Story Dated: Wednesday, March 11, 2015 03:23
മലപ്പുറം: മലപ്പുറം നഗരത്തിലെ ട്രാഫിക് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുന്നതിന് ട്രാഫിക് ഉപദേശക സമിതി ഉടന്‍ ചേരുമെന്നു ജില്ലാ കലക്‌ടര്‍ കെ. ബിജു അറിയിച്ചു. നഗരസഭാ ചെയര്‍മാന്‍, ജില്ലാ കലക്‌ടര്‍, സബ് കലക്‌ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, ആര്‍.ടി.ഒ. എന്നിവര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യും. കോട്ടപ്പടിയിലെ വണ്‍വെ സംവിധാനം ഉള്‍പ്പെടെ നഗരത്തില്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌ക്കരണത്തെ സംബന്ധിച്ച് ബസുടമകള്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ എന്നിവുടെ പരാതികളും അഭിപ്രായങ്ങളും കേട്ട ശേഷമായിരുന്നു ജില്ലാ കലക്‌ടറുടെ പ്രതികരണം.
ട്രാഫിക് പരിഷ്‌ക്കരണത്തെ തുടര്‍ന്ന് കോട്ടപ്പടി ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ സ്‌റ്റാന്‍ഡിലേക്ക് പ്രവേശിക്കാത്തതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ഏറെ പ്രയാസപ്പെടുന്നതായി പരാതി ഉയര്‍ന്നു. വ്യാപാരികളുടെയും ഓട്ടോറിക്ഷാ തൊഴിലാളികളുടെയും പ്രശ്‌നങ്ങളും ഉന്നയിക്കപ്പെട്ടു. നിലവിലുള്ള സംവിധാനത്തില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് കോട്ടപ്പടി പൊലീസ് സേ്‌റ്റഷന് മുന്‍വശത്തെ അപകടകരമായ വളവ് നവീകരിച്ച് വീതികൂട്ടുകയും വലിയ വാഹനങ്ങള്‍ക്ക് സുഗമമായ ഗതാഗതത്തിന് സൗകര്യം ഒരുക്കുകയും ചെയ്യണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മറ്റ് പരാതികള്‍ ട്രാഫിക് അഡൈ്വസറി ബോര്‍ഡ് പരിഗണിക്കുമെന്നും കലക്‌ടര്‍ അറിയിച്ചു. റോഡ് വീതികൂട്ടുന്നതിനും കോട്ടപ്പടി ബൈപ്പാസ് നവീകരണത്തിനും വ്യാപാരികളും സ്‌ഥലം ഉടമകളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
from kerala news edited
via IFTTT