121

Powered By Blogger

Monday, 9 March 2015

മാണിയെ അറസ്റ്റു ചെയ്യണമെന്ന് അടിയന്തര പ്രമേയ നോട്ടീസ്; പ്രതിപക്ഷം ഇറങ്ങിപ്പോയി









Story Dated: Tuesday, March 10, 2015 10:30



mangalam malayalam online newspaper

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സി.പി.എം അംഗം എസ്.ശര്‍മ്മയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ബാര്‍ കോഴക്കേസില്‍ പ്രതിയായ മാണിയെ അറസ്റ്റു ചെയ്യണമെന്ന് ശര്‍മ്മ ആവശ്യപ്പെട്ടു. ജെയിംസ് മാത്യൂ എം.എല്‍.എയെ അറസ്റ്റു ചെയ്ത സര്‍ക്കാര്‍ എന്തുകൊണ്ടാണ് മാണിയെ അറസ്റ്റു ചെയ്യാന്‍ മണിക്കുന്നത്. പ്രതിപക്ഷ എം.എല്‍.എയ്ക്ക് ഒരു നീതിയും ഭരണപക്ഷ മന്ത്രിക്ക് മറ്റൊരു നീതിയുമാണ് സര്‍ക്കാര്‍ പാലിക്കുന്നത്.


മാണിക്ക് കോഴ നല്‍കിയെന്ന് ബാര്‍ ഉടമകള്‍ വ്യക്തമാക്കിയിട്ട്. മാണിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും അറസ്റ്റു ചെയ്യാന്‍ പോലീസ് മടിക്കുകയാണ്. മാണി ധനകാര്യമന്ത്രിയായിരിക്കേ എങ്ങനെ നിഷ്പക്ഷമായ അന്വേഷണം നടക്കും. മാണിയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.


എന്നാല്‍ അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോവുകയാണെന്ന് നോട്ടീസില്‍ മറുപടി നല്‍കിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഹൈക്കോടതിയും വിജിലന്‍സ് കോടതിയും ലോകായുക്തയും കേസന്വേഷണത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയിട്ടണ്ട്. അന്വേഷണം നീതിയുക്തവും നിഷ്പക്ഷവുമായിരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. ഇതേതുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ അടിയന്തര പ്രമേയത്തിന് അവതരണനുമതി നിഷേധിച്ചു.


അതേസമയം, സര്‍ക്കാര്‍ വീഴുമെന്ന് ഭയംകൊണ്ടാണ് മാണിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. മാലാഖയിരിക്കേണ്ട സ്ഥലത്ത് ചെകുത്താനെ പോലെ മാണി കയറിയിരിക്കുന്നു. കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേട് കേരളത്തിനാണെന്നും വി.എസ് കുറ്റപ്പെടുത്തി. തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.










from kerala news edited

via IFTTT