121

Powered By Blogger

Monday 9 March 2015

ഫ്ലാറ്റില്‍ നിന്നു വീണു മരിച്ച മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി








ഫ്ലാറ്റില്‍ നിന്നു വീണു മരിച്ച മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി


Posted on: 10 Mar 2015


മനാമ: ബഹ്‌റിനില്‍, താമസിക്കുന്ന ഫ്ലൂറ്റില്‍ നിന്നു വീണു മരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഗള്‍ഫ് എയറില്‍ നാട്ടിലേക്കു കൊണ്ടുപോയി. ബഹ്‌റിനിലെ പ്രോസ്പിരിറ്റി ട്രേഡിങ്ങ് കോണ്‍ട്രാക്ടിങ്ങ് എന്ന കെമിക്കല്‍ ട്രേഡിങ്ങ് കമ്പനിയില്‍ സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി മൃത്യുഞ്ജയന്റേയും താരമോള്‍ മൃത്യുഞ്ജയന്റേയും മകള്‍ ജ്യോതി (20) ആണു ഞായറാഴ്ച രാത്രി മരണമടഞ്ഞത്. ഹൂറയില്‍ രണ്ടാം നിലയിലെ ഫ്ലൂറ്റിന്റെ ബാല്‍ക്കണിയില്‍ അലക്കിയിട്ട വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നുവെന്നാണു കരുതുന്നത്. ഒമ്പതു വര്‍ഷമായി മൃത്യൂഞ്ജയന്‍ ബഹ്‌റിനില്‍ ജോലി ചെയ്യുകയാണ്. പന്ത്രണ്ടാം ക്ലാസു വരെ ഇന്ത്യന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന ജ്യോതി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ബി.ബി.എ. വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍ അര്‍ജുന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.










from kerala news edited

via IFTTT

ഷിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സില്‍ ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു








ഷിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സില്‍ ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു


Posted on: 10 Mar 2015







ഷിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ത്ഥനാദിനം ആചരിച്ചു. ഡസ്‌പ്ലെയിന്‍സിലുള്ള ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ചാണ് ആചരിച്ചത്.






ഫാ.ഡാനിയേല്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പ്രാര്‍ത്ഥനാപരിപാടികള്‍ക്ക് ജന.സെക്ര.സൂസന്‍ സാമുവേല്‍ സ്വാഗതമാശംസിച്ചു. സുജാതാ എബ്രഹാം, ആനി എബ്രഹാം, ഷിജി അലക്‌സ് എന്നിവര്‍ സംസാരിച്ചു.




എക്യുമെനിക്കല്‍ സംഘടനകളെ പ്രതിനിധീകരിച്ച് വിവിധ സഭകളില്‍ നിന്നും ഫാ.ഡാനിയേല്‍ ജോര്‍ജ്, സോനു സ്‌കറിയ, ഡാനിയേല്‍ തോമസ്, ഫാ.ഹാം ജോസഫ്, ഷാജി തോമസ്, ബിനോയ് ജേക്കബ്, ജോര്‍ജ് ചെറിയാന്‍ എന്നിവര്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.




കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് പണിക്കര്‍ യോഗത്തിനെത്തിയവര്‍ക്കെല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഫാ.ഹാം ജോസഫിന്റെ പ്രാര്‍ത്ഥനയോടെ പ്രാര്‍ത്ഥനാദിനം സമാപിച്ചു. സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.


