വേശ്യാലയം വരണമെന്ന് പറഞ്ഞ് വിവാദമാക്കിയവര്‍ക്കായി വിശദീകരണവുമായി നവ്യനായര്‍. താന്‍ വേശ്യാലയം വരണമെന്ന് പറഞ്ഞിട്ടില്ലെന്ന് താരം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ വിശദീകരിക്കുന്നു. 'നമ്മുടെ നാട്ടില്‍ സ്ത്രീ പീഡനങ്ങള്‍ പെരുകി വരുന്നു. പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നുമില്ല. ചിലര്‍ പറയുന്നു വേശ്യാലയങ്ങള്‍ വന്നാല്‍ ഇതിന് മാറ്റം വരുമെന്ന്. നമ്മുടെ ഗവണ്‍മെന്റ് ഇതിനെകുറിച്ച് ആലോചിച്ച് വിദഗ്ധ അഭിപ്രായം തേടി, നമ്മുടെ സംസ്‌കാരത്തിനും സാഹചര്യത്തിനും ചേരുന്നു എങ്കില്‍ അങ്ങനെ ഒരു തീരുമാനം എടുക്കുക..ഇതാണ് താന്‍ പറഞ്ഞത്.
സ്ത്രീകളുടെ വസ്ത്രധാരണ കാര്യത്തില്‍ അത് എല്ലാവരുടേയും സ്വാതന്ത്ര്യമാണ്, എങ്കിലും സാഹചര്യത്തിനും ശരീരത്തിനും യോജിച്ച വസ്ത്രങ്ങള്‍ ധരിക്കുക എന്നാണ് ഞാന്‍ കരുതുന്നത്. ഇതാണ് ഞാന്‍ പറഞ്ഞ അഭിപ്രായം. ഇതില്‍ തെറ്റുട്ടെങ്കില്‍ ക്ഷമ ചോദിക്കാന്‍ തയാറാണ്. ഒരു വിവാദത്തിനും എനിക്ക് താത്പര്യമില്ല. അഭിപ്രായം ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ സദയം ക്ഷമിക്കുക. ഇങ്ങനെ പോകുന്നു ഫേസ്ബുക്ക് കുറിപ്പ്
from kerala news edited
via IFTTT