Story Dated: Wednesday, March 11, 2015 11:04
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ മുഹമ്മദ് നിഷാമിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇറങ്ങിപ്പോക്ക്. ബാബു എം. പാലിശേരിയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്.
തൃശൂര്‍ ഡി.സി.സി പ്രസിഡന്റിന് നിഷാമുമായി ബന്ധമുണ്ടെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ട് ബാബു എം. പാലിശേരി ആരോപിച്ചു. പി.എ. മാധവന്‍ എംഎല്‍എയ്ക്കും നിഷാമുമായി ബന്ധമുണ്ട്. ബംഗലൂരു യാത്രയ്ക്കിടെയാണ് നിഷാമിനെ രക്ഷിക്കുന്നതിനുള്ള ശ്രമം നടന്നത്. ഉദ്യോഗസ്ഥര്‍ നിഷാമില്‍ നിന്നും പണം വാങ്ങി. ബോധമുണ്ടായിരുന്ന സമയത്തും ആശുപത്രിയില്‍ ചെന്ന് ചന്ദ്രബോസിന്റെ മൊഴിയെടുത്തില്ല. നിഷാമിനെതിരെ കാപ്പ ചുമത്തുന്നതില്‍ സര്‍ക്കാര്‍ താമസം വരുത്തി. നിഷാമിന്റെ ഭാര്യയെ എന്തുകൊണ്ട് അറസ്റ്റു ചെയ്തില്ല. സംഭവസമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ നശിപ്പിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.
നിരപരാധിക്ക് നീതി നിഷേധിക്കുന്നതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഡി.ജി.പിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിയെ സംരക്ഷിക്കുന്നും ചീഫ് വിപ്പ് പി.സി ജോര്‍ജ് തന്നെ അക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ സംരക്ഷിക്കുന്നവര്‍ക്കെതിരെയും അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാല്‍ നിഷാമിനെതിരായ എല്ലാ കേസുകളും അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. കാപ്പ ചുമത്തിയത് അടക്കം കര്‍ശന നടപടിയുമായി മുന്നോട്ടു പോകും. പോലീസ് ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടല്ല. കേസിന്റെ ഗൗരവം പരിഗണിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒത്തുതീര്‍പ്പാക്കിയ കേസുകള്‍ വിജിലന്‍സ് അന്വേഷിക്കും. നിഷാമിന്റെ സാമ്പത്തിക ഇടപാടുകള്‍ സിബിസിഐഡി അന്വേഷിക്കും. കേസുകളില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ചന്ദ്രബോസിന്റെ വസ്ത്രങ്ങള്‍ നഷ്ടമായത് ആശുപത്രിയില്‍ നിന്നാണ്. വസ്ത്രം സംരക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയത് ആശുപത്രി ജീവനക്കാര്‍ക്കാണ്. ഇവര്‍ക്കെതിരെ നടപടി ആലോചിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
നിഷാമുമായി പോലീസ് ബംഗലൂരുവിലേക്ക് പോയത് ടെംപോ ട്രാവലറിലാണ്. മറിച്ചുള്ള ആരോപണം ശരിയല്ല. ഡി.ജി.പിയില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്നും ചെന്നത്തില കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഡി.ജി.പിയില്‍ വിശ്വാസം രേഖപ്പെടുത്തി. ഡി.ജി.പിക്കെതിരെ വിയോജിപ്പ് അറിയിച്ച പി.സി ജോര്‍ജിന് മുന്നറിയിപ്പു നല്‍കാനും മുഖ്യമന്ത്രി മറന്നില്ല.
അതിനിടെ, വിഷയത്തില്‍ ഇടപെട്ട പി.സി ജോര്‍ജ് തന്റെ പേര് ഉള്‍പ്പെടുത്തിയതില്‍ വിശദീകരണം നല്‍കി. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ നിഷാമിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. താന്‍ പറഞ്ഞതായി തെളിയിച്ചാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കും. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എം.എല്‍.എമാര്‍ക്ക് നിഷാമുമായി ബന്ധമുണ്ടെന്നും ജോര്‍ജ് പറഞ്ഞു.
അതേസമയം, താന്‍ ജയിലില്‍ പോയി നിഷാമിനെ കണ്ടിട്ടില്ലെന്നും അങ്ങനെ തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും പി.എ.മാധവന്‍ എം.എല്‍.എയും പറഞ്ഞു.
from kerala news edited
via IFTTT