121

Powered By Blogger

Monday, 12 August 2019

സ്വര്‍ണവില കുതിക്കുന്നു: പവന് 27,800 രൂപയായി

കൊച്ചി: സ്വർണവില പവന് 320 രൂപകൂടി എക്കാലത്തെയും ഉയർന്ന നിലവാരമായ 27,800 രൂപയിലെത്തി. 3475 രൂപയാണ് ഗ്രാമിന്റെ വില. ഏതാണ്ട് ഒന്നരമാസത്തിനിടെ 3000 രൂപയുടെ വിലവർധനവാണ് ഉണ്ടായിട്ടുള്ളത്. ജൂലായ് രണ്ടിന് 24,920 രൂപയായിരുന്നു പവന്റെ വില. നാലുവർഷംകൊണ്ട് പവന് 9000 രൂപയുടെ വർധനവാണ് ഉണ്ടായത്. 2015 ഓഗസ്റ്റിൽ വില 18,720 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ വിപണിയിൽ പ്രകടമായതാണ് ആഗോളതലത്തിൽ സ്വർണവിലയിൽ കുതിപ്പുണ്ടാക്കാനിടയാക്കിയത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോളതലത്തിൽ സ്വർണത്തെ നിക്ഷേപകർ വരവേറ്റതും വിലവർധിക്കുന്നതിനിടയാക്കി. നാൾവഴികൾ തീയതി- പവൻവില 2005 ഒക്ടോബർ 10 - 5,040 2008 ജനുവരി 3- 8,040 2008 ഒക്ടോബർ 9 - 10,200 2009 നവംബർ 3 - 12,120 2010 നവംബർ 8 - 15,000 2011 ഓഗസ്റ്റ് 19- 20,520 2019 ഫെബ്രുവരി 19 - 25,120 2019 ഓഗസ്റ്റ് 10- 27,480 2019 ഓഗസ്റ്റ് 13-27,800

from money rss http://bit.ly/33tyZLj
via IFTTT

രാജ്യത്തെ ബാങ്കുകളിലെ മേധാവികള്‍ക്ക് ലഭിക്കുന്ന ശമ്പളമെത്ര?

ബാങ്കുകളിലെ ഉന്നതന്മാർ കൈപ്പറ്റുന്ന ശമ്പളമെത്രയെന്നറിയാൻ ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും താൽപര്യമുണ്ടാകും. എച്ച്ഡിഎഫ്സി ബാങ്കിന്റെ സിഇഒയായ ആദിത്യ പുരിയാണ് ഇക്കാര്യത്തിൽ മുമ്പൻ. പ്രതിമാസം 89 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം. 25 വർഷം മുമ്പ് ബാങ്ക് തുടങ്ങിയതുമുതൽ അമരത്തുണ്ട് പുരി. ആക്സിസ് ബാങ്ക് സിഇഒ അമിതാബ് ചൗധരി കൈപ്പറ്റുന്ന അടിസ്ഥാന ശമ്പളം പ്രതിമാസം 30 ലക്ഷം രൂപയാണ്. സ്വകാര്യ ബാങ്കുകളിൽ ആസ്തിയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് ആക്സിസ് ബാങ്ക്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉദയ് കൊട്ടകിന് ലഭിക്കുന്ന പ്രതിമാസ അടിസ്ഥാന ശമ്പളം 27 ലക്ഷം രൂപയാണ്. ഐസിഐസിഐ ബാങ്കിന്റെ മുൻ മേധാവിയായിരുന്ന ചന്ദ കൊച്ചാറാണ് നാലാം സ്ഥാനത്തുണ്ടായിരുന്നത്. ബാങ്കിൽനിന്ന് പുറത്തുപോകുമ്പോൾ ഇവരുടെ പ്രതിമാസ അടിസ്ഥാന ശമ്പളം 26 ലക്ഷം രൂപയായിരുന്നു. അവരെ തുടർന്ന് ബാങ്കിന്റെ സിഇഒ സന്ദീപ് ബക്ഷിയുടെ പ്രതിമാസ ശരാശരി അടിസ്ഥാ ശമ്പളം 22 ലക്ഷം രൂപയാണ്. ഇൻഡസിൻഡ് ബാങ്കിന്റെ റൊമേഷ് സോബ്തി വാങ്ങുന്ന അടിസ്ഥാന ശമ്പളം പ്രതിമാസം 16 ലക്ഷം രൂപയാണ്. ലാഭത്തിന്റെയും കിട്ടാക്കടത്തിന്റെയും ആധിക്യംകാരണം ഇവർക്ക് നൽകുന്ന ബോണസ് പിടിച്ചുവെയ്ക്കാൻ റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. ബോണസ് നൽകാൻ ആർബിഐയുടെ അനുമതി ആവശ്യമായിരുന്നു. how much Indias top bank CEOs make

