121

Powered By Blogger

Sunday 19 January 2020

പത്തുദിവസത്തിനിടെ പെട്രോളിന് കുറഞ്ഞത് 98 പൈസ; ഡീസലിനാകട്ടെ 1.85 രൂപയും

ന്യൂഡൽഹി: തുടർച്ചയായി അഞ്ചാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു. പെട്രോൾ വില 11 പൈസയും ഡീസൽവില 19 പൈസയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. കഴിഞ്ഞ 10 ദിവസത്തെ വില പരിശോധിച്ചാൽ പെട്രോളിന് ശരാശരി 98 പൈസയും ഡീസലിന് 1.85 രൂപയുമാണ് കുറഞ്ഞത്. ഡൽഹിയിൽ പെട്രോളിന് 74.98 രൂപയാണ് തിങ്കളാഴ്ചയിലെ വില. ഡീസലിനാകട്ടെ 68.26 രൂപയും. മുംബൈയിലാകട്ടെ ഇത് യഥാക്രമം 80.58 രൂപയും 71.57 രൂപയുമാണ്. പെട്രോൾ വില കൊച്ചി: 76.93 രൂപ കോഴിക്കോട്: 77.23 രൂപ തിരുവനന്തപുരം: 78.42 രൂപ ഡീസൽ വില കൊച്ചി: 72.02 കോഴിക്കോട്: 72.32 തിരുവനന്തപുരം: 73.41 Big cut in petrol, diesel price in 10 days

from money rss http://bit.ly/3aqO5ow
via IFTTT

ഹല്‍വ സെറിമണി! ബജറ്റിനുമുമ്പ് ഹല്‍വ ഉണ്ടാക്കുന്നത് എന്തിന്?

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഹൽവ സെറിമണി പാർലമെന്റിന്റെ നോർത്ത് ബ്ലോക്കിൽ തിങ്കളാഴ്ച നടക്കും. ബജറ്റ് രേഖകളുടെ അച്ചടി തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഈ ചടങ്ങ് നടക്കാറുള്ളത്. ഉദ്യോഗസ്ഥർക്ക് ഹൽവ പാചകംചെയ്ത് വിതരണംചെയ്യുന്നതാണ് ചടങ്ങ്. മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. കേന്ദ്ര ബജറ്റിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ധനകാര്യമന്ത്രാലയത്തിൽ എല്ലാ ബജറ്റിനുമുമ്പും ഹൽവ സെറിമണി നടത്തുന്നത്. ഹൽവ വിതരണത്തിനുശേഷം മന്ത്രാലയത്തിലെ മിക്ക ഉദ്യോഗസ്ഥരും മുഴുവൻ സമയവും ബജറ്റുമായി ബന്ധപ്പെട്ട ജോലികളിലാവും. ഏതാനും ചില മുതിർന്ന ഉദ്യോഗസ്ഥർക്കൊഴികെ മറ്റാർക്കും ഈ ദിവസങ്ങളിൽ വീട്ടിൽപോകാനോ ബന്ധുക്കളുമായി ഫോണിൽപോലും ബന്ധപ്പെടാനോ അനുവാദമുണ്ടാകില്ല. ബജറ്റ് അവതരണംവരെ മന്ത്രാലയത്തിൽ ഈ നിയന്ത്രണം തുടരും. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്കാണ് ധനമന്ത്രി നിർമല സീതാരാമെൻ ബജറ്റ് അവതരിപ്പിക്കുക.

