Story Dated: Wednesday, March 11, 2015 03:21
പയേ്ോളി: ഭാര്യാ സഹോദരനെ കത്രിക കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. മണിയൂര്‍ തുറശേരി ഇരിങ്ങോട്ട് അനില്‍കുമാറാണ് പിടിയിലായത്. ഇയാളുടെ കുത്തേറ്റ ഭാര്യാ സഹോദരന്‍ ഷിനോജി(30) നെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂലിപ്പണിക്കാരനായ പ്രതി ഏറെക്കാലമായി ഭാര്യവീട്ടിലാണ് താമസം. ഞായറാഴ്‌ച രാവിലെ മുതല്‍ വീട്ടില്‍ ബഹളംവച്ചിരുന്ന ഇയാള്‍ ഭാര്യയെ ഉപദ്രവിച്ചതിനെ തുടര്‍ന്ന് തടയാന്‍ ശ്രമിച്ചപ്പോഴാണ് സഹോദരന് കുത്തേറ്റത്. പയേ്ോളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്‌തു.
from kerala news edited
via IFTTT