വാര്‍ത്ത അയച്ചത് : ബെന്നി പരിമണം













from kerala news edited

via IFTTT

നാല് വയസുള്ള മലയാളി ബാലിക ഓക്‌സ്‌ഫോര്‍ഡില്‍ അന്തരിച്ചു








നാല് വയസുള്ള മലയാളി ബാലിക ഓക്‌സ്‌ഫോര്‍ഡില്‍ അന്തരിച്ചു


Posted on: 10 Mar 2015





ഓക്‌സ്‌ഫോര്‍ഡ്: ബാന്‍ബറിയില്‍ താമസിക്കുന്ന കോട്ടയം അരീക്കര സ്വദേശിയായ കൈപ്പാറോട്ട് ബോസ് ജോസിന്റെയും ജൂബി ബോസിന്റെയും മകളായ ക്രിസ്‌ലിന്‍ അന്തരിച്ചു. സഹോദരി കാതറിന്‍. സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 11 ന് 11.30 ന് ബാന്‍ബറി സെന്റ് ജോണ്‍സ് ചര്‍ച്ചില്‍ ആരംഭിക്കും. ഫാ.റിച്ചാര്‍ഡ് വാട്ടര്‍, ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍, ഫാ.സെബാസ്റ്റ്യന്‍ നരിമറ്റത്തില്‍, ഫാ.സിറിള്‍ ഇടമന, ഫാ.സോജി ഓലിക്കല്‍, ഫാ.പോള്‍ വെട്ടിക്കാട്ട്, ഫാ.ജയ്‌സണ്‍ കരിപ്പായി എന്നിവര്‍ വി.കുര്‍ബാനയിലും മറ്റു സംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുക്കും. തുടര്‍ന്ന് ബാന്‍ബറിയിലെ ഹാര്‍ഡ്‌വില്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും.

Church Address: St.Johnx Church, 25 South Bar Street, OX169AF

Cemetary Address - Hardwick Hill Cemetary, Southam Road, Banbury, OX161ST





വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍












from kerala news edited

via IFTTT

പ്രവാസി സാംസ്‌കാരിക വേദി യൂണിറ്റുകള്‍ രൂപീകരിച്ചു








പ്രവാസി സാംസ്‌കാരിക വേദി യൂണിറ്റുകള്‍ രൂപീകരിച്ചു


Posted on: 10 Mar 2015







ഖോബാര്‍: പ്രവാസി സാംസ്‌കാരിക വേദി ഖോബാര്‍ മേഖലാ യൂണിറ്റുകള്‍ നിലവില്‍ വന്നു. യൂണിറ്റ് രൂപാകിരണത്തിന്റെ മുന്നോടിയായി നടന്ന മേഖലാസമ്മേളനം പ്രവാസി അല്‍ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എം.കെ.ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. നിതീഷ് രാജ് ആശംസാപ്രഭാഷണം നിര്‍വഹിച്ചു. സ്ലൈഡ് പ്രസന്റേഷന്‍ കരീം ഫൈസല്‍ അവതരിപ്പിച്ചു. മേഖലാ പ്രസി.മുജീബ് റഹ്മാന്‍ സ്വാഗതവും മേഖലാ ജന.സെക്ര.സക്കീര്‍ നന്ദിയും രേഖപ്പെടുത്തി. സൈനുലാബ്ദീന്‍ പ്രസ്ഥാനത്തിന്റെ കലണ്ടര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസി.വിജയകുമാറിന് കൈമാറി.






മലബാര്‍ നോര്‍ത്ത് യൂണിറ്റ് ഭാരവാഹികളായി നിതീഷ് രാജ്-പ്രസിഡന്റ്, ഗംഗാധരന്‍-ജന.സെക്രട്ടറി, എം.സൈനുലാബ്ദീന്‍ വൈസ് പ്രസിഡന്റ്, അശോകന്‍, ഹാരിസ് സെക്രട്ടറിമാര്‍, സക്കീര്‍ ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.






ഖോബാര്‍ ടൗണ്‍ കമ്മിറ്റി ഭാരവാഹികളായി അബ്ദുള്‍ കരീം ഉനൈസ് പ്രസിഡന്റ്, അബ്ദുള്‍ ബാസിത് ജന.സെക്രട്ടറി, നിസാര്‍ വൈ.പ്രസിഡന്റ്, സലാഹുദ്ദീന്‍, ഖബീര്‍ സെക്രട്ടറിമാര്‍, മൊഹമ്മദ് അലി ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.




വാര്‍ത്ത അയച്ചത് : എം.കെ.ഷാജഹാന്‍












from kerala news edited

via IFTTT

യു.എസ് കോണ്‍ഗ്രസ് തെരഞ്ഞെുടപ്പില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ വംശജനും









Story Dated: Tuesday, March 10, 2015 12:13



വാഷിംഗ്ടണ്‍: 2016ല്‍ നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു ഇന്ത്യന്‍ വംശജന്‍ തയ്യാറെടുക്കുന്നു. കുമാര്‍ പി. ബര്‍വെ എന്ന അമ്പത്താറുകാരനാണ് ഡെമോക്രാറ്റിക് ടിക്കറ്റില്‍ ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുക. നിലവിലെ അംഗം ക്രിസ് വാന്‍ ഹാലെനു പകരമായിരിക്കും കുമാര്‍ മത്സരത്തിനിറങ്ങുക. മെരിലാന്‍ഡിലെ എട്ടാം കോണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്ടില്‍ നിന്നായിരിക്കും ജനവിധി തേടുന്നത്.