from money rss http://bit.ly/2tyoEAD
via IFTTT

നമ്മള്‍ നമുക്കായി ജീവിതം ഡിസൈന്‍ ചെയ്യണം

കഴിഞ്ഞ ആഴ്ച എന്റെ അധ്യാപകജീവിത കാലഘട്ടത്തിലെ അവസാനത്തെ പ്രീ-ഡിഗ്രി ബാച്ചിന്റെ റീയൂണിയനി'ൽ പങ്കെടുത്തു. ഇരുപത് വർഷം മുമ്പ് പഠിച്ചിറങ്ങിയ അവർ പ്ലസ് ടു വിദ്യാഭ്യാസ പദ്ധതി തുടങ്ങുന്നതിനു മുമ്പുള്ള ബാച്ചിൽപ്പെട്ടവരായിരുന്നു. വിദ്യാർഥികൾ ജീവിതത്തിൽ എവിടെയെത്തി എന്നറിയാനുള്ള ആകാംക്ഷയായിരുന്നു എനിക്ക് കൂടുതലായി ഉണ്ടായിരുന്നത്. അവരിൽ ചിലർ അധ്യാപകരായി, ചിലർ ബിസിനസ് രംഗത്താണ്. മറ്റു ചിലർ വ്യത്യസ്ത തൊഴിൽമേഖലകളിൽ ഏർപ്പെട്ടിരിക്കുന്നു. വിദേശത്ത് ജോലിചെയ്യുന്ന ചിലർക്ക് ജോലി സംബന്ധമായി ലീവ് ലഭിക്കാതിരുന്നിട്ടും സംഘാടനച്ചെലവിലേക്ക് അവരുടെ സംഭാവനയും അയച്ചുകൊടുത്തുകൊണ്ട് സഹകരിച്ചു. എല്ലാവർക്കും ഒന്നേ പറയാനുണ്ടായിരുന്നുള്ളു. 'മിസ് പഠിപ്പിച്ച സപ്ലൈയും ഡിമാൻഡും ഇക്വിലിബ്രിയവും ഒന്നും വെറുതെയായില്ല, മിസ്സേ, ഞങ്ങളൊക്കെ രക്ഷപ്പെട്ടു.' അപ്പോൾ ചില പരാജയകഥകളും കേൾക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. പലരും ജീവിതത്തിന്റെ കയ്പുനീർ ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അനുഭവിച്ചിട്ടുണ്ട്. എന്നാൽ, പരാജയങ്ങളിൽ ആരെയും പഴിചാരാതെ ജിവിതത്തെ നേരിട്ട കഥകളും പലരിൽനിന്നും കേൾക്കുകയുണ്ടായി. ഗാർഹിക സാമ്പത്തികശാസ്ത്ര രംഗത്ത് ധാരാളം സാമ്പത്തിക ആശയങ്ങൾ നൽകിയ നൊബേൽസമ്മാന ജേതാവായ സാമ്പത്തികശസ്ത്രജ്ഞനാണ് ജി.എസ്. ബക്കർ. മനുഷ്യവിഭവശേഷിയെ യുക്തിസഹമാക്കുകയും ഉപയുക്തത കൂട്ടുന്നതായി മാറ്റുന്നതെങ്ങനെ എന്നുള്ളതായിരുന്നു സാമൂഹിക സാമ്പത്തികശാസ്ത്ര പ്രൊഫസറായ അദ്ദേഹത്തിന്റെ പഠനങ്ങൾ. സാമ്പത്തിക വിദഗ്ദ്ധരും പദ്ധതി നിർമാതാക്കളും മനുഷ്യവിഭവശേഷി കണ്ടെത്തി നിക്ഷേപിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്ന് 'എ ട്രിറ്റീസ് ഓൺ മണി' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം സമർത്ഥിക്കുന്നു. ഒരുവന്റെ പെരുമാറ്റം, മുൻഗണനകൾ, മനോഭാവം, കുടുംബത്തിന്റെ സന്തുലിതാവസ്ഥ തുടങ്ങിയ സാമ്പത്തിക അനുമാനങ്ങൾ ഇതിൽ ഏറെ നിർണായകമാണ്. ഒരുവൻ വ്യക്തിപരമായും കുടുംബപരമായും ജീവിതവിജയം കൈവരിക്കുന്നതിന്റെ പിന്നിൽ അടിസ്ഥാനപരമായി സ്ഥായിയായ ഘടകങ്ങൾ എന്ന് വിളിക്കാനുതകുന്ന തരത്തിലുള്ള ചില കാര്യങ്ങൾ അനിവാര്യമാണ്. ഇവയുടെ മുൻഗണനാക്രമങ്ങൾ സ്ഥലകാല-വ്യക്തിവ്യത്യാസങ്ങൾക്കനുസരിച്ച് മാറിമറിയപ്പെട്ടേക്കാം. ഒന്നാമതായി സ്ത്രീപുരുഷഭേദമെന്യേ സ്വന്തം ജീവിതത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക എന്നതാണ്. മറ്റുള്ളവരെ പഴിചാരി, അവർ കാരണം തനിക്ക് സാമ്പത്തികമായി ഉയരാൻ പറ്റിയില്ല എന്ന് വിലപിക്കുന്നവരെ കണ്ടുമുട്ടാറുണ്ട്. ജീവിതപങ്കാളി ഉത്തരവാദിത്വമില്ലാത്ത ആളാണെങ്കിൽ സ്വയം കൂടുതൽ ഉത്തരവാദിത്വമുള്ളവരായി മാറുക എന്നതാവണം ജീവിതസമീപനം. രണ്ടാമത്തേത് ജീവിക്കാനുതകുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് വേണ്ടത്. ഡിഗ്രി എന്നതിനപ്പുറം അടിസ്ഥാന അറിവ് ആവശ്യമാണ്. അറിവുപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ എന്തും ഉത്പാദിപ്പിക്കാം. ഉത്പാദിത വസ്തുവിന് വിപണി ഉണ്ടായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. മൂന്നാമതായി പണിയെടുക്കാനുള്ള സന്നദ്ധതയാണ്. പല ബിസിനസുകളും വിവിധ ജോലികളും മാറിമാറി ചെയ്യേണ്ട അവസ്ഥയുണ്ടായേക്കാം. അതനുസരിച്ച് അഡാപ്റ്റബിലിറ്റി എന്നൊക്കെ പറയുന്ന തരത്തിലുള്ള താദാത്മ്യപ്പെടാനുള്ള സന്നദ്ധതയാണ് ആവശ്യമായിട്ടുള്ളത്. നെഗറ്റീവ് എനർജി ലഭിക്കുന്ന സാഹചര്യങ്ങളിൽനിന്നും വ്യക്തികളിൽനിന്നും ബോധപൂർവം അകലുന്ന തരത്തിലുള്ള ഒരു പോസിറ്റീവ് സമീപനമാണ് ആർജിക്കേണ്ടത്. നാലാമതായി നേട്ടങ്ങളോടൊപ്പംതന്നെ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ജീവിതക്രമമുണ്ടാവണം. ഇക്കാര്യത്തിൽ ഭാര്യാഭർത്താക്കന്മാർ ജീവിതപങ്കാളിയെ തനിക്ക് പറ്റിയ ആളാക്കാൻ പരിശ്രമിക്കാതെ പങ്കാളിക്ക് പറ്റിയ ആളായി മാറാൻ ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകളിലെ വിവേകവും സുതാര്യതയും ജീവിതവിജയത്തിന് അടിസ്ഥാന പടിയാണ്. ഏത് ബുദ്ധിമാനായ മനുഷ്യനും അബദ്ധങ്ങൾ പറ്റാറുണ്ട്. ഓർക്കുക, നമ്മൾ നമുക്കായി ജീവിതം ഡിസൈൻ ചെയ്തില്ലെങ്കിൽ മറ്റുള്ളവർ ഡിസൈൻ ചെയ്തതിൽച്ചെന്ന് പെടും. അതാകട്ടെ പലപ്പോഴും നമ്മുടെ ആവശ്യത്തിനുതകുന്നതാവണമെന്നില്ല. ആഡം സ്മിത്തിന്റെ അഭിപ്രായത്തിൽ 'ഒരുവൻ ധനവാനാണോ ദരിദ്രനാണോ എന്ന് നിശ്ചയിക്കുന്നത് മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്താതെ, നമുക്കാവശ്യമുള്ള വസ്തുക്കളും ജീവിതസൗകര്യങ്ങളും അനുഭവിക്കാനാവുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയാണ്'. We must design life for ourselves

