കോഴിക്കോട്: ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് കേന്ദ്ര ബജറ്റിൽ ധനമന്ത്രി ചില ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്നത് ശുഭകരമായി നോക്കികാണുന്നുവെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ. വളർച്ചയ്ക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസകരമായ സാമ്പത്തിക സാഹചര്യങ്ങളിൽ പരിമിതമായ വിഭവശേഷി ഉപയോഗപ്പെടുത്തി തയ്യാറാക്കപ്പെട്ടതാണ് ഈ കേന്ദ്ര ബജറ്റെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2025 ആകുമ്പോഴേക്കും രാജ്യത്ത് ക്ഷയരോഗ നിർമാർജനം നടപ്പാക്കുക എന്നത് ആരോഗ്യകരമായ...