ന്യുയോര്‍ക്കില്‍ ജനിച്ച കുമാര്‍ 1990ല്‍ ആദ്യമായി മേരിലാന്‍ഡ് ഹൗസ് ഡെലഗേറ്റ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 25 വര്‍ഷമായി സഭയില്‍ അംഗമാണ് കുമാര്‍. നിലവില്‍ പരിസ്ഥിതി, ഗതഗത കമ്മിറ്റികളുടെ ചെയര്‍മാനാണ്.


കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് അംഗം അമി ബേറയാണ് നിലവില്‍ യു.എസ് കോണ്‍ഗ്രസിലുള്ള ഇന്ത്യന്‍ വംശജന്‍. ജനപ്രതിനിധി സഭയില്‍ അംഗമായാല്‍ ഈ പദവിയില്‍ എത്തുന്ന നാലാമനുമായിരിക്കും കുമാര്‍.










from kerala news edited

via IFTTT

ആണ്‍കുഞ്ഞ് പിറന്നില്ല; മൂന്ന് പെണ്‍മക്കളെ കൊലപ്പെടുത്തി യുവതിയുടെ ആത്മഹത്യാശ്രമം









Story Dated: Tuesday, March 10, 2015 11:58



mangalam malayalam online newspaper

ന്യൂഡല്‍ഹി: ആണ്‍കുഞ്ഞ് പിറക്കാത്തതില്‍ ബന്ധുക്കളുടെയും അയല്‍വാസികളുടെയും പരിഹാസം അതിരുകടന്നപ്പോള്‍ മൂന്ന് പെണ്‍മക്കളുടെ അമ്മയായ യുവതി ആ കടുംകൈ ചെയ്തു. മൂന്ന് പെണ്‍കുട്ടികളെയും വധിച്ച് 27കാരിയായ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍കുഞ്ഞ് പിറക്കാത്തതില്‍ കുടുംബത്തില്‍ നിന്നും നിരന്തരം കുറ്റപ്പെടുത്തല്‍ നേരിടേണ്ടിവന്ന യുവതി കടുത്ത നിരാശയിലും മാനസികമായി തകര്‍ന്നിരുന്നതായും പോലീസ് പറഞ്ഞു.


ദക്ഷിണ ഡല്‍ഹിയിലെ അംബേദ്കര്‍ നഗറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഗം വിഹാര്‍ സ്വദേശിനി രാജു സിംഗിന്റെ് ഭാര്യ രാധാ ദേവി (27) ആണ് ഈ ക്രൂരത ചെയ്തത്. പുനിത (8), ഗീലിനി (3), സുലേന (എട്ടുമാസം) എന്നീ പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് ചുരുദാറിന്റെ ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ബത്ര ആശുപത്രിക്കു പിന്നിലെ കുറ്റിക്കാട്ടിലാണ് ഇവര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. യുവതി കെട്ടിത്തൂങ്ങിയ മരത്തിനു താഴെ കുട്ടികളെ അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു.


ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടികള്‍ മരണപ്പെട്ടിരുന്നു. യുവതിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഗുരുതരാവസ്ഥയിലായ യുവതിയെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി.


യുവതിക്കെതിരെ കൊലപാതകം, ആത്മഹത്യാശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ. താന്‍ ചെയ്യാന്‍ പോകുന്ന ക്രൂരതയെ കുറിച്ച് യുവതി തന്നെ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചിരുന്നുവെന്ന് വീട്ടുകാരുടെ മൊഴിയില്‍ നിന്നും വ്യക്തമാണെന്നും പോലീസ് പറഞ്ഞു.










