Story Dated: Tuesday, March 10, 2015 06:10
തുറവൂര്‍: സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ത്തട്ടിലെ സീലിംഗ് നിലംപതിച്ചു. ഒഴിവുദിവസമായിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. കോടംതുരത്ത് ഗവ. എല്‍.പി.എസില്‍ 2013-14ലെ എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ക്ലാസ് മുറികളുടെ മേല്‍ത്തട്ടിലെ സീലിംഗാണ് നിലംപതിച്ചത്. എസ്.എം.സി അടക്കമുള്ള സംവിധാനങ്ങളെ അറിയിക്കാതെ പഞ്ചായത്തും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരത്തെ തന്നെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
11 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ എസ്.എം.സി ചെയര്‍മാന്‍ എ.ആര്‍ സ്‌റ്റീഫന്‍, ജില്ലാ കലക്‌ടര്‍, ഡി.ഇ.ഒ, എ.ഇ.ഒ, എസ്.എസ്.എ പ്രോജക്‌ട് ഓഫീസര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
from kerala news edited
via IFTTT