121

Powered By Blogger

Friday, 31 July 2020

ഓഗസ്റ്റിലെ വായ്പാ അവലോകന യോഗത്തില്‍ നിരക്കുകളില്‍ മാറ്റംവരുത്തിയേക്കില്ല

ഓഗസ്റ്റ് ആദ്യവാരത്തിൽ ചേരുന്ന ആർബിഐയുടെ വായ്പാവലോകന യോഗത്തിൽ നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല. ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്കിൽ 1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടകളും കോവിഡ് കാലത്ത് ആർബിഐ സ്വീകരിച്ചിരുന്നു. പണപ്പെരുപ്പ നിരക്കുകൾ കൂടുന്നതാണ് റിസർവ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക് ഡൗൺമൂലം വിതരണശൃംഖലയിൽ തടസ്സമുണ്ടായതിനാൽ ഏപ്രിലിൽ റീട്ടെയിൽ പണപ്പെരുപ്പം 7.2ശതമാനമായി ഉയർന്നിരുന്നു. ജൂണിലാകട്ടെ 6.1ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായിതന്നെ തുടരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ യോഗം. ഓഗസ്റ്റ് നാലിന് ചേരുന്ന മോണിറ്ററി പോളിസി യോഗം ആറിനാണ് അവസാനിക്കുക.

from money rss https://bit.ly/39N6Cvd
via IFTTT

40,000വുംകടന്ന് സ്വര്‍ണവില: പവന് 40,160 രൂപയായി

തുടർച്ചയായി പത്താമത്തെ ദിവസവും സ്വർണവില കൂടി. ശനിയാഴ്ച പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്. ഒരുവർഷത്തിനിടെ പവൻവലിയിൽ 14,240 രൂപയാണ് വർധിച്ചത്. ഇതോടെ പണിക്കൂലി(മിനിമം 5%) ജിഎസ്ടി, സെസ് എന്നിവ ഉൾപ്പടെ ഒരുപവൻ സ്വർണവാങ്ങുന്നതിന് 44,000 രൂപയിലേറെ വിലനൽകേണ്ടിവരും. കോവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയിൽ ഉയർത്തുന്ന ഭീഷണിയാണ് വിലവർധനവിനുപിന്നിൽ. കോവിഡിനെ പിടിച്ചുകെട്ടാൻ വൈകുന്നിടത്തോളം വിലയിലെ വർധന തുടരാനാണ് സാധ്യത. പവൻവില50,000അടുത്തെത്തിയേക്കാമെന്ന് വിലയിരുത്തലുണ്ടെങ്കിലും കനത്ത ലാഭമെടുപ്പ് വിപണിയിലുണ്ടായാൽ വിലകുറയാനും അത് ഇടയാക്കിയേക്കും. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,976.10 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 53,200 രൂപയായി ഉയർന്നു.

from money rss https://bit.ly/30f2j8O
via IFTTT

കോവിഡ് ചികിത്സ: ഇൻഷുറൻസിന് മലയാളികൾ ചെലവഴിച്ചത് 3.38 കോടി

കോഴിക്കോട്: കോവിഡ് ചികിത്സാ ഇൻഷുറൻസ് പ്രീമിയത്തിനായി കേരളീയർ 20 ദിവസത്തിനുള്ളിൽ ചെലവഴിച്ചത് 3.38 കോടി. 'കോവിഡ് കവച്', 'കോവിഡ് രക്ഷാ' പോളിസികൾക്കായി നാല് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്കുമാത്രം ലഭിച്ചത് 2.18 കോടിയാണ്. ന്യൂ ഇന്ത്യ, യുണൈറ്റഡ്, നാഷണൽ, ഓറിയന്റൽ ഇൻഷുറൻസ് കമ്പനികളിലായി 10,446 പോളിസികളാണു വിറ്റത്. സ്വകാര്യമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് ഓൺലൈനിൽ ലഭിച്ചവ ഉൾപ്പെടെ 6,938 പോളിസികളും കേരളത്തിൽനിന്നു ലഭിച്ചു. ജൂലായ് 10-നാണ് കോവിഡ് ചികിത്സയ്ക്കുമാത്രമുള്ള രണ്ട് പോളിസികൾക്ക് കേന്ദ്ര നിർദേശപ്രകാരം ഐ.ആർ.ഡി.എ. അനുമതി നൽകിയത്. പോളിസിയെടുത്ത് 14 ദിവസത്തിനുശേഷം കോവിഡ് ചികിത്സയ്ക്ക് പണം ലഭിക്കുന്നതാണ് ഈ പോളിസികൾ. വ്യക്തിഗത പോളിസികളും സ്ഥാപനങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കുമുള്ള ഗ്രൂപ്പ് പോളിസികളുമുണ്ട്. 18-65 പ്രായപരിധിയിലുള്ളവർക്ക് കോവിഡ് പോളിസികളിൽ ചേരാം. കോവിഡ് രക്ഷക് മൂന്നര, ആറര, ഒൻപതര മാസ കാലയളവിലുള്ള പോളിസികളാണ്. അമ്പതിനായിരം മുതൽ രണ്ടരലക്ഷം വരെ രൂപ കവറേജുള്ള പോളിസികളുണ്ട്. അമ്പതിനായിരത്തിന്റെ പോളിസിക്ക് യഥാക്രമം 915, 1098, 1235 രൂപ വീതമാണ് കാലയളവനുസരിച്ച് പ്രീമിയം. കവച് പോളിസിക്ക് റീ ഇംപേഴ്സ്മെന്റ് രീതിയാണ്. ആശുപത്രിബില്ലിലെ നിരക്ക് തിരികെ കിട്ടും. അഖിലേന്ത്യാതലത്തിൽ 30 കമ്പനികളാണ് കോവിഡ് ഇൻഷുറൻസ് പോളിസി ഇടപാട് നടത്തുന്നത്.

