121

Powered By Blogger

Friday 31 July 2020

'ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി' നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജനങ്ങളുടെ കൈവശമുള്ള സ്വർണം സ്വയം വെളിപ്പെടുത്തുന്നതിന് അവസരമൊരുക്കുന്ന ഗോൾഡ് ആംനെസ്റ്റി പദ്ധതി യുമായി മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതുസംബന്ധിച്ചുവന്ന വാർത്തകൾക്ക് വ്യക്തത വരുത്തിക്കൊണ്ടാണ് സർക്കാർ വൃത്തങ്ങൾ ഇക്കാര്യം അറിയിച്ചത്. ആദായ നികുതി വകുപ്പ് ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കിയേക്കുമെന്നാണ് വാർത്ത പ്രചരിച്ചത്. പദ്ധതിയനുസരിച്ച് കൈവശമുള്ള സ്വർണത്തിന്റെ അളവ് നികുതി വകുപ്പിനുമുന്നിൽ വെളിപ്പെടുത്തേണ്ടിവരുമെന്നായിരുന്നു റിപ്പോർട്ടുകൾ. നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി കഴിഞ്ഞവർഷവും റിപ്പോർട്ടുണ്ടായിരുന്നു. 2015ലാണ് മോദി സർക്കാർ പദ്ധതി അവതരിപ്പിച്ചത്. എന്നാൽ വിവിധ ഭാഗങ്ങളിൽനിന്ന് വിമർശനമുയർന്നതോടെ ഇത്തരത്തിൽ നീക്കമില്ലെന്ന് സർക്കാർ അന്നും അറിയിക്കുകയായിരുന്നു.

from money rss https://bit.ly/2PbYqLt
via IFTTT