from money rss http://bit.ly/2MdICs7
via IFTTT

സെന്‍സെക്‌സില്‍ 117 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണി വീണ്ടും നഷ്ടത്തിൽ. സെൻസെക്സ് 117 പോയന്റ് താഴ്ന്ന് 37464ലിലും നിഫ്റ്റി 32 പോയൻര് നഷ്ടത്തിൽ 11076ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇൻഫ്ര, എഫ്എംസിജി, ലോഹം, ഫാർമ, ബാങ്ക്, വാഹനം, ഐടി ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ബിഎസ്ഇയിലെ 438 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 522 ഓഹരികൾ നഷ്ടത്തിലുമാണ്. റിലയൻസ് ഇൻഡസ്ട്രീസ്, ഗെയിൽ ഇന്ത്യ, യെസ് ബാങ്ക്, ഇന്ത്യബുൾസ് ഹൗസിങ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എൻടിപിസി, ഭാരതി എയർടെൽ, ബ്രിട്ടാനിയ, വേദാന്ത, എംആന്റ്എം, പവർ ഗ്രിഡ്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഡിഷ് ടിവി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2KtS8W3
via IFTTT

മിനിമം ബാലന്‍സ്: ബാങ്കുകള്‍ ഈടാക്കിയത് 9722 കോടി

ന്യൂഡൽഹി: മിനിമം ബാലൻസില്ലെങ്കിൽ ഇടപാടുകാരിൽനിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയശേഷം രാജ്യത്തെ 22 പ്രമുഖബാങ്കുകൾ ഈയിനത്തിൽ ഈടാക്കിയത് 10,000 കോടിയോളം രൂപ. 2016 ഏപ്രിൽ ഒന്നുമുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിൽ 18 പൊതുമേഖലാ ബാങ്കുകൾ 6155.10 കോടിയും നാലു പ്രമുഖ സ്വകാര്യബാങ്കുകൾ 3566.84 കോടിയും രൂപ പിഴയീടാക്കി. മൊത്തം 9721.94 കോടിരൂപ. റിസർവ്ബാങ്ക് മാർഗരേഖപ്രകാരം ജൻധൻ അക്കൗണ്ടുകളുൾപ്പെടെയുള്ള ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്കു (ബി.എസ്.ബി.ഡി.) മിനിമം ബാലൻസ് വേണ്ട. മാർച്ച് 31 വരെ ഇത്തരത്തിൽ 57.3 കോടി അക്കൗണ്ടുകളാണു രാജ്യത്തുള്ളത് (35.27 കോടി ജൻധൻ അക്കൗണ്ടുകളടക്കം). ബാക്കിയുള്ള സേവിങ്സ് അക്കൗണ്ടുകൾക്കാണു മിനിമം ബാലൻസ് നിഷ്കർഷിക്കുന്നത്. ഇത്തരം അക്കൗണ്ടുകളിൽ വിവിധ സേവനങ്ങൾക്കു പണം ഈടാക്കാൻ റിസർവ് ബാങ്ക് അനുമതിയുണ്ട്. 2015 ജൂലായ് ഒന്നിനുള്ള ഉത്തരവുപ്രകാരം ഈ നിരക്ക് മിതവും ചെലവിന് അനുസൃതവുമാകണം. എന്നാൽ, നിലവിൽ മിനിമം ബാലൻസ് വിവിധ ബാങ്കുകളിൽ വിവിധ തരത്തിലാണ്. എസ്.ബി.ഐ. 2017 ജൂണിൽ അക്കൗണ്ടിലെ മിനിമം ബാലൻസ് തുക അയ്യായിരമായി ഉയർത്തി. ആ വർഷം ഏപ്രിൽ-നവംബറിൽ പിഴ ചുമത്തിയത് 1771 കോടി രൂപയാണ്. ഇതിനെതിരേ വലിയ പ്രതിഷേധമുയർന്നതോടെ മിനിമം തുക മെട്രോനഗരങ്ങളിൽ 3000 ആയും സെമി അർബൻ കേന്ദ്രങ്ങളിൽ 2000 ആയും ഗ്രാമീണ മേഖലകളിൽ 1000 ആയും കുറച്ചു. പിഴയാകട്ടെ, 10 രൂപമുതൽ 100 രൂപവരെ നികുതിയുൾപ്പെടാതെ എന്ന നിലയിലുമാക്കി. Content Highlights:Minimum balance Banks