from money rss https://bit.ly/2Xg7Rho
via IFTTT

'ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി' നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജനങ്ങളുടെ കൈവശമുള്ള സ്വർണം സ്വയം വെളിപ്പെടുത്തുന്നതിന് അവസരമൊരുക്കുന്ന ഗോൾഡ് ആംനെസ്റ്റി പദ്ധതി യുമായി മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതുസംബന്ധിച്ചുവന്ന വാർത്തകൾക്ക് വ്യക്തത വരുത്തിക്കൊണ്ടാണ് സർക്കാർ വൃത്തങ്ങൾ ഇക്കാര്യം അറിയിച്ചത്. ആദായ നികുതി വകുപ്പ് ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കിയേക്കുമെന്നാണ് വാർത്ത പ്രചരിച്ചത്. പദ്ധതിയനുസരിച്ച് കൈവശമുള്ള സ്വർണത്തിന്റെ അളവ് നികുതി വകുപ്പിനുമുന്നിൽ വെളിപ്പെടുത്തേണ്ടിവരുമെന്നായിരുന്നു റിപ്പോർട്ടുകൾ. നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി കഴിഞ്ഞവർഷവും റിപ്പോർട്ടുണ്ടായിരുന്നു. 2015ലാണ് മോദി സർക്കാർ പദ്ധതി അവതരിപ്പിച്ചത്. എന്നാൽ വിവിധ ഭാഗങ്ങളിൽനിന്ന് വിമർശനമുയർന്നതോടെ ഇത്തരത്തിൽ നീക്കമില്ലെന്ന് സർക്കാർ അന്നും അറിയിക്കുകയായിരുന്നു.

from money rss https://bit.ly/2PbYqLt
via IFTTT

നിഫ്റ്റി 11,100ന് താഴെ: സെന്‍സെക്‌സ് 129 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,100ന് താഴെയെത്തി. 129.18 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 37,606.89ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 28.70 പോയന്റ് താഴ്ന്ന് 11,073.50ലുമെത്തി. ബിഎസ്ഇയിലെ 1221 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1407 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 168 ഓഹരികൾക്ക് മാറ്റമില്ല. റിലയൻസ് ഇൻഡസ്ട്രീസ്, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.സിപ്ല, ഗ്രാസിം, സൺ ഫാർമ, എസ്ബിഐ, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഫാർമ സൂചികയാണ് നേട്ടത്തിൽ മുന്നിൽ. എഫ്എംസിജി, ഐടി, ലോഹം സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈർജം, വാഹനം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ വിൽപന സമ്മർദം നേരിട്ടു.

from money rss https://bit.ly/33bNsxR
via IFTTT

എസ്ബിഐയുടെ അറ്റാദായം 81ശതമാനം ഉയര്‍ന്ന് 4,189 കോടിയായി

മുംബൈ: വിലയിരുത്തലുകൾ മറികടുന്നുകൊണ്ട് രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐ ജൂൺ പാദത്തിൽ 4,189.3 കോടി രൂപ അറ്റാദായം നേടി. മുൻവർഷത്ത അപേക്ഷിച്ച് 81ശതമാനമാണ് വർധന. പലിശവരുമാനത്തിലുണ്ടായ വർധനവാണ് മികച്ച ആദായം നേടാൻ ബാങ്കിനെ സാഹായിച്ചത്. പലിശ വരുമാത്തിൽമാത്രം 26,641.5 കോടി രൂപയുടെ വർധനവാണ് ബാങ്ക് നേടിയത്. നിക്ഷേപം 16ശതമാനമുയർന്ന് 34.19 ലക്ഷം കോടി രൂപയായി. 15 അനലിസ്റ്റുകളുടെ വിശകലനം മുൻനിർത്തി ബ്ലൂംബർഗ് 3,375 കോടി രൂപ അറ്റാദായം നേടുമെന്നായിരുന്നു റിപ്പോർട്ട് ചെയ്തത്.

from money rss https://bit.ly/39H1n09
via IFTTT

ഏഷ്യാനെറ്റും സിപിഎമ്മും: വളയമില്ലാതെ ചാടാൻ ശീലിച്ചവരും ഗോൾ പോസ്റ്ററിയാതെ ഗോളടിക്കുന്നവരും

