121

Powered By Blogger

Thursday, 20 May 2021

ക്രിപ്‌റ്റോകറൻസി: പേടിഎം പേയ്‌മെന്റ് ബാങ്ക് ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ പിൻവാങ്ങി

രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളും പേയ്മന്റ് ബാങ്കുകളും ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തുന്നു. ഐസിഐസിഐ ബാങ്കിനുപിന്നാലെ പേ ടിഎം പേയ്മെന്റ് ബാങ്കും വെള്ളിയാഴ്ചമുതൽ ഇടപാടുകൾ അനുവദിക്കില്ലെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളുമായുള്ള എല്ലാ ഇടപാടുകളും നിർത്തിവെയ്ക്കുന്നതായാണ് പേ ടിഎം വ്യക്തമാക്കിയത്. ആഗോള പണമിടപാടിന് വ്യാപകമായി ഉപയോഗിക്കുന്ന പേപാൽ പോലുള്ള കമ്പനികളും പിൻവാങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളായ സെബ് പേ, വാസിർഎക്സ്, ബൈയുകോയിൻ എന്നിവയുമായുള്ള ഇടപാടുകൾ ഈയാഴ്ച തുടക്കത്തിൽതന്നെ മിക്കവാറും ബാങ്കുകൾ അവസാനിപ്പിച്ചിരുന്നു. ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളുമായുള്ള ഇടപാടുകൾ നിർത്താൻ ആർബിഐ ധനകാര്യസ്ഥാപനങ്ങളോട് നേരത്തെതന്നെ നിർദേശംനൽകിയിരുന്നു. അതേസമയം, ബാങ്കുകളോടെ പേയ്മെന്റ് ഗേറ്റ് വേ കമ്പനികളോടോ ആർബിഐ രേഖാമൂലം ആവശ്യപ്പെട്ടിട്ടുമില്ല.

from money rss https://bit.ly/342exCH
via IFTTT

രണ്ടാം പിണറായി സർക്കാരിനെ സ്വാഗതം ചെയ്ത് വ്യവസായ സമൂഹം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിനെ സ്വാഗതം ചെയ്ത് വ്യവസായികളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.). പുതിയ ടീമിനൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള സന്നദ്ധതയും സി.ഐ.ഐ. അറിയിച്ചു. സംസ്ഥാനത്തെ സാമ്പത്തിക-വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും ഇതോടൊപ്പം സി.ഐ.ഐ. മുന്നോട്ടുവെച്ചിട്ടുണ്ട്. കാർഷികം, ഭക്ഷ്യസംസ്കരണം, എം.എസ്.എം.ഇ., ഐ.ടി., പുനരുപയോഗ ഊർജം, ആയുർവേദം എന്നീ മേഖലകളെ പ്രതിനിധീകരിച്ചുള്ള നിർദേശങ്ങളാണ് സി.ഐ.ഐ. മുന്നോട്ടുവെച്ചിട്ടുള്ളത്. പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തം ദൃഢപ്പെടുത്തുന്നതിലൂടെ കേരളത്തെ വളർച്ചയുടെ മുൻനിരയിലേക്ക് എത്തിക്കാനാകുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്ന് സി.ഐ.ഐ. കേരള ചെയർമാനും ബ്രാഹ്മിൻസ് ഫുഡ്സ് ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു പറഞ്ഞു. സംസ്ഥാനത്തെ ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സി.ഐ.ഐ. കേരള മുൻ ചെയർമാനും മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാനും എം.ഡി.യുമായ തോമസ് ജോൺ മുത്തൂറ്റ് വ്യക്തമാക്കി. മറ്റ് നിർദേശങ്ങൾ * നിക്ഷേപം ആകർഷിക്കുന്നതിനും ബിസിനസ് സൗഹൃദാന്തരീക്ഷമൊരുക്കുന്നതിനുമായി രൂപവത്കരിച്ചിട്ടുള്ള നയങ്ങൾ കൂടുതൽ വിശാലമാക്കുന്നതിനുള്ള ശ്രമങ്ങൾ സംസ്ഥാന സമ്പദ് വ്യവസ്ഥയെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിന് സഹായിക്കും. *ഭക്ഷ്യ പാർക്കുകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് കേന്ദ്ര ഭക്ഷ്യ സബ്സിഡി സ്കീമിൽ ആനുകൂല്യം ഉറപ്പാക്കുന്നതിനെ പിന്തുണയ്ക്കണം. സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ അനുവദിക്കണം. * കോവിഡ് ഏറ്റവുമധികം ബാധിച്ച ടൂറിസം മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. * വീടുകളിലും തരിശുഭൂമികളിലും പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കണം. *പി.പി.പി. മാതൃകയിലൂടെ 'സേഫ് കേരള' ബ്രാൻഡഡ് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യണം. ഇത് കർഷകരുടെ വരുമാനം വർധിപ്പിക്കും.