from money rss http://bit.ly/2ueBt3a
via IFTTT

കേരളത്തിലെ ഉയർന്ന ‘റെറ’ രജിസ്‌ട്രേഷൻ നിരക്ക് റിയൽ എസ്റ്റേറ്റ് മേഖലയുടെ നടുവൊടിക്കുന്നു

കുറഞ്ഞ വിലയിലും സുതാര്യതയിലും ഉപഭോക്താക്കൾക്ക് ഫ്ലാറ്റുകൾ വില്ലകളും ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന 'റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി' (റെറ)യിലെ രജിസ്ട്രേഷൻ ഇനത്തിൽ സംസ്ഥാനം ഈടാക്കുന്നത് വൻതുക. മറ്റു സംസ്ഥാനങ്ങളെക്കാൾ ഏകദേശം അഞ്ച് ഇരട്ടിയാണ് കേരളത്തിലെ 'റെറ' രജിസ്ട്രേഷൻ ഫീസ്. നിർമാണത്തിലിരിക്കുന്ന പാർപ്പിട സമുച്ചയങ്ങൾക്ക് ചതുരശ്ര മീറ്ററിന് 25 രൂപ നിരക്കിലാണ് രജിസ്ട്രേഷൻ ഫീസായി കേരളം ഈടാക്കുന്നത്. പുതിയ കെട്ടിടത്തിന് 50 രൂപയും വാണിജ്യ കെട്ടിടത്തിന് 100 രൂപയുമാണ് നിരക്ക്. മൊത്തം ഫ്ളോർ ഏരിയയ്ക്കാണ് ഇത്. കൂടാതെ, പ്ലോട്ടിന് ചതുരശ്ര മീറ്ററിന് 10 രൂപയുമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ പാർപ്പിട സമുച്ചയത്തിന് ചതുരശ്ര മീറ്ററിന് മൊത്തം അഞ്ച് മുതൽ 10 രൂപ വരെ മാത്രം ഈടാക്കുന്ന സ്ഥാനത്താണ് ഇത്. മറ്റു സംസ്ഥാനങ്ങളിൽ വാണിജ്യ കെട്ടിടത്തിനും കുറഞ്ഞ നിരക്കാണുള്ളത്. ചതുരശ്ര മീറ്ററിന് ശരാശരി 10 മുതൽ 25 രൂപ വരെയാണ് നിരക്ക്. എന്നാൽ, കേരളത്തിൽ ഇത് 100 രൂപയാണ്. നിലവിലെ നിരക്ക് വച്ച് ഒരേക്കർ സ്ഥലത്ത് 10,000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള കെട്ടിടം നിർമിക്കണമെങ്കിൽ ഏകദേശം 5.5 ലക്ഷം രൂപ 'റെറ' രജിസ്ട്രേഷൻ ഇനത്തിൽ ബിൽഡർമാർ ചെലവിടണം. വാണിജ്യ കെട്ടിടമാണെങ്കിൽ 10.5 ലക്ഷം രൂപയായി ഇത് ഉയരും. തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസും കൂടിയാകുമ്പോൾ വൻ ബാധ്യതയാണ് കേരളത്തിലെ ബിൽഡർമാർക്ക് വരുന്നത്. കേരളത്തിലെ ഉയർന്ന നിരക്ക് റിയൽ എസ്റ്റേറ്റ് മേഖലയെ തകർക്കുമെന്നാണ് ബിൽഡർമാരുടെ ആശങ്ക. ഉയർന്ന നിരക്ക് ആത്യന്തികമായും ഉപഭോക്താവിന്റെ കൈയിൽനിന്ന് ഈടാക്കുന്നതു കാരണം വിൽപ്പനയെ ബാധിക്കുമെന്നാണ് പറയുന്നത്. മറ്റു സംസ്ഥാനങ്ങൾ കുറഞ്ഞ നിരക്ക് ഏർപ്പെടുത്തുമ്പോൾ ഇന്ത്യയിൽത്തന്നെ ഏറ്റവും ഉയർന്ന നിരക്ക് കേരളം ഏർപ്പെടുത്തുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് ബിൽഡർമാരുടെ ചോദ്യം. ഭൂമിക്ക് വില കൂടുതലുള്ള ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ കേരളത്തെക്കാളും കുറവാണ് നിരക്ക്. കൂടാതെ, മറ്റു സംസ്ഥനങ്ങളിൽ ഫീസിന് ഉയർന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിൽ ഉയർന്ന പരിധിയില്ല. അതോറിറ്റിയുടെയും അപ്പലേറ്റ് അതോറിറ്റിയുടെയും ചെലവ് രജിസ്ട്രേഷൻ ഇനത്തിലാണ് കണ്ടെത്തേണ്ടത്. കേരളത്തിൽ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ എണ്ണം കുറവാണ്. അതാവാം ഉയർന്ന നിരക്ക് കേരള സർക്കാർ നിശ്ചയിച്ചതെന്ന് കേരള 'റെറ' ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കും 'റെറ' രജിസ്ട്രേഷന് കേരളത്തിൽ ഉയർന്ന നിരക്കാണ്. വ്യക്തികൾക്ക് 25,000 രൂപയും സ്ഥാപനങ്ങൾക്ക് 2.5 ലക്ഷം രൂപയുമാണ് ഫീസ്. ഇതും കേരളത്തിൽ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് റിയൽ എസ്റ്റേറ്റ് ഏജന്റുമാരെ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ്. അടുത്തിടെ കെട്ടിടനിർമാണ നിയമങ്ങളിൽ വന്ന മാറ്റവും നിർമാണ മേഖലയിലെ വിവിധ ഫീസ് നിരക്കുകൾ കൂട്ടിയിരുന്നു. അതിന്റെ കൂടെയാണ് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന റെറ. sanishwyd@gmail.com