ഏഷ്യാനെറ്റ് - സിപിഎം വിവാദത്തെപ്പറ്റി പല തലത്തിലുള്ള സംവാദങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണല്ലോ. എന്നാൽ ആ പ്രശ്നം ഇങ്ങനെ ഗൗരവമായ ആലോചനകൾ അർഹിക്കുന്ന ഒന്നാണോ എന്ന കാര്യത്തിൽ എനിക്കിപ്പോഴും സന്ദേഹമുണ്ട്. സിപിഎം ഇക്കാര്യത്തിൽ ഒരു താത്വിക നിലപാടെടുത്തു എന്നു കരുതാൻ മതിയായ കാരണങ്ങൾ ഇപ്പോൾ പൊതുമണ്ഡലത്തിലില്ല. ഏഷ്യാനെറ്റാകട്ടെ ഒരു പ്രായോഗിക പരിഹാരം തേടുക എന്ന ചിന്തയോടെയല്ല ഇതിനെ ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ളത്. പുറമെ നിന്നു നോക്കുമ്പോൾ പരസ്പരം സംസാരിച്ച് തീർക്കാവുന്നപ്രശ്നമേ ഉണ്ടായിട്ടുള്ളൂ. എന്നിട്ടും സിപിഎം എന്തുകൊണ്ടാണ് ചാനലിനെ ബഹിഷ്ക്കരിക്കുക എന്ന കടുത്ത നിലപാടിലേക്ക് പോയത് എന്നത് ചിന്തനീയമാണ്. നിലവിലുള്ള സാമൂഹ്യ പരിസരത്ത് നിന്നു കൊണ്ട് അങ്ങനെയൊരു ഉറച്ച നിലപാട് കൈക്കൊള്ളുവാൻ സിപിഎം പോലൊരു പാർട്ടി തയ്യാറായത് അവർക്ക് ഗുണം ചെയ്യുമോ? രണ്ട് വ്യത്യസ്ത മേഖലയിലെ പ്രബലർ തമ്മിലാണ് ഈ പിണക്കം നടന്നിരിക്കുന്നത് എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഏഷ്യാനെറ്റ് കേരളത്തിലെ ടെലിവിഷൻ മാധ്യമ രംഗത്ത് ഒന്നാം സ്ഥാനം കയ്യാളുന്നവരാണ്. സിപിഎം ആകട്ടെ കേരളത്തിലെ ഏറ്റവും പ്രബലരായ രാഷ്ടീയ പാർട്ടിയും. കൂടാതെ നിലവിലെ ഭരണകക്ഷിയും. പൊതുവിൽ പ്രബലർ തമ്മിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കപ്പെടാറാണുള്ളത്. അതിനുള്ള വിവേകം ഇരു കൂട്ടരുടേയും തലപ്പത്തുള്ളവർ കാണിക്കാറുണ്ട്. എന്തുകൊണ്ടോ ഇക്കാര്യത്തിൽ അതുണ്ടായില്ല. അതിനാൽ നമ്മളറിയുന്നത് മാത്രമാണോ ഈ തർക്കത്തിൻ്റെ പിന്നിൽ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

പുറത്തു വന്ന വിവരങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിവാദത്തെപ്പറ്റിയും പൊതുവിൽ നമ്മുടെ ടെലിവിഷൻ ചർച്ചകളെപ്പറ്റിയും ചില കാര്യങ്ങൾ ഇവിടെ ആലോചിക്കാമെന്നു മാത്രം.

സ്പീക്കർ ശ്രീരാമകൃഷ്ണനെക്കുറിച്ച് ഏഷ്യാനെറ്റ് അവതാരകൻ നടത്തിയ തരംതാണ പരാമർശമാണ് പ്രശ്നത്തിൻ്റെ ഒരു കാരണമായി സിപിഎം എടുത്തു കാണിക്കുന്നത്. അതിൻ്റെ ശരിതെറ്റുകൾ തൽക്കാലം അവിടെ നിൽക്കട്ടെ. അതിനെ നേരിടാൻ എന്തായിരുന്നു എളുപ്പവഴി? ഇതേപ്പറ്റി ചിന്തിച്ചപ്പോൾ മനസ്സിൽ വന്നത് കോൺഗ്രസ്സ് നേതാവായിരുന്ന പട്ടം താണുപിള്ള തിരുവിതാംകൂർ നിയമസഭയിൽ കൈക്കൊണ്ട ഒരു രീതിയാണ്. തിരുവനന്തപുരത്തെ വി.ജെ.ടി ഹാളിൽ തിരുവിതാംകൂർ അസംബ്ലി കൂടുകയായിരുന്നു. അധ്യക്ഷനായിരിക്കുന്നത് ദിവാൻ സർ സി .പി . രാമസ്വാമിയാണ്. കോൺഗ്രസ്സ് നേതാവെന്ന നിലയിൽ പട്ടം താണുപിള്ള പ്രധാന എതിരാളിയും. പോലീസിനെ വിമർശിച്ചു കൊണ്ട് പട്ടം ഒരിക്കൽ സംസാരിച്ചു. ഇതിനു മറുപടി പറയാൻ എഴുന്നേറ്റ പോലീസ് കമ്മീഷണർ 'സോ കോൾഡ്' കോൺഗ്രസ്സ് നേതാവ് എന്ന് പട്ടത്തെ വിശേഷിപ്പിച്ചു. ഈ പ്രയോഗത്തിനെതിരേ എതിർപ്പുമായി പട്ടം എഴുന്നേറ്റു. അദ്ധ്യക്ഷനായ ദിവാൻ 'സോ കോൾഡ്' എന്ന പ്രയോഗത്തിൽ ആക്ഷേപമായി ഒന്നുമില്ലെന്ന് റൂളിങ്ങ് നടത്തി. അതോടെ പട്ടം അടങ്ങിയിരുന്നു. എന്നാൽ തൻ്റെ മറുപടി പ്രസംഗത്തിൽ പട്ടം കണക്കു തീർത്തു. അദ്ദേഹം പ്രസംഗത്തിൽ . 'സോ കോൾഡ് ദിവാൻ ഓഫ് ട്രാവൻകൂർ', 'സോ കോൾഡ് പോലീസ് കമ്മീഷണർ' എന്നിങ്ങനെ അവരെ അഭിസംബോധന ചെയ്തു. സാക്ഷാൽ സർ സി.പിക്ക് നിസ്സഹായനായി കേട്ടിരിക്കാനേ സാധിച്ചുള്ളൂ. ഇതാണ് പട്ടത്തിൻ്റെ രാഷ്ടീയ വിവേകം. (മുമ്പ് പറഞ്ഞു കേട്ട ഈ സംഭവം അടുത്ത ദിവസം മനോരമ പത്രത്തിൽ വന്ന ഒരു പട്ടം സ്മരണയിലും വായിക്കാനിടയായി).

'സോ കോൾഡ്' പ്രശ്നങ്ങൾ

സ്പീക്കറെപ്പറ്റി ആക്ഷേപ പ്രസ്താവന കേട്ടപ്പോൾ പട്ടം സ്റ്റൈലിൽ " ഏഷ്യാനെറ്റിൻ്റെ ഫ്ലോർ അടിച്ചുവരാൻ മാത്രം യോഗ്യതയുള്ളയാളെ അവതാരകനാക്കിയാൽ ഇങ്ങനെയിരിക്കും " എന്ന് സി.പി.എം പ്രതിനിധികൾ തിരിച്ചടിച്ചെങ്കിൽ എന്ന് ഞാനോലാചിച്ചു പോയി. നിർഭാഗ്യവശാൽ അത്തരം വിവേക ശബ്ദങ്ങൾ ഇപ്പോൾ നമ്മുടെ പൊതുമണ്ഡലത്തിൽ കേൾക്കാനില്ല. അതുകൊണ്ടു തന്നെ ഒന്നും തിരുത്തപ്പെടുന്നില്ല. അവസാനിക്കുന്നുമില്ല.

ഓരോ പ്രശ്നങ്ങളും അതുപോലെ നിലനിൽക്കുകയും തുടർ പ്രശ്നങ്ങളായി രൂപം കൊണ്ട് നിരന്തരം ആരെയെല്ലാമോ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

ഇപ്പോഴത്തെ വിവാദത്തിൻ്റെ കാരണമായി പറഞ്ഞു വരുന്ന മറ്റൊരു പ്രശ്നം ടെലിവിഷൻ ചർച്ചകളിലെ അവതാരകരുടെ ഇടപെടലുകളാണ്. ചാനൽ ചർച്ചകളുടെ സ്വഭാവത്തിൽ വന്നു കൊണ്ടിരിക്കുന്ന അനാരോഗ്യ പ്രവണതകളുമായി ബന്ധപ്പെട്ടതാണ് ഈ വിഷയം. ഈ ചർച്ചകൾ, പ്രത്യേകിച്ചും രാത്രി കാലങ്ങളിൽ നടന്നുവരുന്ന ചർച്ചകളാണ് ഇപ്പോൾ പ്രതിസന്ധിയ്ക്ക് കാരണമായി നിൽക്കുന്നത്. നിശ്ചിത സമയത്തിനകത്ത് ഒരു പ്രത്യേക വിഷയം അതുമായി ബന്ധപ്പെട്ട മുന്നോ നാലോ വക്താക്കളെ പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന ഒരു ചർച്ചയാണ് ഇത്. വളരെയധികം പ്രേക്ഷകർ കാണുന്ന ഒന്ന് എന്ന നിലയിൽ ഇതിൻ്റെ സ്വീകാര്യത വർദ്ധിപ്പിക്കാൻ ചാനലുകൾ തമ്മിൽ വലിയ മത്സരം തന്നെ നടക്കുന്നുണ്ട്. ഗുണപരമായ മത്സരങ്ങളല്ല ഇവയെന്നും നമുക്കെല്ലാമറിയാം. അതിൻ്റെ സ്വഭാവം തെരുവു രാഷ്ട്രീയത്തിൻ്റെ നിലവാരത്തിൽ നിന്ന് ഉയരാതെ നിലനിർത്താൻ എല്ലാ ചാനലുകളും കിണഞ്ഞു തന്നെ പരിശ്രമിക്കുന്നുണ്ട്. ചോദ്യങ്ങൾ ചോദ്യം ചെയ്യലുകളായും ഇടപെടലുകൾ ഇടങ്കോലിടലായും തരം താണു. വിഷയത്തെ എല്ലാവരും മറന്നു. വാദിച്ചു ജയിക്കുക എന്നതു മാത്രമായി എല്ലാവരുടെയും ലക്ഷ്യം. സ്വയം ജയിക്കുക എന്നതിനേക്കാൾ പാനലിലെ മറ്റാർക്കും ജയിക്കാനവസരം കൊടുക്കരുത് എന്ന രീതിയിലാണ് ചർച്ചകളിലെ ഓരോ പങ്കാളികളുടെയും നിലപാട്. ഇതു കൂടാതെ നടത്തിപ്പുകാരനായ അവതാരകനും ജയിച്ചേ മതിയാവൂ എന്ന വാശിയിലാണ്. ഇതാണ് പുതിയ ട്രെൻഡ്. അത് കളിയിലെ റഫറി ഗോളടിക്കുന്നതു പോലെയാണെന്ന് ആരും ഓർക്കുന്നില്ല. ഇതിനെ അർണാബ് സിൻഡ്രോം എന്ന് വിശേഷിപ്പിക്കാം. ചർച്ചയിലുടനീളം ബഹളം വെച്ച് ചർച്ചയെ തീർത്തും അലങ്കോലമാക്കുന്ന പ്രമുഖ അവതാരകനാണ് അർണാബ് ഗോസ്വാമി.

