽ ഉറച്ചുനിന്ന നിക്ഷേപകർക്കു വൻലാഭം നൽകി. പ്രതിസന്ധികാലത്ത് നിക്ഷേപിച്ചവർക്കു വലിയ ലാഭംലഭിച്ചു. ഇപ്പോഴത്തെ ഏറ്റവും മികച്ച നിക്ഷേപ തന്ത്രം ഉന്നത നിലവാരമുള്ള ഓഹരികളിൽ നിക്ഷേപം നിലനിർത്തുക, ഗുണമേന്മയില്ലാത്ത ഓഹരികൾ ഒഴിവാക്കുക, എസ്ഐപികളിലൂടെയുള്ള നിക്ഷേപം തുടരുക, ചെറുകിട, ഇടത്തരം ഓഹരികളിൽ മ്യൂച്വൽ ഫണ്ടുകളിലൂടെ നിക്ഷേപിക്കുക എന്നതും പോർട്ട്ഫോളിയോകളിൽ പണത്തിന്റെ അനുപാതം വർധിപ്പിക്കുക എന്നതുമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3lqGM5t
via IFTTT

ജെഫ് ബെസോസിന്റെ ആസ്തി 202 ബില്യണ്‍ ഡോളര്‍; 100 ബില്യണ്‍ ക്ലബില്‍ നാലുപേരായി

ലോക കോടീശ്വരന്മാരുടെ വ്യക്തിഗത സമ്പത്തിൽ റെക്കോഡ് വർധന. ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി ഇതാദ്യമായി 200 ബില്യൺ ഡോളർ മറികടന്നു. ജെഫിന്റെ മുൻഭാര്യയായ മെക്കൻസി ലോകത്തിലെ ഏറ്റവും സമ്പത്തുള്ള വനിതയുമായി. 66.2 ബില്യൺ ഡോളറാണ് മെക്കൻസിയുടെ സമ്പത്ത്. തൊട്ടുപിന്നിലുള്ളത് ലാ ഓറിയലിന്റെ ഫ്രാൻകോയിസ് ബെറ്റൺകോർട്ട് മെയേഴ്സ് ആണ്. ടെസ് ലയുടെ ഓഹരിയിൽ ബുധനാഴ്ച കുതിപ്പുണ്ടായതിനെതുടർന്ന് ഇലോൺ മസ്കിന്റെ ആസ്തി 101 ബില്യൺ ഡോളറായി ഉയർന്നു. ലോകത്തെ 500 കോടീശ്വരന്മാരുടെ പട്ടികയായ ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സിലാണ് ഈവിവരങ്ങളുള്ളത്. മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ ആസ്തി 124 ബില്യൺ ഡോളറാണ്. മാർക്ക് സക്കർബർഗിന്റേത് 115 ബില്യണുമാണ്. ഇതോടെ 100 ബില്യൺ ഡോളറിന് മുകളിൽ ആസ്തിയുള്ള കോടീശ്വരന്മാരുടെ എണ്ണം നാലായി. ടെക് കമ്പനികളുടെ കുതിപ്പിൽ എസ്ആൻഡ്പി 500, നാസ്ദാക്ക് സൂചികകൾ തുടർച്ചയായി നാലാമത്തെ ദിവസവും മികച്ച നേട്ടമുണ്ടാക്കി. ഹ്രസ്വകാല പലിശ നിരക്ക് പൂജ്യത്തിൽ നിലനിർത്താനുള്ള ഫെഡ് റിസർവിന്റെ തീരുമാനമാണ് വിപണിയെ സ്വാധീനിച്ചത്.

from money rss https://bit.ly/3jg1HGA
via IFTTT