from money rss http://bit.ly/2G8w9Rz
via IFTTT

നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി താമസിയാതെ നഷ്ടത്തിലായി

മുംബൈ: മികച്ച നേട്ടത്തെടായണ് വിപണിയിൽ വ്യാപാരം ആരംഭിച്ചതെങ്കിലും താമിസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 121 പോയന്റ് ഉയർന്ന് 42067ലും നിഫ്റ്റി 23 പോയന്റ് നേട്ടത്തിൽ 12375ലുമാണ് വ്യപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 856 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 781 ഓഹരികൾ നഷ്ടത്തിലുമാണ്. പവർഗ്രിഡ് കോർപ്, ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, കോൾ ഇന്ത്യ, ഒഎൻജിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐഒസി, എച്ച്സിഎൽ ടെക്, സീ എന്റർടെയൻമെന്റ്, ടിസിഎസ്, വിപ്രോ, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതാണ് ഓഹരി വിപണിയെ ബാധിച്ചത്.

from money rss http://bit.ly/2tyOaFY
via IFTTT

കേരളത്തിലെ ഗ്രാമീണമേഖയില്‍ 88 ശതമാനം കുടുംബങ്ങളും കടക്കെണിയില്‍

കോട്ടയം: കേരളത്തിലെ ഗ്രാമീണമേഖലയിൽ സാന്പത്തികമായി പിന്നാക്കംനിൽക്കുന്ന 88 ശതമാനം കുടുംബങ്ങളും ചെറുതും വലുതുമായ വായ്പകളുടെ പിടിയിലാണെന്ന് പഠനം. കടബാധിതരിൽ നാലിൽ മൂന്ന് കുടുംബങ്ങളും വായ്പാതവണകൾ അടച്ചശേഷം മറ്റു വീട്ടുചെലവുകൾക്കുള്ള പണം കണ്ടെത്താൻ വിഷമിക്കുന്നു. നിലവിലുള്ള കടം അടയ്ക്കാൻ വീണ്ടും കടമെടുക്കാൻ നിർബന്ധിതരാകുന്നതോടെ കടക്കെണിയിൽ പെട്ടുപോകുന്നവരുടെ എണ്ണവും കൂടുകയാണ്. പലരുടെയും പ്രതിമാസ തിരിച്ചടവുതുക മാസവരുമാനത്തെക്കാൾ കൂടുതലാണ്. മറ്റൊരു നാലിലൊന്ന് കുടുംബം മാസവരുമാനത്തിന്റെ പകുതി തിരിച്ചടവിന് ഉപയോഗിക്കുകയും ചെയ്യുന്നതോടെ വീട്ടുബജറ്റിന്റെ താളംതെറ്റുന്നു. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക്ക് ആൻഡ് എൻവയണ്മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിവിധ പഞ്ചായത്തുകളിൽ സാന്പത്തികമായി പിന്നാക്കംനിൽക്കുന്ന മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കിടയിലാണ് സർവേ നടത്തിയത്. കൂടുതൽ വായ്പകളും കാർഡുടമകളായ സ്ത്രീകളുടെ പേരിലാണെന്നതാണ് പ്രധാന കാര്യം. കുടുംബശ്രീ, സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികൾ എന്നിവയുടെ സംഘവായ്പകൾ സ്ത്രീകൾക്കുമാത്രമേ ലഭ്യമാകുന്നുള്ളൂവെന്നതിനാൽ സ്ത്രീകൾക്ക് പുരുഷന്മാരുടെ പേരിലുള്ളതിനെക്കാൾ രണ്ടര ഇരട്ടി വായ്പകളുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാൽ, ലഭ്യമാകുന്ന വായ്പകൾ എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നതിൽ ഇവർക്ക് കുറഞ്ഞ അധികാരമേയുള്ളൂ. 50 ശതമാനംപേർക്കും തുകവിനിയോഗത്തിൽ യാതൊരു പങ്കുമില്ല. സംഘവായ്പയെടുത്ത സ്ത്രീകളിൽ 10 ശതമാനത്തിൽ താഴെയേ വായ്പയെടുക്കണമെന്ന തീരുമാനം ഒറ്റയ്ക്കെടുത്തിട്ടുള്ളൂ. സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണമാണ് സംഘവായ്പാ പദ്ധതികളുടെ ലക്ഷ്യമെങ്കിലും പകുതിയോളം സ്ത്രീകളും അതനുഭവിക്കാത്തവരാണെന്നാണ് പഠനം നൽകുന്ന വിവരം. വീടുനിർമാണം, നവീകരണം, ആരോഗ്യാവശ്യം, മറ്റുകടങ്ങൾ വീട്ടൽ തുടങ്ങിയവയ്ക്കായാണ് പ്രധാനമായും തുക ഉപയോഗിക്കുന്നത്. ഒരാൾ രണ്ടിൽ കൂടുതൽ കമ്പനികളിൽനിന്ന് വായ്പയെടുക്കാൻ പാടില്ലെന്ന റിസർവ് ബാങ്ക് ചട്ടം പാലിക്കപ്പെടുന്നില്ല. അഞ്ച് സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികളിൽനിന്നുവരെ വായ്പയുള്ളവരുണ്ട്. മൈക്രോഫിനാൻസ് സംഘവായ്പകൾക്കുമേൽ നിലനിൽക്കുന്ന ഔദ്യോഗികനിയന്ത്രണങ്ങളെക്കുറിച്ച് സ്ത്രീകളെ ബോധവതികളാക്കണമെന്നും ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കേണ്ടതുണ്ടെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. Content Highlights:88% of Kerala rural familys are in the credit trap

from money rss http://bit.ly/30AGNtL
via IFTTT