അയാൾക്കപ്പുറം പോവുക എന്നത് അസാധ്യമായതിനാൽ ഈ നീചവൃത്തിക്ക് അയാളുടെ പേര് തന്നെയാണ് നന്നായി ചേരുക. ഈ രീതിയിലുള്ള "അർണാബ് സിൻഡ്രോം " മലയാളം ടെലിവിഷനിലും സജീവമായിത്തുടങ്ങി എന്നതാണ് പുതിയ യാഥാർത്ഥ്യം. നിർഭാഗ്യവശാൽ ഒട്ടുമിക്കവാറും ചാനലുകൾ ഇതേ വഴി പിന്തുടരുകയാണ്. ഇക്കാര്യത്തിലാണ് അവർക്കിടയിലെ മത്സരം എന്നായിരിക്കുന്നു അവസ്ഥ. സാമാന്യ മര്യാദകൾ പോലും ആരും ഇവിടെ പരിഗണിക്കപ്പെടുന്നില്ല.

ഇത്തരമൊരു സാഹചര്യത്തിൽ ജയിക്കാൻ ക്ലേശിക്കുന്നവൻ പരാതിപ്പെടുന്നത് സ്വാഭാവികം. അവർ സാങ്കേതിക വാദങ്ങൾ നിരത്തി ഞാൻ തോറ്റതല്ല എന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചെന്നു വരും. ആരെയാണ് തോൽപിക്കാൻ എളുപ്പം എന്ന നിലപാടിലാവും അവതാരകൻ കളിയിലിടപെടുക. ഇതൊക്കെയാണ് പുതിയ വിവാദത്തിലും സംഭവിച്ചിരിക്കുക. ഒരു വേള പ്രബലർ എന്ന നിലയിൽ ഏഷ്യാനെറ്റ് അവതാരകർ ഈ വിഷയത്തിൽ അമിതാവേശത്തോടെ ഇടപെട്ടിരിക്കാം. ഇരയായത് നേരത്തെ സൂചിപ്പിച്ചതു പോലെ രാഷ്ട്രീയത്തിലെ പ്രബലരായ സി.പി.എമ്മുകാരായി. രണ്ടു പ്രബലർ തമ്മിലുള്ള അഭിമാനത്തിൻ്റെ പ്രശ്നമായി ഇത് വികാസം കൊണ്ടു എന്നതാണ് പുതിയ യാഥാർത്ഥ്യം. തോൽക്കാൻ മനസ്സിലാത്തവനും തോല്പിക്കാൻ ശ്രമിച്ചവനും രംഗം വഷളാക്കി. ഒടുക്കം രാഷ്ടീയ പ്രബലൻ ബഹിഷ്ക്കരണ തന്ത്രം പയറ്റി, രംഗം വിട്ടു. മാധ്യമ പ്രബലർ ഇതിൽ ഞങ്ങൾ കുറ്റക്കാരല്ലെന്ന് നിർത്താതെ പറഞ്ഞു കൊണ്ടിരിക്കുന്നു. ഈ വസ്തുതകളുടെ വെളിച്ചത്തിൽ ഇതിനെ നോക്കി കാണാതെ, ഇതൊരു സൈദ്ധാന്തിക ചർച്ചയായൊന്നും വളർത്തേണ്ടതില്ല എന്നതാണ് എൻ്റെ പക്ഷം. അങ്ങനെയൊന്നും നിലപാടുകളിലെത്താൻ കെല്പുള്ളവരല്ല ഈ യുദ്ധത്തിലെ പങ്കാളികൾ എന്നതാണ് യാഥാർത്ഥ്യം. താൽക്കാലിക ലാഭത്തിനായുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും കൊണ്ട് സമാധാനപ്പെടുന്നവരാണ് ഏഷ്യാനെറ്റും സി.പി.എമ്മും. ഏറ്റവും അടുത്തു തുറന്നു കിട്ടുന്ന ഊടുവഴിയിലൂടെ അവരൊത്ത് ചേർന്ന് സന്ധിയിലാവാനാണ് സാധ്യത.