from money rss http://bit.ly/31yFSZZ
via IFTTT

സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കാന്‍ തിരുത്തല്‍ നടപടികള്‍

കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് നിഫ്റ്റി50 എട്ടു ശതമാനം തിരുത്തലുകളോടെ 10,855 ആയി. ഇതേ കാലയളവിൽ ഫോറിൻ പോർട്ട് ഫോളിയോ ഇൻവെസ്റ്റർമാർനടത്തിയ ഊർജ്ജിതമായ വിൽപനയിലൂടെ 17,500 കോടി രൂപ എത്തിച്ചേർന്നു. ആഗോള വിപണിയിൽ അതീവ ശ്രദ്ധയോടെയാണ് വിദേശ നിക്ഷേപകർ ഇടപെടുന്നത്. ആപൽസാധ്യതയുള്ള നിക്ഷേപങ്ങൾക്ക് അവർ തയാറല്ല. യു.എസിൽ ഓഹരിവിപണി -3.3 ശതമാനം എന്ന നിലയിൽ താഴോട്ടാണ് പോയ്ക്കൊണ്ടിരിക്കുന്നത്. ജർമ്മനി -8 ശതമാനവും ബ്രിക്സ് രാജ്യങ്ങൾ - 5.3 ശതമാനവും താഴെയാണു നിൽക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ മാന്ദ്യമാണ് ഇതിനു കാരണം. യു.എസ്, യൂറോ മേഖലാ രാജ്യങ്ങൾ, ചൈന, ഇന്ത്യ തുടങ്ങിയ സുപ്രധാന സാമ്പത്തിക ശക്തികളെല്ലാം നിശ്ചലാവസ്ഥയിലാണ്. നടപ്പു വർഷത്തെ കണക്കുകളിൽ ഗണ്യമായ കുറവു വരുത്തിയിട്ടുമുണ്ട്. യു.എസ് -ചൈന വ്യാപാര യുദ്ധം, ബ്രെക്സിറ്റ് ,രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങൾ എന്നിവയാൽ 2020 ലും മാന്ദ്യം തുടരുമോ എന്ന ഭയം നില നിൽക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഓഹരി നേട്ടം മിതമായിത്തീരുകയും മൂല്യനിർണയം വികസ്വരമാവുകയും ചെയ്തിരിക്കുന്നു. ഇക്കാരണങ്ങളാൽ ഓഹരികൾക്ക് നിക്ഷേപ ഉപാധി എന്ന നിലയിലുള്ള ആകർഷണം നഷ്ടമാവുകയും പണം ബോണ്ടുകളിലേക്കും സ്വർണത്തിലേക്കും മാറുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ആഗോള ബോണ്ട്, സ്വർണ സൂചികകൾ ഒന്നു മുതൽ അഞ്ചു ശതമാനം വരെ ഉയരുകയുണ്ടായി. ഈ അവസ്ഥയിൽ നിന്നുള്ള തിരിച്ചു വരവിനായി കേന്ദ്ര ബാങ്കുകൾ വിപണിയിൽ ആവശ്യത്തിനു പണം എത്തിക്കുകയും പലിശ നിരക്കു കുറയ്ക്കുകയും ചെയ്യുന്നതുൾപ്പടെയുള്ള തിരുത്തൽ നടപടികൾക്കു സന്നദ്ധമാവുകയും സാർത്ഥകമായ ഒരു വ്യാപാര ഉടമ്പടിക്ക് യുഎസും ചൈനയും തയാറാവുകയും വേണം. യഥാസമയം ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽ ഉണ്ടാവുന്ന കാല താമസം ആഗോള സമ്പദ് വ്യവസ്ഥയേയും വിപണിയെ ആകെത്തന്നെയും ബാധിക്കും.ഈ പ്രതികൂലാവസ്ഥയുടെ പ്രതിഫലനം ഇന്ത്യയിൽ ഇരട്ടിയായിട്ടാണ് അനുഭവപ്പെട്ടത്. തെരഞ്ഞെടുപ്പു കഴിഞ്ഞുള്ള ബജറ്റിൽ പ്രതീക്ഷിച്ചത്ര സഹായ നടപടികൾ ഉണ്ടാകാതിരുന്നതും അഭ്യന്തര ഉൽപാദനത്തിലെ കമ്മി, നികുതി പിരിവിലെ മാന്ദ്യം തുടങ്ങിയ സാമ്പത്തിക കാരണങ്ങളും മഴക്കാലത്തിന്റെ മന്ദഗതിയിലുള്ള തുടക്കവും 2020 സാമ്പത്തിക വർഷത്തെ ആദ്യ പാദ ഫലങ്ങളെക്കുറിച്ചുള്ള അശുഭ പ്രതീക്ഷകളുമെല്ലാമാണ് ഈ പ്രതിഭാസത്തിനു കാരണം. 