Story Dated: Tuesday, March 10, 2015 06:10
മണ്ണഞ്ചേരി: ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറിയും ക്വട്ടേഷന്‍ സംഘാംഗവുമായ വേണുഗോപാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അറസ്‌റ്റിലായവര്‍ ഉപയോഗിച്ച സിംകാര്‍ഡുകളുടെ ഉടമകളായ യുവതികളെ പോലിസ് സ്‌റ്റേഷനില്‍ വിളിച്ച് ചോദ്യം ചെയ്‌തതായി സൂചന.കൊലപാതകം ആസുത്രണം ചെയ്‌ത മുന്നുമാസം കൊണ്ട് അമ്പതോളം സിംകാര്‍ഡുകള്‍ പ്രതികള്‍ പലപ്പോഴായി ഉപയോഗിച്ചതായി പോലീസ് നേരത്തേ കണ്ടേത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചശേഷമാണ് സിംകാര്‍ഡുടമകളായ യുവതികളെ മാരാരിക്കുളം സി.ഐയും കേസിന്റെ അന്വേഷണോദ്യോഗസ്‌ഥനായ സി.ഐ. കെ.ജി അനിഷ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.
മണ്ണഞ്ചേരി, മാരാരിക്കുളംതെക്ക് പഞ്ചായത്തുകളിലെ വിവിധ സ്‌ഥലങ്ങളിലുള്ള മൂന്ന് യുവതികളെയാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സി.ഐ. സ്‌റ്റേഷനില്‍ വിളിച്ച്‌്് ചോദ്യംചെയ്‌തത്. കേസില്‍ അറസ്‌റ്റിലായ ബന്ധുക്കളായ മൂന്നു യുവതികള്‍ സംഭവദിവസം വേണുഗോപാലിന്റെ പുലര്‍ച്ചയിലെ ഓരോ നീക്കവും പ്രതികള്‍ക്ക് കൈമാറിയ ഫോണിലെ സിംകാര്‍ഡ് എമ്മാച്ചന്‍ വധകേസിലെ പ്രതിയായ പ്രേമലതയുടെ പേരില്‍ വാങ്ങിയവയായിരുന്നു.
എമ്മാച്ചന്‍ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചമുതല്‍ എമ്മാച്ചന്റെ നീക്കം പ്രധാനപ്രതിയായിരുന്ന വേണുഗോപാലിന് കൈമാറിയത് പ്രേമലതയായിരുന്നു. യുവതികളെ ചോദ്യംചെയ്‌തതില്‍ നിന്നു ലഭിച്ചവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികളുടെ വീട്ടില്‍ രാത്രിയില്‍ പോലീസ് റെയ്‌ഡ് നടത്തിയതായും അറിയുന്നു. ഇതിനകം പതിമൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തെങ്കിലും കേസിലെ പ്രധാന പ്രതികളായ കോട്ടയം സ്വദേശികള്‍ എന്ന് പറയപ്പെടുന്ന ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേരെ ഇനിയും പിടികൂടാന്‍ കഴിയാത്തത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയുമുയരുന്നുണ്ട്.
സംഭവം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയാല്‍ കേസ് ദുര്‍ബലപ്പെടുമെന്ന ആശങ്കയുമുണ്ട്. അതോടൊപ്പം റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യത്തിലിറങ്ങാനും ഇതുവഴി സാധിക്കുമെന്നാണ് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
from kerala news edited
via IFTTT