വളയമില്ലാതെ മാത്രം ചാടാനറിയുന്നവർ

ഇനി നമ്മുടെ മാധ്യമങ്ങളുടെ നിലപാടുകളെപ്പറ്റി ചിന്തിക്കുമ്പോൾ പലതും പറയാനുണ്ട്. പ്രധാന പ്രശ്നം അവർക്കൊന്നും തന്നെ വ്യക്തമായ മാധ്യമ നിലപാടുകളില്ല എന്നതാണ്. അവർ പക്ഷം ചേരരുത് എന്നൊന്നുമല്ല ഇതു കൊണ്ട് ഉദ്ദേശിച്ചത്. നിഷ്പക്ഷത സ്വയം വരിക്കേണ്ട ഒന്നാണ്. അതേ സമയം മാധ്യമങ്ങളുടെ "നിയമവിധേയമാവൽ" എന്നത് സമൂഹം ഉറപ്പു വരുത്തേണ്ട ഒരു കാര്യമാണ്. അത് സംഭവിക്കുന്നുണ്ടോ എന്ന് നോക്കേണ്ടതുണ്ട്. അവിടെ രാഷ്ട്രീയ കക്ഷികൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. ജനാധിപത്യവിരുദ്ധമായോ മതേതര വിരുദ്ധമായോ പ്രവർത്തിക്കുന്നവരെ എല്ലാ കാലത്തും കടിഞ്ഞാണിട്ട് നിലയ്ക്കു നിർത്തുക തന്നെ വേണം. മാധ്യമ സ്വാതന്ത്ര്യം എന്നത് സ്ഥലകാലബോധമില്ലാതെ അഴിഞ്ഞാടാനുള്ള ലൈസൻസല്ല. മൂല്യങ്ങൾ കളഞ്ഞുള്ള ലാഭക്കൊതി തടയേണ്ടതുണ്ട്. ഇത് സംഭവിക്കുന്നില്ല എന്നതാണ് പ്രശ്നം. വളയമില്ലാതെ ചാടുന്ന പരിപാടിയായി ചാനൽ സംവാദങ്ങൾ മാറുകയാണ്. അറിയാനും അറിയിക്കാനുമുള്ള വേദിയാവുന്നതിനു പകരം അവഹേളിക്കാനും അപകീർത്തിപ്പെടുത്താനും ഉള്ള മണിക്കൂറുകളായി അവ തരം താഴുന്നു. നാട്ടില്ലൊവരുടെയും തെറ്റുകുറ്റങ്ങൾ പൊതുജന സമക്ഷം എത്തിക്കുന്നവർ കേവല മര്യാദകൾ പോലും കാറ്റിൽപ്പറത്തുന്ന അവസ്ഥ യഥാർത്ഥ കാഴ്ചക്കാരിൽ ചിരിയാണുണ്ടാക്കുക.

എന്താണ് വളയം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ? ഉദാഹരണം പറഞ്ഞു കൊണ്ട് വിശദീകരിക്കാം. ഏതൊരു മാധ്യമ സ്ഥാപനത്തിനും ഒരു ആഭ്യന്തര ഗൈഡ്ലൈൻ ഉണ്ടാവേണ്ടതുണ്ട്. അവിടെ പ്രവർത്തിക്കുന്ന ഓരോ ആളും നിർബന്ധമായും പാലിക്കേണ്ട ഒരു മാർഗ്ഗരേഖ. പ്രൊഫഷണൽ പ്രാക്ടീസിനും പേർസണൽ ഇടപെടലിനും ഇത് അത്യാവശ്യമാണ്. ആർക്കും എന്തും പറയാം, എന്തും ചെയ്യാം എന്ന രീതിയിൽ സ്ഥാപനങ്ങൾക്ക് നിലനിൽക്കാനാവില്ലല്ലോ. ഉപേക്ഷിക്കേണ്ട രീതികൾ, സന്ദർഭങ്ങൾ, ഒഴിവാക്കേണ്ട വാക്കുകൾ , സവിശേഷ സാഹചര്യങ്ങളിൽ കൈക്കൊള്ളേണ്ട നിലപാടുകൾ എന്നിവയൊക്കെ ഈ ഗൈഡ് ലൈനിൻ്റെ ഭാഗമായിരിക്കണം. ലോകത്തിലെ പ്രധാനപ്പെട്ട മാധ്യമ സ്ഥാപനങ്ങളൊക്കെ ഇങ്ങനെയുള്ള മാർഗ്ഗരേഖയോടെയാണ് പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന് ലണ്ടനിലെ ഗാർഡിയൻ പത്രം നോക്കുക. പതിമൂന്ന് പേജുള്ള ഒരു Editorial Guideline അവർ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. Accuracy, Opportunity to reply, Privacy, Harassment, Intrusion in to grief or shock , Children, Hospitals, Reporting crime, Victims of sexual assault , Discrimination, Financial dealings, Public Interest ഇങ്ങനെ ഓരോ കാര്യങ്ങളും വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ഗൈഡ് ലൈനാണ് ഗാർഡിയൻ സ്വീകരിച്ചു പോരുന്നത്. അതനുസരിച്ചാണ് അവർ വാർത്തകളെ സമീപിക്കുന്നത്, മാധ്യമ പ്രവർത്തനം നടത്തുന്നത്. എഡിറ്റോറിയൽ പ്രവർത്തിക്കുന്നത്. ഇതു പോലെ ഓരോ പ്രധാനപ്പെട്ട മാധ്യമങ്ങൾക്കും പാലിക്കേണ്ട ഒരു റൂൾ ബുക്ക് ഉണ്ടായിരിക്കും. ഇതിൻ്റെ അഭാവമാണ് നമ്മുടെ ചാനലുകൾ വെറും ചന്തയായി മാറിയതിൻ്റെ കാരണം എന്ന് ഞാൻ കരുതുന്നു. വാർത്തകളുമായി ബന്ധപ്പെട്ട വ്യക്തികളോട് എങ്ങനെ പെരുമാറണം, എന്ത് വിശേഷണങ്ങൾ അവർക്ക് ചാർത്തിക്കൊടുത്തു കൂടാ, ഏതുതരം സോഴ്സ്കളെയാണ് ഉപയോഗിക്കാവുന്നത്, അവരുടെ സ്വകാര്യതയിലെ നിലപാടുകൾ, ഏതൊക്കെ വാക്കുകൾ ഒഴിവാക്കണം എന്നൊക്കെ നിഷ്കർഷിക്കുന്ന റൂൾ ബുക്ക് നമ്മുടെ ചാനലുകളിൽ നിലവിലുണ്ടോ? ഉണ്ടെങ്കിൽ അത് തപ്പിയെടുത്ത് കാലോചിതമായി പുതുക്കുകയും പാലിക്കുന്നു എന്ന ഉറപ്പു വരുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്തം ഓരോ ചാനൽ മാനേജ്മെൻ്റിനുമുണ്ട്.

