വി.അന്തോനീസിന്റെ നൊവേനയും ദിവ്യബലിയും
Posted on: 09 Mar 2015
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ വിശുദ്ധഅന്തോനീസിന്റെ നൊവേനയും ദിവ്യബലിയും മാര്‍ച്ച് 10 ന് നടക്കും. നോര്‍ത്തെന്‍ഡിലെ സെന്റ് ഹില്‍ഡസ് ദേവാലയത്തില്‍ രാത്രി 7 മണി മുതലാണ് തിരുക്കര്‍മ്മങ്ങള്‍. ഫാ.റോബിന്‍സണ്‍ മെല്‍ക്കിസിന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ലത്തീന്‍ ക്രമത്തിലുള്ള ദിവ്യബലിയെത്തുടര്‍ന്നാവും നൊവേനയും മറ്റ്തിരുക്കര്‍മ്മങ്ങളും നടക്കുക.
പള്ളിയുടെ വിലാസം: St.Hildas CHurch, 66, Kenworthy Lane, Northenden, Manchester, M224EF
വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍
from kerala news edited
via IFTTT