Story Dated: Tuesday, March 10, 2015 10:10
ബ്യൂണസ് ഏരീസ്: അര്‍ജന്റീനയില്‍ രണ്ടു ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഫ്രഞ്ച് റിയാലിറ്റി ടിവി താരങ്ങള്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. ഇവരില്‍ എട്ടു പേര്‍ ഫ്രഞ്ച് പൗരന്മാരും രണ്ടു പേര്‍ അര്‍ജന്റീനിയന്‍ പൈലറ്റുമാണ്. ജുവാന്‍ കാര്‍ലോസ് കാസ്റ്റിലോ, റോബര്‍ട്ടോ അബാട്ടെ എന്നിവരാണ് പൈലറ്റുമാര്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഫ്രഞ്ച് പൗരന്മാരെ കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. ഉത്തര അര്‍ജന്റീനയിലെ ല റിയോജ പ്രവിശ്യയിലെ വില്ല കാസ്റ്റില്‍ തിങ്കളാഴ്ചയാണ് അപകടം നടന്നതെന്ന് സര്‍ക്കാര്‍ വക്താവ് ദിസെല്‍ ക്യൂണോ പറഞ്ഞു.
ഷൂട്ടിംഗിനിടെയാണ് അപകടം നടന്നതെന്ന് സൂചനയുണ്ട്. യൂറോപ്പില്‍ ഏറെ പ്രചാരമുള്ള 'ഡ്രോപ്ഡ്' എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. രണ്ടു ഹെലികോപ്ടറിലെയും ആരും തന്നെ രക്ഷപ്പെട്ടില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല.
റിയാലിറ്റി ഷോ സംഘം ഞായറാഴ്ചയാണ് അര്‍ജന്റീനയില്‍ എത്തിയത്. നേരത്തെ സ്വിറ്റ്‌സര്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ സംഘം ചിത്രീകരണം നടത്തിയിരുന്നു.
from kerala news edited
via IFTTT