2020 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് ലാഭം വീണ്ടും താഴേക്കു പോകാനുള്ള സാധ്യതയും ഇതു സൃഷ്ടിച്ചു. നിഫ്റ്റി 50പരിധിയിലെ കോർപറേറ്റ് വരുമാനത്തിൽ 20 ശതമാനത്തിലേറെ വളർച്ചയാണ് വിപണി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒന്നാം പാദം കാര്യമായ ചലനങ്ങളില്ലാതെ വർഷാവർഷ നേട്ടം 11 ശതമാനമാണു കാണിച്ചത്. ഓഗസ്റ്റ് 7 ന്റെ കണക്കുകളനുസരിച്ച് 34 കമ്പനികൾ ഫലം പ്രഖ്യാപിച്ചപ്പോൾ വർഷാവർഷ അടിസ്ഥാനത്തിൽ 14 ശതമാനം വരുമാന നേട്ടമാണു കാണിച്ചത്. പ്രതീക്ഷിച്ചതിലും എത്രയോ താഴയാണിത്. വർഷാവർഷം 18 ശതമാനം വളർച്ചയാണ് ഇവയിൽ നിന്നു പ്രതീക്ഷിച്ചിരുന്നത്. ഏറ്റവും മോശം പ്രകടനം നടത്തിയത് വാഹന, ലോഹ, എണ്ണ, ടെലികോം ,വാതക മേഖലയിലെ കമ്പനികളാണ്. നിഫ്റ്റി 50 നേട്ടങ്ങൾ വർഷാവർഷം 10 ശതമാനത്തിലെത്തിയാൽ കോർപറേറ്റ് ലാഭം അടുത്ത 9 മാസത്തിൽ 22.5 ശതമാനത്തിലേറെ വളരണം. എന്നാൽ 2020 സാമ്പത്തിക വർഷത്തെ മൊത്ത അഭ്യന്തര ഉൽപാദന വളർച്ചാനിരക്ക് 6.9 ശതമാനമായി താഴുമെന്നായതോടെ ഇതു നടക്കുമെന്നു തോന്നുന്നില്ല. റിസർവ് ബാങ്കും ഗവണ്മെന്റും സഹായ നടപടികൾ പ്രഖ്യാപിച്ചാൽ 2020 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷ അവശേഷിക്കുന്നുണ്ട്. റിപ്പോ നിരക്ക് 35 യുെ ൽ നിന്ന് 5.4 ശതമാനമാക്കി കുറച്ചുകൊണ്ട് പ്രതീക്ഷിച്ചതിലേറെയുള്ള ഇളവാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഇത്തരം സന്തുലന നടപടികൾ ഇനിയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കാരണം ഇന്ത്യയിലെ യഥാർത്ഥ പലിശ നിരക്ക് 550 യു െആണിപ്പോൾ. (നിർവചനം-ദീർഘകാലഅടിസ്ഥാന നിരക്കിൽ നിന്ന് ഏറ്റവും ഒടുവിലെ ഉപഭോക്ൃത വില സൂചിക കുറയ്ക്കുമ്പോൾ) വിദേശ പോർട്ടഫോളിയോ നിക്ഷേപകരുടെ ഊർജ്ജിത വിപണനം മൂലം ഓഹരിവിപണി വഷളായിരുന്നു. ട്രസ്റ്റുകൾ എന്ന നിലയിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത എജക കൾക്ക് ഏർപ്പെടുത്തിയ വർധിച്ച തോതിലുള്ള തീരുവയും പ്രതികൂലമായി ബാധിച്ച ഘടകങ്ങളിലൊന്നാണെന്ന് വിപണി കരുതുന്നുണ്ട്. 30 മുതൽ 40 ശതമാനം വരെയാണ് ഇവയ്ക്കു നികുതി. എജക കളെ അതി സമ്പന്ന വിഭാഗത്തിൽപെടുത്തി നികുതി ചുമത്തുക ധന മന്ത്രാലയത്തിന്റെ ലക്ഷ്യമായിരുന്നില്ലെന്നു വേണം മനസിലാക്കാൻ. അവയെ കമ്പനികളാക്കി മാറ്റുന്നതിൽ നിയന്ത്രണങ്ങളും വെല്ലുവിളികളുമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തുമെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ നിന്നു വ്യക്തമാകുന്നത്. എജക കളിലൂടെ സ്വരൂപിച്ചിട്ടുള്ള വരുമാനത്തിനു മുഴുവൻ പഴയ നികുതി ബാധകമാക്കുകയും ഭാവിയിലെ വരുമാനങ്ങൾ്ക്കു മാത്രം നിലവിലുള്ള നികുതി വ്യവസ്ഥ ബാധകമാക്കുകയും ചെയ്തുകൊണ്ട് പുതിയ നികുതി നയം മൂലമുണ്ടാകാവുന്ന ബാധ്യതയിൽ നിന്ന് അവരെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2MdNMo7
via IFTTT