from kerala news edited

via IFTTT

ഹിന്ദു സംഘടനകളുടെ ഭീഷണി: താലിയെക്കുറിച്ചുള്ള തമിഴ്‌ ടോക്‌ ഷോ നിര്‍ത്തിവെച്ചു









Story Dated: Tuesday, March 10, 2015 11:46



mangalam malayalam online newspaper

ചെന്നൈ: ഹിന്ദു സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന്‌ തമിഴ്‌ വാര്‍ത്താ ചാനലായ 'പുതിയ തലമുറൈ' താലിയെക്കുറിച്ചുള്ള ടോക്‌ ഷോ നിര്‍ത്തിവെച്ചു. വിവാഹശേഷം സ്‌ത്രീകള്‍ താലിധരിക്കേണ്ട ആവശ്യകതയെക്കുറിച്ചായിരുന്നു ടോക്‌ ഷോ. 'ഉറക്കെ സൊല്ലുങ്കല്‍' എന്ന്‌ പേരിട്ടിരുന്ന പരുപാടിയുടെ പ്രമൊ പുറത്ത്‌ എത്തിയപ്പോള്‍ മുതല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.


കഴിഞ്ഞ ഞായറാഴ്‌ച പരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന്‌ പ്രമോയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന്‌ പരുപാടി സംപ്രേക്ഷണം ചെയ്യരുതെന്ന ആവശ്യവുമായി 3500ല്‍ അധികം ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചുവെന്ന്‌ ചാനല്‍ അധികൃതര്‍ അറിയിച്ചു. തമിഴ്‌നാടിനു പുറമെ മറ്റ്‌ സംസ്‌ഥാനങ്ങളില്‍ നിന്നും ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. ഭര്‍ത്താവ്‌ ഉപേക്ഷിച്ച സ്‌ത്രീകള്‍ക്ക്‌ താലി ആവശ്യമുണ്ടോ എന്ന ചോദ്യവും, മറ്റൊരു സ്‌ത്രീ താലിയെക്കുറിച്ച്‌ സംസാരിക്കുന്നതുമായിരുന്നു പ്ര?മൊയില്‍ ഉണ്ടായിരുന്നത്‌. ഇതാണ്‌ ഹിന്ദു സംഘടനകളെ ചൊടിപ്പിച്ചത്‌. ഇത്തരം പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടില്ലെന്നായിരുന്നു ഹിന്ദു സംഘടനകളുടെ അവകാശവാദം.


താലിയെക്കുറിച്ച്‌ ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ലെന്ന്‌ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്‌.രാജ അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദുക്കള്‍ക്കെതിരെ ചര്‍ച്ച നടത്തുന്നവര്‍ മുസ്ലീം സ്‌ത്രീകള്‍ പര്‍ദ ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കന്യാസ്‌ത്രികള്‍ കുരിശ്‌ ധരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുമോ എന്ന്‌ അദ്ദേഹം ചോദിച്ചു. കഴിഞ്ഞ എട്ടിന്‌ ചാനല്‍ ഓഫീസിലേക്ക്‌ ഹിന്ദു സംഘടനകള്‍ പ്രതിഷേധ പ്രകടനവും നടത്തി. പ്രകടനത്തിനിടെ ചാനലിലെ ക്യാമറാമാനെ മര്‍ദ്ദിക്കുകയും ക്യാമറ തകര്‍ക്കുകയും ചെയ്‌തു. അതേസമയം, തമിഴ്‌നാട്ടിലെ വിവിധ സംഘടനകള്‍ ചാനലിനു പിന്തുണയുമായി രംഗത്ത്‌ എത്തിയിട്ടുണ്ട്‌. സംഭവത്തില്‍ പത്ത്‌ പേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.










from kerala news edited

via IFTTT

ആണ്‍കുട്ടിക്ക്‌ ജന്മം നല്‍കാനായില്ല: മൂന്ന്‌ പെണ്‍മക്കളെ കൊന്ന് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു









Story Dated: Tuesday, March 10, 2015 11:44



mangalam malayalam online newspaper

ന്യൂഡല്‍ഹി: ആണ്‍കുട്ടിയെ പ്രസവിച്ചില്ലെന്ന ഭര്‍ത്താവിന്റെ ശാസനയെ തുടര്‍ന്ന്‌ മൂന്ന്‌ പെണ്‍മക്കളെ കൊന്ന ശേഷം അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്നലെ രാത്രി ഡല്‍ഹി അംബേദ്‌ക്കര്‍ നഗറിലാവണ്‌ സംഭവം നടന്നത്‌. സുലേന(എട്ട്‌), ഗ്വാലിനി(മൂന്ന്‌), പുനീത(എട്ട്‌) എന്നീ പെണ്‍കുട്ടികളെയാണ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.