from money rss https://bit.ly/3f8pBVr
via IFTTT

സെൻസെക്‌സിൽ 353 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,000ന് മുകളിലെത്തി

മുംബൈ:കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 15,000ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 353 പോയന്റ് നേട്ടത്തിൽ 49,918ലും നിഫ്റ്റി 104 പോയന്റ് ഉയർന്ന് 15,010ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1275 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 259 ഓഹരികൾ നഷ്ടത്തിലുമാണ്. 49 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ രണ്ടുശതമാനത്തോളം നേട്ടമുണ്ടാക്കി. ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, അൾട്രടെക് സിമന്റ്സ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. എസ്ബിഐ, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ശ്രീ സിമെന്റ്, ഗോജ്റേജ് ഇൻഡസ്ട്രീസ്, സൗത്ത് ഇന്ത്യൻ ബാങ്ക് ഉൾപ്പടെ 49 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex gains 353 points, Nifty tops 15k

from money rss https://bit.ly/3hGUW32
via IFTTT

സെൻസെക്‌സ് 337 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,000ന് താഴെയെത്തി

മുംബൈ: മെറ്റൽ, ഫിനാൻഷ്യൽ സ്റ്റോക്കുകൾ സമ്മർദത്തിലായതോടെ രണ്ടാം ദിവസവും സൂചികകൾ തകർച്ചനേരിട്ടു. നിഫ്റ്റി 15,000ന് താഴെയെത്തി. ആഗോള സൂചികകളിലെ നഷ്ടമാണ് രാജ്യത്തെ വിപണികളിലും പ്രതിഫലിച്ചത്. സെൻസെക്സ് 337.78 പോയന്റ് നഷ്ടത്തിൽ 49,564.86ലും നിഫ്റ്റി 124.20 പോയന്റ് താഴ്ന്ന് 14,906ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1614 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1397 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളിലെ നഷ്ടമാണ് സൂചികകളുടെ കരുത്തുചോർത്തിയത്. ലോഹ വിഭാഗം ഓഹരികളിൽ ലാഭമെടുപ്പ് പ്രകടമായിരുന്നു. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, കോൾ ഇന്ത്യ, ബ്രിട്ടാനിയ, ഒഎൻജിസി തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സിപ്ല, ബിപിസിഎൽ, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. പൊതുമേഖല ബാങ്ക് സൂചിക ഒഴികെയുള്ളവ നഷ്ടത്തിലായി. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, എഫ്എംസിജി സൂചികകൾ ഒരുശതമാനത്തോളം താഴ്ന്നു. നിഫ്റ്റി മെറ്റൽ സൂചിക മൂന്നുശതമാനത്തിലേറെ നഷ്ടംനേരിടുകയുംചെയ്തു. വ്യാപാരത്തിനിടെ ഒരുവേള ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക റെക്കോഡ് ഭേദിച്ച് 23,093 നിലവാരത്തിലെത്തിയെങ്കിലും 22,980ലാണ് ക്ലോസ്ചെയ്തത്. Nifty ends below 15K, Sensex falls 337 pts

from money rss https://bit.ly/3fBhoYP
via IFTTT

ആദായ നികുതി ഇ-ഫയൽ പോർട്ടൽ നവീകരിക്കുന്നു: പുതിയ സൈറ്റ് ജൂൺ 7ന്

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള പുതിയ ഇ-ഫയലിങ് പോർട്ടൽ ജൂൺ ഏഴിന് പുറത്തിറക്കും. ഇതിന്റെ ഭാഗമായി ജൂൺ ഒന്നു മുതൽ ആറുവരെ നിലവിലുള്ള പോർട്ടൽ ലഭ്യമാകില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. പുതിയ സൈറ്റിലേയ്ക്ക് മാറുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആറുദിവസം വകുപ്പിലെ ഉദ്യോഗസ്ഥർക്കോ നികുതി ദായകർക്കോ സൈറ്റിൽ കയറാനാകില്ല. പരാതികൾ കേൾക്കുന്നതും പരിഹരിക്കുന്നതും ജൂൺ 10നുശേഷമേ ഉണ്ടാകൂ. നേരത്തെ നിശ്ചയിച്ചിട്ടുള്ളവ ജൂൺ 10നുശേഷമുള്ള തിയതിയിലേയ്ക്ക് മാറ്റണമന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും മറ്റ് നികുതി വിവരങ്ങൾ അറിയുന്നതിനുമണ് ഈ ഫയലിങ് പോർട്ടൽ നികുതിദായകർ ഉപയോഗിക്കുന്നത്. New income tax e-filing portal to be launched from June 7

from money rss https://bit.ly/3tYFGAZ
via IFTTT