121

Powered By Blogger

Monday, 9 March 2015

ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഐ.എന്‍.ഒ.സി. (കേരള ചാപ്റ്റര്‍) അനുശോചനം രേഖപ്പെടുത്തി








ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഐ.എന്‍.ഒ.സി. (കേരള ചാപ്റ്റര്‍) അനുശോചനം രേഖപ്പെടുത്തി


Posted on: 09 Mar 2015



ന്യൂയോര്‍ക്ക്: സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) കേരള ചാപറ്റര്‍ അനുശോചനം രേഖപ്പെടുത്തി.

മന്ത്രി, നിയമസഭാ സ്പീക്കര്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ ജനഹിതമറിഞ്ഞ് പ്രവര്‍ത്തിച്ച മാന്യനായ പൊതുപ്രവര്‍ത്തകനായിരുന്നു അകാലത്തില്‍ പൊലിഞ്ഞ ജി. കാര്‍ത്തികേയനെന്ന് പ്രസിഡന്റ് ജയചന്ദ്രന്‍ രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി യു.എ. നസീര്‍, ട്രഷറര്‍ ജോസ് തെക്കേടം എന്നിവര്‍ അനുശോചനക്കുറിപ്പില്‍ അറിയിച്ചു. കപടമായ സൗഹാര്‍ദം പ്രകടിപ്പിക്കല്‍ വശമില്ലാത്ത, മുന്‍നിരയിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കാത്ത രാഷ്ട്രീയത്തിലെ അപൂര്‍വമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു എല്ലാവര്‍ക്കും പ്രിയപ്പെട്ട ജി.കെ. എന്നും അവര്‍ പറഞ്ഞു.


മുഖം നോക്കാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്ത കരുത്തനായിരുന്ന ജി. കാര്‍ത്തികേയന്റെ നിര്യാണം സാംസ്‌ക്കാരിക കേരളത്തിന് കനത്ത നഷ്ടമാണ് സൃഷ്ടിച്ചിക്കുന്നതെന്ന് യു.എ. നസീര്‍ അഭിപ്രായപ്പെട്ടു. ചികിത്സാര്‍ത്ഥം അമേരിക്കയില്‍ വന്നപ്പോള്‍ നേരില്‍ കാണാന്‍ സാധിച്ചില്ലെങ്കിലും ആശുപത്രിയില്‍ മകനെ അയച്ച് സുഖവിവരങ്ങള്‍ തിരക്കിയ കാര്യവും നസീര്‍ ഓര്‍മ്മിച്ചു.





മൊയ്തീന്‍ പുത്തന്‍ചിറ












from kerala news edited

via IFTTT

Related Posts:

  • ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ്Posted on: 26 Dec 2014 ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ 2015 ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ഡിസംബര്‍ 28-ന് സെന്റ് മേരീസ് ഓര… Read More
  • ഡാളസ് ഡാന്‍സ് ഫിയാസ്റ്റ ശനിയാഴ്ച ഡാളസ് ഡാന്‍സ് ഫിയാസ്റ്റ ശനിയാഴ്ചPosted on: 26 Dec 2014 ഡാളസ്: സെന്റ് മേരീസ് വലിയ പള്ളി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഡാളസ് ഡാന്‍സ് ഫീയാസ്റ്റ ഡിസംബര്‍ 27-ന് വൈകിട്ട് 5 മണിക്ക് വലിയപള്ളി ഓഡിറ്റോറിയത്തില്‍… Read More
  • രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് സംഘടിപ്പിച്ചു ഫിലാഡല്‍ഫിയ: മലങ്കര ആര്‍ച്ച് ഡയോസിസിന്റെ ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് നടന്നുസെന്റ് പീറ്റേഴ്‌സ് സിറിയക് കത്തീഡ്രലില്‍ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് സംസാര… Read More
  • സജ്ഞയ് ചപോല്‍ക്കറിന്റെ പെയിന്റിംഗ് പ്രദര്‍ശനം സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ സജ്ഞയ് ചപോല്‍ക്കറിന്റെ പെയിന്റിംഗ് പ്രദര്‍ശനം സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍Posted on: 24 Dec 2014 ദോഹ. മീഡിയ പ്ലൂസ് കലാകാരനായ സജ്ഞയ് ചപോല്‍ക്കറിന്റെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പെയിന്റിംഗ് പ്രദര്‍ശനം സ്‌കില്‍സ്… Read More
  • ഇന്‍കാസ് സ്വീകരണം നല്‍കി ഇന്‍കാസ് സ്വീകരണം നല്‍കിPosted on: 24 Dec 2014 ദോഹ : സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം ദോഹയില്‍ എത്തിയ ചിറക്കല്‍ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും കോണ്‍ഗ്രസ്സ് നേതാവുമായ എ വി രവീന്ദ്രന്‍ അലവിലിനു ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റ… Read More