പെണ്‍കുട്ടികളെ കൊന്ന്‌ ജീവനൊടുക്കാന്‍ പോകുന്നുവെന്ന്‌ അമ്മ രാധ ഭര്‍ത്താവായ രാജു സിങിനെ ഫോണ്‍ ചെയ്‌ത് അറിയിച്ചിരുന്നു. ജോലി സ്‌ഥലത്തായിരുന്ന രാജു വൈകാതെ വീട്ടിലെത്തിയെങ്കിലും മരിച്ചുകിടക്കുന്ന കുട്ടികളെയാണ്‌ കണ്ടത്‌. എന്നാല്‍ കുട്ടികളെ കൊന്ന ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച രാധയെ ഉടന്‍തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പോലീസ്‌ പറഞ്ഞു. രാധയുടെ നില തൃപ്‌തികരമാണെന്ന്‌ ഡോക്‌ടര്‍ അറിയിച്ചു.


മൂന്നാം തവണയും പെണ്‍കുട്ടിക്ക്‌ ജന്മം നല്‍കിയതോടെ ആണ്‍കുട്ടിക്ക്‌ ജന്മം നല്‍കാന്‍ കഴിയാഞ്ഞതിനെ ചൊല്ലി രാജു നിരന്തരം ശാസിച്ചിരുന്നു. ഇതാണ്‌ രാധയെ ഇത്തരമൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ്‌ അറിയിച്ചു. ഇരുവരുടെയും വിവാഹം പത്ത്‌ വര്‍ഷം മുമ്പാണ്‌ നടന്നത്‌.










from kerala news edited

via IFTTT

വസ്‌തു വില്‍ക്കുന്നു എന്നത്‌ അടിസ്‌ഥാനരഹിതം: കവടിയാര്‍ കൊട്ടാരം











Story Dated: Tuesday, March 10, 2015 11:11


mangalam malayalam online newspaper

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിന്റെ വസ്‌തു ഒരു വൈദികന്‌ കൈമാറാന്‍ ധാരണയുണ്ടാക്കിയെന്ന പേരില്‍ നടക്കുന്ന പ്രചരണങ്ങള്‍ അടിസ്‌ഥാനരഹിതമെന്ന്‌ കവടിയാര്‍ കൊട്ടാരം. ഇത്തരം പ്രചരണങ്ങള്‍ അവാസ്‌തവവും വസ്‌തുതകള്‍ക്ക്‌ നിരക്കാത്തതും തെറ്റിദ്ധാരണാജനകവുമാണെന്ന്‌ കൊട്ടാരം പത്രക്കുറിപ്പില്‍ വ്യക്‌തമാക്കി.


നൂറ്റാണ്ടുകളായി തിരുവിതാംകൂര്‍ രാജകുടുംബം ജനഹൃദയങ്ങളില്‍ സ്‌ഥാനം പിടിച്ചതില്‍ ദുഖം പൂണ്ട കുബുദ്ധികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന പ്രചരണമാണിത്‌.


സ്വന്തം വസ്‌തു വില്‍ക്കുന്നതിനും വാങ്ങുന്നതിനും രാജ്യത്ത്‌ നിയമപരിരക്ഷ ഒരുപോലെയാണ്‌. കവടിയാര്‍ കൊട്ടാരത്തെ ജനങ്ങളില്‍ നിന്ന്‌ അകറ്റാന്‍ കുറെക്കാലമായി ശ്രമം നടക്കുകയാണ്‌. അതില്‍ വിജയിക്കാത്തവരാണ്‌ മറ്റ്‌ മാര്‍ഗങ്ങളിലൂടെ കൊട്ടാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നത്‌. ചില അദൃശ്യ ശക്‌തികളുടെ പിന്‍ബലത്തോടെ കെട്ടുകഥകള്‍ സൃഷ്‌ടിക്കുകയാണ്‌ ഇവര്‍ ചെയ്യുന്നതെന്നും പത്രക്കുറിപ്പില്‍ വ്യക്‌തമാക്കി.










from kerala news edited

via IFTTT