121

Powered By Blogger

Thursday, 27 August 2020

ജെഫ് ബെസോസിന്റെ ആസ്തി 202 ബില്യണ്‍ ഡോളര്‍; 100 ബില്യണ്‍ ക്ലബില്‍ നാലുപേരായി

ലോക കോടീശ്വരന്മാരുടെ വ്യക്തിഗത സമ്പത്തിൽ റെക്കോഡ് വർധന. ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി ഇതാദ്യമായി 200 ബില്യൺ ഡോളർ മറികടന്നു. ജെഫിന്റെ മുൻഭാര്യയായ മെക്കൻസി ലോകത്തിലെ ഏറ്റവും സമ്പത്തുള്ള വനിതയുമായി. 66.2 ബില്യൺ ഡോളറാണ് മെക്കൻസിയുടെ സമ്പത്ത്. തൊട്ടുപിന്നിലുള്ളത് ലാ ഓറിയലിന്റെ ഫ്രാൻകോയിസ് ബെറ്റൺകോർട്ട് മെയേഴ്സ് ആണ്. ടെസ് ലയുടെ ഓഹരിയിൽ ബുധനാഴ്ച കുതിപ്പുണ്ടായതിനെതുടർന്ന് ഇലോൺ മസ്കിന്റെ ആസ്തി 101 ബില്യൺ ഡോളറായി ഉയർന്നു. ലോകത്തെ 500 കോടീശ്വരന്മാരുടെ പട്ടികയായ ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സിലാണ് ഈവിവരങ്ങളുള്ളത്. മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ ആസ്തി 124 ബില്യൺ ഡോളറാണ്. മാർക്ക് സക്കർബർഗിന്റേത് 115 ബില്യണുമാണ്. ഇതോടെ 100 ബില്യൺ ഡോളറിന് മുകളിൽ ആസ്തിയുള്ള കോടീശ്വരന്മാരുടെ എണ്ണം നാലായി. ടെക് കമ്പനികളുടെ കുതിപ്പിൽ എസ്ആൻഡ്പി 500, നാസ്ദാക്ക് സൂചികകൾ തുടർച്ചയായി നാലാമത്തെ ദിവസവും മികച്ച നേട്ടമുണ്ടാക്കി. ഹ്രസ്വകാല പലിശ നിരക്ക് പൂജ്യത്തിൽ നിലനിർത്താനുള്ള ഫെഡ് റിസർവിന്റെ തീരുമാനമാണ് വിപണിയെ സ്വാധീനിച്ചത്.

from money rss https://bit.ly/3jg1HGA
via IFTTT