രാജ്യത്തെ ഏറ്റവുംവലിയ വിദേശ ഡീല്‍: റിലയന്‍സ് സൗദി ആരാംകോയുമായി കൈകോര്‍ക്കുന്നു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓയിൽ, കെമിക്കൽ ബിസിനസിന്റെ 20 ശതമാനം ഓഹരികൾ സൗദി ആരാംകോയ്ക്ക് കൈമാറുന്നു. 75 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. 2019 സാമ്പത്തിക വർഷത്തിൽ പെട്രോകെമിക്കൽ ബിസിനസിൽമാത്രം 5.7 ലക്ഷം കോടി വരുമാനമാണ് റിലയൻസ് ഇൻഡസ്ട്രീസ് നേടിയത്. മുംബൈയിൽ നടന്ന റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളെ അഭിസംബോധന ചെയ്യവെയാണ് മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്. സൗദി ആരാംകോ പ്രതിദിനം അഞ്ചുലക്ഷം ബാരൽ അസംസ്കൃത എണ്ണ റിലയൻസിന്റെ ജാംനഗർ റിഫൈനറിക്ക് നൽകും. സൗദി അറേബ്യൻ നാഷണൽ പെട്രോളിയം ആന്റ് നാച്വുറൽ ഗ്യാസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സൗദി ആരാംകോ. വരുമാനത്തിന്റെയും അറ്റാദായത്തിന്റെയും കാര്യത്തിൽ ലോകത്തിൽതന്നെ ഒന്നാംസ്ഥാനത്തുള്ള കമ്പനിയാണ് സൗദി ആരാംകോ. റിലയൻസിന്റെ ജാംനഗർ റിഫൈനിങ് കോംപ്ലക്സിന് പ്രതിദിനം 1.4 ബില്യൺ ബാരൽ അസംസ്കൃത എണ്ണ ശുദ്ധീകരിക്കാനുള്ളശേഷിയാണ് നിലവിലുള്ളത്. 2030ഓടെ ഇത് രണ്ട് മില്യണായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. വ്യത്യസ്ത ബിസിനസുകൾ ചെയ്യുന്ന ഇന്ത്യയിലെതന്നെ ഒരേയൊരു കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസെന്ന് മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ പറഞ്ഞു. ഓയിൽ കെമിക്കൽ ഡിവിഷൻ, ജിയോ, റീട്ടെയിൽ ബിസിനസ് എന്നിങ്ങനെയാണവ. എല്ലാ കമ്പനികളുടെയും പ്രവർത്തനം മികച്ച രീതിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. RIL announces Indias biggest FDI deal

from money rss http://bit.ly/2KL7wfs
via IFTTT