ഇത്തരം നിബന്ധനകളാൽ നിർമ്മിക്കപ്പെടുന്ന ഒരു വളയം ഇല്ലാതെയുള്ള ചാട്ടങ്ങളാണ് നമ്മുടെ ചാനൽ ചർച്ചകളെ അപകടകെണികളാക്കി മാറ്റുന്നത്. ഗോൾപോസ്റ്റിലല്ലാതെ ഗോളടിച്ച് ശീലിച്ചുപോയവരാണ് നമ്മുടെ ചർച്ചകളിലെ സ്ഥിരം സാന്നിധ്യങ്ങളായ വക്താക്കളും നിരീക്ഷകരും. അവരെ നിയന്ത്രിക്കുക എന്നതല്ല; വിഷയത്തോട് ചേർത്തു നിർത്തുക എന്നതാണ് അവതാരകർ ഏറ്റെടുക്കേണ്ട കർത്തവ്യം. അതിലാണവർ വിജയിക്കേണ്ടത്. അല്ലാതെ തർക്കത്തിൽ പങ്കാളിയായി എല്ലാവരേയും തോല്പിച്ച് വിജയശ്രീലാളിതനാവുകയല്ല വേണ്ടത്. ഗോളടിച്ചു രസിക്കുന്ന റഫറികളെ കണ്ട് നമ്മൾ മടുത്തിരിക്കുന്നു. റഫറിയെ സുഖിപ്പിച്ചു രസിക്കുന്ന വക്താക്കളെപ്പറ്റി ഒന്നും പറയുന്നില്ല. മുഖ്യധാരാ രാഷ്ടീയ പാർട്ടികളും മാധ്യമ മേലാളന്മാരും (ആലങ്കാരിക എഡിറ്റർമാരോട് പറഞ്ഞിട്ട് കാലമില്ലല്ലോ! ) ഇതെപ്പറ്റിയൊക്കെ ഇരുത്തിച്ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഡെമോക്രസിയിലെ ഡിറ്റക്ടീവുകൾ

ഇപ്പോൾ കേൾക്കാത്ത ഒരു കാര്യത്തെപ്പറ്റി കൂടി ഓർമ്മിപ്പിക്കാം. അതിൻ്റെ പേരാണ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം. അതെന്താണ് എന്ന് വിശദീകരിക്കാൻ ഞാനൊരു സംഭവകഥ പറയാം. പുതിയ പത്രപ്രവർത്തകർക്ക് അതൊക്കെ പറഞ്ഞു കൊടുക്കേണ്ടി വരും.

സംഭവം നടന്നത് 1850 കളിലാണ്. സ്ഥലം ന്യൂയോർക്ക് സിറ്റിയിലെ പതിനാറാം സ്ട്രീറ്റിലെ ജോൺസൺസ് ഡിസ്റ്റിലറി. സിസ്റ്റിലറിയിൽ നിന്നും ചെറിയ അളവിൽ ലഹരി പദാർത്ഥം അടങ്ങിയ ഒരു ദ്രാവകം ഭൂഗർഭ കേബിളിലൂടെ അടുത്തുള്ള ഒരു കന്നുകാലിത്തൊഴുത്തിലേക്ക് കമ്പനിക്കാർ എത്തിച്ചുകൊണ്ടിരുന്നു. അത് കുടിച്ച കന്നുകാലികൾ ധാരാളം പാലുല്പാദിപ്പിച്ചു. അങ്ങനെ ജോൺസൺസ് കമ്പനി ന്യൂയോർക്ക് സിറ്റിയിലെ പാൽ വിതരണത്തിന്റെ നായകത്വം ഏറ്റെടുത്തു. അവരത് ചെയ്തത് നേരിട്ടല്ലായിരുന്നു. "നാടൻപാൽ " എന്ന ബ്രാൻഡ് പേരിലാണ് ഇത് പ്രചാരത്തിലാക്കിയത്.

"നാടൻപാൽ"ചുരുങ്ങിയ കാലം കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ട പാലായി മാറി. കുട്ടികൾ അതാവശ്യത്തിലധികം കുടിച്ചു. എന്നാൽ കുറച്ചു മാസങ്ങൾ കടന്നു പോയപ്പോൾ പാലിനെ ആളുകൾ സംശയിച്ചു തുടങ്ങി. പാൽ കുടിച്ച കുട്ടികളിൽ പലരും മെല്ലെ മെല്ലെ ഒരു അഞ്ജാത രോഗത്തിന്റെ പിടിയിലായി. പാലാണ് പ്രശ്നക്കാരൻ എന്ന് തിരിച്ചറിഞ്ഞെങ്കിലും സംശയം ഒരിക്കലും ജോൺസൺസ് കമ്പനിയിലേക്ക് നീണ്ടില്ല. നാടൻ പാലിന്റെ പുറകിൽ ജോൺസൺ കമ്പനിയാണെന്ന് ആർക്കും അറിയാമായിരുന്നില്ല. അവരത് തന്ത്രപൂർവം രഹസ്യമാക്കി വെച്ചു.

ന്യൂയോർക്ക് സിറ്റിയിലെ 'ഫ്രാങ്ക് ലെസ്ലിസ് ഇല്ലസ്ട്രേറ്റഡ് ന്യൂസ് പേപ്പർ ' ഈ പാൽ പ്രശ്നത്തിൻ്റെ പിന്നിലെ രഹസ്യം കണ്ടെത്താൻ തീരുമാനിച്ചു. പത്രം "നാടൻപാലി"നെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു. പാലിലടങ്ങിയ ലഹരിയുടെ അംശം അവർ കണ്ടെത്തി. അതിന്റെ പുറകിലെ ദുഷിച്ച കൈകളെ എന്തു വില കൊടുത്തും പുറത്തുക്കൊണ്ടു വരുമെന്ന് പത്രം പ്രഖ്യാപിച്ചു. അതോടെ പത്രത്തിന്റെ സർക്കുലേഷൻ പെട്ടന്ന് വർദ്ധിച്ചു. എന്നാൽ ലാഭമോ വില്പനയിലെ വർദ്ധനവോ അല്ല തങ്ങളുടെ ലക്ഷ്യമെന്ന് ലെസ്ലിസ് തുറന്നു പറഞ്ഞു. ഓരോ ലക്കത്തിലായി അവർ ഈ അന്വേഷണവുമായി ബന്ധപ്പെട്ട പുതിയ പുതിയ വിവരങ്ങൾ വായനക്കാരിലെത്തിച്ചു. പല ഘട്ടങ്ങളിലൂടെ കടന്നുപോയ അന്വേഷണം ഒടുക്കം ഭൂഗർഭ കേബിളിലെത്തുകയും തുടർന്ന് ജോൺസൺസ് ഡിസ്റ്റിലറി പിടിക്കപ്പെടുകയും ചെയ്തു. അങ്ങനെ ചെറിയൊരു പത്രം തുടങ്ങി വെച്ച ബൃഹത്തായ അന്വേഷണം വലിയൊരു തട്ടിപ്പിനെ തുറന്നു കാട്ടി. ആയിരക്കണക്കിന് കുട്ടികളെ ഇത് രക്ഷിച്ചു. ന്യൂയോർക്ക് സിറ്റിയിലെ യഥാർത്ഥ പാൽവില്പ്നക്കാരെ ഇത് സഹായിച്ചു. അധികാരികളുടെ കണ്ണു തുറപ്പിച്ചു.

1857-ൽ 90000 കോപ്പികൾ വിറ്റിരുന്ന ഫ്രാങ്ക് ലെസ്ലിസ് ഇല്ലസ്ട്രേറ്റഡ് ന്യൂസ് പേപ്പർ 1858 അവസാനമായപ്പോൾ 140000 കോപ്പി കളുടെ വില്പനയിലൂടെ ചരിത്രം കുറിച്ചു. നാടൻപാലിന്റെ പുറകിലെ വില്ലനെത്തേടി അവർ നടത്തിയ അന്വേഷണത്തിന് ഫലമുണ്ടായി. അതിനായി അവർ ചിലവാക്കിയ പണം പാഴായില്ല . പത്തൊമ്പതാം നൂറ്റാണ്ടിലെ ഈ വിജയകഥ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേടാണ്.

ടി. ഹാമിൽട്ടൺ രചിച്ച "Democracy's Detectives -The Economics of Investigative Journalism " എന്ന ഗ്രന്ഥത്തിലാണ് ഞാനിത് വായിച്ചത്. ഭരണകൂടങ്ങളെക്കൊണ്ടും സ്വകാര്യ സ്ഥാപനങ്ങളെക്കൊണ്ടും അവരുടെ പ്രവർത്തനങ്ങൾക്കും അലസതയ്ക്കും സമാധാനം പറയിപ്പിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം ജനാധിപത്യ സമൂഹത്തിലെ ശക്തമായ ഇടപെടലാണ്. അഴിമതി, അധികാര ദുർവിനിയോഗം , അനീതി ,ലാഭക്കൊതി തുടങ്ങിയവ കൊണ്ട് വിറളി പിടിച്ച നമ്മുടെ കാലത്ത് അന്വേഷണാത്മക പത്രപ്രവർത്തനത്തിന് ജനാധിപത്യത്തിലെ കാവൽ നായ്ക്കളായി പ്രവർത്തിക്കുവാൻ സാധിക്കേണ്ടതാണ്. ഒന്നോർമ്മിപ്പിച്ചു എന്നു മാത്രം. നിങ്ങൾ ചെയ്യുന്നത് മാത്രമല്ല മാധ്യമ പ്രവർത്തനം.

ആരോ ഇട്ടു തരുന്ന അപ്പക്കഷണങ്ങൾക്കു പുറകേ ഓടുമ്പോൾ, ആരുടേയൊക്കയോ സ്വകാര്യതയെ വ്യഭിചരിച്ച് രസിക്കുമ്പോൾ നിങ്ങൾ യഥാർത്ഥത്തിൽ ചെയ്യേണ്ടത് മറന്നു പോവുന്നു. നിങ്ങൾ ഒന്നും കണ്ടെത്തുന്നില്ല. എല്ലാം ആഘോഷിക്കുക എന്നതു മാത്രമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അവിടെ നീതിയും ധർമ്മവും ഒക്കെ കൈവിട്ടു പോവുന്നു. നേരും നുണയും സന്തോഷവും ദു:ഖവും വിരഹവും വേദനയും സത്യവും അസത്യവും ഒന്നും തിരിച്ചറിയാതെ നടത്തുന്ന ഈ ആട്ടക്കലാശത്തിൽ അത്രയൊന്നും മേനി നടിക്കാനില്ല. ഡെമോക്രസിയിലെ ഡിറ്റക്ടീവുകളെപ്പറ്റി ഞാൻ വെറുതെ സ്വപ്നം കാണുന്നു.  



* This article was originally published here